page

Monday, 16 April 2018

രണ്ട് വള്ളത്തിൽ തൗഹീദ് വക്കുന്ന വഹാബികൾ!

തിരിച്ചറിവ്


അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ്
(ശബാബ് 2010 സെപ്:24 പേ: 27)

ശബാബ് സത്യവുമെഴുതാറുണ്ടെന്നതിനു ഒന്നാന്തരംപ്രമാണം! മുസ്ലിംകള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. അവര്‍ ഇസ്തിഗാസ ചെയ്യുന്നത് മഹാന്‍മാര്‍ ഇലാഹുകളല്ലെന്ന ഉറച്ച വിശ്വാസത്തോടെ ആകയാല്‍ ഇസ്തിഗാസ ശിര്‍ക്കാണെന്ന അബദ്ധം ഇനി എങ്ങനെ വിപണനം ചെയ്യും?
നബി(സ്വ)യുടെ കാലത്ത് ബഹുനിലപ്പള്ളികള്‍ ഉണ്ടായിരുന്നില്ല. പലപ്രദേശങ്ങളിലും സ്ഥല ലഭ്യത കുറവായപ്പോഴാണ് ബഹുനില മസ്ജിദുകള്‍ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായത്. അതിനാല്‍ ഖുര്‍ആനിലോപ്രബലമായ ഹദീസിലോ മിഹ്റാബ് സംബന്ധിച്ച ഖണ്ഡിതമായ വിധികാണുന്നില്ല.
(ശബാബ് 2013 ജൂലൈ 5 പേ : 28)

ഉത്തരം മുട്ടിയാല്‍ ഫത്‌വ ഇങ്ങനെ. മൗലിദിലും മറ്റും നിരവധിപ്രമാണങ്ങള്‍ പോരേ പോരാ. തിരൂരങ്ങാടി പ്രസ്സിലടിച്ച കിതാബ്തുറന്ന് ചന്ദനത്തിരി കത്തിച്ച് കുലാവി കുടിച്ച് നബിയും സ്വഹാബികളും വട്ടത്തിലിരുന്ന് മൗലിദ് ഓതിയതു തന്നെ കണ്ടിരിക്കണം. ശേഷം തേങ്ങാചോറും വേണം. ഈ അസുഖത്തിന് പേര് വേറെയാണ്.
കഅ്ബയെ ആദരിക്കുന്ന ഒരു രീതിയാണ് അതിന് അന്തസുള്ള ഒരു ആവരണമിടല്‍.
(ശബാബ് 2010 സെപ്ത:24 പേ:20)

ആദരിക്കുന്നതിന് ഇങ്ങനെയൊക്കെയാവാമെന്ന്. അത് മഹാന്‍മാരുടെ ഖബറിനെയാണെങ്കിലൊ?
മനുഷ്യരുടെ സമീപത്തുള്ളവരും ജീവത്തായുള്ളവരുമായിരുന്നിട്ടും ജീവിതത്തിന്റെ ഒരു സാഹചര്യത്തിലും ജിന്നുകളോടോ മലക്കുകളോടോ നബിയോ സഹാബത്തോ തേടാതിരുന്നത് അത് ശിര്‍ക്കായത് കൊണ്ടാണെന്ന് എങ്ങനെ വിധിപറയാന്‍ പറ്റും. ശിര്‍ക്കായത് കൊണ്ട് മാത്രമാണ് തേടാതിരുന്നത് എന്നതിന് എന്താണ് തെളിവ്
(അല്‍ ഇസ്ലാഹ് 2013 ജൂലൈ പേ:36)

