page

Monday, 19 February 2018

ശിർക്ക് നീങ്ങിയിരിക്കുന്നു ഇനി വലിച്ച് കുടിച്ചോളൂ!!!

ആത്മീയ ചികിത്സയാണ് എഴുത്തീർ, അഥവാ ഖുർആൻ പ്ലൈറ്റ് പോലുള്ള പാത്രത്തിൽ എഴുതികുടിക്കൽ.

ഇത് സുന്നികൾ മുമ്പേ സ്വീകരിച്ചുവന്ന ഒരു ചികിത്സാരീതിയാണ്.1921ന് ശേഷം യുക്തി വാദിയായ റശീദ് രിളയിൽ നിന്ന് ഇസ്ലാം സ്വീകരിച്ച ചില മൗലവിമാർ ഇതിനെ ശിർക്കിന്റെ പട്ടികയിൽ ചേർത്തു.
വർഷങ്ങൾ കഴിഞ്ഞാണെങ്കിലും ഇപ്പോൾ മൗലവിമാർ സമ്മതിക്കുന്നു എഴുത്തീർ ശിർക്കല്ല, ഇബ്നു തൈമിയ്യഃ പോലും അതംഗീകരിച്ചിട്ടുണ്ട് എന്ന്!

മുജാഹിദ് പണ്ഡിതൻ ബഷീർ സലഫി എഴുതുന്നു:

"വിശുദ്ധ ഖുർആനിലെ ചില സൂക്തങ്ങൾ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ച ശേഷം ആ വെള്ളം കുടിക്കുകയും അത് കൊണ്ട് ശരീരം കഴുകുകയും ചെയ്യൽ.
ഇബ്നു തൈമിയ്യഃ പറഞ്ഞു:ഖുർആനിൽ നിന്നോ മറ്റു ദിക്റുകളിൽ നിന്നോ വല്ലതും പാത്രത്തിലോ പലകയിലോ മറ്റോ എഴുതി അത് വെള്ളം കൊണ്ട് മായ്ച്ച ശേഷം കുടിക്കുന്നത് കൊണ്ട് തെറ്റില്ലെന്ന് ഇമാം അഹ്‌മദും മറ്റും ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.(മജ്മൂഉൽ ഫാതാവ)"

     മന്ത്രവും മന്ത്രവാദവും
              പേജ്:81

✍🏻 aboohabeeb payyoli

➰➰➰➰➰➰➰➰