page

Friday, 2 February 2018

മുജാഹിദുകൾ എമർജൻസിയായി ചെയ്യേണ്ടതും ചെയ്യാത്തതും!

⚪🔸⚪

സ്വലാഹീ...
ആദ്യം അവരെ
മുസ്ലിമാക്കാൻനോക്ക്.
🔹🔹🔹🔹🔹🔹🔹🔹
മുജാഹിദിൽ നിന്ന് പുറത്താക്കപ്പെട്ട സകരിയാ സ്വലാഹിയും ടീമും ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ കൂടെ പ്രവത്തിച്ചിരുന്ന അബ്ദുറഹ്മാൻ സലഫിയെയും കെ.എൻ.എമ്മിന്റെ പ്രവർത്തകന്മാരെയും മുസ്ലിമാക്കാൻ കഴിയുമോ എന്നാണ്.അല്ലെങ്കിൽ കേരള വാഹബികളിലെ നല്ലൊരു ശതമാനം വരുന്ന  മടവൂർ,കെ.എൻ.എം വിഭാഗം മുസ്ലിമാണെന്നംഗീകരിക്കണം.

അബ്ദുറഹ്മാൻ സലഫിക്കും ടീമിനും അഭൗതികം(തൗഹീദ്)അറിയില്ല അവരൊക്കെ ശിർക്ക് പ്രചരിപ്പിക്കുന്നവരാണ്, അവരിൽ ശിർക്കുണ്ട് എന്ന് വാദിച്ചുകൊണ്ട് കുറേ കാലമായല്ലോ നിങ്ങൾ നാടുവിട്ടിട്ട്.
ഏതായാലും നിങ്ങൾ വന്നസ്ഥിതിക്ക് തിരിച്ചുപോകും മുമ്പ് കേരളത്തിൽ ഇപ്പോൾ മുജാഹിദായി അറിയപ്പെടുന്ന കെ.എൻ.എം മുസ്ലികളാണോ? അല്ലേ? രണ്ടാലൊന്ന്  സ്മൂഹത്തോട് പറയണം.

നിങ്ങളുടെ സ്വന്തം പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ മുജാഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തിയ ചിലവരികൾ താഴെ കൊടുക്കുന്നു.
"ജിന്ന് അദൃശ്യമാണെന്നും ആ ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നും അബ്ദുറഹ്മാൻ സലഫി പറഞ്ഞതിലൂടെ ജിന്നിനെ അദ്ദേഹം അല്ലാഹുവിന് സമപ്പെടുത്തുകയാണ് ചെയ്തത്.അഭൗതികത എന്നത് സൃഷ്ടിയിലേക്ക് ചാർത്തിപറയുക എന്നത് മഹാ തെറ്റാണ്.അതുവഴി അല്ലാഹുവിന്റെ കഴിവുകളെയും സ്വാധീനങ്ങളെയും മനുഷ്യൻ സൃഷ്ടികളിൽ ആരോപിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയാണ് ശിർക്ക് സംഭവിക്കുന്നത്.
ഇതൊന്നും ആലോചിക്കാതെയാണ്
അബ്ദുറഹ്‌മാൻ സലഫി ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നു  പറഞ്ഞു പ്രസംഗിച്ചു സ്ഥാപിച്ചു കളഞ്ഞത്.
......ലോകത്ത് ഒരു മുശ്‌രിക്കും ധൈര്യപ്പെടാത്ത ഒരു കടും കൈയ്യാണ് സലഫിയും അദ്ദേഹത്തെ താങ്ങുന്നവരും ഇവിടെ ചെയ്തു കൂട്ടിയത്."
 
      അൽ ഇസ്‌ലാഹ്
      2015 ഫെബ്രു:42

ഇതൊന്നും സകരിയ മറന്നിട്ടില്ലല്ലോ.. തൗഹീദ് തുടക്കം മുതൽ(ഭൗതികവും അഭൗതികവും വേർതിരിച്ച്) പഠിപ്പിച്ചു കൊടുത്ത് കേരള വഹാബികളെ ഒന്ന് മുസ്ലിമാക്കാൻ നോക്ക്.

സത്യത്തിൽ മുജാഹിദിലെ
ഏത് ഗ്രൂപ്പാ മുസ്‌ലിം.??!!

✉✉✉✉✉✉✉✉
✍🏻aboohabeeb payyoli