അതന്നെ! ജിന്നുകളോടും മലക്കുകളോടും മാത്രമല്ല മരണപ്പെട്ട മഹാന്‍മാരോടും അവര്‍ ചോദിക്കാതിരുന്നുവെങ്കില്‍ അതും (ചോദിച്ചില്ലെന്ന് വെറുതെ സമ്മതിക്കുക) ശിര്‍ക്കായതുകൊണ്ടാവണമെന്നില്ലല്ലോ? ആണെന്ന് എങ്ങനെവിധിപറയും? തെളിവെന്താണ്? കാര്യം മുജാഹിദുകള്‍ക്കും ബോധ്യമായിവരുന്നത് നല്ല ലക്ഷണമാണ്.
കൂട്ടിമുട്ടല്‍
നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യശക്തിക്ക് അപ്പുറത്തുള്ളകാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അഭ്യര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു. മനുഷ്യശക്തിയില്‍ അടങ്ങിയ ശക്തികളില്‍ മനുഷ്യര്‍ പരസ്പരം സഹായത്തെ അര്‍ഹിക്കുന്നതിന് വിരോധമില്ല.
(ഫാതിഹയുടെ തീരത്ത് കെ. ഉമര്‍ മൗലവി പേ: 63)
ഇയ്യാക്കനഅ്ബുദുവില്‍ മനുഷ്യര്‍ പരസ്പരം നടത്തുന്ന സഹായതേട്ടമല്ലാത്തതെല്ലാം പെടുമത്രെ. അതിനാല്‍ ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്കുതന്നെ! ഉഗ്രന്‍ ഇജ്തിഹാദ് തന്നെ…. ഇയ്യാക്കനഅ്ബുദു എന്ന ആയത്ത് മുജാഹിദുകള്‍ പഠിച്ചവരാണ്. ലോകത്തുള്ള സലഫീ പണ്ഡിതന്മാരും അത് പഠിച്ച് മനസ്സിലാക്കിയവര്‍തന്നെ. അവര്‍ക്കൊന്നും തിരിയാത്ത ഒരു തിരിയല്‍ ഒരു മടവൂരി ചാരന് തിരിഞ്ഞു എന്ന് സമ്മതിക്കാന്‍ തത്ക്കാലം മുജാഹിദുകള്‍ ഒരുക്കമല്ല
(ഇസ് ലാഹ് മാസിക  ഏപ്രില്‍ 2013 പേ:36)

💥💥💥💥💥💥💥💥💥💥💥


പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നുള്ളതിന് എന്താണു രേഖ? അതിനു മറുപടി ഒരു കാര്യം ഹലാലാണെന്നതിന് രേഖ ആവശ്യമില്ലെന്നാണ് ഇസ്ലാമിലെ സര്‍വാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാല്‍ മതി. അപ്പോള്‍ ഹലാല്‍ എന്നുവന്നു. തലമറക്കുന്നത് എവിടെയും വിരോധിച്ചിട്ടില്ല.
(കെ ഉമര്‍മൗലവി, സല്‍സബീല്‍ 1999 മെയ് 20, പേ 34)
മുജാഹിദുകള്‍ ഈ തത്ത്വം ഇവിടെ നിറുത്തരുത്. ലോക മുസ്‌ലിംകളുമായി അവര്‍ കലഹിക്കുന്ന മറ്റു കാര്യങ്ങള്‍ കൂടി ഇതുമായൊന്നു തട്ടിച്ചുനോക്കുക, നന്നാവാന്‍ സാധ്യത കാണുന്നു.
