page

Monday, 12 March 2018

ദിക്ർ ചൊല്ലി എണ്ണം പിടിക്കുന്ന ഇബ്നുതൈമിയ്യ!

*ദിക്റിലെ എണ്ണവും - ഇബ്നു തയ്മിയ്യയുടെ നരകവും*___________✍🏻

"ദിക്റ് ചൊല്ലുമ്പോൾ പ്രത്യേകമായി എണ്ണം പിടിക്കുന്നതും , പ്രത്യേക സമയത്ത് ദാഇമാക്കി ചൊല്ലലൊക്കെ ബിദ് അത്താണെന്നും ഖുറാഫത്താണെന്നും ,  അള്ളാഹുവോ റസൂലോ ഇങ്ങനെ എണ്ണം പിടിച്ച് ചൊല്ലാൻ പഠിപ്പിച്ചിട്ടില്ലാ എന്നൊക്കെ ആധുനിക സലഫി മുജാഹിദുകൾ വാദിക്കുമ്പോൾ ഇവരുടെ ശൈഖുൽ ഇസ്ലാമും, ഇദ്ദേഹം നൽകിയ ആശയാദർഷം വിഷലിപ്തമാണെന്നത് ഖുർ ആൻ വിഷലിപ്തമാണെന്നതിന്ന് തുല്യമാണെന്ന് പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തയ്മിയ്യയുടെ വാക്കുകൾ ഇനി എന്ത് ചെയ്യും ...!
✍🏻
*"എണ്ണം പിടിച്ച് ദിക്റ് ചൊല്ലൽ"  ഇബ്നു തയ്മിയ്യയുടെ ശിഷ്യൻ ഇബ്നുൽ കയ്യിമുൽ ജൗസിയ്യ തന്നെ പറയട്ടെ !!*

وَمِنْ تَجْرِيبَاتِ السَّالِكِينَ الَّتِي جَرَّبُوهَا فَأَلْفَوْهَا صَحِيحَةً أَنَّ مَنْ أَدْمَنَ يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ أَوْرَثَهُ ذَلِكَ حَيَاةَ الْقَلْبِ وَالْعَقْلِ.
وَكَانَ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ قَدَّسَ اللَّهُ رُوحَهُ شَدِيدَ اللَّهْجِ بِهَا جِدًّا، وَقَالَ لِي يَوْمًا: لِهَذَيْنِ الِاسْمَيْنِ وَهُمَا الْحَيُّ الْقَيُّومُ تَأْثِيرٌ عَظِيمٌ فِي حَيَاةِ الْقَلْبِ، وَكَانَ يُشِيرُ إِلَى أَنَّهُمَا الِاسْمُ الْأَعْظَمُ، وَسَمِعْتُهُ يَقُولُ: مَنْ وَاظَبَ عَلَى أَرْبَعِينَ مَرَّةً كُلَّ يَوْمٍ بَيْنَ سُنَّةِ الْفَجْرِ وَصَلَاةِ الْفَجْرِ يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ حَصَلَتْ لَهُ حَيَاةُ الْقَلْبِ، وَلَمْ يَمُتْ قَلْبُهُ.

( مدارج السالكين : 1 / 446 / ابن قيم الجوزية )


"ദിവസവും يَا حَيُّ يَا قَيُّومُ لَا إِلَهَ إِلَّا أَنْتَ പ്രസ്തുത ദിക്റ് 1000 തവണ ചൊല്ലാൻ ഇബ്നു തയ്മിയ്യ കണിശത പുലർത്തിയിരുന്നു,"

"അൽഹയ്യ്, അൽഖയ്യൂം ഈ രണ്ട് ഇസ്മിന്ന് ഹൃദയത്തിന്ന് നല്ല സ്വാധീനമുണ്ടെന്നും, ഇത് രണ്ടും  ഇൽമുൽ അഹ്ലമാണെന്നും ഇബ്നു തയ്മിയ്യ സൂചിപ്പിക്കാറുണ്ടായിരുന്നു , അത് പോലെ ഇബ്നു തയ്മിയ്യയിൽ നിന്ന് പതിവായി ഞാൻ കേൾക്കാറുമുണ്ട്   സുബ് ഹിയുടെ സുന്നത്ത് നിസ്ക്കാരത്തിന്റെയും സുബ് ഹിയുടെയും ഇടയിൽ ആരെങ്കിലും  يَا حَيُّ يَا قَيُّومُ، لَا إِلَهَ إِلَّا أَنْتَ، بِرَحْمَتِكَ أَسْتَغِيثُ എന്ന ദിക്റ് 40 വട്ടം പതിവാക്കിയാൽ   അവന്റെ ഹൃദയത്തിന്ന്  നല്ല പുതുജീവൻ കിട്ടുന്നതാണ് ഹൃദയം ഒരിക്കലും മരിക്കുകയില്ല!!!!!!"

