page

▼

Thursday, 18 January 2018

രിഫാഈ മാല വഹാബിക്ക് ഖണ്ഡനം

✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹിദുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു

✏അതിനാൽ ഒരു ചെറിയ ഖണ്ഡനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....

I
✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുണ്ട്

✏✅അതായത് ‍ അല്ലാഹു രിഫാഈ ശൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ശരിയാണ്. അങ്ങനെ അല്ലാക്ക് അവന്റെ ഇഷ്ട ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വങ്കത്തവും, വിവരമില്ലായ്മയും ,
യുക്തിവാദവുമാണ്...

👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഅബ ചുറ്റുന്നത് നിർത്തിക്കാൻ വേണ്ടി രിഫാഈ ശൈഖിനോട് അല്ലാഹു അങ്ങോട്ട്  ആവശ്യപ്പെട്ടു എന്നതാണ്

👇.   പെരും നുണ 👆❌

സഭാഷ്!!!! നന്നായിട്ടുണ്ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....

✏ ഇതൊക്കെ വിശ്വസിക്കാൻ മദ്ഹബിന്റെ ഇമാമീങ്ങളെ തഖ്ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്ധമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ്ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....


✏ഇനി  വിഷയത്തിലേക്ക് വരാം

✏ആദ്യമായി

മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ശൈഖിന്ന് വേണ്ടി കഹ്ബ ചുറ്റുമൊ അങ്ങനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ

 ശിർക്കും കുഫ്റും സംഭവിക്കുമൊ??

ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ ?

എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിശ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ വാസ് ഉണ്ടാക്കാനും
 വേണ്ടി ചെയ്ത് കൊണ്ടിരിക്കുന്നത്.....

എന്നാൽ താഴെ പറയുന്നത് വഹാബി അംഗീകരിക്കുമൊ ❓👇

✏  മഹാന്മാരുടെ മരണത്തിൽ
                അർശ്  വിറച്ചു .
عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان
(رواه البخاري ١-٥٣٦

           നബി (സ) പറയുന്നു.
സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .
 ( ബുഖാരി )

അർശ്  വിറക്കുമോ ?

കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു

എന്നാൽ അർശോ അങ്ങനെയാണൊ വഹാബീ ?

ഈ എറ്റവും വലിയ അർശ് അല്ലാഹു ആധിപത്യം സ്താപിച്ച അർശ്, അല്ലാഹുവിന്റെ ഇഷ്ട്ട ദാസന്ന് വേണ്ടി കിലുങ്ങുക വിറക്കുക....

ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊ വഹാബീ❓❓

✏ അടുത്തത് നോക്കൂ നബി സ ക്ക് വേണ്ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ  സൂര്യൻ പിറകോട്ടെക്ക് വന്നു....

വഹാബീ എന്തെങ്കിലും സംഭവിച്ചോ? അതൊ നിന്റെ യുക്തി ഇതും തള്ളികളയുമോ ❓❓

✏ഇതേ അനുഭവം അലി (റ) വിന്റെ ചരിത്രത്തിലും കാണാവുന്നതാണ്

✏.   വീണ്ടും നോക്കൂ👇


 നബി (സ ) ക്ക് വേണ്ടി ചന്ദ്രൻ രണ്ട് കഷ്ണമായി പിളർന്നില്ലേ ?!

എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചോ? 💥

✏ അല്ലാഹുവിന്റെ സൃഷ്ടിയാണല്ലൊ പ്രകാശമെന്നത്. ഒരു സെക്കെന്റിൽ എത്ര വേഗത്തിൽ പ്രകാശത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് ഇനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ ?!
✏
ആസഫുബ്നു ബർഖിയ എന്ന മഹാൻ സുലൈമാൻ നബി (അ) മിന് വേണ്ടി കണ്ണടച്ച് തുറക്കും മുമ്പ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥

ഇത് പറയുന്നത്
ഖുർആനല്ലെ നിഷേധിക്കുമൊ ❓


✏.   ഇതൊക്കെ അംഗീകരിക്കാമെങ്കിൽ അല്ലാഹുവിന്റെ ഇഷ്ട ദാസർക്ക് വേണ്ടി അല്ലാഹുവിന്റെ സൃഷ്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേണ്ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തതായിരിക്കും. കാരണം യുക്തി മതമാണല്ലൊ വഹാബിസം!!!
✏
ഇനി പാവപ്പെട്ട കുഞ്ഞാടുകളെ വസ് വാസ് ഉണ്ടാക്കാൻ
👇
കണ്ടോ കണ്ടോ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓
👇
കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് ഇവിടെ എത്തുമോ ?❓
👇
സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓
👇
മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓
🔰👇
എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄


✏
മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്
ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌


.....💥

✏സുന്നികളുടെ വിശ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സൃഷ്ടികളിൽ നിന്നുമാണെന്ന വികല വിശ്വാസക്കാരല്ല...

✏അല്ലാഹു അവന്റെ ഖുർആനിൽ പടിപ്പിക്കുന്നു..

"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"

(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)

✏ഇങ്ങനെ അല്ലാഹുവിന്റെ ഇഷ്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...

✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉണ്ടോ വഹാബീ ❓❓

✏.അല്ലാഹുവിന്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ശൈഖ് (റ) വിന് വേണ്ടി കഹ്ബ ചുറ്റിക്കാനും,
 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...



അത് ഇസ്ലാം മതമല്ല ......