page

Thursday, 8 March 2018

ഇസ്തിഗാസക്കെതിരെ വഹാബികളുടെ-റ- ഉള്ള ഇമാം !

വഹാബീ മൗലവിമാർ - സലഫീ ഫെസ്റ്റിന്റെ താളമേളങ്ങളും തൃശൂർ പൂരത്തിന്റെ പ്രൗഡിയുമായി-വഹാബികൾക്ക് പോലും പരിചയമില്ലാത്ത പുതിയൊരാളെ കേരളത്തിൽ ലോഞ്ച് ചെയ്യിച്ചപ്പോൾ- അണികൾ പോലും ഒന്നു ഞെട്ടി! ഇതാരപ്പാ ഇത്ര ബല്ല്യ പണ്ഡി തനെന്നറിയാതെ ഒരു വേള പരക്കം പാഞ്ഞു!. സോഷ്യൽ മീഡിയയിലെ എഴുന്നള്ളിപ്പും മൗലവിമാരുടെ ബഹുമാനവും കണ്ടപ്പോൾ മഹതീ ഇമാമാണോന്ന് ചിലർക്ക് സംശയം!
ഇബാദത്തിന്റെ വഹാബീ നിർവചനം തികട്ടിവന്നപ്പോഴേക്കും കഷായം ഇറക്കുന്ന ലാഘവത്തോടെ -പ്രസ്തുത സംശയം വിഴുങ്ങി വെളുപ്പിച്ചു!
സുന്നികൾക്കെതിരെയുള്ള ഒറ്റമൂലിയാണെന്നറിഞ്ഞതോടെ ആളായി.... ആരവങ്ങളായി......!....... സംശയമെന്നത് ലവലേശവുമില്ല......!ലുക്ക് പോരെന്നാരോ പറഞ്ഞപ്പോൾ- പേരിനു  പിറകിൽ വട്ടത്തിലൊരു -റ- യും കൊടുത്തു.ഇപ്പ സംഗതി ജോർ....!..... സലഫീ കോട്ടകളെ ഇളക്കി മറിച്ച ആ നാമമാണ് - ഇബ്നു അബ്ദിൽ ഹാദി!!! വട്ടത്തിലൊരു -റ-ചേർത്ത് സലഫീ ലാബിൽ നിന്നിറക്കിയപ്പോൾ-''ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)-'' എന്ന അത്യുഗ്രൻ നാമം! പൂർവസൂരികളും ലോക പ്രസിദ്ധരുമായ പണ്ഡിത മഹത്തുക്കളെ അകറ്റി നിർത്തുന്ന വഹാബികൾ- പേരിനു പിറകിൽ വട്ടത്തിലെ -റ-  കൊടുത്ത് ,ഡോക്ടറേറ്റ് കൊടുക്കുന്ന ലാഘവത്തോടെ പൊക്കിപ്പിടിക്കുമ്പോൾ- അപ്രകാരം ചെയ്യാമെന്നാരെങ്കിലും കരുതിയെങ്കിൽ തെറ്റി!....... വട്ടത്തിൽ -റ- യുടെ പേറ്റന്റ് മൗലവിമാർ സ്വന്തമാക്കിക്കഴിഞ്ഞു!... അതാരെങ്കിലും ഇനി ഉപയോഗിച്ചാൽ ഖുറാഫി വിളി ഫൈൻ!!!......- റ-കൊടുക്കൽ ബിദ്അത്തല്ലേ...... നരകത്തിൽ പോ കില്ലേന്നൊന്നും ചോദിച്ച് മൗലവിമാരെ ആരും എടങ്ങേറാക്കരുത്! പല ശിർക്കുകൾ തൗഹീദായിടത്തെന്ത് ബിദ്അത്ത്!!!
