page

Friday, 5 January 2018

കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ടത് സുന്നികളെന്ന് വഹാബികൾ !


കേരളത്തിൽ
വിദ്യാഭ്യാസ വിപ്ലവത്തിന്
തുടക്കമിട്ടത്
സുന്നികൾ തന്നെ.
           KNM 9-സമ്മേളന
           സുവനീർ.
▪▪▪▪▪🔘▪▪

മുജാഹിദിന്റെ പിതാവ്
വക്കം മൗലവിക്ക് മുമ്പ്
ചാലിലകത്ത്
കുഞ്ഞഹമ്മദ് ഹാജി എന്ന പണ്ഡിതൻ വിദ്യാഭ്യാസ വിപ്ലവത്തിന് കേരളത്തിൽ തുടക്കം കുറിച്ചുവെന്നു
മുജാഹിദ് സമ്മേളന സുവനീർ.

"പരാമർശിക്കപ്പെട്ട(വക്കം മൗലവിയുടെ)വിദ്യാഭ്യാസ
പ്രചാരണ സംരംഭങ്ങൾ നടക്കുന്നതിന്
മുമ്പു തന്നെ മലബാറിൽ മത വിദ്യാഭ്യാസ പരിഷ്കരണരംഗത് ഒരു മഹത്തായവിപ്ലവത്തിന്
തുടക്കമിട്ടു കഴിഞ്ഞിരുന്നു.
ഈ വിപ്ലവത്തിന്റെ പിതാവ്
മൗലാനാചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി
(മരണം.1919)യായിരുന്നു.
ഇസ്‌ലാമിക വിദ്യാഭ്യാസ നവീകരണ രംഗത്ത് കേരളം ജന്മം നൽകിയ മഹാനായ മുസ്ലിഹ് (പരിഷ്‌കർത്താവ്)ആയിരുന്നു അദ്ദേഹമെന്ന കാര്യത്തിൽ സംശയമില്ല."
   
            KNM
           9- സമ്മേളന
           സുവനീർ

ചാലിലകത്ത് യാഥാസ്ഥികനാണെന്നും ശാഫിഈ മദ്ഹബ് സ്വീകരിച്ചവരായിരുന്നുവെന്നും ഇസ്‌ലാഹി നേതാവല്ലെന്നും മുജാഹിദുകൾ തന്നെ അംഗീകരിക്കുന്ന വസ്തുതയുമാണ്.

ഒരു മൗലവി എഴുതുന്നു:

"കേരളത്തിലെ ആധുനിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മഹാ പരിഷ്കർത്താവിനോട്
(ചാലിലകത് കുഞ്ഞഹമ്മദ് ഹാജിയോട്)വളരെ അധികം കടപ്പെട്ടിരിക്കുന്നു.
എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ
ഒരു മത വിദ്യാഭ്യാസ പരിഷ്കർത്തതാവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ്, ഇസ്‌ലാഹി നേതാവ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും."
     
                    ഇസ്‌ലാമും   
                കേരളത്തിലെ
   സാമൂഹ്യപരിവർത്തന     പ്രസ്ഥാനങ്ങളും.പേജ്‌:12
                                 KNM

വഹാബി പ്രസിദ്ധീകരണമായ ഇസ്‌ലാഹ് മാസിക
എഴുതുന്നു:
ചാലിലകത്ത് ശാഫി മദ്ഹബ് പാരമ്പര്യം പിന്തുടർന്ന ഒരു പാരമ്പര്യ യാഥാസ്ഥിക പണ്ഡിതനായിരുന്നു.
അദ്ദേഹം ഒരു സലഫി ആദർശക്കാരനാ
യിരുന്നില്ല."
   ( ഇസ്‌ലാഹ്. OCT 2012)


കെ ഉമർ മൗലവി തന്റെ ഓർമകളുടെ തീരത്ത് എന്ന പുസ്തകത്തിൽ
ചാലിലകത്തിനെ അനുസ്മരിക്കുന്നതിങ്ങനെയാണ്:
"മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഇസ്‌ലാഹിപ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട് അത് ശരിയല്ല....ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല."

    ഓർമകളുടെ തീരത്ത്
    പേജ്:54,57.


എന്നാലും ചില രാഷ്ട്രീയക്കാർ പറയും എല്ലാ വിദ്യാഭ്യാസ നവോഥാന പ്രവർത്തനത്തിനും തുടക്കം കുറിച്ചത് മുജാഹിതാണെന്ന്.
അവർ ചരിത്രത്തെ മൂടി വെക്കുന്നു സലഫിസത്തെ സംരക്ഷിക്കാൻ.

✍🏻അബൂഹബീബ് പയ്യോളി
⚪🔘🔘🔘🔘🔘🔘⚪