page

Saturday, 10 February 2018

പരിണാമ വാദത്തിന്റെ തട്ടിപ്പുകൾ

സൃഷ്ടിവാദത്തെ നിഷേധിക്കുന്ന ഡാർവിനിസം അഥവാ പരിണാമവാദം സത്യത്തിൽ ശാസ്ത്രീയമായ ഒരസംബന്ധവും പരാജയവുമാണ്‌. പ്രപഞ്ജത്തിലും അതിലെ ജീവജാലങ്ങളിലും ഒരദൃശ്യശക്തിയുടെ രൂപകല്പന കണ്ടെത്താനാകുമെന്ന് ശാസ്ത്രം തെളിവു നൽകുന്നതിനാൽ, യാദൃച്ഛികമായി അചേതന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണ്‌ ജീവൻ എന്ന അതിന്റെ സിദ്ധാന്തം കാലഹരണപ്പെട്ടതാണ്‌. പരിണാമ സിദ്ധാന്തത്തെ പരിരക്ഷിക്കാനായി ഇന്നു നടന്നു വരുന്ന പ്രചാരണങ്ങളെല്ലാം വാസ്തവത്തിൽ, ശാസ്തൃമെന്ന പേരിൽ വ്യാജമായി നിർ‍മിക്കുന്ന വ്യഖ്യാനങ്ങളും മഠയത്തരങ്ങളുമാണ്‌.

1980-കൾക്കു ശേഷം നടന്ന പ്രത്യേകമായ ഗവേഷണങ്ങളും, വലിയൊരു വിഭാഗം ശാസ്ത്രജ്ഞരും പരിണാമവാദത്തിന്റെ അവകാശങ്ങൾ അടിസ്ത്ഥാനരഹിതമാണെന്ന് തെളിയിച്ചിടുണ്ട്. അതിനാൽ ഇത്തരം പ്രചാരണങ്ങൾക്ക് സത്യത്തെ മൂടി വെക്കാനാവില്ല. കഴിഞ്ഞ ഏറെ കൊല്ലങ്ങളായി ശാസ്ത്രലോകത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിലെ ചരിത്രത്തിലെ ഏറ്റവും വലിയ വലിയൊരു വഞ്ജനയാണ്‌ പരിണാമവാദം.

പ്രത്യേകിച്ചും അമേരിക്കയിലെ ജീവശാസ്‌ത്രം, രാസിക ജീവശാസ്ത്രം, ഫോസിൽ ശാസ്ത്രം പോലുള്ള വ്യത്യസ്ത ശാസ്ത്രമേഖലകളിൽ പഠനം നടത്തുന്ന ശാസ്ത്രഞ്ജന്മാർ‍ പരിണാമവാദം കാലഹരണപ്പെട്ടതാണെന്നും ജീവന്റെ ആവിർഭാവത്തിന്‌ പിന്നിൽ ഏതോ 'ബുദ്ധിപരമായ രൂപകല്പന' വയിച്ചെടുക്കാനാവുമെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ 'ബുദ്ധിപരമായ രൂപകല്പന' എന്ന പരാമർശം അല്ലാഹുവാണ്‌ ജീവജാലങ്ങളെ സൃഷ്ടിച്ചതെന്ന ആശയത്തിന്റെ ഒരു ശാസ്ത്രീയാവിഷ്ക്കാരമാണ്‌.

ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തകർച്ച  
The+Collapse+of+Evolution+-+A+scientist
പരിണാമവാദ ചിന്തകൾക്ക് പുരാതന ഗ്രീസിനോളം പഴക്കം അവകാശപ്പെടാമെങ്കിലും അത് ഒരു പ്രബല സിദ്ധാന്തമായിത്തീർന്നത് 1859-ൽ ചാൾസ് ഡാർവിന്റെ ജീവവർഗങ്ങളുടെ അവിർഭാവം (The Origin of Species) എന്ന കൃതിയുടെ പ്രകാശനത്തോടെയാണ്‌.ഈ കൃതിയിൽ ഭൂമിയിൽ ജീവവർഗങ്ങളെ വ്യത്യസ്ത രീതിയിൽ അല്ലാഹു സൃഷ്ടിച്ചതിനെ ഡാർവിൻ നിഷേധിക്കുകയും ഒരു പൊതു പൂർവികനിൽ നിന്ന് കാലാന്തരത്തിലൂടെ ചെറിയ ചെറിയ പരിണാമങ്ങളിലൂടെയാണ്‌ വ്യത്യസ്ത ജീവവർഗങ്ങൾ ഉണ്ടായതെന്ന് സിദ്ധന്തവത്കരിക്കുകയും ചെയ്യുന്നു.ഡാർവിൻ തന്റെ സിദ്ധാന്തം പടുത്തുയർത്തിയിരിക്കുന്നത് സമൂത്തർവും ശാസ്ത്രീയവുമായ ഏതെങ്കിലും തെളിവുകളുടെ അടിസ്ത്ഥാനത്തിലല്ല പകരം വെറും സങ്കല്പ്പം മാത്രമാണ്‌ അവയ്ക്കെല്ലാം പ്രേരണയായി വർത്തിക്കുന്നത്. ഈ പ്രധാനപ്പെട്ട ഒരു ദീർഘാധ്യായത്തിൽ തെളിവുകളുടെ അഭാവത്തെ (Difficulties of the theory) പറ്റി അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. അതിനാൽ ഗൗരവപരമായ പല ചോദ്യങ്ങൾക്കു മുമ്പിലും ഈ സിദ്ധാന്തം അപ്പാടെ പതറുന്നു.


Capture
തനിക്കു ശേഷം ഉണ്ടായേക്കാവുന്ന ശാസ്ത്രീയ പുരോഗതിയും കണ്ടുപിടുത്തങ്ങളും ഈ പ്രശ്നങ്ങളെ ലഘൂകരിക്കും എന്നാണ്‌ ഡാർവിൻ പ്രത്യാശ പുലർത്തിയിരുന്നത്. എന്നാൽ ഈ പ്രത്യാശക്ക് വിപരീതമായി പുതിയ കണ്ടുപിടുത്തങ്ങൾ കാര്യങ്ങൾ കുറേകൂടി സങ്കീർണമാക്കുകയാണുണ്ടായത്.

പുതിയതായി ശാസ്ത്രം കണ്ടെത്തിയേക്കാവുന്ന വസ്തുതകൾ തന്റെ കാലത്തെ ശാസ്ത്രീയ തെളിവുകളുടെ അഭാവത്തെ നിവാരണം ചെയ്യുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇപ്പോഴത്തെ കണ്ടുപിടുത്തങ്ങൾ ഡാർവിനിസത്തിന്റെ ശാസ്ത്രീയമായ തീർപ്പുകളെ കുറേകൂറ്റി ഗുരുതരമാക്കിയിരിക്കുകയാണ്‌. ഡാർവിനിസത്തിന്റെ പരാജയത്തെ, ശാസ്ത്രീയമായ അവലോകനത്തിൽ മുഖ്യമായും മൂന്നു വ്യത്യസ്ത വിഷയങ്ങൾക്കു കീഴിൽ ചർച്ച ചെയ്യാം.

1.ഭുമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന് ഈ സിദ്ധാന്തത്തിന്‌ കൃത്യമായി വിശദീകരിക്കാനാവുന്നില്ല.

2.പരിണാമവാദം മുന്നോട്ടുവെക്കുന്ന പരിണാമ പ്രക്രിയാ നിയമങ്ങളെ പറ്റിയോ അതിന്റെ ചാലകശക്തിയെ പറ്റിയോ ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല.

3. പരിണാമ സിദ്ധാന്തം മുന്നോട്ടുവെക്കുന്ന വാദഗതികൾക്ക് നേർ വിപരീതദിശയിലാണ്‌ ഇതുവരെ ലഭ്യമായിട്ടുള്ള ഫോസിൽ തെളിവുകൾ.