പുറത്തുള്ള സ്ത്രീകളുമായിക്കണ്ടു അവരെ സംസ്കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെപ്പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചുകൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ജാഹിലിയ്യത്ത് മത പ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.
(മൗദൂദി, മുസ്‌ലിം വനിതകളും ഇസ്ലാമിക പ്രബോധനവും, പേ 49,50)
ആര്‍ക്കുവേണം ആചാര്യന്റെ പഴംപുരാണം! നിറഞ്ഞുതുളുമ്പുന്ന നമ്മുടെ ജിഐഒ മങ്കമാര്‍ എല്ലാ രംഗത്തും തിളങ്ങിനില്‍ക്കുകയല്ലേ. ബാനര്‍ കെട്ടാന്‍ വ്യൈുതിക്കാലിലും ഓണാഘോഷത്തില്‍ യുവകേസരികള്‍ക്കൊപ്പവുമൊക്കെയും അവരുണ്ട്. ഇതല്ലേ ഇസ്‌ലാം; സ്ത്രീ സ്വാതന്ത്ര്യം.
ഇക്കഴിഞ്ഞ റമളാനില്‍ പൊട്ടിപ്പുറപ്പെട്ട ഒരു വിവാദമായിരുന്നു വിത്റിലെ ഖുനൂത്. ലോക സലഫികള്‍ നിരാക്ഷേപം ചൊല്ലുന്നതാണ് വിത്റിലെ ഖുനൂത്. കേരളത്തിലും ചില സലഫി പള്ളികളില്‍ ഇത് ചൊല്ലാന്‍ ആരംഭിച്ചപ്പോള്‍ കോക്കസ് മുരീദുമാര്‍ ഇളകി. “ഇതാ, ജിന്നൂരികള്‍ ഖുറാഫാത്തിലേക്ക് നീങ്ങുന്നു’’ എന്നു പറഞ്ഞായിരുന്നു ഹാലിളക്കം.
(അല്‍ ഇസ് ലാഹ്, 2013 സപ്തം)
ഇതുചൊല്ലാന്‍ ഇപ്പോള്‍ ആരംഭിക്കാന്‍ കാരണം പുതിയ വഹ്യായിരിക്കില്ല. പിന്നെയുള്ള ഏക സാധ്യത അതെക്കുറിച്ചുള്ള ദീനീ നിയമം വൈകി ബോധ്യപ്പെട്ടതാണ്. നേരാംവണ്ണം പഠിച്ചാല്‍ ഇങ്ങനെ ഓരോ ആദര്‍ശവും മാറുകതന്നെ ചെയ്യും. ദ്യേപ്പെടരുത്, ഒന്നുകൂടി ശ്രമിച്ചുനോക്കുമല്ലോ.
നബി(സ്വ) നികാഹ് ഖുതുബ നിര്‍വഹിച്ചുവെന്നോ നികാഹിന്റെ വാക്കുകള്‍ രക്ഷിതാവിനും വരനും ചൊല്ലിക്കൊടുത്തുവെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല
(ശബാബ് 2009 ഒക്ടോ. 16, പേ 21)
മറ്റൊരു ബോധോദയം കൂടി. നബി(സ്വ) നിര്‍വഹിച്ചുവെന്നു തെളിയാത്ത ജുമുഅ ഖുതുബയിലെ സ്വലാത്ത്, ഖബ്റിനരികിലെ തസ്ബീത് പോലെ. ഇതൊക്കെയും ദയനീയമായി വിശ്വസിച്ച് ആചരിക്കുന്ന സ്ഥിതിക്ക് നബി(സ്വ) ചെയ്തിട്ടില്ലെങ്കില്‍ തന്നെയും മറ്റുള്ള ചിലതില്‍ വേണ്ടാത്ത പിടിവാശി എന്തിനാണ്?
കൂട്ടിമുട്ടല്‍
തസ്ബീഹ് നിസ്കാരം ബിദ്അത്താണ്
(ശബാബ് 2010 ഡിസം. 10)
ചിലരൊക്കെ ഈ നിസ്കാരത്തിന്റെ ഹദീസ് സ്ഥിരപ്പെട്ടതാണെന്നും മറ്റും പറയുന്നതുകൊണ്ട് ഈ നമസ്കാരം ബിദ്അത്താണെന്നും ഉറപ്പിച്ചുപറഞ്ഞുകൂടാ.
(അല്‍മുര്‍ശിദ് 1949 ആഗസ്ത്, പേ 11)


