page

Monday, 19 February 2018

നജ്ദും വഹാബിസവും - വഹാബികളുടെ മാസ്റ്റർ പീസുകൾ

വഹാബിസം നജ്ദിൽ നിന്ന് തന്നെ..!!
حدثنا علي بن عبد الله حدثنا أزهر بن سعد عن ابن عون عن نافع عن ابن عمر قال ذكر النبي صلى الله عليه وسلم"اللهم بارك لنا في يمننا

حدثني عبد الله بن محمد: حدثنا هشام بن يوسف، عن معمر، عن الزُهري، عن سالم، عن أبيه،
عن النبي صلى الله عليه وسلم أنه قام إلى جنب المنبر فقال: (الفتنة ها هنا، الفتنة ها هنا، من حيث يطلع قرن الشيطان، أو قال: قرن الشمس)  أنه سمع رسول الله صلى الله عليه وسلم وهو مستقبل المشرق يقول: (ألا إن الفتنة ها هنا، من حيث يطلع قرن الشيطان)
ഹിജാസിലെ നജ്ദിൽ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തിട്ടുള്ളത്..!!

الإيجاز في إثباتِ أنّ قَرْنَ الشيطانِ طَلَعَ في نَجدِ الحِجاز

ഹിജാസിലെ നജ്ദിൽ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തിട്ടുള്ളത്..!!

روى الإمامُ البخاريُ في صَحيحِه عن مُحَمَّدِ بْنُ الْمُثَنَّى عَن حُسَيْنِ بْنُ الْحَسَنِ عَن ابنِ عَوْنٍ عَنْ نَافِعٍ عَنْ ابْنِ عُمَرَ أن رسول الله صلى الله عليه وسلم قَالَ:
"اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا"،
قَالُوا: وَفِي نَجْدِنَا؟
قَالَ: "اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا"،
قَالُوا: وَفِي نَجْدِنَا؟
قَالَ: "هُنَاكَ الزَّلَازِلُ وَالْفِتَنُ وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ"

رواه البخاري وغيره بهذا اللفظ وبغيره.

ഇബ്നു ഉമർ(റ)വിനെ തൊട്ട് റിപ്പോർട്ട്.
നിശ്ചയം നബി(സ്വ)തങ്ങൾ പറഞ്ഞു:

"അല്ലാഹുവേ ഞങ്ങളുടെ ശാമിലും,ഞങ്ങളുടെ യെമനിലും നീ ഞങ്ങൾക്ക് ബറക്കത്ത് ചെയ്യണേ"

സ്വഹാബത്ത് പറഞ്ഞു:
"ഞങ്ങളുടെ നജ്ദിലും?"

നബി(സ്വ)തങ്ങൾ പറഞ്ഞു:

"അല്ലാഹുവേ ഞങ്ങളുടെ ശാമിലും,ഞങ്ങളുടെ യെമനിലും നീ ഞങ്ങൾക്ക് ബറക്കത്ത് ചെയ്യണേ"

സ്വഹാബത്ത് പറഞ്ഞു:
"ഞങ്ങളുടെ നജ്ദിലും?"

നബി(സ്വ)തങ്ങൾ പറഞ്ഞു:
"അവിടെയാണ് ഭൂമി കുലുക്കങ്ങളും,ഫിത്നകളും,അവിടെയാണ് പിശാചിൻറെ
കൊമ്പ് ഉദയം ചെയ്യുക".

(ബുഖാരി)

ഇമാം ബുഖാരി(റ)വു അല്ലാത്ത മറ്റുള്ളവർ ഈ ലഫ് ള് കൊണ്ടും ,അല്ലാത്തത് കൊണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു..!!

الدليلُ الأوَّل
ഒന്നാമത്തെ തെളിവ്.

