page

Friday, 20 April 2018

ബറാഅത്ത് നോമ്പും കണ്ണിയത്ത് സ്മരണികയും

*ബറാഅത്ത് നോമ്പ് കണ്ണിയത്ത് സ്മരണിക പുതിയ വാദമല്ല*
❓ *ചോദ്യം* -
0⃣1⃣
------------------------------------💚💙💛💜
❓👇🏻
*ബറാ അത്ത് ദിവസത്തിൽ പ്രത്യേകമായി നോമ്പ് സുന്നത്തില്ലെന്ന് സമസ്തയുടെ പ്രസിഡണ്ടായിരുന്ന കണ്ണിയത്തുസ്താദ് പോലും അഭിപ്രായപ്പെട്ടിട്ടുണ്ടല്ലൊ മറുപടി പ്രതീക്ഷിക്കുന്നു…. ( ഇത് കണ്ണിയത്ത് സ്മരണികയിലും കാണാമല്ലൊ)*
*ജവാബ്* ✅ 0⃣1⃣ 👇🏻
-----------------------------------
🔽
മഹാനായ കണ്ണിയ്യത്ത് ഉസ്താദി (ന:മ) ന്റെ ഫത് വയും പൊക്കിപ്പിടിച്ച് ബറാ അത്ത് നോമ്പായ സൽകർമ്മം മുടക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കേരള ബിദ ഇകൾ , എന്നാൽ കണ്ണിയത്തുസ്താദിന്റെ വാദവും ഇക്കൂട്ടരുടെ വാദവും ഒന്നാണോ ഒരിക്കലുമല്ല ,
🔽
ബറാ അത്ത് ദിനം പ്രത്യേകതയുണ്ടെന്ന് പഠിപ്പിച്ച് തന്ന മഹാനവർകളാണ് കണ്ണിയ്യത്തുസ്താദ് പ്രസ്തുത ദിനത്തിൽ നോമ്പ് എടുക്കണമെന്നാണൊ അതോ എടുക്കരുത് എന്നാണൊ ആ ഫത് വയിൽ ഉള്ളത് എടുക്കണം എന്നല്ലേ കിട്ടുന്ന കൂലിയുടെ പ്രത്യേകത കുറയുന്നു എന്നല്ലേ ആ ഫത് വയുടെ ആകെത്തുക എന്നിട്ട് ബറാ അത്ത് ദിനത്തിന്ന് യാതൊരു പ്രത്യേകതയില്ലെന്നും ഒരു നിലക്കും നോമ്പ് പാടില്ലെന്നും അത് ബിദ് അത്താണെന്നൊക്കെ പറയുന്ന മുജാഹിദ് പോലോത്ത പുത്തൻ വാദികൾ കണ്ണിയ്യത്തുസ്താദിന്ന് ഞങ്ങൾ പറയുന്ന വാദമാണെന്ന് പറയുന്നത് എന്തൊരു വിരോധാഭാസമാണ് കഷ്ടം തന്നെ !!!!!
🔽
*മാത്രവുമല്ല കണ്ണിയത്ത് ഉസ്താദ് പറഞ്ഞത് ഇബ്നു ഹജർ (റ) അവിടത്തെ ഫതാവൽ കുബ്റയിൽ പറഞ്ഞ ഒരു കാര്യമാകുന്നു അല്ലാതെ ഉസ്താദവർകൾ പുതിയ ഫത് വ പറഞ്ഞതല്ല സുന്നികൾ ഇതൊക്കെ കാലങ്ങൾക്ക് മുമ്പ് തന്നെ കണ്ടതും പഠിച്ചതുമാണ് അത് സമൂഹത്തോട് പഠിപ്പിച്ചതുമാണ്.എന്നാൽ ഇതൊരു പുതിയ ഫത് വയാക്കി ചിത്രീകരിച്ച് തെറ്റിധരിപ്പിക്കുകയാണ് മുജാഹിദ് പോലോത്ത ബിദ് അത്തുകാർ ചെയ്യുന്നത്*