(മദാരിജുസ്സാലികീൻ  1/446 - ഇബ്നുൽ ഖയ്യിം) _____________

💐- ദാണ്ടെ കെടക്കണു മുജാഹിദുകളുടെ ആദർശ പുരുഷൻ!..... കേരളാ മൗലവിമാർ ബിദ്അത്തെന്ന് മുദ്ര കുത്തി -വാട്ട്സപ്പിൽ തൃശൂർ പൂരവും സലഫീ ഫെസ്റ്റും ഒന്നിച്ച് നടത്തിയ അതേ സാധനവുമായി.....!..... എന്തായിരുന്നു മൗലവിമാരുടെ പൊല്ലാപ്പ്...!ദിക്ർ ചൊല്ലൽ.......എണ്ണം പിടിക്കൽ... ആകെക്കൂടി നരക ബഹളം!...☺✨ആസ്ഥാന നായകൻ ദിക്ർ ചൊല്ലി എണ്ണം പിടിക്കുമ്പോൾ - കുഞ്ഞാടുകളിവിടെയത് ബിദ്അത്തിന്റെ പട്ടികയിലെണ്ണം പിടിച്ച് നരകത്തിലാക്കുന്നു!... എന്തു നല്ല ചേർച്ചയും മനപ്പൊരുത്തവും!..... ✨മുജായിദ് വിശ്വാസമനുസരിച്ച് പോലും - രണ്ടും കൂടി -മുജായിദ്  സ്വർഗത്തിലില്ല!..... ഒന്നുകിൽ മുജായിദ് നേതാവ് ഇബ്നു തൈമിയ്യ സ്വർഗത്തിലും മുജായിദ് ശുജായികൾ നരകത്തിലും.... അതല്ലെങ്കിൽ-മുജായിദ് മൗലവിമാർ സ്വർഗത്തിലും ഇബ്നുതൈമിയ്യ നരകത്തിലും☺✨✨✨ ഇതിപ്പോളേതാണ്ട്- ഒന്നുകിൽ മോൻ കല്യാണത്തിന് പോട്ടെ .. അപ്പൻ വേലി കെട്ട്....! അല്ലെങ്കിലപ്പൻ വേലി കെട്ട്.. മോൻ കല്യാണത്തിന് പോട്ടെ- എന്ന മട്ടായി....! എങ്ങിനെയാണെങ്കിലും ഇബ്നുതൈമിയ്യ കളത്തിന് പുറത്ത്!... നേതാവിനെ നരകത്തിലേക്ക് തള്ളിയിട്ട് ങ്ങള് ഏത് സ്വർഗത്തിലേക്കാണ് മൗലവിമാരേ..... വഹാബിസം എക്സ്പെയറി ഡെയ്റ്റ് കഴിഞ്ഞ് അന്ത്യകൂദാശയും കാത്ത് കിടക്കുന്നു! ബാലുശേരിയുടെ ഭാഷയിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ...! ഉള്ളിലകപ്പെട്ടവർ എത്രയും പെട്ടെന്ന് രക്ഷപ്പെടുക.... നിങ്ങൾക്ക് കഴിയില്ലെന്നറിയാം!.ഇബ്ലീസ് അത്ര മാത്രം നിങ്ങളെ അള്ളിപ്പിടിച്ച് കഴിഞ്ഞു. അതു കൊണ്ടാണല്ലോ വഹാബി ആയ ഉടനെ - സ്വന്തം മാതാപിതാക്കളെയും ഇസ്താദുമാരെയും മുശ്രിക്കാക്കാനും ,അവർക്കൊന്നും ദീനറിയില്ലെന്ന് പറയാനും നിങ്ങൾ ധൈര്യം കാണിച്ചത്! നിങ്ങളെ സംബന്ധിച്ചിതാദ്യത്തെ അനുഭവമാണെങ്കിലും ഇബ്ലീസിനിത് പുതുമയൊന്നുമല്ല. വഹാബീ പ്രസ്ഥാനത്തിന്റെ നെടുംതൂൺ അബ്ദുൽ വഹാബ് പറഞ്ഞത് - എന്റെ ഉസ്താദുമാർക്കാർക്കും ലാ ഇലാഹ ഇല്ലല്ലയുടെ അർത്ഥമറിയില്ലെന്നായിരുന്നു![താരീഖുന്നജ്ദ്-2:137] അവന്റെ പിന്നിലണി നിരന്ന് സ്വന്തം ഉസ്താദ്മാർക്കും ജൻമം നൽകിയ മാതാപിതാക്കൾക്കും നേരെ ശിർക്കിന്റെ ആദ്യ ആണി അടിച്ചപ്പോൾ
പൊട്ടിച്ചിരിച്ചത് സാക്ഷാൽ ഇബ്ലീസായിരുന്നു! അബ്ദുൽ വഹാബിന്റെ പ്രഖ്യാപനം കേട്ട് നജ്ദിന്റ ഓരത്ത് ചിരിച്ച അതേ ചിരി! ✨എന്താ മോനേ നീ കാട്ടണതെന്ന് സ്വന്തം ഉപ്പ ചോദിച്ചപ്പോൾ - ഞങ്ങൾ ഇസ്‌ലാഹികളാണെന്ന [ഖുർആൻ പറഞ്ഞ]നിന്റെ മറുപടി ഇബ്ലീസിനെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു!. അല്ലാഹു അറിയിച്ചു കൊടുത്താലും - മറ്റാർക്കും ഗൈബറിയില്ലെന്ന് പറഞ്ഞ് ,അമ്പിയാക്കളെയും ഔലിയാക്കളെയും വെട്ടിനിരത്തുന്ന തിരക്കിലായിരുന്നു നീയന്ന്....!... അദൃശ്യജ്ഞാനത്തിന്റെ പെട്ടകം പടച്ചോൻ നിന്നെ ഏല്പിച്ചെന്ന മട്ടിൽ ...!... ഓർക്കുക- നീ കണ്ട വഹാബിസം നിന്നിലൊതുങ്ങും... നിന്നെയുമൊതുക്കും... അവസാനം-അത് നിന്നെയും കൊണ്ടേ പോകൂ..
... ടി പി മൗലവി പറഞ്ഞത് പോലെ മഹ്ഷറയിലേറ്റെടുക്കാനൊരു മൗലവിയുമുണ്ടാകില്ല...!.. നീ മാത്രം...!
                          ✍ ഖുദ്സി
💐💐💐💐💐💐💐