               സംഗതി സുന്നികളെ പറ്റിക്കാനാണെങ്കിലും ഇബ്നു
തൈമിയ്യയുടെ ശിഷ്യനാണെന്നറിഞ്ഞപ്പോൾ ചില കുഞ്ഞാടുകൾക്ക് മുറുമുറുപ്പ്! ഇങ്ങേരുടെ ഫോട്ടോ ഉണ്ടോ എന്ന് ചില ബെല്യ അന്വേഷണങ്ങൾ വേറെയും!.... ആപ്പീസിൽ തൂക്കാനൊന്നുമല്ല-സുന്നികളെപ്പോലെ തലേക്കെട്ടുണ്ടോന്നറിയാനാണത്രെ!.... ഇബ്നുതൈമിയ്യയുടെ തലേകെട്ട് ഒപ്പിച്ച പുലിവാല് ഇതുവരെ തീർന്നിട്ടില്ലാത്തതിനാൽ ഇനിയുമൊരബദ്ധം പറ്റാതെ സൂക്ഷിക്കണമല്ലോ!... തിരുനബിയുടെ ഖബർ ശരീഫിനടുത്തു വന്ന് അല്ലാനോട് ഇസ്തിഗ്ഫാർ നടത്തുന്നതാണ് ട്രയൽ മോബ് ! കഥാനായകന്റ കിതാബിനറ പേര് കൊടുത്തിടത്ത് മൗലവിമാർ പെട്ടു പോയെന്ന് പറയുന്നതാകും കൂടുതൽ ശെരി! ലോക പ്രസിദ്ധ പണ്ഡി ത നാ യ ഇമാം സുബുക്കി [റ]ക്കെതിരെ എന്ന് കിതാബിന് പേരിട്ടത് കേരളത്തിലെ മൗലവിമാരല്ലല്ലോ....!.... കിതാബി നെറ പേര് കൊടുത്തപ്പോൾ സുബ് കീ ഇമാമിന്റെ കാര്യം മറച്ച് വച്ചിരുന്നെങ്കിൽ കുറച്ചെങ്കിലും ക്ലിക്കായേനേ..... എന്ത് ചെയ്യാനാ - പരിഭാഷയിലൂടെ മാത്രം മതം പഠിച്ചവർക്ക് ഇത്രയൊക്കെയല്ലേ പറ്റൂ.....ഏതായാലും ഇമാം സുബുക്കി[റ]ക്കെതിരെ - ഇസ്തിഗാസയുടെ കലിപ്പ് തീർക്കുകയായിരുന്നു - ഇദ്ധേഹത്തിലൂടെ വഹാബികൾ ! ..... സത്യത്തിൽ ,ഇസ്തിഗാസക്കെതിരായിട്ടാണിദ്ധേഹത്തെ കൊണ്ടുവന്നതെങ്കിലും പുലി കിടന്നെന്ന്  പറഞ്ഞിടത്ത് പൂട പോലുമില്ലെന്ന മട്ടായി! ..... ഇനി അദ്ധേഹത്തിന്റെ- വഹാബികൾ പ്രചരിപ്പിക്കുന്ന ഉദ്ധരണി കണ്ടോളൂ....
❎❎❎❎❎❎❎❎❎❎❎
ولو كان يشرع لكل مذنب أن يأتي إلى قبره ليستغفر له ، لكان القبر أعظم أعياد المذنبين ، وهذه مضادة صريحة لدينه وما جاء به