കീഴടക്കാവാനാവാത്ത ആദ്യ വൈതരണി - ജീവന്റെ ആവിർഭാവം

പരിണാമ സിദ്ധാന്തം വാദിക്കുന്നത് 3.8 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഒരേകകോശജീവിയിൽ നിന്നാണ്‌ ഈ ലോകത്തിലെ സർവ ജീവജാലങ്ങളും പരിണമിച്ചുണ്ടായതെന്നാണ്‌. ഇത്തരം പരിനാമം യാഥാർഥ്യത്തിൽ സംഭവ്യമായിട്ടുണ്ടായെങ്കിൽ, അതിന്റെ തെളിവുകൾ ഫോസിൽ തെളിവുകളിൽ എന്തു കൊണ്ട് കാണുന്നില്ല ? ആദ്യമായും അവസാനമായും നമുക്ക് ഒരു ചോദ്യം കൂടി അവരോടു ചോദിക്കേണ്ടിവരുന്നു. എങ്ങനെയാണ്‌ ആദ്യത്തെ ഏകകോശജീവി ലോകത്തിൽ രൂപപ്പെട്ടത്.

ഏതെങ്കിലും ഒരദൃശ്യശക്തിയുടെ ഇടപെടലിനെയോ സൃഷ്ടിവാദത്തെ പരിണാമവാദം നിഷേധിക്കുകയും ഈ ഏകകോശജീവി, പ്രകൃതിയുടെ നിയമങ്ങൾക്കുള്ളിൽ യാദൃശ്ചികമായി രൂപപപ്പെട്ടതാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ യാദൃശ്ച്ഛികത ഏതെങ്കിലും തരത്തിലുള്ള മുൻകൂട്ടിയുള്ള ഒരു ആസൂത്രണരീതിയുടെയോ, പദ്ധതിയുടെയോ ഫലമല്ലെന്നും അചേതന വസ്തുവിൽ നിന്ന് യാദൃശ്ചികമായിട്ടാണ്‌ ഏകകോശജീവി രൂപപ്പെട്ടതെന്നുമുള്ള ഈ അവകാശവാദം. ജീവശാസ്ത്ര നിയമങ്ങളുടെ പരിധിക്കുള്ളിൽ നിലനിൽക്കാത്ത ഒന്നാണ്‌.

ജീവൻ ജീവനിൽ നിന്ന് രൂപം കൊള്ളുന്നു


213

തന്റെ ഈ കൃതിയിൽ ജീവന്റെ തുടക്കം എവിടെ നിന്നുണ്ടായി എന്നതിനെ പറ്റി ഡാർവിൻ ഒരിക്കലും പരാമർശിച്ചുകാണുന്നില്ല. ജീവജാലങ്ങളുടെ ഘടന അതിസരളവും ലളിതവും ആണെന്നാണ്‌ അദ്ദേഹത്തിന്റെ കാലത്തെ പഴഞ്ചൻ ശാസ്ത്രം വിശ്വസിച്ചിരുന്നത്. മധ്യകാലം തൊട്ടു വിശ്വസിച്ചിരുന്നത് അചേതന വസ്തുക്കൾ ഒത്തു ചേരുമ്പോൾ പുനരുല്പാദനം നടക്കുന്നു എന്നാണ്‌. അതായത്, പുതിയ ജൈവിക രൂപങ്ങൾ ഉണ്ടായിത്തീരുന്നു എന്നാണ്‌. പഴകിയ ഭക്ഷണവസ്തുക്കളിൽ കീടങ്ങൾ സ്വാഭാവികമായി ജനിക്കപ്പെടുന്നു എന്നാണ്‌ അന്നു കരുതിയിരുന്നത്. പിന്നീട് അതു തിരുത്തപ്പെട്ടത്, പഴയ ഭക്ഷണപദാർത്ഥങ്ങളിൽ കീടങ്ങളും പുഴുക്കളും സ്വാഭാവികമായി ഉല്പാദിക്കപ്പെടുന്നതെല്ല, നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്ത രൂപത്തിൽ ലാർവകളായി മുമ്പേ അവ അതിൽ കുടികൊണ്ടിരുന്നു എന്നാണ്‌.

ഡാർവിൻ തന്റെ കൃതി എഴുതുമ്പോൾ ബാക്റ്റീരിയ അചേതന വസ്തുക്കളിൽനിന്ന് സ്വാഭാവികമായി രൂപമെടുക്കുന്നതെന്നാണ്‌ അന്ന് ശാസ്ത്രലോകത്തിൽ പരക്കെ വിശ്വസിച്ചിരുന്നത്. ഡർവിന്റെ 'ജീവവർഗത്തിന്റെ ഉല്പത്തി' എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട് അഞ്ചു വർഷങൾക്കു ശേഷം ലൂയി പാസ്റ്റർ തന്റെ നീണ്ട പരിക്ഷനങ്ങളുടെയും പഠനങ്ങളുടെയും ശാസ്ത്രീയ ബലത്തിൽ സ്വാഭാവിക ജനനം തെറ്റായ ഒരു വിശ്വാസമാണ്‌ എന്നു തെളിയിച്ചു. ഇതു ഡാർവിനിസത്തിനെതിരായ ശക്തമായ ഒരു കാൽവെപ്പായിരുന്നു.

1964-ൽ സോർബോണിൽ നടന്ന തന്റെ പരീക്ഷണങ്ങളുടെ വിജയാഘോഷ വേളയിൽ ലൂയി പാസ്റ്റർ ഇങ്ങനെ പറഞ്ഞു: " സ്വാഭാവിക ജനനത്തെകുറിച്ചുള്ള സിദ്ധാന്തം ഈ ലളിതമായ പരീക്ഷണങ്ങളുടെ മാരകമായ അടിയുടെ ആഘാതമേറ്റ് ഇനി ഒരിക്കലും രക്ഷ പ്രാപിക്കുകയില്ല."

കുറേകാലം സ്വയം സാധൂകരണത്തിനു വേണ്ടി ഇത്തരം കണ്ടുപിടിത്തങ്ങളെ അതു നിരോധിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടുണ്ടായ അഭൂതപൂർവമായ ശാസ്ത്രവികാസം ജീവകോശങ്ങൾക്ക് അതിസങ്കീർണമായ ഘടനയാണുള്ളതെന്ന് തെളിയിച്ചു. അങ്ങനെ ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടെതാണെന്നുള്ള ആശയത്തിന്‌ ഒടേറെ വൈതരണികളിലൂടെ കടന്നു പോകേണ്ടി വന്നു.

20- ആം നൂറ്റാണ്ടിലെ പൂർത്തീകരിക്കാനാകാത്ത ശ്രമങ്ങൾ


456456
ജീവന്റെ ആവിർഭാവത്തെപ്പറ്റി ഗൗരവപരമായ ഗവേഷണം നടത്തിയ 20-ആം നൂറ്റാണ്ടിലെ റഷ്യൻ ജീവശാസ്ത്രഞനായിരുന്നു അലക്സാണ്ടർ ഒപ്പാറിൻ.വ്യത്യസ്തമായ വാദമുഖങ്ങൾ ഉന്നയിച്ചു കൊണ്ട് ജീവൻ യാദൃശ്ചികമായി രൂപം കൊണ്ടതാണെന്ന് അദ്ദേഹം തെളിയിക്കാൻ ശ്രമിച്ചു. പക്ഷേ, ഈ ശ്രമങ്ങളും വൃഥാവിലവുകയാണുണ്ടായത്. ഒടുവിൽ അദ്ദേഹത്തിന്‌ ഇങ്ങനെ തുറന്നു സമ്മതിക്കേണ്ടി വന്നു:" നിർഭാഗ്യവശാൽ ജീവകോശത്തിന്റെ ആവിർഭാവത്തെപ്പറ്റിയുള്ള പ്രശ്നം ഒരു പക്ഷേ ജീവരൂപത്തിന്റെ പരിണാമത്തെ പറ്റിയുള്ള പഠനത്തിൽ നമ്മെ കുഴക്കുന്ന ഏറ്റവും വിഷമംപിടിച്ച കാര്യമാണ്‌."