_________________🔽
*ബറാ അത്ത് രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ശഹ്ബാൻ 15 ആം രാവാണ് ആ രാവിന്ന് മറ്റ് രാവുകളെ അപേക്ഷിച്ച് ചില വിശേഷണങ്ങൾ ഉണ്ട് . ബറാ അത്ത് എന്നാൽ വിമോചനം എന്നർത്ഥം പ്രസ്തുത രാത്രിയിൽ നരഗാഗ്നിക്കർഹരായ പലരേയും വിമോചിതരാക്കുന്നുണ്ട് എന്നതാണ് ഈ പേര് ബറാ അത്ത് രാവിന്ന് വരാൻ കാരണം ആ രാവിനെ പിന്നിട്ട പകലിൽ നോമ്പ്‌ സുന്നത്തുണ്ട് പതിനഞ്ച് പകൽ എന്നത് അയ്യാമുൽ ബീളിന്റെ ഭാഗമാണ്*
🔽
*ഇനി പുത്തൻ വാദികൾ ഇബ്നുഹജർ (റ) വിന്റെ ഫതാവൽ കുബ്റയും ഈ ഫത് വയിൽ നിന്ന് എടുത്ത് പറഞ്ഞ കണ്ണിയത്തുസ്താദടക്കമുള്ളവർ തങ്ങൾക്കനുകൂലമാണെന്ന് അസത്യം പറയാറുണ്ട് എന്നാൽ അതിന്റെ വാസ്തവം നോക്കാം*
🔽ഫതാവൽ കുബ്റയുടെ രണ്ടാം വാള്യം *വ്രതം* എന്ന അദ്ധ്യായത്തിൽ ഇങ്ങനെ വായിക്കാം
وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ لَا مِنْ حَيْثُ خُصُوصُهُ وَالْحَدِيثُ الْمَذْكُورُ عَنْ ابْنِ مَاجَهْ ضَعِيفٌ
അപ്പോൾ ബറാ അത്ത് രാവിന്റെ പകലിൽ നോമ്പെടുക്കൽ ആ പകൽ അയ്യാമുൽ ബീള് (എല്ലാ അറബി മാസത്തിലേയും വെളുത്ത വാവും അതിന്റെ മുമ്പും പിമ്പുമായി ഓരോ രാവും കൂടി മൂന്നിന്റെ പകലുകൾ ) ന്റെ കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു. ആ പകലിന്റെ കൂട്ടത്തിൽ പെട്ടതാണെന്ന നിലക്ക് സുന്നത്താകുന്നു. ആ പകലിന്റെ പ്രത്യേകതയിലല്ല . ഇബ്നു മാജയുടെ ഹദീസ് ബാലിശമാണ് (2/38)
🔽ഇതിൽ നിന്ന് ശഹ്ബാൻ 15 ന് മുസ്ലിംകൾ നോമ്പെടുക്കണമെന്നാണോ എടുക്കരുതെന്നാണോ വരിക.❓ 13 ന്നും 14 ന്നും 15 ന്നും മുസ്ലിംകൾ നോമ്പെടുക്കണം . ശഹ്ബാനല്ലാത്ത മാസങ്ങളിലും 13 നും 14 നും 15 നും നോമ്പെടുക്കണം. ശഹ്ബാൻ 15 ബറാ അത്ത് രാവിന്റെ പിന്നാലെ വന്ന പകലായിപ്പോയി എന്ന ഒരു പ്രത്യേകതയിന്മേൽ നോമ്പ് സുന്നത്തില്ലായെന്ന് ഇബ്നുഹജർ (റ) പറയുന്നതിന്ന് ശഹ്ബാൻ 15 ബറാ അത്ത് രാവിന്റെ പിന്നാലെ വന്നതായി പോയത് കൊണ്ട് അന്ന് നോമ്പ് തന്നെ സുന്നത്തില്ലാതെയാവണം എന്ന കാടു കയറിയ അർത്ഥ കൽപ്പനയാണ് മുജാഹിദ് പോലുള്ള പുത്തൻ വാദികൾ നൽകുന്നത്. ശഹ്ബാൻ 15 ന്ന് മുസ്ലിംകൾക്ക് നോമ്പ് സുന്നത്തുണ്ട് എന്ന് തന്നെയാണ് ഇബ്നു ഹജർ (റ) പറഞ്ഞത്.