ഓരോ പാപിക്കും നബി(സ)യുടെ കബ്റിന്റെ അടുത്ത് വന്ന് ഇസ്തിഗ്ഫാറിനെ ചോദിക്കുന്നത് ശരീഅത്തിൽ അനുവദനീയമായ നിയമമായിരുന്നുവെങ്കിൽ അവിടുത്തെ കബർ പാപികളുടെ ഏറ്റവും പ്രധാനപ്പെട്ട സന്ദർശക കേന്ദ്രമായി മാറിയിരൂന്നേനെ.നബി(സ)യുടെ ദീനും,അവിടുന്ന് കൊണ്ട് വന്ന വഹ്യിനും കടക വിരുദ്ധമാണ് ഈ അവസ്ഥ.

ഇമാം ഇബ്നു അബ്ദിൽ ഹാദി(റ)
(അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി)
❎❎❎❎❎❎❎❎❎❎❎
ചോര വീഴ്ത്തി പിടിച്ചെടുത്ത് - വഹാബികൾ ഭരണം നടത്തുന്ന സൗദിയിലെ തിരു റൗള- വിശ്വാസികൾക്ക് മുന്നിൽ കൊട്ടി അടച്ച് പൂട്ടി വെച്ചിട്ടാണീ  ഡയലോഗെന്നതാണേറ്റവും വലിയ തമാശ!!!
അല്ലാഹു പറയുന്നു:


وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُ‌وا اللَّـهَ وَاسْتَغْفَرَ‌ لَهُمُ الرَّ‌سُولُ لَوَجَدُوا اللَّـهَ تَوَّابًا رَّ‌حِيمًا(سورة النساء: 64)


“നിശ്ചയം സ്വശരീരങ്ങളോട് അക്രമം കാണിച്ചവര്‍ തങ്ങളെ സമീപിച്ച് അല്ലാഹുവോട് പാപമോചനം തേടുകയും റസൂല്‍ അവര്‍ക്ക് വേണ്ടി പാപമോചനം തേടുകയും ചെയ് താല്‍, തൌബ സ്വീകരിക്കുന്നവനായും കരുണ ചെയ്യുന്നവനായും അല്ലാഹുവിനെ അവര്‍ എത്തിക്കുമായിരുന്നു.” (അന്നിസാഅ് 64).


ഈ ആയത്തിൽ പറഞ്ഞ നിയമം നബി(സ)യുടെ ജീവിതകാലത്തും വഫാത്തിനു ശേഷവും ഒരു പോലെ ബാധകമാണെന്ന് പണ്ഡിതന്മാർ സവിസ്തരം പ്രതിപാദിച്ചതാണ്. .

പ്രസ്തുത വചനം വിശദീകരിച്ച് ഇബ്നു ഹജറുൽ ഹയ്തമി(റ)പറയുന്നു:

'ശർത്വി' നു പിറകെ 'ജാഊക' (جاؤك) വന്നതിനാൽ ലഭിക്കുന്ന വ്യാപകാർത്ഥത്തിന്റെ  അടിസ്ഥാനത്തിൽ പ്രസ്തുത ആയത്ത് യാത്ര ചെയ്തും അല്ലാതെയും വിദൂരത്ത് നിന്നും സമീപത്ത് നിന്നും നബി(സ)യെ സമീപിക്കണമെന്ന് ആവശ്യപ്പെടുന്നതായി മനസ്സിലാക്കാം.(അൽജൗഹറുൽ മുനള്വം. 48) ഇതേ വിവരണം ശിഫാഉസ്സഖാം (പേ: 84) ലും കാണാവുന്നതാണ്.

*അസ്സാരിമുൽ മുൻകി ഫീ റദ്ധ് അല സ്സുബുക്കി*... ഇബ്നു തീമിയ്യ യുടെ ശിഷ്യനും അയാളുടെ ആശയങ്ങൾ ലോകത് പ്രചരിപ്പിക്കുന്നതിൽ വളരെ അധികം പരിശ്രമങ്ങൾ നടത്തിയ ആളുമായ ഇബ്നു അബ്ദുൽ ഹാദി എന്ന- നമ്മുടെ കഥാനായകനാണ്  ഈ കിതാബിന്റെ രചയിതാവ്... അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ ശത്രുക്കൾക്കെതിരെ വിശിഷ്യാ ഇബ്നു തീമിയ്യയുടെ പിഴച്ച ആശയങ്ങൾക്ക് എതിരെ പടനയിച്ച ബഹുമാനപ്പെട്ട ഇമാം സുബുകി റഹിമഹുമുള്ള യുടെ എതിരില് ,ഇബ്നു അബ്ദുൽ ഹാദി മറുപടി ആയി എഴുതിയ പുസ്തകം മാത്രമാണിത്...അതായത് - ഇബ്നുതൈമിയ്യയുടെ  ആശയം പറയുന്ന ഒരു പുസ്തകം...അതിനപ്പുറം ഇസ്‌ലാമിക ലോകത്  ഒന്നു മല്ല ഇത്,,,
കാര്യപ്പെട്ട ആരോ ആണെന്ന് വരുത്തി തീർക്കാൻ - റ-ചേർത്ത് വെച്ച് ഇറക്കിയാൽ സാധാരണക്കാർ വഞ്ചിതരായിക്കോളും എന്ന ധാരണയിൽ ആണ് ഇതൊക്കെ കാര്യപ്പെട്ട എന്തോ ആണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്....
... ..
അതു കൊണ്ട്-ഇബ്നു അബ്ദിൽ ഹാദി പറഞ്ഞെന്നും പറഞ്ഞ്-ഇബ്നുതൈമിയ്യയുടെ ശിഷ്യനെന്നത് മറച്ച് വച്ച് [പ്രാമാണിക പണ്ഡിതൻ😀] വഹാബികൾ വെറുതെ തൊള്ള തൊറക്കേണ്ടതില്ല! ആ പാൽപായസക്കൂട്ടങ്ങ് വാങ്ങി വച്ചേക്കുക!..... വേകില്ല മൗലവിമാരേ..... ഇനി വരുമ്പോൾ - ഇസ് ലാമികലോകത്ത് പ്രാമാണിക അഡ്രസുള്ള ആരെയെങ്കിലും കിട്ടുമോന്ന് നോക്കുക!!! വഹാബിക്കൂടാരത്തിലേക്കുള്ള റിക്രൂട്ട്മെന്റായതു കൊണ്ട് കിട്ടില്ലെന്നുറപ്പ്!..... ന്നാലും ചുമ്മാ ശ്രമിച്ച് നോക്ക്...😀😀😀
                     