ഒപ്പാറിന്റെ പരിണാമചിന്താഗതിക്കാരായ ശിഷ്യന്മാർ ഈ പ്രശ്നത്തെ പരിഹരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങൾ സംഘടിപ്പിച്ചു. അതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് 1953- ൽ അമേരിക്കൻ രസതന്ത്രജ്ഞനായ സ്റ്റാൻലി മില്ലർ നടത്തിയ പരീക്ഷണമാണ്‌. പുരാതന പ്രഞ്ചത്തിൽ നിലനിന്നിരുന്നു എന്ന് അദ്ദേഹം അനുമാനിച്ചിരുന്ന അന്തരീക്ഷത്തെ കൃത്രിമമായി ഉണ്ടാക്കിയെടുത്ത് അതിൽ വേണ്ടത്ര ഊർജ്ജം സന്നിവേശിപ്പിച്ച്, ഒട്ടേറെ അമിനോ അംളങ്ങളുടെ ജൈവരൂപങ്ങളെ ഘടിപ്പിച്ച് അദ്ദേഹം ജീവൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തി.

ഒരു ഫലവും കിട്ടാതെ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കേ മില്ലറുടെ പരീക്ഷണങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കാരണം കൃത്രിമമായി സജ്ജമാക്കിയ പരീക്ഷണശാലയിലെ അന്തരീക്ഷം ഭൂമിയുടെ സ്വാഭാവിക അന്തരീക്ഷവുമായി യോജിക്കുന്നതായിരുന്നില്ല.

നീണ്ടനാളത്തെ നിശബ്ദതക്ക് വിരാമമിട്ടു കൊണ്ട് മില്ലർ‍ താൻ സൃഷ്ടിക്കാൻ നോക്കിയ കൃത്രിമ അന്തരീക്ഷം അനുചിതമായിരുന്നുവെന്നും ഉചിതമായ അന്തരീക്ഷമുണ്ടാക്കാൻ ശാസ്ത്രലോകത്തിന്‌ ഒരിക്കലും കഴിയില്ല എന്നും തുറന്നു പറഞ്ഞു. അങ്ങനെ ജീവന്റെ ആവിർഭാവത്തെക്കുറിച്ച് വിശദീകരിക്കാനായി 20-ആം നൂറ്റാണ്ടിൽ നടന്ന പരിണാമവാദികളായ ശാസ്ത്രജ്ഞൻമാരുടെ എല്ലാ പരീക്ഷണങ്ങളും വൃഥാവിലായി.

1998-ൽ എർത്ത് മാഗസിനിൽ വന്ന ഒരു ലേഖനത്തിൽ സാർഡിയാഗോ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രസിദ്ധ ജൈവരസതന്ത്ര ശാസ്ത്രജ്ഞനായ ജഫ്രിബാസ ഇങ്ങനെ എഴുതുന്നു:

" ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും നാം അഭിമുഖീകരിക്കുന്ന പരിഹൃതമല്ലാത്ത ഏറ്റവും വലിയ ചോദ്യം, അതായത് ഭൂമിയിൽ ജീവൻ എങ്ങനെ ആവിർഭവിച്ചു എന്ന ചോദ്യം അപരിഹൃതമായി തന്നെ തുടരും."

ജീവന്റെ സങ്കീർണ്ണ ഘടന

ഇത്തരം ഒരു വലിയ പ്രതിസന്ധിയിലേക്ക് പരിണാമവാദം കൂപ്പുകുത്തുന്നതിനുള്ള പ്രധാന കാരണം, നാം ലളിതമെന്നു കരുതുന്ന ജീവകോശത്തിന്റെ ഘടന അവിശ്വസനീയമായ രീതിയിൽ സങ്കീർണ്ണമാണെന്നതാണ്‌. മനുഷ്യ നിർമിതമായ എല്ലാ സാങ്കേതിക യുക്തി-നിർമ്മാണ കൗശലങ്ങൾക്കുമപ്പുറത്താണ്‌ അതിന്റെ അതിസങ്കീർണ്ണത. ഇന്നു ലോകത്തുള്ള ഏറ്റവും അത്യാധുനിക ലാബോറട്ടറികളിൽ ഒന്നിൽ പോലും ജൈവ രാസിക സംയോഗത്തിലൂടെ ഒരു ജീവകോശത്തെ നിർമിക്കാനുള്ള പരിശ്രമങ്ങൾ വിജയിച്ചിട്ടില്ല.

യാദൃച്ഛികമായുണ്ടായതെന്നു വിശദീകരിക്കപ്പെടുന്ന ജീവകോശത്തെ കൃത്രിമമായി നിർമിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും, മനുഷ്യമസ്തിഷ്കത്തിനു കഴിയാത്ത രീതിയിലുള്ള അളവുകോലുകൾ ആവ്ശ്യമായിവരുന്നു. കോശത്തിന്റെ നിർമ്മാണ ഘടകമായ പ്രോട്ടീനുകൾ ആകസ്മികമായി ഉദ്ഗ്രഥിക്കപ്പെട്ട് ജൈവകോശമായിത്തീരാനുള്ള സാധ്യതകൾ 10950  സാധത്യകളിൽ ഒന്നു മാത്രമാണ്‌. 500-ൽ പരം അമിനോ അമ്ലങ്ങൾ കൊണ്ടാണ്‌ ഒരു പ്രോട്ടീൻ തന്മാത്ര രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ഗണിതശാസ്ത്രത്തിൽ 1050 -നു താഴെയുള്ള സൂക്ഷ്മ രീതിയിലുള്ള ഗണനാസൂത്രണവും, പ്രോട്ടീൻ ഉദ്ഗ്രഥനവും പ്രായോഗികമായി അസാധ്യമാണ്‌.

ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള വിസ്മയകരമായ ഒരു ഡാറ്റാബാങ്കാണ്‌. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ തിട്ടപ്പെടുത്തുവാൻ ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ ഉൾക്കോണ്ടിട്ടുള്ള ഒരു വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും.

ഈ സന്ദർഭത്തിൽ മറ്റൊരു സമസ്യ കൂടി ആവിർഭവിക്കുന്നു. DNA എന്നു പറയുന്നത് എൻസൈമുകൾ എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം പ്രോട്ടീനുകളുടെ നേർപകർപ്പാണ്‌. ഈ എൻസൈമുകൾ എങ്ങനെയാണ്‌ ഘടിപ്പിക്കപ്പെട്ടിരിക്കുന്നതെ
ന്ന രഹസ്യം കുടികൊള്ളുന്നതും DNA -യുടെ രഹസ്യ രേഖകളിലാണ്‌. ഇവ രണ്ടും അനുപൂരകമായി വർത്തിക്കുകയും ഒരേ നേരം അസ്സൽ പകർപ്പുകളായി നിലനിൽക്കുകയും ചെയ്യുന്നു. ജീവകോശത്തിന്റെ പ്രത്യേകതകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്, ജീവരഹസ്യം അതിൽ തന്നെ ഒരു പ്രഹേളികയാണെന്നണ്‌.

സയിന്റിഫിക് അമേരിക്കൻ മാഗസിനിന്റെ 1994 സെപ്തംബർ ലക്കത്തിൽ കാലിഫോർണിയയിലെ സാൻഡിയാഗോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ലെസ്ലി ഓർഗൻ ഇങ്ങനെ എഴുതുന്നു:
" അതീവ സങ്കീർണ്ണവും ശക്തവുമായി കൂടിചേർന്നിരിക്കുന്ന പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും ഒരേ നേരത്തും ഒരേ സ്ഥലത്തും ജൈവികമായി ഒന്നായിച്ചേർന്നു നിൽക്കുന്നു. ഒന്നിനോടു ബന്ധപ്പെടാതെ മറ്റേതിനു അസ്തിത്വമില്ല. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തിൽ ജീവന്റെ രഹസ്യം രാസികമായ പ്രതിമാനങ്ങളിലല്ല കുടികൊള്ളുന്നതെന്ന കാര്യത്തിൽ ഒറ്റ നോട്ടത്തിൽ ഒരാൾക്ക് എത്തിച്ചേരാൻ കഴിയും."