🔽
وَأَمَّا صَوْمُ يَوْمِهَا فَهُوَ سُنَّةٌ مِنْ حَيْثُ كَوْنُهُ مِنْ جُمْلَةِ الْأَيَّامِ الْبِيضِ
ഇനി പുത്തൻ വാദി ഒരു കാര്യം ☝🏻 ചെയ്താൽ വളരെ നന്നായിരുന്നു അതായത് *حَيْث*ُ നെ പരിഗണിച്ച് ശഹ്ബാൻ 15 ന്ന് വ്രതമെടുക്കുക. സുന്നികൾ 15 ന്ന് വ്രതമെടുപ്പുകാരായും പുത്തനാശയക്കാർ വ്രതമെടുക്കാത്തവരുമായാണ് സാധാരണ ശഹ്ബാൻ 15 ന്ന് പകൽ ഉണ്ടാവാറുള്ളത്. ഇബ്നു ഹജർ (റ) പറഞ്ഞ പരിഗണന വെച്ച് സുന്നികളും പുത്തനാശയക്കാരും ഒരു പോലെ നോമ്പുകാരായി കാണപ്പെടുന്നതിൽ എന്ത് മാത്രം യോജിപ്പുണ്ട്. യോജിക്കാവുന്ന മേഖലയിൽ ഈ ബിദ ഇകൾക്ക് യോജിച്ച് കൂടെ . വിഷമം തോന്നുന്നുവെങ്കിൽ പുത്തനാശയക്കാർ 15 ന്ന് രാത്രിയും പകലിലും പള്ളിയിലെ മൈക്കിലൂടെ സംപ്രേഷണം ചെയ്ത് കൊണ്ടിരുന്നാൽ മതി ഞങ്ങൾ വ്രതമെടുക്കുന്നത് ബറാ അത്ത് രാവിന്റെ പിന്നാലെ വന്ന പകൽ എന്ന നിലക്കല്ല അയ്യാമുൽ ബീളിന്റെ ഭാഗം എന്ന നിലക്കാണ്‌ എന്ന്. വെള്ളിയാഴ്ചകളിൽ ഇരു വിഭാഗത്തിന്റേയും മതസ്ഥാപനങ്ങൾ ഒഴിവായത് പോലെ ശഹ്ബാൻ 15 കൾ ഇരു വിഭാഗവും നോമ്പായി കിടക്കട്ടെ - യോജിക്കാവുന്ന മേഖല‌.
🔽☝🏻ഇനി ഇബ്നു ഹജർ (റ) മുകളിൽ പറഞ്ഞ കാര്യം കഴിഞ്ഞ് വൽ ഹാസ്വില് ആകെത്തുക
ബറാ അത്ത് രാവിന്റെ പ്രത്യേകത യെക്കുറിച്ച് പറയുന്നു
👇🏻👇🏻👇🏻👇🏻👇🏻👇🏻
وَالْحَاصِلُ أَنَّ لِهَذِهِ اللَّيْلَةِ فَضْلًا وَأَنَّهُ يَقَعُ فِيهَا مَغْفِرَةٌ مَخْصُوصَةٌ وَاسْتِجَابَةٌ مَخْصُوصَةٌ وَمِنْ ثَمَّ قَالَ الشَّافِعِيُّ - رَضِيَ اللَّهُ عَنْهُ - إنَّ الدُّعَاءَ يُسْتَجَابُ فِيهَا
"നിഷ്ചയം ഈ രാവിന്ന് സ്രേഷ്ടതയുണ്ട് ആ രാവിൽ (ബറാ അത്ത് രാവിൽ) സ്പെഷ്യൽ പൊറുക്കലും സ്പെഷ്യൽ ഉത്തരലബ്ധിയും ഉണ്ട് അത് കൊണ്ടാണ് ഇമാം ശാഫിഈ (റ) ആ രാവിൽ പ്രാർത്ഥനക്കുത്തരം ചെയ്യപ്പെടുമെന്ന് പറഞ്ഞത്.
🔽
അപ്പോൾ ശഹ്ബാൻ 15 ന്ന് ബറാ അത്ത് രാവിന്റെ പിന്നാലെ വന്ന സ്പെഷ്യൽ സ്വഭാവത്തിൽ വ്രതമില്ലെന്ന് പറഞ്ഞ ഇബ്നു ഹജർ (റ) തന്നെ ഈ രാവിന്റെ കാര്യത്തിൽ സ്പെഷ്യൽ മഗ്ഫിറത്തും , സ്പെഷ്യൽ ഇസ്തിജാബത്തും എടുത്തുകാണിക്കുന്നു. സാധാരണ രാത്രികളിൽ മഗ്ഫിറത്തും ഇസ്തിജാബത്തും ഉണ്ട്. അവയിൽ നിന്ന് വേറിട്ട് ഈ രാവിലുണ്ട്. മാത്രമല്ല ബറാ അത്ത് രാവിന്ന് പുണ്യമുണ്ട്. ബറാ അത്ത് രാവിന്ന് പുണ്യമില്ലെന്ന് പുത്തൻ വാദികളായ മുജാഹിദിനെ പോലുള്ളവരും ഉണ്ടെന്ന് ഇബ്നു ഹജർ (റ) വും എന്നിട്ടും ഈ പുത്തൻ വാദികൾ പറയുന്നു ഇബ്നു ഹജർ (റ) വിന്റെ ഫതാവൽ കുബ്റാ ഞങ്ങൾക്കനുകൂലമാണെന്ന് ഇതല്ലേ വില കുറഞ്ഞ പരിപാടി.
