page

Saturday, 27 January 2018

ശിയാക്കളും മുജാഹിദും

സുന്നികളും ശിയാക്കളും
ഒരേ ആശയക്കാ രാണെന്നതിന് മൗലവിമാരുടെ തെളിവ് അവസാനകാലം ഇമാം മഹ്ദി വരും എന്ന വിശ്വാസം സുന്നികൾക്കും ശിയാക്കാൾക്കും ഉണ്ട് എന്നതായിരുന്നു.

മഹ്ദിവാദം
ശീഇകളുടേത്👇
➖➖➖➖➖➖➖➖

അൽമനാർ എഴുതുന്നു:

"ഭരണത്തിൽ എത്തിച്ചേരുവാൻ ശീഇകൾ -പ്രത്യേകിച്ച് ഫാത്തിമികൾ- ശക്തിയുക്തംപ്രയോഗിച്ച ഒരു ആയുദ്ധമായിരുന്നു മഹദീ വാദം.
അതായത് പിൽക്കാലത്ത് ഇസ്‌ലാമിക സമൂഹം താറുമാറാവുകയും കുഴപ്പവും നാശവും അരാചകത്വവും കൂലം കുത്തി വാഴുകയും ചെയ്യും.അന്ന് നബി(സ)യുടെ പുത്രി ഫാത്തിമയുടെ സന്തതികളിൽ പെട്ടതും നബി(സ)തിരുമേനിയുടെ പേരുള്ളതുമായ ഒരു സന്മാർഗ സിദ്ധൻ(മഹ്ദി)വരും;അദ്ദേഹം ഇസ്‌ലാമിന്റെയും മുസ്ലിംകളുടെയും നായകത്വം ഏറ്റെടുത്ത് രക്ഷകനായി വാഴും' എന്നിങ്ങനെയുള്ള വാദവും പ്രചരണവും.
ശീകൾ ഈ ആദർശത്തിന് ഉപോൽബലകമായി ഒട്ടധികം ഹദീസുകൾ നബിതിരുമേനിയിൽ നിന്നുള്ള യഥാർത്ഥ പ്രവചനമാണെന്ന നിലയിൽ രിവായത്ത് ചെയ്യുകയും ചെയ്തിട്ടുണ്ട്."
     
          അൽമനാർ 1995
          ഒക്ടോബർ.പേജ് 30

മഹ്ദി വാദം
മുജാഹിദുകളിൽ👇
➖➖➖➖➖➖➖➖
ശിയാക്കളുടെ വാദമായി 1995ൽ മൗലവിമാർ അവതരിപ്പിച്ചകാര്യം നൂറ് ശതമാനം ഇപ്പോൾ മൗലവിമാർ തന്നെ ഏറ്റെടുത്തു കഴിഞ്ഞു.അന്ന് ശരിയല്ലെന്ന് പറഞ്ഞ ഹദീസുകൾ ഇപ്പോൾ ശരിയായി...

അൽമനാർ തന്നെ എഴുതുന്നു:
"അവസാന കാലത്ത് അനീതിയും അക്രമങ്ങളും തിന്മകളും കുഴപ്പങ്ങളും കൊടികുത്തിവാഴുന്ന സമയത്ത് അത് നിർമാർജനം ചെയ്യാൻ വേണ്ടി മഹ്ദി വരുമെന്നാണ് വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.മഹ്ദിയെ കുറിച് പലർക്കും പല സംശയങ്ങളും ഉള്ളത് കൊണ്ട് പ്രസ്തുത വിഷയം ഒന്ന് വിശദീകരിക്കാം....
റസൂൽ(സ)പറഞ്ഞു....അദ്ദേഹത്തിന്റെ പേര് എന്റെ പേരുമായി യോജിക്കും.....റസൂൽ(സ)പറഞ്ഞു:മഹ്ദി ഞങ്ങളിൽ നിന്ന്, അതായത് അഹ് ലുബൈത്തിൽ നിന്നായിരിക്കും.ഒരു രാത്രികൊണ്ട് അല്ലാഹു അദ്ദേഹത്തെ പരിഷ്‌കരിക്കും
(ഇബ്നു മാജ).

         അൽ മനാർ 2012
         ഡിസംബർ പേജ്:30.

മൗലവിമാർക്കിങ്ങനെ വൈരുധ്യങ്ങൾ പറയേണ്ടി വരുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾക്കറിയുമോ? അത്, ഇമാമുകളെ തള്ളി യുക്തിവാദിയായ റശീദ് രിളയെ പിന്തുടർന്നത് കൊണ്ടാണ്.
സകരിയ സ്വലാഹി അക്കാര്യം തുറന്ന് പറയുന്നുണ്ട്.(2002ൽ,സംഘടന-KNM-ൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ്).

സകരിയ സ്വലാഹി എഴുതുന്നു:
"യഥാർത്ഥത്തിൽ മഹ്ദിയുടെ ആഗമനത്തെ കുറിച്ചുള്ള ഹദീസുകൾ മുഴുവൻ വ്യാജമാണെന്ന റശീദ് രിളയുടെ സൂക്ഷ്മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവ് നോക്കാതെ പിന്തുടർന്നതാണ് കേരള സലഫികൾക്ക് പറ്റിയ അബദ്ധം.ജമാഅതുകാർ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച 'മഹ്ദി എന്ന മിഥ്യ' എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു."(പാവം  മുജാഹിദുകൾ!! അവർ കരുതിയത് മൗലവിമാർ ഖുർആൻ,ഹദീസ് പരിശോധിച്ചാണ് കാര്യങ്ങൾ പറയുന്നത് എന്നാണ്.)
     
     ഗൾഫ് സലഫികളും
     കേരളത്തിലെ
     ഇസ്‌ലാഹിപ്രസ്ഥാനവും
     പേജ്:93.

ചുരുക്കത്തിൽ സുന്നികളെ ശിയാക്കളാക്കാൻ മൗലവിമാർ പറഞ്ഞ  മഹ്ദി വാദം അവർതന്നെ  ഏറ്റെടുത്തു,സ്വീകരിച്ചു,തൃപ്തിപ്പെട്ടു...


✍🏻Aboohabeeb payyoli
🔸🔸🔸🔹🔸🔸🔸🔸