തീര്‍ത്തും ഇസ്‌ലാമിക വൃത്തത്തിന് പുറത്തുള്ള സംഘടനയായിരുന്നു ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ചേകനൂര്‍ മൗലവിയായിരുന്നു ഇതിന്റെ സ്ഥാപകന്‍. പ്രമുഖ സലഫി പണ്ഡിതനായിരുന്ന മൗലവിയെ സത്യനിഷേധത്തിലേക്ക് നയിച്ചത് പ്രമാണങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിച്ചതായിരുന്നു. കേരളത്തിലെ ബിരുദധാരികളായ മുജാഹിദ് പണ്ഡിതന്മാര്‍പോലും ചേകനൂര്‍ മൗലവിയുടെ മാര്‍ഗത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ തന്നെ പറയുന്നു: ‘ചേകനൂര്‍ മൗലവി ഈ വിഷയത്തില്‍ ഭാഗ്യവാനാണ്. അയാള്‍ കേരള മണ്ണില്‍ പ്രചരിപ്പിച്ച വിഷലിപ്ത ആശയങ്ങള്‍ തലയിലേറ്റിയും പ്രചരിപ്പിച്ചും നടക്കുന്നവര്‍ കുറച്ചൊന്നുമല്ല കേരളത്തിലുള്ളത്. അതാകട്ടെ, ചില്ലറക്കാരുമല്ല. ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ദിസായി വാഴ്ത്തപ്പെടുന്നവര്‍, അന്ധവിശ്വാസങ്ങള്‍ക്കെതിരേ തൂലിക ചലിപ്പിച്ചവര്‍ എന്ന് പേരെടുത്തവര്‍, സമുദായത്തിന്റെ ചെലവില്‍ അറബിക് കോളജുകളില്‍ പഠിച്ച് സുല്ലമി, മദനി തുടങ്ങിയ ബിരുദങ്ങളുടെ തലപ്പാവെടുത്ത് കിരീടമായി ഉപയോഗിക്കുന്നവര്‍ (ഇസ്‌ലാഹ് മാസിക 2011 ഡിസംബര്‍).