🔽ഇനി നമുക്ക് നോക്കാനുള്ളത് ഇബ്നു ഹജർ (റ) ഇപ്പോൾ പറഞ്ഞ ഈ ആകെത്തുക " വൽ ഹാസ്വിൽ" എവിടന്ന് കിട്ടി എന്നതാണ് .👇🏻
وَفِي حَدِيثٍ عِنْد أَحْمَدَ وَخَرَّجَهُ ابْنُ حِبَّانَ فِي صَحِيحِهِ «إنَّ اللَّهَ لَيَطَّلِعُ إلَى خَلْقِهِ لَيْلَةَ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِعِبَادِهِ إلَّا اثْنَيْنِ
مُشَاحِنٍ أَوْ قَاتِلِ نَفْسٍ»
🔽ആകെത്തുകയുടെ ☝🏻അവലംബമായി നേരത്തെ മഹാനവർകൾ എടുത്ത് വെക്കുന്ന നിരവധി ഹദീസുകളിലൊന്ന് കാണുക ഇബ്നു മാജ (റ) വിന്റെ ഹദീസ് ബലഹീനമാണെന്ന് പറഞ്ഞ ശേഷം അഹ്മദ് (റ) , വും ഇബ്നു ഹിബ്ബാൻ (റ) റിപ്പോർട് ചെയ്ത ഹദീസിനെയാണ് ഇബ്നു ഹജർ (റ) എടുത്ത് വെക്കുന്നത് ഇതിനെ ബലഹീനമെന്ന് പറഞ്ഞിട്ടില്ല ഇബ്നു ഹിബ്ബാൻ (റ) അവിടത്തെ സ്വഹീഹിലാണ് രേഖപ്പെടുത്തിയത് എന്ന് പറയുന്നതോടെ ഹദീസ് ബലഹീനമാണെന്ന് പറയാതെ കടന്ന് പോകുന്നത് സ്വഹീഹാണെന്ന് ഇബ്നു ഹജർ ക(റ) അംഗീകരിച്ചു എന്നത് കൊണ്ടാണ് . ആ അംഗീകാരത്തിൽ നിന്നാണ് വൽ ഹാസ്വില് (ആകെത്തുക) ഉത്ഭുതമാകുന്നത്.
🔽_____________🔽👇🏻
ഇനി ബറാ അത്ത് രാവിൽ സ്പെഷ്യൽ നിസ്ക്കാരം ഇല്ലെന്ന് തെളിയിച്ച ശേഷം ഇമാം നവവി (റ) വിന്റെ ഫതാവയിൽ നിന്നുള്ള ഉദ്ധരണിയായി ഫതാവൽ കുബ്റായിൽ വായിക്കാവുന്നത് ഇങ്ങനെ.
وَاخْتَلَفَتْ فَتَاوَى ابْنُ الصَّلَاحِ فِيهِمَا، وَقَالَ فِي الْآخَرِ: هُمَا وَإِنْ كَانَا بِدْعَتَيْنِ لَا يُمْنَعُ مِنْهُمَا لِدُخُولِهِمَا تَحْتَ الْأَمْرِ الْوَارِد بِمُطْلَقِ الصَّلَاةِ وَرَدَّهُ السُّبْكِيّ
🔽
റജബ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെ മഗ്രിബ് ഇശാഇന്നിടയിൽ 12 റക് അത്ത് സ്പെഷ്യൽ നിസ്ക്കാരവും , ശഹ്ബാൻ 15 മാം രാവിൽ 100 റക് അത്ത് നിസ്ക്കാരവും രണ്ടും പുതു നിർമ്മിതിയാണെങ്കിലും അവ തടയേണ്ടതില്ലെന്നാണ് ഭിന്ന രൂപത്തിൽ ഫത് വകൾ നൽകിയ ഇബ്നു സ്വലാബ് (റ) അവസാനം പറഞ്ഞത്. നസ്ക്കരിക്കാനുള്ള ഒരു പൊതു ഉത്തരവിന്റെ കീഴിൽ വരാവുന്നതേ ഉള്ളൂ എന്നാണതിന്ന് കാരണം പറഞ്ഞത്. എന്നാൽ സുബുകി ഇമാം ഇതിനെ തള്ളിയിട്ടുണ്ട്. (ഫതാവൽ കുബ്റ 2/38)
