page

Saturday, 14 April 2018

റജബ് 27 ഉം അഭിപ്രായ വ്യത്യാസവും

*ഇസ്രാഹും മിഹ്രാജും റജബ് 27ന് ആണോ അല്ലയോ എന്ന് വ്യക്ത മാക്കപ്പെട്ടിട്ടില്ല എന്ന് ഞാന്‍ ഒരിടത്ത് വായിച്ചു . അത് റജബ് 27 നു തന്നെ ആണോ ?* *റജബ് 27 നു നോമ്പ് എടുക്കുന്നത് സുന്നതുണ്ടോ? ഒന്ന് വിശദമാക്കിയാലും?*




📝 *ചരിത്രത്തിലെ മിക്ക കാര്യങ്ങളിലും ഒന്നിലധികം അഭിപ്രായങ്ങളുണ്ടാകും. നബി(സ) ജനിച്ചത്, നുബുവ്വത് കിട്ടിയത്, ഹിജ്റ ചെയ്തത്, ഇതിലെല്ലാം ഇത്തരം അഭിപ്രായാന്തരങ്ങള്‍ കാണാം. ചരിത്രകാരന്മാര്‍ ഇത്തരം അഭിപ്രായ വ്യത്യാസങ്ങള്‍ രേഖപെടുത്തിയതു കൊണ്ട് അത്  ഇപ്പോഴും വ്യക്തമല്ല എന്നര്‍ത്ഥമാക്കേണ്ടതില്ല. ആരെങ്കിലും എപ്പോഴെങ്കിലും എതിരഭിപ്രായം പറയുകയോ രേഖപെടുത്തുകയോ ചെയ്താല്‍ ശേഷമുള്ളവര്‍ അത് എടുത്തുദ്ധരിക്കും. അതിന്‍റെ സത്യാവസ്ഥ വ്യക്തമാണെങ്കിലും !. കാലങ്ങളായി മുസ്ലിം ലോകം റജബ് 27 മിഅ്റാജിന്‍റെ ദിനമായി അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. മഹാന്മാരായ ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ മിഅ്റാജ് ദിനം എന്ന നിലക്ക് അന്നു നോമ്പു നോല്‍ക്കല്‍ സുന്നത്താണെന്ന് രേഖ പെടുത്തുകയും ചെയ്ത സ്ഥിതിക്ക് അതില്‍ സംശയിക്കേണ്ടതില്ല.*

*റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം, ബാജൂരി, ഇആനത് തുടങ്ങിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്. ഇതിന് ഉപോല്‍ബലകമായ ഒരു ഹദീസ് ഇമാം ഗസ്സാലി ഉദ്ദരിക്കുന്നുണ്ട്. ആ ഹദീസ് സ്വഹീഹ് അല്ലെന്ന് പറയുന്നവരുണ്ടെങ്കിലും ആരാധനാകര്‍മ്മങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ അത്തരം ഹദീസുകള്‍ തന്നെ മതിയെന്നതാണ് പണ്ഡിത മതം.*

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.