1933 മാര്‍ച്ച്‌ 5 നു ചേര്‍ന്ന സമസ്‌തയുടെ ആറാം സമ്മേളത്തിലെ ആറാം പ്രമേയം, ഇക്കാര്യം ഉണര്‍ത്തി. അതിങ്ങനെ വായിക്കാം:

ഇബ്‌നു ഹസം ള്വാഹിരി, ഇബ്‌നുതീമിയ്യ, ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു അബ്‌ദില്‍ ഹാദി, ശൗക്കാനി, ഇബ്‌നു അബ്‌ദില്‍ വഹാബിന്നജ്‌ദി, ജമാലുദ്ദീന്‍ അഫ്‌ഗാനി, മുഹമ്മദ്‌ അബ്‌ദ, രശീദ്‌ രിദ(അല്‍ മനാര്‍ പത്രാധിപര്‍) എന്നിവരും അവരെ പിന്‍പറ്റിയവരും അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസ നടപടികള്‍ക്കു വിപരീതമായി പലതും പറഞ്ഞിരിക്കകൊണ്ടും അവരെയും അവരുടെ കിത്താബുകളെയും സുന്നികള്‍ സ്വീകരിപ്പാന്‍ പാടില്ലെന്നും അവര്‍ തര്‍ള്വിയത്തിനു അര്‍ഹരല്ലെന്നും താഴെ പറയുന്നവരും മറ്റു സുന്നീ ഉലമാക്കളും പ്രസ്‌താവിച്ചതനുസരിച്ച്‌ ഈ യോഗം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു. സമല്‍ഖാനി, ഇബ്‌നുബത്തൂത്ത, തഖ്‌യുദ്ദീന്‍ സുബ്‌ക്കി, താജുദ്ദീന്‍ സുബുക്കി, ഇസ്സുബിന്‍ ജമാഅ, ഇബ്‌നു ഹജറില്‍ അസ്‌ഖലാനി, ഖസ്ഥലാനി, നൂറുദ്ദീനുല്‍ ഹലബി, അബ്‌ദുല്ലാഹിബിന്‍ നുഅ്‌മാനുല്‍ ഫാസി, ജലാലുദ്ദീന്‍ സുയൂഥി, ഇബ്‌നു ഹജറില്‍ ഹൈതമി, ശംസുദ്ദീന്‍ റംലി, അബ്‌ദുല്‍ ഗനിയ്യുന്നാബല്‍സി, മുസ്ഥഫല്‍ ബക്‌രി, ശൈഖ്‌ രിസ്‌വാനുല്‍ അദല്‍, സയ്യിദ്‌ അലവിയ്യില്‍ ഹദ്ദാദ്‌, ശൈഖ്‌ അഹ്മദ്‌ സൈനീ ദഹ്‌ലാന്‍, ശൈഖ്‌ യൂസുഫുന്നബ്‌ഹാനി, സയ്യിദ്‌ ശൈഖ്‌ ജൂഫ്‌രി, മുഹമ്മദുല്‍ ഖലീലി [റ] എന്നിവരാണവര്‍.
                             ✍ ഖുദ്സി