🔽അപ്പോൾ ബറാ അത്ത് രാവിൽ കുറേയധികം നിസ്ക്കരിക്കുന്നവൻ രാത്രി കാലങ്ങളിൽ നിസ്ക്കരിക്കാനുള്ള പൊതു ആഹ്വാനത്തിന്ന് വഴങ്ങിയാണ് ഇത് ചെയ്യുന്നത് എന്ന് കരുതിയാൽ ആ നിസ്ക്കാരം ആവാമെന്ന് മാത്രമല്ല സുന്നത്ത് കൂടിയായി. ചുരുക്കത്തിൽ ബറാ അത്ത് രാവിൽ നിസ്ക്കരിച്ച് കൊണ്ടിരിക്കാനും ബറാ അത്ത് രാവിന്റെ പിറ്റേ പകലിൽ നോമ്പെടുത്ത് കഴിയാനും സുന്നത്ത് എന്ന നിലക്ക് തന്നെ മുസ്ലിംകൾക്ക് വകുപ്പുണ്ട്. എന്ന് തെളിഞ്ഞു. ഒരു വകുപ്പുമില്ലെന്ന് പറഞ്ഞ് ബഹളം വെക്കുന്നത് പുത്തൻ വാദമാണ്.
🔽
അത് പോലെ ചില അഭിപ്രായങ്ങൾ വരുമ്പോൾ ശാഫിഈ മദ് ഹബിൽ ഏതിന്നാണ് പ്രാമുഖ്യം കൊടുക്കേണ്ടത് എന്നത് സംബന്ദിച്ച് ഒരു മാനദണ്ഡം ഉണ്ട് . ഇമാം നവവി (റ) , ന്നും ഇമാം റാഫി (റ) ന്നും ശേഷം വന്ന ശാഫിഈ മദ് ഹബിലെ പണ്ഡിതന്മാർ നവവി (റ) വിന്റേയും റാഫി (റ) വിന്റേയും വാക്കുകൾ ശരിക്കും പരിശോധിച്ച് അതിൽ പ്രബലം ഏതെല്ലാമാണെന്നും അല്ലാത്തതേതെല്ലാമാണെന്നും വേർതിരിച്ചിട്ടുണ്ട്.
🔽
ഈ വകതിരിവിൽ പിൻ ഗാമികളിൽ ഒന്നാം നിരയിലിരിക്കുന്നു ഇമാം ഇബ്നു ഹജർ (റ) വും ഇമാം റംലി (റ) വും. ഇക്കാലത്ത് ശാഫിഈ
മദ്ഹബ് പിൻ പറ്റുന്ന വർക്ക് ഇബ്നു ഹജർ (റ) വിന്നും റം ലി ഇമാമിന്നും വിശേഷിച്ച് ഇവരുടെ തുഹ്ഫ എന്ന ക്ർതിക്കും നിഹായ എന്ന ക്ർതിക്കും എതിരായി ഫത് വ കൊടുക്കാൻ പാടില്ല
പ്രസ്തുത കാര്യം ബിഗ് യയുടെ 282 മത്തെ പേജിൽ കാണാവുന്നതാണ്
🔽☝🏻
ഇബ്നു ഹജർ (റ) വിന്നും മുഹമ്മദ് റം ലി (റ) ക്കും തമ്മിൽ വ്യത്യാസം വന്നാൽ ആരുടെ വാക്കിനാണ് പ്രാമുഖ്യം നൽകേണ്ടത് മിസ് റിലെ മിക്ക പണ്ടിതന്മാരും പറഞ്ഞത് ഇമാം റം ലി (റ) പറഞ്ഞതിന്ന് പ്രാമുഖ്യം നൽകണമെന്നാണ് പർത്യേകിച്ച് മഹാനവർകളുടെ നിഹായക്ക്. എന്നാൽ ഹിജാസ് , ഷാം , ഹളർ മൗത്ത് എന്നിവിടങ്ങളിലെ പണ്ടിതന്മാർ പറഞ്ഞത് ശൈഖ് ഇബ്നു ഹജർ (റ) പറഞ്ഞതിന്ന് വിശിഷ്യാ തുഹ്ഫയിലുള്ളതിന്ന് പ്രാമുഖ്യം നൽകണമെന്നാണ്.
