page

Monday, 26 March 2018

ചികിത്സിക്കാതിരിക്കൽ അന്ധവിശ്വാസവും തൗഹീദുമാക്കി മുജായിദുകൾ!

🌀🌀🌀🌀🌀🌀🌀🌀
അന്ന് അന്ധവിശ്വാസം
ഇന്ന് അമ്പിയാക്കളുടെ മാർഗ്ഗം
⚡⚡⚡⚡⚡⚡⚡⚡

ഒരു കാലത്ത് സുന്നികൾ അന്ധവിശ്വാസികളാണെന്നതിന് വഹാബികൾ തെളിവ് പറഞ്ഞിരുന്നത് അവർ രോഗികളായാൽ ചികിത്സിക്കാറില്ലായെന്നായിരുന്നു.
ഒരു മൗലവി എഴുതുന്നു:
"അന്ധവിശ്വാസത്തിന്റെ കാഠിന്യം മൂലം രോഗമായാൽ ചികിത്സിക്കാൻ പോലും തയ്യാറായിരുന്നില്ല."
   
     ഇസ്‌ലാഹി പ്രസ്ഥാനം
    ദർശനം ചരിത്രം ഭൗത്യം
     യുവത - പേ: 74

പിളർപ്പാനന്തരം മൗലവിമാർ പലതും പഠിച്ചു. പണ്ട് വലിയ മൗലവിമാർ അന്ധവിശ്വാസമാണെന് പഠിപ്പിച്ച പലതും വിശ്വാസയോഗ്യമാണെന്ന് ബോധ്യപ്പെട്ടു തുടങ്ങി. മന്ത്രം, സിഹ്റ്, കണ്ണേറ്, ജിന്ന് ബാധ അങ്ങനെ കുറേ കാര്യങ്ങൾ.
അക്കൂട്ടത്തിൽ പെട്ട ഒന്നാണ് ചികിത്സാ കാര്യം.

ചികിത്സിക്കാതിരുന്ന ചില സുന്നികളെ നമ്മൾ അന്ധവിശ്വാസികളാക്കിയത് ശരിയായില്ല;അങ്ങനെ ചില അമ്പിയാക്കളും സ്വഹാബികളുമൊക്കെ ഉണ്ടായിരുന്നു, അത് തവക്കുലിന്റെ ഒരു വഴിയാണ് എന്നിതാ ഇപ്പോൾ മൗലവിമാർ തുറന്നെഴുതി കഴിഞ്ഞു:

"അയ്യൂബ് നബി (അ) പോലുള്ള അമ്പിയാക്കൾ പരീക്ഷിക്കപ്പെട്ടപ്പോൾ അതിന്റെ പരിഹാരങ്ങളായ കാരണങ്ങൾ തേടാതെ അവർ ക്ഷമ യവലംബി ക്കുകയാണല്ലോ ഉണ്ടായത്.നമ്മുടെ പൂർവ്വീകന്മാരുടെ രീതിയും അതു തന്നെയാണ്.അബൂബകർ സിദ്ദീഖ് (റ) വിനോട് ആളുകൾ പറഞ്ഞു: താങ്കൾക്കുവേണ്ടി ഞങ്ങൾ ഡോക്ടറെ വിളിക്കട്ടെ. അപ്പോൾ അദ്ദേഹം പറഞ്ഞു. "അദ്ദേഹം (അല്ലാഹു) എന്നെ കണ്ടിരിക്കുന്നു. അവർ ചോദിച്ചു. അദ്ദേഹം (അല്ലാഹു) എന്താണ് താങ്കളോട് പറഞ്ഞത്? ഞാനെന്താണ് വിചാരിച്ചത് അപ്രകാരം താൻ ചെയ്യുന്നവനാണെന്ന് പറഞ്ഞു.(അല്ലാഹുവാണ് യഥാർത്ഥ വൈദ്യൻ എന്നാണ് അബൂബകർ (റ) ഉദ്ദേശിച്ചത് ) അറിവും ശ്രേഷ്ടതയും ഉള്ള ആളുകളധികവും ചികിത്സയെ ഉപേക്ഷിച്ചവരാണ്. അല്ലാഹു തങ്ങൾക്കായി തെരഞ്ഞെടുത്തതിനെ സ്വയം തെരഞ്ഞെടുക്കുകയും അതിൽ തൃപതിയടയുകയും അതിന് സമ്പൂർണ്ണമായി കീഴ്പ്പെടുകയും ചെയ്യുകയായിരുന്നു അവരുടെയൊക്കെ രീതി"

     മന്ത്രവും മന്ത്രവാദവും
    ബഷീർ സലഫി പേ :65


✍Aboohabeeb payyoli
🌹🌹🌹🌹🌹🌹🌹🌹