💥💥💥💥💥💥💥💥💥💥💥

സൃഷ്ടികളോട് മനുഷ്യര്‍ നടത്തുന്ന ഇസ്തിഗാസ അഥവാ സഹായതേട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കല്ലാത്തതുമുണ്ടെന്നുള്ളതിന് നല്‍കപ്പെട്ടുവരുന്ന നമ്മുടെ വിശദീകരണങ്ങളും വിവേചന മാനദണ്ഡങ്ങളും നബി(സ്വ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ നേരിട്ട് ഉദ്ധരിക്കപ്പെട്ടത് അല്ല, എന്നതുപോലെ തന്നെ ജിന്നിനോടോ മലക്കിനോടോ ഉള്ള സഹായാര്‍ത്ഥനയുടെ കാര്യത്തിലും നബി(സ്വ)യെയോ സ്വഹാബത്തിനെയോ നേര്‍ക്കുനേരെ ഉദ്ധരിക്കാനാകില്ല.
(അല്‍ ഇസ്ലാഹ്, ഏപ്രില്‍ 2013)
ജിന്നു ബാധിച്ചപ്പോഴെങ്കിലും വസ്തുത ബോധ്യമായി എന്നതല്ല കാര്യം, അതു തുറന്നു പറയേണ്ടി വന്നു എന്നതാണ്. മുജാഹിദ് മതത്തില്‍ ഇസ്തിഗാസ ശിര്‍ക്കായത് നബി(സ്വ)യില്‍ നിന്നോ പൂര്‍വികരില്‍ നിന്നോ ഉദ്ധരിക്കപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലെന്നതിന്‍റെ പൊരുള്‍, അത് മതവിരുദ്ധമായി മൗലവിമാര്‍ സ്വന്തമായി തീരുമാനിച്ചതാണെന്നാണല്ലോ. ഇസ്തിഗാസക്കുവേണ്ടി പടനയിച്ച ഇസ്ലാമിന്‍റെ ജ്ഞാനശൃംഖലയെ മുഴുവന്‍ അവഗണിക്കാന്‍ മാത്രം മൗലവിമാര്‍ക്ക് എന്തു പ്രസക്തി?
ജിന്നുകള്‍ക്ക് അവയുടെ പ്രകൃതമനുസരിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യാന്‍ അവരോട് ആവശ്യപ്പെടുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമാണെന്നോ അഭൗതികമാണെന്നോ പറയാന്‍ പറ്റുമോ? സുലൈമാന്‍(അ)യുടെ പ്രവൃത്തി അഭൗതിക മാര്‍ഗത്തിലുള്ള സഹായ തേട്ടമാണെന്ന് പറയാന്‍ പറ്റുമോ? എങ്കില്‍ അത് ശിര്‍ക്കാണെന്ന് പറയേണ്ടി വരില്ലേ? കാര്യങ്ങളെ ഭൗതികമെന്നും അഭൗതികമെന്നും വിഭജിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്നു വ്യക്തമായല്ലോ
(യാ ഇബാദല്ലാഹ്, വിമര്‍ശനങ്ങളും വസ്തുതകളും, പേ 31)
“ഭൗതികംഅഭൗതിക’ത്തില്‍ നാളിതുവരെ സകരിയ്യാക്കളടക്കം മുജാഹിദ് പാളയത്തിലെ ഓരോ ഗവേഷകനും കണ്ടെത്തി ലോകാടിസ്ഥാനത്തില്‍ വിപണനം ചെയ്ത രീതി ഒന്നിച്ചവഗണിക്കുക എന്നത് വഷളത്തമാണ്. മുസ്ലിംകള്‍ ഊറിച്ചിരിക്കും. സകരിയ്യാക്കള്‍ പറയുന്നത് മനസ്സിലാവാത്തതു കൊണ്ടല്ല; ഈയൊരു ഈഗോ പ്രശ്നം കൊണ്ടാണ് മൗലവിമടവൂര്‍ വിഭാഗങ്ങള്‍ അതിനെതിരെ നില്‍ക്കുന്നത്. സര്‍വഗ്രൂപ്പുകളെയും ഒന്നിപ്പിക്കാനുള്ള മറ്റൊരു സാധ്യത പരീക്ഷിക്കരുതോ? സുലൈമാന്‍ നബി(അ) തേടിയത് അഭൗതികം തന്നെ. എന്നാല്‍ അഭൗതികം തേടിയാലും ശിര്‍ക്കാവില്ല. അതോടെ കേരള മുസ്ലിംകള്‍ ഒറ്റക്കെട്ട്. ഹായ്, എന്തു സുന്ദരം!
കൂട്ടിമുട്ടല്‍
സമസ്തക്കാര്‍ ഇപ്പോള്‍ ചില അടവുകള്‍ പ്രയോഗിക്കാറുണ്ട്. തങ്ങള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതില്‍ നിന്നും സാധാരണ ജനങ്ങളെ വിലക്കിയിരുന്നത് ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പ് കാരണമായിരുന്നു എന്നാണ് ചരിത്രമറിഞ്ഞുകൂടാത്ത സമസ്ത മുസ്ലിയാര്‍ കുട്ടികള്‍ ഇപ്പോള്‍ പ്രസംഗിച്ചുവരുന്നത്
(ഇസ്ലാഹി പ്രസ്ഥാനം, കെഎന്‍എം, പേ 52)
1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊള്ളുന്നതിനു മുമ്പുതന്നെ ഇവിടുത്തെ മുസ്ലിം പണ്ഡിതന്മാര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നു. അക്കാലത്താണ് ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിര്‍മിത വസ്തുക്കളും വര്‍ജിക്കണമെന്നുള്ള തീരുമാനമെടുത്തത്. അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പ് കൊണ്ടല്ല. ദേശീയ വികാരത്താലുള്ള ആവേശം കൊണ്ട് മാത്രമായിരുന്നു. അതു തെറ്റാണെന്ന് ആരെങ്കിലും പറയുമോ? എന്നാല്‍ ഈ ആഹ്വാനം നയിച്ചത് മുസ്ലിംകള്‍ മാത്രമായിരുന്നില്ല. മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു. മലബാര്‍, തെക്കന്‍ കര്‍ണാടക എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസുകാരും ഇങ്ങനെയൊരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
(ആലിയ അറബിക് കോളേജ് സുവനീര്‍ 1978, പേ 72,73)


