page

Monday, 16 April 2018

കാന്തപുരവും കാശ്മീരും

*" കാശ്‌മീർ താഴ്‌വരകളിൽ നിന്നും പ്രതീക്ഷയോടെ കാരന്തൂർ മർകസിലേക്ക് "*

കാശ്‌മീർ താഴ്‌വരകളിൽ നിന്ന് വർഷാവർഷം അന്നവും വിദ്യാഭ്യാസവും തേടി പ്രതീക്ഷയോടെ കാരന്തൂർ മർകസിലെ കാശ്‌മീർ ഭവനിലേക്ക് ഒഴുകിയെത്തുന്ന നൂറ് കണക്കിന് വിദ്യാർത്ഥികൾ

2000 ത്തിൽ കാശ്മീർ സന്ദർശിച്ച ശൈഖുനാ കാന്തപുരം ഉസ്താദ് അന്ന് കാശ്മീർ മുഖ്യമന്ത്രിയായിരുന്ന മുഹമ്മദ് സയീദിന്റെ അഭ്യർത്ഥന മാനിച്ച് കൊണ്ടാണ് പാവപ്പെട്ട ആശ്രയമാകാൻ ആരോരുമില്ലാത്ത തീവ്രവാദത്തിന്റെ യും ഭീകര വാദത്തിന്റെയും പേരിൽ വേട്ടയാടപെടുന്ന കാശ്‌മീർ താഴ്‌വരകളിലെ കുട്ടികളെ തന്റെ സ്ഥാപനമായ കാരന്തൂർ മർകസിലെത്തിച്ച് അന്നവും വിദ്യാഭ്യാസവും നൽകി നാടിനും സമൂഹത്തിനും
മാതൃകയാകുന്ന|ഉപകാരമാകുന്ന ഉത്തമ പൗരൻമാരായി വളർത്തിയെടുക്കാൻ കാരന്തൂർ മർകസ് മുന്നിട്ടിറങ്ങിയത്.

ഈ വലിയൊരു സദ്ഉദ്യമത്തിന്റെ ഭാഗമായി തന്നെയാണ് കാശ്മീർ താഴ്‌വരകളിൽ തന്നെ മത ഭൗതീക വിദ്യാഭ്യാസ സമുച്ചയങ്ങളൊരുക്കാൻ കാന്തപുരം എന്ന മഹാമനീഷി തയ്യാറയത്.

2004 മുതൽ കാരന്തൂരിലെ കാശ്‌മീരി ഭവനിലേക്ക് വർഷാവർഷവും നൂറുകണക്കിന് ആരോരും തുണയില്ലാത്ത കാശ്മീരി കുട്ടികൾ ഒഴുകിയെത്തുന്നു

ആസിഫാ ബാനുവിന്റെ ഗോത്രവർഗമായ ബക്കർവാലകൾ തന്നെയാണ് കൂടുതലായും കാരന്തൂരിലെ കാശ്‌മീരി ഭവനിലുള്ളത്

പ്രവഞ്ചനാഥൻ ആ മഹാമനീഷി ക്കും അതിന് തുണയാകുന്നവർക്കും സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തകർക്കും തുണയാകട്ടെ എന്ന പ്രാർത്ഥനയോടെ..