ജീവന്റെ ആവിർഭാവം പ്രകൃതിപരമായ കാരണത്താലല്ല എന്നത് നിസ്തർക്കമാണ്‌. അത് പ്രകൃതീത ശക്തിയുടെ സാന്നിധ്യം കൊണ്ട് സൃഷ്ടിക്കപ്പെടാനോ ന്യായമായും കാരണമുള്ളൂ. ഈ യാഥാർഥ്യം സൃഷ്ടിവാദത്തെ നിഷേധിക്കുന്ന പരിണാമ വാദത്തെ തീർച്ചയായും അപ്രസക്തമായ ഒന്നാക്കി മാറ്റുന്നു.

സാങ്കല്പികമായ പരിണാമ പ്രക്രിയ

രണ്ടാമത്തെ പ്രധാനപ്പെട്ട സംഗതി ഡാർവിനിസം ഒരു സിദ്ധാന്തമെന്ന നിലയിൽ മുന്നോട്ടു വെക്കുന്ന പരിണാമ പ്രക്രിയ എന്ന ആശയം തള്ളിക്കളയേണ്ട ഒന്നാണെന്നതാണ്‌. അവർ പറയുന്ന പരിണാമ പ്രക്രിയക്ക് യാഥാർഥത്തിൽ ഒട്ടും തന്നെ പരിണാമത്തെ ത്വരിതപ്പെടുത്താനുള്ള ശക്തിയില്ല.

ഡാർവിൻ തന്റെ സിദ്ധാന്തങ്ങളെ മുഖ്യമായും ഉന്നയിച്ചത് 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന പരിണാമ പ്രക്രിയയെ മുൻനിർത്തിയാണ്‌. ഈ പ്രക്രിയയെ വളരെയധികം തെളിവുകളോടുകൂടിയാണ്‌ തന്റെ പ്രഖ്യാത ഗ്രന്ഥത്തിൽ അദ്ദേഹം വിവരിക്കുന്നത്.

ജീവൻ നിലനിർത്താനുള്ള സമരത്തിൽ ജീവജാലങ്ങൾ തങ്ങളുടെ സ്വഭാവത്തെ ഉചിതമായി മാറ്റിയെടുക്കുന്നു എന്നതാണ്‌ പ്രകൃതിപരമായ തെരെഞ്ഞെടുപ്പ് എന്നതുകൊണ്ടർഥമാക്കുന്നത്. ഉദാഹരണത്തിന്‌ വന്യമൃഗങ്ങളുടെ ഭീഷണികൊണ്ട് മാൻകൂട്ടങ്ങൾ അതിവേഗം ഓടി, തങ്ങളുടെ അതിജീവനം ഉറപ്പാക്കുന്നു. ഇപ്രകാരം മാൻകൂട്ടത്തിലെ ഓരോ മാനും വെഗതയാർജിക്കുന്നു. പക്ഷേ, ഈ പ്രക്രിയതന്നെ എന്തുകൊണ്ട് മറ്റൊരു രീതിയിൽ പരിണമിക്കുന്നില്ല എന്നു ആരും തന്നെ ചോദിക്കുന്നില്ല. ഉദാഹരണത്തിന്‌ മാനുകൾക്ക് പരിണാമ പ്രക്രിയ എന്നു പേരിട്ടു വിളിക്കുന്ന ഈ പ്രവർത്തനത്തിലൂടെ കുതിരകൾ ആകാൻ കഴിയുമോ ?

അതു കൊണ്ട് പരിണാമ പ്രക്രിയ എന്ന ആശയത്തിന്‌ പരിണാമത്തിന്‌ വേണ്ട ശക്തി പ്രദാനംചെയ്യാനാകില്ല. ഡാർവിൻ ഈ വിഷയങ്ങളെ പറ്റി വളരെ ബോധവാനായിരുന്നു. തന്റെ കൃതിയിൽ (ജീവന്റെ ഉല്പത്തി) അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
" അനുയോജ്യമായ ജീവവ്യതിയാനങ്ങളോ, വ്യത്യസ്തതകളോ ഉണ്ടാകുന്നതുവരെ പ്രകൃതിപരമായ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ സാധ്യമാവുകയില്ല."

ലാമാർക്ക് സംഭവം
എങ്ങനെയാണ്‌ ഉചിതമായ ഈ വ്യഖ്യാനങ്ങൾ സംഭവിക്കുക ? അക്കാലത്ത് നിലനിന്നിരുന്ന വളരെ പഴക്കമേറിയ ശാസ്ത്രീയ അറിവുകളുടെ പിൻബലത്തിൽ ഇതിനുത്തരം കാണാൻ ഡാർവിൻ പരിശ്രമിച്ചു. അതിന്‌ അദ്ദേഹം ആധാരമായി സ്വീകരിച്ചത് ഫ്രഞ്ചു ജീവശാസ്ത്രജ്ഞനായ ചവിലയൻ ഡി ലാമാർക്കിന്റെ (1744-1829) കണ്ടുപിടിത്തങ്ങളെയാണ്‌.

ഡാർവിനുമുൻപ് ജീവിച്ചിരുന്ന ഒരു ജീവശാസ്ത്രജ്ഞനായിരുന്നു ലാമാർക്ക്. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ജീവിവർഗങ്ങൾ പാരമ്പര്യഗുണങ്ങൾ കൈമാറുന്നു എന്നതായിരുന്നു ലാമാർക്കിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന്റെ പിൻബലത്തോടെ ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പാരമ്പര്യമായി ജീവവ്യതിയാനങ്ങൾ ജീവിവർഗങ്ങൾക്ക് കൈമാറാൻ കഴിയുമെന്ന് ഡാർവിൻ സിദ്ധാന്തിച്ചു.

ഉദ്ദാഹരണത്തിന്‌ ഉയർന്ന മരങ്ങളിലെ ഇലകൾ തിന്നാൻ കഴിയാതിരുന്ന ആന്റിലോപ്സ് എന്ന പുരാതന ജീവികളാണ്‌ കാലക്രമേണ ജിറാഫ് ആയി രൂപം കൊണ്ടതെന്നും ഈ പ്രക്രിയ ഒട്ടേറെ തലമുറകളിലൂടെയാണ്‌ സംഭവിക്കുന്നതെന്നും വിശദീകരിക്കപ്പെട്ടു.

മറ്റു ചില ഉദാഹരണങ്ങൾ കൂടി ഡാർവിൻ തന്റെ 'ജീവവർഗങ്ങളുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു. അതിലൊന്ന് ഭക്ഷണ ദൗർബല്യംകൊണ്ട് വലഞ്ഞ കരടികളുടെ മുൻഗാമികൾ ജലത്തിൽ അതു തേടിപ്പോയപ്പോഴാണ്‌ തിമിംഗലങ്ങൾ രൂപംകൊണ്ടതെന്നാണ്‌.

പക്ഷേ, പിന്നീട് വന്ന ജോർജ് മെൻഡലിന്റെ(1822-84) സിദ്ധാന്തത്തോടു കൂടി പാരമ്പര്യ നിയമങ്ങൾ ദൃഢീകൃതമാവുകയും പാരമ്പര്യ ശാസ്ത്രം ആധികാരികമായി ഉടലെടുക്കുകയും ചെയ്തു. അത് 20-ആം നൂറ്റാണ്ടിൽ ശാസ്ത്രലോകത്ത് ആധിപത്യം സ്ഥാപിച്ചത് ഒരു തലമുറയിൽ നിന്ന് മറ്റോരു തലമുറയിലേക്ക് അനുക്രമിക്കുന്ന പാരമ്പര്യ ഗുണങ്ങൾ സംക്രമിക്കുന്നു എന്ന വാദത്തെ അപ്പാടെ തകർത്തെറിഞ്ഞുകൊണ്ടാണ്‌. ഇങ്ങനെ പരിണാമപ്രക്രിയ എന്ന ആശയിത്തിലൂടെ ഡാർവിൻ സ്ഥാപിക്കാൻ ശ്രമിച്ച 'പ്രകൃതിപരമായ തെരെഞ്ഞെടുപ്പ്' എന്ന വാദമുഖം വെറും മിഥ്യയാണെന്ന് തെളിഞ്ഞു.