عاصَرَ محمدَّ بن عبد الوهّاب الضالَّ أخوهُ الشيخ الصالِحُ سُلَيمانُ بنُ عبدِ الوَهّاب
ورَدَّ عليه في كِتابِه الشهير"الصَواعِقُ الإلهية في الرَدّ علَى الوَهّابيّة".
وقَد فَسَّر الشيخ سُلَيمانُ الحديثَ المذكُور بأنّ نجدَ الحِجاز هي مكان الفِتن والزَلازِل حيث يَطلُع قَرْنُ الشيطان.
"വഴി പിഴച്ച മുഹമ്മദ് ബ്നു അബ്ദിൽ വഹാബിൻറെ കാലക്കാരനാണ് മുഹമ്മദ്‌
ബ്നു അബ്ദിൽ വഹാബിൻറെ സഹോദരൻ ഷൈഖ് സ്വാലിഹ് സുലൈമാനുബുനു അബ്ദിൽ വഹാബ്.

മഹാനവർകൾ അദ്ദേഹത്തിൻറെ"അസ്സ്വവാഇഖുൽ ഇലാഹിയ്യ ഫി റദ്ധി അലൽ വഹ്ഹാബിയ്യ" എന്ന പ്രസിദ്ധ കിതാബിൽ മുഹമ്മദ്ബ്നു അബ്ദിൽ വഹാബിനെ ഖണ്ഡിച്ചിരിക്കുന്നു.

തീർച്ചയായും ഷൈഖ് സുലൈമാൻ മേൽ പറയപ്പെട്ട ഹദീസിനെ വിശദീകരിച്ചു  ഹിജാസിലെ നജ്ദാണ് ഫിത്നകളുടെയും,ഭൂകമ്പങ്ങളുടെയും സ്ഥലം,അവിടെ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തത് എന്ന്..!!

الدليل الثّاني

روى الإمامُ البخاري في صَحيحِه ُ عن مُسَدَّدٌ عن يَحْيَى، عَنْ إِسْمَاعِيلَ عن قَيْسٌ عَنْ عُقْبَةَ بْنِ عَمْرٍو أَبِي مَسْعُودٍ (رضي الله عنه) قَالَ: أَشَارَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِيَدِهِ نَحْوَ اليَمَنِ فَقَالَ "الإِيمَانُ يَمَانٍ هَا هُنَا، أَلاَ إِنَّ القَسْوَةَ وَغِلَظَ القُلُوبِ فِي الفَدَّادِينَ، عِنْدَ أُصُولِ أَذْنَابِ الإِبِلِ، حَيْثُ يَطْلُعُ قَرْنَا الشَّيْطَانِ فِي رَبِيعَةَ وَمُضَرَ"

ورواه الإمام مسلم والبيهقي وأحمد وابن حبّان وابن أبي شيبة والطبراني.

1) نَجد الحِجاز كانت أرض الفَدّادين رِعاءِ الإبِل، والعراق كانت أرض زراعة وصناعة وتجارة وما كانت ءانذاك أرضًا لرِعاء الإبل كما يدّعي بعضهم أنّ المراد بِطُلُوع قرن الشيطان في "نجد" العراق وليس نجد الحجاز.


2) "نجد" الحجاز هي بلاد ربيعة ومضر وليس نجد العِراق.
انظُر الحديثَ مُصَوَّرًا من الكُتُب
.
الدليل القاطع القاصم للوهابية الذين يقولون ان نجد الذي ذكرت بالحديث هي نجد العراق
نقول لهؤلاء المشبهة المجسمة اتباع قرن الشيطان
الصحابة الذين قالوا وفي نجدنا يا رسول الله كانوا من نجد الحجاز لأن نجد العراق لم تكن تحت حكم الاسلام
وإنما فتحت العراق بنجدها ايام الخليفة عمر بن الخطاب رضي الله عنه

എല്ലാ കുഴപ്പങ്ങളുടെയും ഭിന്നിപ്പിൻറെയും ഉറവിടം നജ്ദ് ആണെന്നു റസൂൽ(സ്വ)തങ്ങൾ പഠിപ്പിക്കുന്നു ..!!

