page

Wednesday, 24 January 2018

ഖുതുബയുടെ നിർവ്വചനം



"الخطبة في شرع هي الكلام المفتتح بحمد الله والصلواة على رسول الله صلى الله عليه وسلم المختتم بالوصية والدعاء.."

ഖത്വീബുശ്ശർബീനി (റ) പറയുന്നു." ഹംദ്- സ്വലാത്തിനാൽ ആരംഭിച്ച് വസ്വിയ്യത്ത് ദുആ യോടെ അവസാനിക്കുന്ന പ്രത്യേക സംസാരമാണ് ഖുതുബ " (മുഗ്നി: 3/137)

ഈ നിർവചനത്തിന്റെ പരിധിയിൽ നിന്ന് മാത്രമേ നിർവഹിക്കാവൂ. സാധാരണ പ്രസംഗങ്ങളിൽ നിന്ന് തീർത്തും ഭിന്നമായി ഖുതുബക്ക് ചില പ്രത്യേകൾ ഉള്ളതായി ഖുർആൻ പറയുന്നു:  " സത്യവിശ്വാസികളേ വെള്ളിയാഴ്ച പ്രത്യേകം നിസ്കാരത്തിലേക്ക് വിളിക്കപ്പെട്ടാൽ അള്ളാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ ചെല്ലുക " (അൽ ജുമുഅ: 9 )

ആയത്തിലെ ദിക്റ് എന്ന വാക്കിന്റെ വിവക്ഷ ഖുത്ബയാണ്. " ദിക്റ് എന്നാൽ ഖുതുബയാണ് എന്നാണ് ഭൂരിഭാഗം പണ്ഡിതരുടെയും പക്ഷം." (റാസി 10/30).
ബൈളാവി (8/196, 197) നസഫി (3/537) ദുർറുൽ മൻസൂർ (8/163) തുടങ്ങി തഫ്സീറുകളിലും ദിക്റ് ഖുതുബയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.