നിയോ ഡാർവിനിസവും ഉൾപരിവർത്തനവും

234324


നേരത്തേ പറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി 1930 കളുടെ അവസാനം ഡാർവിനിസ്റ്റുകൾ ആധുനിക ഉൽഗ്രഥന സിദ്ധാന്തം അഥവാ ഉൾപരിവർത്തനം എന്ന പരികല്പനയിൽ അഭയം തേടി. നിയോ ഡാർവിനിസം പരിണാമവാദത്തിൽ കൂട്ടിചേർത്ത് ഉൾപരിവർത്തനനിയമത്തെ ഇങ്ങനെ പറയാം: റേഡിയേഷൻ മുതലായ ബാഹ്യ കാരണങ്ങൾ കൊണ്ട് ജീവികളുടെ ജനിതക കോശങ്ങളിലുണ്ടാകുന്ന വക്രതകൾ ഉൾപരിവർത്തനമായി മാറി ഉചിതമായ പാരമ്പര്യ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രക്രിയയിലൂടെയാണ്‌ ഒട്ടേറെ സങ്കീർണമായ അവയവങ്ങൾ (ഉദാ: ചെവി, കണ്ണ്, കരൾ, ചിറക്) രൂപം കൊണ്ടതെന്നും അങ്ങനെതന്നെയാണ്‌ ദശലക്ഷകണക്കിന്‌ ജീവവർഗങ്ങൾ ഭൂമിയിൽ ഉണ്ടായതെന്നും നിയോ ഡാർവിനിസ്റ്റുകൾ സിദ്ധാന്തവത്കരുക്കുന്നു. ഉൾപരിവർത്തനം എന്താണെന്ന് ആഴത്തിൽ മനസ്സിലാക്കണമെങ്കിൽ അവ വെറും ജനിതക തകരാറുകളാണെന്ന് പറയാം. യാഥാർഥമായ അന്വേഷണങ്ങൾ ഉൾപരിവർത്തന നിയമത്തെ തരംതാഴ്ന്ന ഒരു സിദ്ധാന്തമായി നമ്മെ കാണാൻ പ്രേരിപ്പിക്കുന്നു. ഉൾപരിവർത്തന സിദ്ധാന്തത്തിലൂടെ ജീവികൾ പുരോഗമനത്തിലേക്ക് വികസിക്കുകയില്ല, പ്രത്യുത അവ വൈകൃതത്തിലേക്ക് പരിണമിക്കുകയാണ്‌.

ഇതിനുള്ള കാരണം വളരെ ലളിതമാണ്.‌. DNA- യുടേത് അതിസൂക്ഷ്മവും സങ്കീർണവുമായ ഘടനയാണ്‌. അതിനാൽ സാരവത്തായ ആഘാതങ്ങൾ അതിനെ വികൃതമായ പുന:സൃഷ്ടിക്കു പ്രേരിപ്പിക്കുന്നു. ജനിതക ശാസ്ത്രജ്ഞനായ ബി.ജെ രംഗനാഥൻ ഇങ്ങനെ വിശദീകരിക്കുന്നു:
" ഒന്നാമതായി, സ്വാഭാവികമായ ഉൾപരിവർത്തനങ്ങൾ പ്രകൃതിയിൽ അപൂർവമായേ സംഭവിക്കുന്നുള്ളൂ. രണ്ടാമതായി, മിക്ക ഉൾപരിവർത്തനങ്ങളും അവ ശക്തമാണെങ്കിൽ സാധാരണയായി ജനിതക കോശഘടനയിൽ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളേക്കാളും ഉപദ്രവകരമാണ്‌. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ജനിതക വ്യവസ്ഥകൾക്ക് ശക്തവും ആകസ്മികവുമായ വ്യതിയാനങ്ങൾ ദോഷകരമാണ്‌. ഉദാഹരണത്തിന്‌, ഭൂകാമ്പത്തിൽ നല്ല രീതിയിൽ സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം ശക്തമായി കുലുങ്ങി എന്നു കരുതുക. ആകസ്മികമായുണ്ടായ ആഘാതം ഇനി ഒരിക്കലും നന്നാക്കിയെടുക്കാൻ കഴിയാത്ത വിധത്തിൽ ആ കെട്ടിടത്തെ ബാധിക്കും."

ഉൾപരിവർത്തനത്തെ നിയോ ഡാർവിനിസ്റ്റുകൾക്ക് തങ്ങൾക്ക് വേണ്ട ഉദാഹരണമായി പറയാൻ സാധിക്കില്ല. ഇത്തരം ജനിതക വ്യതിയാനങ്ങൾ ഉപകാരപ്രദമാകുന്നത് ജനിതക കോശങ്ങളുടെ പുരോഗതിക്കുവേണ്ടി പുതിയ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിക്കാനും മാത്രമാണ്‌. ഇതിൽ നിന്ന് മനസ്സിലാക്കാനുള്ളത്, പരിണാമ പ്രക്രിയയെ സ്ഥപിച്ചെടുക്കാൻ വേണ്ടി അവതരിപ്പിക്കാറുള്ള ഉൾപരിവർത്തനം വാസ്തവത്തിൽ ജീവവർഗങ്ങളെ അപഭംഗപ്പെടുത്താനും ദുർബലമാക്കാനുമാണ്‌ കാരണമായിത്തീരുന്നത്.(ഉൾപരിവർത്തനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ അർബുദം). നാശകരമായ ഒരു പ്രക്രിയ പരിണാമ പ്രക്രിയ ആവുകയില്ല. മറ്റോരു തരത്തിൽ പറഞ്ഞാൽ, പ്രകൃതിപരമായ തെരെഞ്ഞെറ്റുപ്പുകൾ ജീവികൾക്കൊരിക്കലും സ്വയം സാധ്യമാവുകയില്ല എന്ന് ഡാർവിൻ സമ്മതിച്ചിട്ടുണ്ടല്ലോ! ഈ സംഗതികളെല്ലാം തെളിയിക്കുന്നത് പരിണാമ പ്രക്രിയ എന്ന ഒന്ന് പ്രകൃതിയിലെങ്ങും ഇല്ല എന്നാണ്‌. അതു കൊണ്ട് തന്നെ പരിണാമം എന്നു പേരിട്ടു വിളിക്കുന്ന സാങ്കല്പ്പിക പ്രക്രിയയും പ്രകൃതിയിലെങ്ങും സ്ഥാനം നേടുന്നില്ല.

ഫോസിൽ തെളിവുകൾ ഇടക്കുള്ള കണ്ണികൾക്ക് ഒരടയാളവും ലഭ്യമാക്കുന്നുല്ല.
546546


പരിണാമവാദം എടുത്തുപറയുന്ന പ്രത്യേക തെളിവുകളായ ഫോസ്സിൽ രേഖകളിൽ അത് വാദിക്കുന്ന ഒരു തെളിവുകളും കാണാനാവുന്നില്ല. ഈ സിദ്ധാന്തം പറയുന്ന പ്രകാരം ഇപ്പോഴുള്ള എല്ലാ ജീവജാലങ്ങളും ഒരു ആദിമ പൂർവ്വികനിൽനിന്ന് ഒരുത്തിരിഞ്ഞവയാണ്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ, നാമിപ്പോൾ കാണുന്ന ജീവജാലങ്ങൾ കോടിക്കണക്കിന്‌ വർഷങ്ങളിലൂടെ പരിണമിച്ചുണ്ടായവയാണ്‌.