ശൈത്വാൻറെ കേന്ദ്രവും നജ്ദ് തന്നെ ..!!
അതെ എല്ലാ ഭിന്നിപ്പിൻറെയും ഉറവിടമായ ഇബ്നു അബ്ദുൽ വഹാബിൻറെ ജൻമനാടും നജ്ദ് തന്നെ ..!!

ഈ ഹദീസിലെ സൂചന ഇബ്നു അബ്ദിൽ വഹാബിലേക്ക് തന്നെയാണെന്ന് സഹോദരൻ ഷൈഖ് സുലൈമാൻ ഇബ്നു അബ്ദുൽ വഹാബ് തൻറെ ഗ്രന്ഥമായ സ്വവാഇഖുൽ ഇലാഹിയ്യയിൽ പറയുന്നു ..!!

ഈ ഹദീസ് നെഞ്ചിൽ തറച്ചപ്പോൾ വഹാബികൾ കൂട്ടത്തോടെ കരഞ്ഞു തുടങ്ങി ..!!"ഞങ്ങളെ വഹാബീ എന്ന് വിളിക്കല്ലേ "
രക്ഷയില്ലെന്ന് കണ്ടപ്പോൾ - അല്ലാഹുവിന്റെ
പേരാണ് വഹാബ് എന്ന് പറഞ്ഞ് സമാധാനിക്കാനുള്ള വിഫല ശ്രമവുമുണ്ടായി! തഫ്സീർ സാവി ഉൾപ്പെടെ നൂറു കണക്കിന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ച ഈ പേര് ,എന്നും നിങ്ങൾക്ക് സ്വന്തമാണ്. അത് മറികടക്കാൻ- പല കിതാബുകളും തിരുത്തിയതുപോലെ ,തഫ്സീർ സാവിയും തിരുത്തി അച്ചടിച്ചത് മുസ് ലിംകൾ കയ്യോടെ പിടികൂടിയത് ഇടക്കിടെ ഓർക്കുന്നത് നല്ലതാണ്. തഫ്സീർ തിരുത്തിയവർ ഖുർആൻ തിരുത്താൻ ശ്രമിക്കില്ലെന്ന കമന്റും നിങ്ങൾക്ക് മാത്രം സ്വന്തമാണ്!
വഹാബീ ആശയങ്ങൾ ഉള്ള നിങ്ങളെ വഹാബി എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ .?..!!

വിഷക്കുപ്പിയുടെ പുറത്ത് "ഇത് വിഷമല്ല "എന്നെഴുതി സ്വയം അപഹാസ്യരാകുന്ന വഹാബീ വർഗ്ഗമേ നിങ്ങളുടെ ഇബ്നു അബ്ദിൽ വഹാബ് പള്ളിയിൽ മൂത്രമൊഴിച്ചവനും, നബി(സ്വ)തങ്ങളെ ചോദ്യം ചെയ്യാൻ മുതിർന്നവനുമായ ഖുവൈസിറത്തിൻറെ പതിനാറാമത്തെ പൗത്രനാണ് കെട്ടോ..!!

അന്ന് ഉമർ(റ)വെട്ടാൻ തുനിഞ്ഞപ്പോൾ ഇവൻറെ പിൻഗാമികൾ ഇവിടെ വരാനുണ്ടെന്നു പറഞ്ഞു വെറുതെ വിട്ടെക്കാൻ  പറഞ്ഞതും നബി(സ്വ)തങ്ങളാണ് കെട്ടോ ..!!

ഈ രണ്ട് പ്രവചനങ്ങളും നജ്ദിൽ പുലരുന്നതാണ് നാം കണ്ടത് ..!!

എല്ലാവരും അറിയട്ടെ നിങ്ങളുടെ പാരമ്പര്യം