page

Thursday, 22 March 2018

പോപ്പുലർ ഫ്രണ്ട് ലക്ഷണമൊത്തൊരു സലഫി സംഘടനയാണ്

*'PFI' ലക്ഷണമൊത്തൊരു 'സലഫി' സംഘടനയാണ്*

പോപ്പുലർ ഫ്രണ്ട് ലക്ഷണമൊത്തൊരു സലഫി സംഘടനയാണ്. അതേസമയം മൗദൂദിയോടും ഹസനുൽ ബന്നയോടുമൊക്കെ അതിനു ‘രക്തബന്ധ’മുണ്ട്. പഴയ സിമിയുടെ തലപ്പത്തുണ്ടായിരുന്നവരാണ് പോപ്പുലർ ഫ്രണ്ടിനെ നയിക്കുന്നത് എന്നത് മാത്രമല്ല ഈ നിരീക്ഷണത്തിനാധാരം. അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ തുറവിയെ നിരാകരിക്കുകയും പാരമ്പര്യത്തെ അവമതിക്കുകയുമായിരുന്നല്ലോ സലഫിസം. പോപ്പുലർ ഫ്രണ്ടും അതേ നിലപാടിലാണ്. ഒരിസ്ലാമിക സംഘടനയെ വിലയിരുത്തേണ്ടത് അതിന്റെ ആദർശം പരിഗണിച്ചാണല്ലോ. തങ്ങൾ മുസ്‌ലിംകളുടെ പൊതുപ്ലാറ്റ്ഫോം ആണ് എന്നവകാശപ്പെടുമ്പോഴും ആദർശത്തിലും അനുഷ്ടാനങ്ങളിലും പോപ്പുലർ ഫ്രണ്ട് സലഫിസത്തെയാണ് പിന്തുടരുന്നത്. രാഷ്ട്രീയമായി മൗദൂദിയെയും ഹസനുൽ ബന്നയെയും അവർക്ക് കയ്യൊഴിക്കാനാകില്ല. മുസ്‌ലിംകൾ ഒന്നിച്ചുനിൽക്കണമെന്നു പറയുന്നവർ തന്നെയാണ് തരം കിട്ടുമ്പോൾ ‘പാരമ്പര്യ മുസ്‌ലിയാക്കന്മാരെ’ അവഹേളിക്കാറുള്ളത്. പോപ്പുലർ ഫ്രണ്ടിന്റേതായി അറിയപ്പെടുന്ന പള്ളികളിൽ ‘സലഫി നിസ്കാരവും ആരാധനയുമാണ്’ നടക്കുന്നത്. പാരമ്പര്യത്തോടുള്ള അവജ്ഞ അവർ പലകുറി വെളിപ്പെടുത്തിയതുമാണ്.
https://m.facebook.com/story.php?story_fbid=1734784066559780&id=180166392021563