ആയിരത്തിലധികം പേര്‍ക്ക് പരിശുദ്ധ കലിമ ചൊല്ലിക്കൊടുത്ത് ഇസ്ലാമിലേക് ആനയിച്ച ഒരു മലയാളി പണ്ഡിതൻ ഈ അടുത്തകാലം വരെ നമ്മുടെ കൂടെ ജീവിച്ചിരുന്നു. മറ്റുള്ളവരെ സംവാദം നടത്തി തോൽപ്പിച്ച് തന്റെ വിജയം ആഘോഷിക്കാനുള്ള വേദിയായി പ്രബോധനത്തെ അദ്ദേഹം കാണാത്തതിനാല്‍ ''സർവ്വലോക പ്രബോധകനായി" ആ മഹാ മനീഷി അറിയപ്പെട്ടില്ല. അദ്ദേഹത്തെ ബ്രാന്റ് അംബാസഡറാകി സംഘടനയെ മാർക്കറ്റ് ചെയ്യുന്നത് തന്റെ ലക്ഷ്യത്തെയും അതിന്റെ ഫലത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ആൾകൂട്ടത്തിൽ നിന്നും വേറിട്ട് നിന്ന് ക്യാമറകൾ തന്നിലേക് ഫോക്കസ് ചെയ്യിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല. അതുകൊണ്ട് തന്നെ, തന്റെ കുറഞ്ഞ കാല ജീവിതത്തിനിടയിൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ശാന്തമായി സ്നേഹത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ ആയിരത്തിലധികം പേരെ ഇസ്ലാമിന്റെ പൊൻപ്രഭയിലേക് ആനയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇസ്ലാം ശാന്ത സുന്ദരമാണ് ഇവിടെ ബല പ്രയോഗമോ തീവ്രവാദമോ ആവശ്യമില്ലന്ന് ഉസ്താദ് ജീവിച്ച് കാണിക്കുകയായിരുന്നു
പി എം കെ ഫൈസി ഉസ്താദിന്റെ ദറജ ഉയർത്തണേ നാഥാ.. ആമീൻ