ഇത്തരം ഒരു പരികല്പനയിൽ, ഈ നീണ്ട പരിണാമങ്ങൾക്കിടയിൽ ഇപ്പോൾ ഭൂമിയിൽ കാണാനാവാത്ത ഒട്ടേറെ ജീവവർഗങ്ങൾ തീർച്ചയായും നിലനിന്നിരിക്കണം. ഉദാഹരണത്തിന്‌, പകുതു മത്സ്യവും പകുതു ഉരഗവുമായ ജീവികൾ ഭൂമുഖത്ത് നിലനിന്നിരിക്കുമല്ലോ? അവയിൽ പലതും മത്സ്യങ്ങളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് മത്സ്യങ്ങൾ ആയിത്തീർന്നിരിക്കണം. അതുപോലെ, പക്ഷികളുടെയും ഉരഗങ്ങളുടെയും ഉരഗങ്ങളുടെയും അംശങ്ങൾ കൂടിച്ചേർന്ന വർഗങ്ങൾ പിന്നീട് പക്ഷികളുടെ ജനിതക പാരമ്പര്യം സ്വീകരിച്ച് പക്ഷികളായി മാറിയിരിക്കണം.

പരിണാമദശയിലെ ദീർഘകാലയളവിൽ ഈ ജീവികളിൽ പലതും അതിജീവനം സാധ്യമാകാതെ, ദുർബലരും അംഗവിഹീനരുമായി മറഞ്ഞുപോയിരിക്കണം. പരിണാമവാദികൾ ഇത്തരം ഇടക്കാല ജീവിവർഗങ്ങളെ പരാമർശിക്കുകയും സംക്രമണകാല ജീവികളായി ഇവ ചരിത്രാതീതകാലത്ത് നിലനിന്നിരുന്നു എന്ന് വിസ്വസിക്കുകയും ചെയ്യുന്നു.

ഇത്തരം ജീവികൾ യാഥാർഥത്തിൽ ഭൂമുഖത്ത് നിലനിന്നിരുന്നെങ്കിൽ തീർച്ചയായും അവ ദശലക്ഷക്കണക്കിനോ കോടിക്കണക്കിനോ അവയുടെ എണ്ണത്തിലും തരത്തിലും ഉണ്ടായിരിക്കേണ്ടതാണ്‌. 'ജീവവർഗങ്ങളുടെ ഉല്പത്തി'യിൽ ഡാർവിൻ ഇങ്ങനെ വിശദമായി പറയുന്നു:

" എന്റെ സിദ്ധാന്തം സത്യമാനെങ്കിൽ എല്ലാ വർഗത്തെയും പരസ്പരം ബന്ധിപ്പിക്കുകയും ഒരുമിച്ചുചേർക്കുകയും ചെയ്ത പരിണാമ ശൃംഗലകൾക്കിടയിലെ വൈവിധ്യമാർന്ന അനേകതരം ജീവികൾ ഭൂമിയിൽ നിലനിന്നിരിക്കണം. ഭാവിയിൽ കണ്ടെത്തിയേക്കാവുന്ന ഫോസ്സിലുകളിൽ ഇവയുടെ മുൻകാല ജീവിതത്തിന്റെ തെളിവുകൾ തീർച്ചയായും കാണാവുന്നതാണ്‌."

ഡാർവിൻറ്റെ പ്രതീക്ഷകൾ തകർന്നടിയുന്നു

19-ആം നൂറ്റാണ്ടിന്റെ പകുതി തൊട്ട് ഇത്തരം ഇടക്കാല ജീവികളുടെ ഫോസിലുകൾക്ക് പരിണാമവാദികൾ തീവ്രമായി തെരച്ചിൽ ആരംഭിച്ചെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല. പരിണാമവാദികളുടെ പ്രതീക്ഷകൾക്ക് വിപരീതമായി ഫോസിൽ പഠനങ്ങളെല്ലാം തെളിയിച്ചത് ജീവൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടത് വളരെ പെട്ടെന്നും, ഇന്നു കാണുന്ന രീതിയിൽ മുഴുവൻ രൂപത്തിലുമാണെന്നാണ്‌.

അതിപ്രശസ്തനായ ബ്രിട്ടീഷ് ഫോസിൽ ശാസ്ത്രജ്ഞൻ ഡെറക്.വി.അഗർ ഈ വസ്തുതയെ ഊന്നിപ്പറയുന്നു; അദ്ദേഹം ഒരു പരിണാമവാദിയാണെങ്കിലും:

" ഞങ്ങൾ ഫോസിൽ രേഖകൾ വിശദമായി പരിശോദിച്ചപ്പോൾ അവയുടെ ക്രമത്തിലും ജീവവർഗങ്ങളുടെ രൂപത്തിലും ഞങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടെത്താനായത് ഒരിക്കലും ക്രമപ്രകാരത്തിലുള്ള അനുസൃത പരിണാമം ഫോസിൽ രൂപങ്ങൾക്കിടയിൽ കാണാനാകുന്നില്ല എന്നാണ്‌. പെട്ടെന്നുണ്ടായ ഒരു ആകസ്മിക സംഭവം പോലെയാണ്‌ ഓരോ ജീവിവർഗവും ഉണ്ടായിത്തീർന്നത്. മറ്റു ജീവവർഗത്തിൽ നിന്നും വ്യതിരിക്തമായി..."

ഈ പ്രസ്താവന വെളിവാക്കുന്നത് എല്ലാ ജീവജാലങ്ങളും ഒരേ നേരം ആവിർഭവിക്കുകയും മൊത്തമായിത്തന്നെ രൂപംകൊള്ളുകയും ചെയ്തു എന്നാണ്‌. ഇവക്കിടയിൽ കണ്ണികളായി നിലകൊള്ളുന്ന 'മധ്യവർത്തി രൂപങ്ങൾ' ഒന്നും തന്നെ ഇല്ല. ഈ തെളിവുകൾ ഡാർവിൻറ്റെ അനുമാനത്തിന്‌ നേർ എതിർ ദിശയിലാണ്‌. അറിയപ്പെടുന്ന പരിണാമ ജീവശാസ്ത്രജ്ഞനായ ഡവ്ഗ്ലസ് ഫുതുയ്മയും ഈ സത്യത്തെ ശരിവെച്ചിട്ടുണ്ട്.

സൃഷ്ടിവാദത്തിനും പരിണാമവാദത്തിനുമിടയിൽ ജീവജാലങ്ങളുടെ ആവിർഭാവത്തെപ്പറ്റിയുള്ള എല്ലാ വിശദീകരണങ്ങളും ഇതുവരെ നടന്നു കഴിഞ്ഞിട്ടുണ്ട്. ജീവജാലങ്ങളുടെ ആവിർഭാവം ഭൂമിയിൽ വികസിച്ച രൂപത്തിൽ തന്നെയായിരിക്കാം, അല്ലാതെയും ആകാം. പെട്ടെന്നു രൂപമെടുത്തതല്ലെങ്കിൽ അവ ഏതോ പുരാതന പൂർവികനിൽ നിന്ന് പരിണമിച്ചുവന്നതാകാം. ഒരുമിച്ച് രൂപമെടുത്തതാണെങ്കിൽ അവ ഏതോ സർവശക്തൻടെ ധിഷണയാൽ സൃഷ്ടിക്കപ്പെട്ടതായിൽ വന്നുചേരുന്നു.

ഫോസിൽ തെളിവുകൾ വ്യക്തമാക്കുന്നത് ജീവജാലങ്ങൾ ഇന്നു കാണുന്ന രീതിയിൽ തന്നെ ഭൂമിയിൽ ആവിർഭവിച്ചതാണെന്നാണ്‌. ജീവൻടെ ആവിർഭാവം ഡാർവിൻടെ അനുമാനത്തിൽ നിന്നും വ്യത്യസ്തമായി, പരിണാമത്തിലൂടെയല്ല ദൈവസൃഷ്ടിയിലൂടെയാണ്‌.

