page

Thursday, 15 March 2018

സ്‌ത്രീകൾക്ക് മഹ്‌റം ആരൊക്കെയാണ്‌❓


*‼⚠⁉◽"മഹ്‌റം"◽⁉⚠‼*

*ആരാണ് ഒരു സ്ത്രീക്ക് മഹ്റം...?*

_ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്_

  1⃣● *രക്തബന്ധം*
  2⃣● *വിവാഹബന്ധം*
  3⃣● *മുലകുടി ബന്ധം*
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/03/blog-post_95.html
*1⃣  👉🏻 രക്ത ബന്ധം*

_a)      പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍)_

_b)      മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി_

_c)       സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം)_

_d)      പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ )_

_e)      അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ )_

_f)       സഹോദരന്‍റെ പുത്രന്‍മാര്‍_

_g)      സഹോദരിയുടെ പുത്രന്‍മാര്‍_

*2⃣  👉  വിവാഹബന്ധം - കാരണം കൊണ്ടു മഹ്റം ആകുന്നവർ*

_a)      ഭര്‍ത്താവിന്‍റെ പിതാവ് (അമ്മോശന്‍)_

_b)      മകളുടെ ഭര്‍ത്താവ് (മരുമകന്‍)_

_c)       ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (ഈ മൂന്ന്‍ ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)_

_d)      ഉമ്മയുടെ ഭര്‍ത്താവ്  ( സ്വന്തം ഉപ്പയല്ലാത്ത)_

_അദ്ദേഹം മഹ്റം ആവണമെങ്കില്‍ ഉമ്മയും അയാളും തമ്മില്‍  ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ._

*3⃣  👉  മുലകുടി ബന്ധം*
       
_a)      മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം._

*🔴👇ഇനി നമ്മുടെ വിഷയത്തിലേക്ക്👇🔴*
*'മഹ്റം'എന്നതില്‍  ...👇👇👇*
_എളാമയുടെ മോന്‍ ഇല്ല,_
_മൂത്തമ്മയുടെ മോന്‍ ഇല്ല..._
_എളാപ്പയുടെ മോന്‍ ഇല്ല,_
_മൂത്താപ്പയുടെ മോന്‍ ഇല്ല..._
_അമ്മാവന്റെ മോന്‍ ഇല്ല,_
_അമ്മായിന്റ മോന്‍ ഇല്ല..._

_സഹോദരീ ഭർത്താക്കന്‍മാർ ഇല്ല, ഭർത്താവിന്റ സഹോദരന്‍മാരും    മക്കളും  ഇല്ല..._

_ഇവരെല്ലാം സ്ത്രീക്ക്  അന്യപുരുഷന്‍മാര്‍ ആണ്._
_ഇവരോടൊത്തിരുന്ന്‍ യാത്ര ചെയ്യുന്നതോ, ഇവര്‍ക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോള്‍ തമാശ രൂപത്തില്‍ തൊടുന്നതോ, അടിക്കുന്നതോ എല്ലാം ഹറാമാണ്..._

_*"ഇത്  സമൂഹത്തില്‍  പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം ഒന്ന് ഉണര്‍ത്തുന്നു"*_