page

Friday, 16 March 2018

മുജാഹിദ് ഭീകരത-കൊല്ലൽ-കാഫിറാക്കൽ-പിരഡി വെട്ടൽ!

നേർച്ച നേരുന്നവരെ കൊല്ലല്‍ നിർബന്ധമാണ് 
----------------------------------------+
വഹാബീ ഭീകരതയുടെ ഉറവിടം ഇബ്നു തീമിയ്യയുടെ ഈ വരികളാവാം...
[ഖബറുകൾക്ക് നേർച്ച നേരുന്നതിൽ ഫലമുണ്ടെന്നും.......... വിഷമങ്ങളെ അതു നീക്കുമെന്നും....... ആയുസിനെ സംരക്ഷിക്കുമെന്നുമൊക്കെ വിശ്വസിക്കുന്നവൻ അവിശ്വാസിയും മുശ്രിക്കും ആയിരിക്കും. അവനെ കൊല്ലൽ നിർബന്ധമാണ്]...!!!
ഇതാണ് വഹാബീ വിശ്വാസം.. ഐസിസിന്റെ അതേ ആശയം!
ഐസിസ് അതേ ആശയക്കാരായ കേരളത്തിലെ വഹാബി പ്രസ്ഥാനത്തിന്റെ  പ്രസിദ്ധീകരണവും ശക്തി ദുർഗ്ഗവുമായ-[അല്‍മനാര്‍: ലക്കം: 1 , വാള്യം: 30 , 1984 മെയ് ലക്കത്തിലെ വാക്കുകൾ !]-
അൽ മനാർ 1981 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതാണിത്.
ചുരുക്കിപ്പറഞ്ഞാൽ വഹാബി ചിന്തകൾക്കും വിശ്വാസങ്ങൾക്കും എതിരെ വിശ്വസിക്കുന്ന പാരമ്പര്യ മുസ്‌ലിംകൾ മൊത്തം അവിശ്വാസികളും മുശ്‌രിക്കും (ബഹുദൈവാരാധകരും) ആണെന്നും അവരെ കൊല്ലണമെന്നുമാണ് ഇവർ പറയുന്നതും വിശ്വസിക്കുന്നതും...!
എന്ന് വച്ചാൽ - ഇവരുടെ വീക്ഷണത്തിൽ ,അവിശ്വാസികൾക്കും ബഹുദൈവാരാധകർക്കും രക്ഷയില്ലെന്ന് ചുരുക്കം...!..എല്ലാവരും കൊല്ലപ്പെടേണ്ടവർ...
എന്ത് കൊണ്ട് ഇറാഖിലും സിറിയയിലും ഇസിസുകാർ മുസ്ലിംകളെ മാത്രം കൊല്ലുന്നു എന്നതിനുള്ള ഉത്തരമാണീ പ്രസിദ്ധീകരണത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്...
ഇത് തന്നെയാണ് ഉസ്മാനിയ (ഓട്ടോമൻ) ഖിലാഫത്തിനെ ബ്രിറ്റീഷ് സഹായത്തോടെ തകർത്ത് ഹിജാസിന്റെ ഭരണം പിടിച്ചെടുത്ത് സഊദിയുടെ പിറവി ഉണ്ടായപ്പോഴും അവിടെയുള്ള എണ്ണിയാലൊടുങ്ങാത്ത വിശ്വാസികളെ കൊന്നു കൊണ്ട് വഹാബി സൈനികർ കാണിച്ചതും...!
അത് തന്നെയാണിവർ ഇപ്പോൾ അവരുടെ സ്വാധീന മേഖലകളിൽ കാണിച്ചു കൊണ്ടിരിക്കുന്നതും...നമ്മുടെ നാട്ടിൽ സ്വാധീനമുണ്ടായാൽ ഇവർ കാണിക്കുമെന്ന് പറയുന്നതും ഇത് തന്നെയാണ്. 

തിരിച്ചറിയുക വഹാബി -സലഫീ ഭീകരതയെ... ഒന്നിക്കുക ഈ ഭീകര വിഷ വിത്തുകൾക്കെതിരെ...






 മുഹ്യദ്ദീന്‍ ശെെഖേ രക്ഷിക്കണേ എന്ന്തേടിയവന്‍ കാഫിറാണ്  അങ്ങനെ തേടാന്‍ ഉപദേശിക്കുന്നവനും കാഫിറാകുന്നു ആവാദം  ഉറപ്പിക്കാന്‍ വേണ്ടി ഖുർആനില്‍ നിന്ന് ആയത്ത് ഒാതിതെളിവ് കെടുക്കുന്നവന്‍ 1000 വട്ടം കാഫിറാകുന്നു (സല്‍സബീല്‍ )


 മുഹ്യദ്ദീൻ ഷെെഖേ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ മുശ്രിക്കും കാഫിറുമാകും ( സല്‍സബീല്‍ 98 ഫെബ്രുവരി , പേജ് 47)


"ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56)