വഹാബികളുടെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യഃ എഴുതുന്നു: “തല്‍ഖീന്‍ സ്വഹാബത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരി ക്കുന്നു. അവര്‍ തല്‍ഖീന്‍ കൊണ്ട് കല്‍പ്പിക്കുന്നവരായിരുന്നു. ഖബ്റിലുള്ള വ്യക്തി ചോദ്യം ചെയ്യപ്പെടുമെന്നും പരീക്ഷിക്കപ്പെടുമെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അവനുവേണ്ടി ദുആ ചെയ്യാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാരണത്താല്‍ തല്‍ഖീന്‍ ഉപകരിക്കു മെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മരണപ്പെട്ടവന്‍ വിളി കേള്‍ക്കുന്നവനാണ്. സ്വഹീഹായ ഹദീസിലൂടെ നബി (സ്വ) യില്‍ നിന്ന് അക്കാര്യം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. നബി (സ്വ) പറയുന്നു: ‘തീര്‍ച്ചയായും മയ്യിത്ത് ജനങ്ങളുടെ ചെരിപ്പിന്റെ ശബ്ദം പോലും കേള്‍ക്കുന്നതാണ്.’ വീണ്ടും നബി (സ്വ) പറയുന്നു: (ജീവിച്ചിരിക്കുന്നവര്‍) ഞാന്‍ പറയുന്ന കാര്യങ്ങളെ മരണപ്പെട്ടവരേക്കാള്‍ നന്നായി കേള്‍ക്കുന്നവരല്ല. മാത്രമല്ല മരണപ്പെട്ടവരോട് സലാം പറയാനും നാം കല്‍പ്പി ക്കപ്പെട്ടിരിക്കുന്നു” (ഫതാവാ ഇബ്നുതൈമിയ്യ. 12/165).