page

Friday, 16 March 2018

മൗദൂദിയുടെ അടിത്തറ ഇളകിയതെവിടെ ?

മൗദൂദിയുടെ ഭൂതകാലം!!!

ജമാഅത്ത് ഇസ്ലാമി എന്ന മൗദൂദി മതത്തിന്റെ  പിതാവായ അബുൽ അഅലാ മൗദൂദി ഖുർആനും സുന്നത്തും ശരിയായ രീതിയിൽ പഠിച്ചു വളർന്ന വെക്തിഅല്ലായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ആയുസിന്റെ നല്ലൊരു ഭാഗവും ഇസ്‌ലാമിക ചിട്ടകളോട് പുറംതിരിഞ്ഞു നടക്കുകയായിരുന്നു എന്നതും ശ്രദ്ദേയമാണ്,

കണ്ണിൽ കണ്ടെതെല്ലാം വായിച്ചു വളർന്നതിനാൽ  ഇസ്ലാമിക ചട്ടകൂടിൽ നിന്നും അകന്ന് ഞാൻ വഴിതെറ്റി സഞ്ചരിച്ചിട്ടുണ്ട്!!!!!!!! എന്ന്
 മൗദൂദി തന്നെ അഭിമുഖത്തിൽ പച്ചക്ക് പറയുന്നത് IPH ഇറക്കിയ മൗദൂദി അഭിമുഖങ്ങൾ എന്ന ബുക്കിൽ വിവരിക്കുന്നത് കാണൂ..

*"കയ്യിൽ കിട്ടുന്നതെല്ലാം വായിച്ചു, എല്ലാ വിഷയങ്ങളിലും എല്ലാ ശീർഷകങ്ങളിലുമുള്ള എത്രയോ പുസ്തകങ്ങളും വായിച്ചു,  ഈ വായനയുടെ അപകടകരമായ ദുഷ്ഫലങ്ങൾ പ്രത്യേക്ഷപെട്ടു തുടങ്ങി"*
*അള്ളാഹുവിലും പരലോകത്തിലുമുള്ള ഭയം കുറഞ്ഞുകൊണ്ടിരുന്നു, സംശയങ്ങളും സന്ദേഹങ്ങളുംകൊണ്ട് വിശ്വാസത്തിന്റെ അടിത്തറ ഇളകാൻ തുടങ്ങി,മത വിജ്ഞാനങ്ങളെല്ലാം അനാവശ്യവും അയുക്തികവുമായി തോന്നി"*!!!!!!!????
(മൗദൂദി അഭിമുഖങ്ങൾ, പേജ് 35,IPH ബുക്സ്),

*പിന്നീട് സ്വന്തമായി ഖുർആനും ഹദീസും മതഗ്രന്ഥങ്ങളും പഠിച്ചു പൂർണ വിശ്വാസത്തിലേക്ക് മടങ്ങി !!! എന്നതും ഈ ബുക്കിൽ മൗദൂദി തന്നെ പറയുന്നുണ്ട്*

മൗദൂദിയുടെ ചോരത്തിളപ്പിന്റെ കാലം ഇങ്ങിയൊക്കെ ആയിരുന്നു, ഗുരുവിന്റെ കീഴിൽ നേരാവണ്ണം മതംപോലും പഠിക്കാതെ യുക്തിചിന്തയുമായി നടന്ന ഈ ഉറുദു പത്രപ്രവർത്തകനെയാണ്‌ ജമാഅത്ത് ഇസ്‌ലാമിക്കാർ അഥവാ മൗദൂദിഭക്തൻമാർ മുജദ്ധിദും, ഇമാമുമാക്കി വാഴ്ത്തി മുസ്ലിംകളെ ഭിന്നിപ്പിക്കുന്നത്,

*35 വയസ്സ് വരെ താടി വെക്കുന്നത് പോലും ഇഷ്ട്ടപെടാതെ ക്ലീൻഷേവിൽ യൂറോപ്യൻ സംസ്‌കാരം വാരിചുറ്റി ടൈയും കോട്ടും ധരിച്ച്  നടന്ന്, *പർദ്ദപോലും ധരിക്കാത്ത പരിഷ്കാരിയായ മഹ്മൂദ ബീഗത്തിനെ വിവാഹം ചെയ്ത് ജീവിച്ച* (മൗദൂദി സ്മൃതി രേഖകൾ IPH ബുക്ക്‌സ്‌) മൗദൂദിയുടെ ഭൂതകാലജീവിതം പഠനം വിധേയമാക്കിയാൽഅദ്ദേഹത്തിന്റെ യോഗ്യതയും അദ്ദേഹം നിർമിച്ച നവമതത്തിന്റെ പ്രസക്തിയും തിരിച്ചറിയാം.

🔵🔴🔷🔵🔴🔷🔵🔴🔷