page

Monday, 15 January 2018

ശിഥിലമാകുന്ന ദാമ്പത്യബന്ധങ്ങൾ

ദാമ്പത്യം……നിർവചനങ്ങൾ ഇല്ലാത്ത വാക്ക്.പരസ്പര സ്നേഹത്തിൻെ പൻകു വെക്കലിൻെ,മാധുര്യമൂറുന്ന അവസ്ഥ.ദാമ്പത്യം രണ്ടു വ്യക്തികളുടെ മാത്രമല്ല,രണ്ടു മനസ്സുകളുടെ കൂടിചേരലാണ്.ഇണക്കവും പിണക്കവും അതിൻെ താളങ്ങളാണ്,മനഃപൊരുത്തവും,വിട്ടുവീഴ്ചയും അതിൻെ ഇൗണങ്ങളാണ്.
ഒരിക്കൽ ആയിഷ ബീവി(റ)നബി(സ)നോട് ചോദിച്ചു,”നബിയേ അങ്ങേക്ക് എന്നേടുള്ള സ്നേഹമെങ്ങനെ”.നബി(സ) പറഞ്ഞു,”കയർ പിരിച്ചപോലെ” .അതെ……ഭാര്യഭർതൃബന്ധത്തിന് ഇതിലും മനോഹരമായ ഒരു ഉപമ ഇല്ല.ദാമ്പത്യത്തിലൂടെ സ്ത്രീക്കു സ്നേഹത്തിൻെറ,സുരക്ഷിതത്തിൻെറയും ഒരു വാതിൽ തുറക്കുമ്പോൾ,പുരുഷനാവട്ടെ സ്വന്തം ഉത്തരവാധിത്വം ഇറക്കി വെക്കാനും,വ്യഥകൾ പൻ്കിടാനും ഒരു ഇണയെ ലഭിക്കുന്നു.ഇവിടെ രണ്ടു പേരും തുല്യ പ്രധാന്യമർഹിക്കുന്നു ഒരു നാണയത്തിലെ ഇരുവശങ്ങൾ പോലെ…..
എന്നാൽ ഇന്ന് ദാമ്പത്യത്തിലെ പൊരുത്തകേടുകൾ അധികരിച്ചിരിക്കുന്നു.വിവാഹങ്ങളേക്കാൾ കൂടുതൽ വിവാഹമോചനങ്ങളാണ്.സ്നേഹം യാന്ത്രികമാവുമ്പോൾ മനസ്സുകൾ തമ്മിൽ അകലും,പ്രണയം വെറും കാട്ടിക്കൂട്ടലുകളാവും.പിന്നെ,മക്കൾക്കുവേണ്ടി സഹിക്കുന്നു മറ്റുള്ളവരുടെ മുമ്പിൽ അഭിനയിക്കുന്നു എന്ന സ്ഥിരം പല്ലവി.ഭക്ഷണത്തിൽ ഉപ്പ്കൂടിയതിൻെറ പേരിൽ, പെൺമക്കളെ മാത്രം പ്രസവിക്കുന്നതിൻെറ പേരിൽ ഭാര്യയെ മൊഴിചൊല്ലുന്ന ഭർത്താക്കൻമാർ ഇതു മനസ്സില്ലാക്കണം.അബൂഹുറെെറ(റ)വിൽ നിന്നു നിവേദനം.നബി(സ)പറഞ്ഞു,”നിങ്ങളിൽ വെച്ചേറ്റവും ഉത്തമൻ ഭാര്യമാരോടു നല്ല നിലയിൽ പ്രവർത്തിക്കുന്നവരാണ്”കുറ്റവും കുറവുകളും മനുഷ്യ സഹജമാണ്.ഇണയുടെ കുറവുകളിൽ ക്ഷമ കെെകൊണ്ട് മുന്നോട്ടുപോയാലെ സംതൃപ്ത ദാമ്പത്യം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയുള്ളൂ..അടുക്കളയുടെ നാല് ചുവരുക്കിടയിൽ അടച്ചിടാതെ നമ്മുടെദീനിൻെയും,സംസ്ക്കാരത്തിൻെയും ചട്ടക്കൂടിൽ നിന്ന് കൊണ്ടു ഭാര്യമാരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും.അവരുടെ അഭിപ്രായങ്ങൾ മുഖവിലകെടുക്കുകയും വേണം.എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നു സ്നേഹത്തിൻെ ഒരു കൈ താങ്ങ്,സാന്ത്വനത്തിൻെ വാക്കുകൾ…….
നിസ്സാരകാര്യങ്ങൾ പെരുപ്പിച്ചു ഭർത്താവിനോട് ശണ്ഡകൂടുന്ന ഭാര്യമാർ ഇതു ഉൾകൊള്ളണം.നബി(സ) പറഞ്ഞു,”ജനങ്ങളിൽ ആർക്കെൻകിലും സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നെൻകിൽ ഭർത്താവിനു സുജൂദ് ചെയ്യാൻ കൽപ്പിക്കുമായിരുന്നു”.(തിർമിദി)അനാവശ്യമായി സ്വന്തം ജീവിതം മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുന്ന പ്രവണത ഇന്നതികരിച്ചിരിക്കുന്നു.ജീവിതം നരകതുല്യമാക്കാനെ ഇതുപകരിക്കൂ.ഭർത്താവിൻെറ ആജ്ഞാനുവർത്തികളായി,ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ട്,പ്രശ്നങ്ങൾ സംയമനത്തോടെ പരിഹരിക്കാൻ നമ്മുക്കാകണം.പരസ്പരം മനസ്സുതുറന്നുള്ള സംസാരം നമ്മുടെ ബന്ധം ഇഴയടുപ്പമുള്ളതാക്കുന്നു.പല ദാമ്പത്യതകർച്ചയുടെ പ്രധാന ഹേതു ഇതിൻെറ അഭാവം തന്നെ.ഒന്നോർക്കുക ഉത്തരമില്ലാത്ത ചോദ്യങ്ങളും,പരിഹാരമില്ലാത്ത പ്രശ്നങ്ങളും ഇന്നപൂർവ്വം.തലയിൽ നൂറായിരം കാര്യങ്ങളുമായി വീടണയുന്ന പുരുഷന് മനസ്സിലാവണം നമ്മുടെ കണ്ണിലെ തിളക്കത്തിൽ നിന്ന് അവരോടുള്ള ആത്മാർത്ഥ,വായിച്ചെടുക്കണം നമ്മുടെ പുൻജിരിയിൽ നിന്ന് അവരോടുള്ള സ്നേഹവും അംഗീകാരവും
പരസ്പരം താങ്ങും തണലുമായി വർത്തിച്ചു സ്നേഹത്തിലധിഷ്ടിതമായ ഒരു ദാമ്പത്യം കെട്ടിപടുക്കാൻ നമ്മുകാകട്ടെ ആശംസകളോടെ