🔽
ചുരുക്കിപ്പറഞ്ഞാൽ റം ലി ഇമാമും ഇബ്നു ഹജർ (റ അ ഹും) രണ്ട് പേരും മദ് ഹബിലെ കുലപതി തന്നെ ______________________
🔽👇🏻💚
ഇനി ബറാ അത്ത് രാവ് എന്നനിലയിൽ തന്നെ സുന്നത്തുണ്ട് എന്ന് ശാഫിഈ മദ് ഹബിൽ പറഞ്ഞിട്ടുണ്ടൊ എന്ന് സംശയമുണ്ടായേക്കാം എന്നാൽ അതിനുള്ള മറുപടി
👇🏻
ഇമാം റംലി (റ) വിൽ നിന്നും നോക്കാം ✅✅✅
المؤلف: شهاب الدين أحمد بن حمزة الأنصاري الرملي الشافعي
[كِتَابُ الصَّوْمِ]
---------------------------------------------
(سُئِلَ) عَنْ صَوْمِ مُنْتَصَفِ شَعْبَانَ كَمَا رَوَاهُ ابْنُ مَاجَهْ عَنْ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أَنَّهُ قَالَ «إذَا كَانَتْ لَيْلَةُ النِّصْفِ مِنْ شَعْبَانَ فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا» هَلْ هُوَ مُسْتَحَبٌّ أَوْ لَا وَهَلْ الْحَدِيثُ صَحِيحٌ أَوْ لَا وَإِنْ كَانَ ضَعِيفًا فَمَنْ ضَعَّفَهُ؟
(فَأَجَابَ) بِأَنَّهُ يُسَنُّ صَوْمُ نِصْفِ شَعْبَانَ بَلْ يُسَنُّ صَوْمُ ثَالِثَ عَشَرِهِ وَرَابِعَ عَشَرِهِ وَخَامِسَ عَشَرِهِ وَالْحَدِيثُ الْمَذْكُورُ يُحْتَجُّ بِهِ. .
🔺
ഇബ്നുമാജ(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസി ന്റെ വെളിച്ചത്തില്‍ ശ’അബാന്‍ പതിനഞ്ചിന്റെ നോമ്പിനെക്കുറിച്ച് അത് സുന്നത്താണോ അല്ലയോ, പ്രസ്തുത ഹദീസ് സ്വഹീഹാണോ അല്ലയോ എന്ന് ചോദിച്ചതിന് മഹാനായ റം ലി ഇമാം നല്‍കിയ മറുപടി കാണുക.
🔺 ‘ശഅബാന്‍ പകുതിയുടെ നോമ്പ്, സുന്നത്താണ്. പക്ഷേ, പതിമൂന്നും പതിനാലും പതിനഞ്ചും സുന്നത്തുണ്ട്. പ്രസ്തുത ഹദീസിനെ ലക്ഷ്യമായി എടുക്കാം’
📚 (ഫതാ റംലി, ഹാമിശ് ഫതാവല്‍ കുബ്റ 2/79)
🔺
അപ്പോൾ രണ്ട് നിലക്കും നോമ്പ് സുന്നത്തായി
👇🏻
എനി ഈ രണ്ട് അഭിപ്രായവും മതിയാവുകയില്ല എന്നാണെങ്കിൽ ഇബ്നു ഹജർ (റ) , നവവി ഇമാമിനെ പോലെ ധാരാളം ഇമാമീങ്ങൾ പഠിപ്പിക്കുന്ന പണ്ടിതന്മാർക്കിടയിൽ ഇജ്മാഹ് ഉള്ള മറ്റൊരു കാര്യമുണ്ട്