മനുഷ്യപരിണാമത്തിൻടെ കഥ

234234
പരിണാമവാദം നമ്മുടെ മുന്നിൽ ഏറ്റവും കൂടുതൽ വാദിക്കുന്നത് മനുഷ്യൻടെ ഉൽഭവത്തെപ്പറ്റിയാണ്‌. ഡാർവിനിസ്റ്റുകൾ അവകാശപ്പെടുന്നത് ആധുനിക മനുഷ്യൻ വാനര സദൃശമായ ജീവികളിൽ നിന്നു പരിണമിച്ചുണ്ടായി എന്നാണ്‌. 4-5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതായി സങ്കല്പിക്കപ്പെടുന്ന ഈ പരിണാമ പ്രക്രിയക്കിടക്ക് ആധുനിക മനുഷ്യനും അവൻടെ ആദിമപൂർവികനുമിടക്ക് ഒട്ടേറെ പരിണാമ രൂപങ്ങൾ നിലനിന്നിരിക്കണമെന്ന് ഊഹിക്കപ്പെടുന്നു. തികച്ചും ഭാവനാധിഷ്ഠിതമായ ഈ തിരക്കഥയിൽ നാല്‌ അടിസ്ഥാന വിഭാഗങ്ങളെ അവർ നിർണ്ണയം ചെയ്തിട്ടുണ്ട്.

1. ആസ്ട്രാലോ പിത്തികസ്
2. ഹോമോ ഹാബിലിസ്
3. ഹോമോ എറെക്റ്റസ്
4. ഹോമോ സാപ്പിയൻസ്

മനുഷ്യൻടെ ആദിമ പൂർവികരെ പരിണാമവാദികൾ വിശേഷിപ്പിച്ചിരിക്കുന്നത് ആസ്ട്രാലോ പിത്തികസ് എന്ന ആഫ്രിക്കൻ വാനരനെയാണ്‌. ഈ ജീവിവർഗം വംശനാശം വന്ന് അപ്രത്യക്ഷമായ പുരാതനവാനര വംശമല്ലാതെ മറ്റൊന്നുമല്ല. ആസ്ട്രലോ പിത്തികസിൻടെ വ്യത്യസ്ത മാതൃകകളെപ്പറ്റി ഇംഗ്ലണ്ടിൽ നിന്നും അമേരിക്കയിൽനിന്നുമുള്ള വിസ്വശ്രേഷ്ഠരായ രണ്ടു ശരീരഘടനാ ശാസ്ത്രജ്ഞർ വിശദമായ ഗവേഷണങ്ങൾ നടത്തിയിടുണ്ട്. ലോർഡ് സോലിസുക്കർമാനും, ചാൾസ് ഓക്സനാഡും. ഇവർ വെളിവാക്കുന്നത് ആസ്ട്രാലോ പിത്തികസ് നാമാവശേഷമായ സാധാരണ വാനരവംശത്തിൽ പെട്ടവയാണെന്നും, അവക്ക് മനുഷ്യനോട് സദൃശമായ എന്തെങ്കിലും ഐകരൂപ്യമില്ല എന്നുമാണ്‌.

ആസ്ട്രലോ പിത്തികസിൽ നിന്നു മനുഷ്യനിലേക്ക് വികസിക്കുന്ന ഘട്ടങ്ങളെ ഹോമോ എന്ന് പരിണാമ ശൃംഗലയിൽ നാമകരണം ചെയ്തിരിക്കുന്നു. 'ഹോമോ' എന്നാൽ മനുഷ്യൻ, അഥവാ മനുഷ്യ സ്വഭാവമാർന്നത് എന്നാണർഥം. വ്യത്യസ്തമായ ഫോസിലുകളെ ഒരു പ്രത്യേക ശ്രേണിയിൽ ചേർത്തുവെച്ചുകൊണ്ട് കൗതുകകരമായ ഒരു പരിണാമപദ്ധതിയാണ്‌ ഇവർ തയ്യാറാക്കിയിരിക്കുന്നത്. ഈ ഫോസ്സിലുകൾക്ക് തമ്മിൽ പരസ്പരം ബന്ധം തെളിയിക്കാൻ കഴിയാത്തതിനാൽ ഈ അനുക്രമ പദ്ധതി വെറും ഒരു കെട്ടു കഥയായി അവശേഷിക്കുന്നു.

20-ആം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനിയായ ഒരു പരിണാമ ശാസ്ത്രജ്ഞൻടെ 'ഒരു ദീർഘമായ വാദഗതി' (One Long Argument) എന്ന കൃതിയിൽ ഇങ്ങനെ വായിക്കാം:
" ജീവൻടെ ആവിർഭാവത്തെയും ഹോമോസാപ്പിയൻസിനെയും കുറിച്ചുള്ള ചരിത്രപരമായ സമസ്യകൾ ശരിയായ ഒരു വിശദീകരണത്തിന്‌ വഴങ്ങാൻ കഴിയാതതവിധം ദുഷ്കരമായിരിക്കുന്നു. "

ആസ്ട്രാലോ പിത്തികസ് > ഹോമോ ഹാബിലിസ് > ഹോമോ എറെക്റ്റസ്> ഹോമോ സാപ്പിയൻസ് എന്ന രീതിയിൽ പരിണാമ ശാസ്ത്രജ്ഞന്മാർ വാനരൻടെ മനുഷ്യ്രിലേക്കുള്ള പരിണാമത്തിന്‌ ഒരു ശ്രേണീബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ഈ ശ്രേണീബന്ധത്തിലെ ഓരോന്നും അതിനു മുൻപത്തെ വംശത്തിൽനിന്ന് പരിണമിച്ചു എന്ന നിലയിൽ ഓരോന്നിൻടെയും പൂർവ്വികൻ മുൻപത്തെ വംശമാണ്‌ എന്ന് സ്ഥാപിക്കുന്നതാണ്‌ ഈ ശൃംഗലാബന്ധം, എന്നാൽ ഫോസ്സിൽ ശാസ്ത്രത്തിൽ നടന്ന പുതിയ കണ്ടുപിടുത്തങ്ങൾ ഈ നാലു വംശങ്ങളും ഒരേകാലത്ത് ഭൂമിയിൽ ജീവിച്ചിരുന്നതായി തെളിവുനൽകുന്നു.

evol

ഇതിനെക്കാൾ തീർച്ചയായും ദുരൂഹമായിട്ടുള്ളത് ഹോമോ എറെക്റ്റെസ് എന്ന അവാന്തര വിഭാഗം ആധുനിക കാലം വരെ ജീവിച്ചിരുന്നു എന്ന വസ്തുതയാണ്‌. കൂടാതെ, ഹോമോ സാപ്പിയൻസ് നിയാണ്ടർത്താലുകളും ഹോമോ സാപ്പിയൻസ് ഹോമോ സാപ്പിയൻസുകളും (ആധുനിക മനുഷ്യൻ) ഒരേ ഭൂവിഭാഗങ്ങളിൽ ഒരേ കാലത്ത് ജീവിച്ചു എന്ന തെളിവുകളാണ്‌.

ഇത്തരം തെളിവുകൾ: വ്യക്തമായും സൂചിപ്പിക്കുന്നത് മുകളിലുള്ള വംശത്തെയും താഴെയുള്ള വംശത്തിൻടെ പൂർവികനായി രേഖപ്പെടുത്തിയിടുള്ള ഈ ശ്രേണി ശൃംഗല വെറും കെട്ടുകഥയാണെന്നാണ്‌. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഫോസ്സിൽ ശാസ്ത്രജ്ഞനായ സ്റ്റീഫെൻ ജെ ഗൗൾഡ് പരിണാമസിദ്ധാന്തത്തിലെ ഈ സമസ്യയെപ്പറ്റി വിശദീകരിക്കുന്നു.

"ഒന്ന് മറ്റൊന്നിൽ നിന്ന് ക്രമപ്രകാരം രൂപപ്പെട്ടു എന്നു കരുതുന്ന മനുഷ്യൻടെ പൂർവികരായ മൂന്നു വാനര വംശങ്ങളുടെയും യാഥാർഥമായ ശ്രേണീ ബന്ധം എന്താണ്‌? ഈ മൂന്നു വാനരവംശങ്ങളും ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് പരിണാമമായ പ്രവണതകൾ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എന്നു വേണം കരുതാൻ"

ചുരുക്കത്തിൽ അർധമനുഷ്യനും, അർധവാനരുമൊക്കെയായി മാധ്യമങ്ങളിലും പാഠപുസ്തകങ്ങളിലും പ്രത്യക്ഷപ്പെടുന്ന വിവിധതരം ചിത്രങ്ങൾകൊണ്ട് സ്ഥാപിക്കപ്പെടുന്ന മനുഷ്യപരിണാമത്തിൻടെ രംഗമണ്ഡലം യാഥാർഥത്തിൽ ശാസ്ത്രീയമായി അടിത്തറയില്ലാത്ത വെറുമൊരു പ്രചാരണം മാത്രമാണ്‌.