അതായത് ഹദീസ് ളഈഫാണെങ്കിലും ഫളാ ഇലുൽ അഹ്മാൽ ( പുണ്യ കരമായ അമൽ) ചെയ്യുന്നതിന്ന് വേണ്ടി ളഈഫ് മുർസല് മൗഖൂഫ് ആയ ഹദീസുകൾ തെളിവിന്നെടുക്കാമെന്ന് ഇമാം നവവി റ ശറഹ് മുഹദ്ദബിലും അദ്കാറിലും ഇബ്നു ഹജർ തങ്ങൾ ഫതാവയിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്
🔺
ﻓﺼﻞ ‏] : ﻗﺎﻝ ﺍﻟﻌﻠﻤﺎﺀ ﻣﻦ ﺍﻟﻤﺤﺪﺛﻴﻦ ﻭﺍﻟﻔﻘﻬﺎﺀ ﻭﻏﻴﺮﻫﻢ : ﻳﺠﻮﺯ ﻭﻳﺴﺘﺤﺐ ﺍﻟﻌﻤﻞ ﻓﻲ ﺍﻟﻔﻀﺎﺋﻞ ﻭﺍﻟﺘﺮﻏﻴﺐ ﻭﺍﻟﺘﺮﻫﻴﺐ ﺑﺎﻟﺤﺪﻳﺚ ﺍﻟﻀﻌﻴﻒ ﻣﺎ ﻟﻢ ﻳﻜﻦ ﻣﻮﺿﻮﻋﺎ ‏( 2 ‏) ﻭﺃﻣﺎ ﺍﻷﺣﻜﺎﻡ ﻛﺎﻟﺤﻼﻝ ﻭﺍﻟﺤﺮﺍﻡ ﻭﺍﻟﺒﻴﻊ ﻭﺍﻟﻨﻜﺎﺡ ﻭﺍﻟﻄﻼﻕ ﻭﻏﻴﺮ ﺫﻟﻚ ﻓﻼ ﻳﻌﻤﻞ ﻓﻴﻬﺎ ﺇﻻ ﺑﺎﻟﺤﺪﻳﺚ ﺍﻟﺼﺤﻴﺢ ﺃﻭ ﺍﻟﺤﺴﻦ ﺇﻻ ﺃﻥ ﻳﻜﻮﻥ ﻓﻲ ﺍﺣﺘﻴﺎﻁ ﻓﻲ ﺷﻲﺀ ﻣﻦ ﺫﻟﻚ ﻛﻤﺎ ﺇﺫﺍ ﻭﺭﺩ ﺣﺪﻳﺚ ﺿﻌﻴﻒ ﺑﻜﺮﺍﻫﺔ ﺑﻌﺾ ﺍﻟﺒﻴﻮﻉ ﺃﻭ ﺍﻷﻧﻜﺤﺔ ﻓﺈﻥ ﺍﻟﻤﺴﺘﺤﺐ ﺃﻥ ﻳﺘﻨﺰﻩ ﻋﻨﻪ ﻭﻟﻜﻦ ﻻ ﻳﺠﺐ . ﻭﺇﻧﻤﺎ ﺫﻛﺮﺕ ﻫﺬﺍ ﺍﻟﻔﺼﻞ ﻷﻧﻪ ﻳﺠﻲﺀ ﻓﻲ ﻫﺬﺍ ﺍﻟﻜﺘﺎﺏ ﺃﺣﺎﺩﻳﺚ ﺃﻧﺺ ﻋﻠﻰ ﺻﺤﺘﻬﺎ ﺃﻭ ﺣﺴﻨﻬﺎ ﺃﻭ ﺿﻌﻔﻬﺎ ﺃﻭ ﺃﺳﻜﺖ ﻋﻨﻬﺎ ﻟﺬﻫﻮﻝ ﻋﻦ ﺫﻟﻚ ﺃﻭ ﻏﻴﺮﻩ ﻓﺄﺭﺩﺕ ﺃﻥ ﺗﺘﻘﺮﺭ ﻫﺬﻩ ﺍﻟﻘﺎﻋﺪﺓ ﻋﻨﺪ ﻣﻄﺎﻟﻊ ﻫﺬﺍ ﺍﻟﻜﺘﺎﺏ الاذكار للنووي
🔺
മുഹദ്ദിസുകളും ഫുഖഹാക്കളും മറ്റു പണ്ഡിതന്മാരും എല്ലാം പറയുന്നത്‌ പുണ്യകർമത്തിൽ ضعيفആയഹദീസുകൾ
നിർമിക്കപ്പെട്ടത് അല്ലെങ്കിൽ സ്വീകാര്യ മാണ്
അതു കൊണ്ടു പ്രവർത്തിക്കൽ പുണ്യമാണ്
ഹറാം ഹലാലിൽ പറ്റില്ല
🔽അതിനു ഹസനായ ഹദീസ് അല്ലെങ്കിൽ സ്വഹീഹായ ഹദീസ്‌ വേണം
🔽കറാഹതിനെ ഉപേക്ഷിക്കല്‍ സൂക്ഷ്മത യുള്ളത്‌ കൊണ്ടു ضعيف
പറ്റുന്നതാണ്
അത്‌ കൊണ്ടാണു ഈ കിതാബിൽ ضعيف
ആയ ഹദീസുകൾ ഞാൻ ചിലപ്പോൾ കൊണ്ട് വരുന്നത്‌‌. (ഇമാം നവവി അദ്കാർ)
🔺
قلت:وقد اتفق العلماء على أن الحديث المرسل والضعيف والموقوف يتسامح به في فضائل الأعمال ويعمل شرح المهذب كتاب الطهلرة
🔺
ഇമാം നവവി(റ) ശറഹുമുഹദ്ദബില്‍ പറയുന്നു പുണ്യകർമങ്ങളിൽ
🔹ضعيف🔹 موقوف 🔹 مرسل
ആയ ഹദീസുകൾ കൊണ്ട് പുണ്യ കർമങ്ങള്‍
പ്രവർത്തിക്കാവുന്നതാണ് അതിൽ ഇളവുണ്ട്‌ എന്നും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചിരികുന്നു
شرح المهذب كتاب الطهارة
وقال الإمام إبن الهمام في كتاب الجنائز من فتح القدير”وقال الإمام إبن الهمام في كتاب الجنائز من فتح القدير”الاستحباب يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“ يثبت بالضعيف غير الموضوع“وقال الإمام إبن حجر الهيتمي في الفتح المبين”أتفق العلماء على جواز العمل بالحديث الضعيف في فضائل الأعمال لأنه إن كان صحيحاً في نفس الأمر فقد أُعطي حقه من العمل به“
🔺
ഇബ്നുൽ ഹുമാം (റ) ഫത് ഹുൽ ഖദീരിലും
ഇബ്നു ഹജർ(റ) ഫത് ഹുൽ മുബീനിലും ഇതു പറഞ്ഞിട്ടുണ്ട്‌
മുകളിലെ ഉധരണി കാണുക
🔽✅
*എല്ലാനിലക്കും പ്രസ്തുത നോമ്പ് വളരെ മഹത്വമേറിയതാകുന്നു അതിനാൽ‌ നാമൊക്കെ‌ അതെടുക്കുവാൻ ശ്രമിക്കുക കാരണം ജനങ്ങളെ നന്മയിലേക്കും ധാരാളം സൽകർമ്മങ്ങൾ ചെയ്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുപ്പിക്കുക എന്നതാണ് അഹ്ലുസ്സുന്നയുടെ നയം അല്ലാതെ പുത്തൻ വാദങ്ങൾ പറഞ്ഞ് സൽകർമ്മങ്ങളെ മുടക്കുന്നത് ബിദ് അത്തുകാരുടെ നയവുമാകുന്നു*
കഴിഞ്ഞ റജബിലെ നോമ്പ് പോലും ഇല്ലാതാക്കാൻ ഇബ്നു ഹജർ (റ) വിന്റെ ഒരു ഇബാറത്തുമായി ഈ നന്മ മുടക്കികൾ പെടാ പാട് പെട്ടിരുന്നു ഇപ്പോളിതാ ശഹ്ബാനിൽ കണ്ണിയ്യത്ത് ഉസ്താദിന്റെ സ്മരണിക എന്ന ബുക്കുമായി വന്നിരിക്കുന്നു സത്യത്തിൽ ഇതൊരു വല്യ കാപട്യമാണെന്ന് എല്ലാവരും മനസ്സിലാക്കുക സുന്നി പണ്ഡിതരുടെ കിതാബുകൾ പാളക്കിതാബെന്നും ഇസ്തിഗാസ ചെയ്യുന്നവരൊക്കെ ഖുബൂരികളും, മുശ്രിഖുകളുമാണെന്ന് വാദിക്കുന്നവർ ഇതൊക്കെ പഠിപ്പിച്ച് തന്ന അതേ ഇമാമീങ്ങളുടെ ചില ഉദ്ധരണികൾ കൊണ്ട് വന്ന് തെറ്റിദ്ധരിപ്പിക്കുമ്പോൾ സത്യത്തിൽ അൽഭുതം തോന്നുന്നു.
🔽ജനങ്ങളെ നന്മയിൽ നിന്നും മുടക്കുക ആത്മീയതയിൽ നിന്ന് അകറ്റുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ഇക്കൂട്ടർക്കില്ല ഈ രണ്ട് കാര്യവും ഇല്ലായ്മ ചെയ്യുന്നത് ഇബ്ലീസിന്റെ മാർഗ്ഗമാണല്ലോ ഈ മാർഗ്ഗം അവലംബുക്കുന്നവർ ഇബ്ലീസിനെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാരുടെ ഷറുകളിൽ നിന്നും അല്ലാഹു നമ്മെയെല്ലാവരേയും കാക്കട്ടെ ആമീൻ😰
പുത്തൻ വാദികളുടെ വലയിൽ കുടുങ്ങി നമ്മുടെ ആഖിറം നഷ്ടപ്പെടുത്താതിരിക്കുക