അത്യധികം അംഗീകരിക്കപ്പെട്ട വ്യക്തിതമായ ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ലോർഡ് സോളി സുക്കർമാൻ ഏകദേശം 15 വർഷം ആസ്ത്രലോപിത്തികസിൻടെ ഫോസ്സിലുകളിൽ ഗവേഷണവും പ്രത്യേക പഠനവും നടത്തിയ ശേഷം മനുഷ്യ വംശത്തിന്‌ വാനരവംശജരുമായി ഒരു തരത്തിലുള്ള ജീവശാസ്ത്രപരമായ ബന്ധവുമില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.

ഡാർവിൻടെ സമവാക്യം

നാമിപ്പോൾ പരിശോധിച്ച സാങ്കേതികവും ശാസ്ത്രീയവുമായ കാര്യങ്ങളെല്ലാം കാണിക്കുന്നത്, ഒരു പരിണാമവാദി എത്തരം അന്ധവിശ്വാസങ്ങളാണ്‌ പുലർത്തുന്നതെന്നാണ്‌! നാം പരിശോധിച്ച കാര്യങ്ങൾ ഒരു കുട്ടിക്കുപോലും വ്യക്തമാക്കി മനസ്സിലാക്കൻ കഴിയും വിധം ലളിതമാണ്‌.

ജീവൻ യാദൃച്ഛികമായി രൂപപ്പെട്ടു എന്നാണ്‌ പരിണാമവാദം സിദ്ധാന്തീകരിക്കുന്നത്. ജീവരഹിതവും ബോധരഹിതവുമായ ആറ്റങ്ങൾ കൂടിച്ചേർന്ന് എങ്ങനെയോ മനുഷ്യനില്പ്പെട്ട ജീവവർഗങ്ങൾ രൂപപ്പെട്ടു. എന്നാണവർ അവകാശപ്പെടുന്നത്. ജീവൻടെ അടിസ്ഥാന ഘടങ്ങളെ ഒരുമുച്ചെടുക്കുകയാണെങ്കിൽ അവ കാർബൺ, ഫോസ്ഫറസ്, നൈട്രജൻ, പൊട്ടാസ്യം മുതലായ മൂലകങ്ങളുടെ ഒരു കൂമ്പാരമായിരിക്കും.
barrel
ഏതൊക്കെ രീതിയിൽ വിധേയമാക്കിയാലും ഈ ആറ്റമിക് കൂമ്പാരങ്ങൾക്ക് ഒരു ചെറിയ ജീവകോശത്തെപ്പോലും നിർമിക്കാൻ കഴിയുകയില്ല. നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഒരു പരിണാമവാദിയുടെ സാന്നിധ്യത്തിൽത്തന്നെ ഈ വിഷയത്തിൽ നമുക്കൊരു പരീക്ഷണം നടത്താവുന്നതും അതിലെ ഫലം പരിശോധിക്കാവുന്നതുമാണ്‌.


ജീവജാലങ്ങളിൽ അടങ്ങിയിരിക്കുന്ന അനേകം ഘടകങ്ങളെ, അതായത്, ഫോസ്ഫറസ്, നൈട്രജൻ, കാർബൺ, ഓക്സിജൻ, ഇരുമ്പ്, മഗ്നീഷ്യം മുതലായ മൂലകങ്ങളെ പരിണാമ ശാസ്ത്രജ്ഞന്മാർ വലിയ ബാരലിൽ കൊണ്ടു വരട്ടെ. സാധാരണ അന്തരീക്ഷത്തിൽ പരീക്ഷണത്തിനുപയോഗിക്കാൻ കഴിയാത്ത മൂലകങ്ങളും പദാർത്ഥങ്ങളും ബാർൽകണക്കിന്‌ അവർ ആവ്ശ്യപ്പെടുന്ന പക്ഷം കൊണ്ടുവരട്ടെ. ഇവക്കൊപ്പം അമിനോ അമ്ലങ്ങളുടെ ഒട്ടേറെ മിശ്രിതവും ചേർക്കട്ടെ; സാധാരണ ഭൗമാന്തരീക്ഷത്തിൽ സംയോജിപ്പിക്കാൻ കഴിയാത്തതണിവ. കൂടാതെ പല പ്രോട്ടീനുകളും സംയോജിക്കാൻ
10950  -ൽ ഒരു സാധ്യതയാണുള്ളത്. ഈ മിശ്രിതത്തെ അവർക്കിഷ്ടമുള്ള താപത്തിലോ ശീതത്തിലോ വേണ്ടാ വിധം രൂപപ്പെടുത്തട്ടെ. ശാസ്ത്ര സാങ്കേതിക വിദ്യയുടെ എല്ലാ കഴിവുകളും ഉപയോഗിച്ച് അവയെ വേണ്ടവിധം അവർ തയ്യാറാക്കട്ടെ. ലോകത്തിലെ ഏറ്റവും വിദഗ്ദരായ ശാസ്ത്രജ്ഞരെ ഇക്കാര്യങ്ങൾക്കു വേണ്ടി നിയോഗിക്കട്ടെ; ദശലക്ഷക്കണക്കിനോ, കോടിക്കണക്കിനോ വർഷങ്ങൾ ഈ വിദഗ്ധർ ബാരനുകൾക്കടുത്ത് കാത്തിരിക്കട്ടെ, മനുഷ്യനെ ഉണ്ടാക്കാൻ ആവ്ശ്യമെന്നു കരുതുന്ന എല്ലാ പദാർഥങ്ങളും എല്ലാ സൗകര്യങ്ങളും അവർക്കു ചെയ്തു കൊടുത്താലും ഈ ബാരലുകളിൽ നിന്ന് അവർക്ക് ഒരു മനുഷ്യനെ സൃഷ്ടിക്കാൻ കഴിയുമോ ?

435435


ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തൻടെ കോശഘടന പരിശോധിക്കുന്ന ഒരു പ്രൊഫസർക്ക് ആ കോശത്തിൽ നിന്ന് ജിറാഫുകളെയോ, സിംഹങ്ങളെയോ തേനീച്ചകളെയോ, കുതിരകളെയോ...അങ്ങനെ ദശലക്ഷക്കണക്കിന്‌ ജീവജാലങളിൽ ഏതെങ്കിലുമൊന്നിനെ സൃഷ്ടിക്കാൻ കഴിയുമോ? തീർച്ചയായും അയാൾക്കൊരിക്കലും ഇവയിലേതെങ്കിലും ജീവിയുടെ കോശത്തെ നിർമിക്കാനാവില്ല.

ചുരുക്കത്തിൽ ചേതനയില്ലാത്ത തന്മാത്രകൾക്ക് ഒന്നിച്ചുചേർന്ന് ഒരു ജീവകോശമാകാനാവില്ല. ഈ ജീവകോശത്തെ വിഘടിപ്പിച്ച് രണ്ടായിത്തീരാൻ അവർക്ക് തീരുമാനമെടുക്കാനാവില്ല. പദാർത്ഥം അചേതനമാണ്‌. ജീവരഹിതമായ ആ പദാർഥങ്ങൾക്ക് അല്ലാഹുവിൻടെ ഉന്ന്തമാർന്ന സൃഷ്ടികർമത്തിലൂടെ മാത്രമേ ജീവിഗുണം കൈവരൂ.

പരിണാമവാദം അവർ അവകാശപ്പെടുന്ന എല്ലാ കാര്യങ്ങൾക്കും നേർവിപരീതമാണ്‌. അത് യുക്തിവിരുദ്ധവും മിഥ്യയുമാണ്‌.