💥💥💥💥💥💥💥💥💥💥💥
മുജാഹിദുകള്‍ക്കിടയില്‍ അവര്‍ തന്നെയുണ്ടാക്കിയ പിളര്‍പ്പിലൂടെ സര്‍വ ജിന്നുകളും ശ്വൈാന്മാരും അധര്‍മികളും കുതിച്ചുയര്‍ന്ന് തൗഹീദിനെത്തന്നെ റാഞ്ചിക്കൊണ്ടു പോയിരിക്കുന്നു. ഇപ്പോള്‍ തൗഹീദിന്റെ കറകളഞ്ഞ ആദര്‍ശത്തെ, ബഹുഭൂരിപക്ഷം വരുന്ന ബഹുദൈവ വിശ്വാസികളോട് അന്തസ്സോടെ ഊറ്റത്തോടെ പറയാന്‍ കഴിയാതെ യഥാര്‍ത്ഥ മുവഹ്ഹിദുകള്‍ പോലും കണ്ണുതള്ളി തുറിച്ചുനോക്കി നില്‍ക്കേണ്ടി വന്നിരിക്കുന്നു.
(കോയക്കുട്ടി ഫാറൂഖി, അല്‍ഫനാര്‍ 2012 നവം.)
പതിനൊന്ന് ലക്കം സുന്നിവോയ്സ് മുജാഹിദ് പ്രസ്ഥാനത്തിന്റെ കരള്‍മാന്തിയിട്ടും ആര്‍ക്കും മറുപടി നല്‍കാനായില്ലെന്ന് വിലപിച്ച മൗലവിയുടെ പുതിയ രോദനം! മുസ്ലിംസമൂഹത്തെ ശിര്‍ക്കുവല്‍ക്കരിച്ചതിന്റെ ശമ്പളം അനുഭവിച്ചുതീരുക തന്നെ.
കേരള മുസ്ലിം നവോത്ഥാന സംരംഭം ആദ്യമായി ആരംഭിക്കുന്നത് എഡി 1922 വര്‍ഷത്തിലാണ്.
(ഇസ്ലാഹീ പ്രസ്ഥാനം, കെഎന്‍എം, പേ 8).
പിന്നെങ്ങനെയാണാവോ 2012ല്‍ നൂറ്റാണ്ടു തികയുന്നത്?
നമുക്ക് സമ്പദ്ലബ്ധി, സന്താന ലബ്ധി തുടങ്ങിയ നേട്ടങ്ങളുണ്ടാകുമ്പോള്‍ അതില്‍ അല്ലാഹുവിനോട് ശുക്റും സന്തോഷവും പ്രകടിപ്പിക്കുക എന്നതും സുന്നത്താണ്. ശുക്ര്‍ ചെയ്യുന്നത് നോമ്പ്, നമസ്കാരം തുടങ്ങിയ ഇബാദത്തുകളിലൂടെയാവാം. ദാനധര്‍മങ്ങളിലൂടെയും ആവാം. സന്തോഷിക്കുന്നത് നേട്ടങ്ങള്‍ സ്വജനങ്ങളെ അറിയിച്ചും അവര്‍ക്ക് മധുര പലഹാരങ്ങളോ സദ്യകളോ നല്‍കിയും ആവാം. അതിനെയൊന്നും ആരും വിമര്‍ശിക്കേണ്ടതില്ല. ഈ രീതിയില്‍ പ്രവാചകനെ ആദരിക്കുന്നതിനും അവിടുത്തെ സന്ദേശങ്ങള്‍ അനുസ്മരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉള്ള ഒരവസരമായി പ്രവാചകന്റെ ജന്മദിനത്തെ ഉപയോഗപ്പെടുത്തുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
(പ്രശ്നങ്ങള്‍ വീക്ഷണങ്ങള്‍, ടികെ ഉബൈദ്, ഐപിഎച്ച്, പേ 423).
പിന്നെ നബി(സ്വ) ചില മൗലവിമാരെക്കാള്‍ ഉയര്‍ന്നുപോകുന്നതും അസാധാരണത്വം ലോകം തിരിച്ചറിയുന്നതുമാണ് പ്രശ്നം. അതുകൊണ്ടു ആരും അവിടുത്തെക്കുറിച്ച് മിണ്ടരുത്; നബിദിനമാഘോഷിക്കരുത് എന്ന്!
അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും.
(തൗഹീദ് ഒരു പഠനം, സിപി ഉമര്‍സുല്ലമി, പേ 44).
ഇത് മുസ്ലിം പണ്ഡിതര്‍ മുന്പേ പറഞ്ഞതാണ്. അന്നത് പൗരോഹിത്യമായി. പിന്നെ ഓരോ മൗലവിയും സ്വിഫതുകള്‍ വ്യാഖ്യാനിച്ച് അല്ലാഹു കൈയും കാലുമുള്ള ഒരു വികൃത സങ്കല്‍പമായിത്തീര്‍ന്നു ഇപ്പോള്‍ നേര്‍വഴിയിലേക്കടുക്കുന്നു. നല്ലതുതന്നെ!
കൂട്ടിമുട്ടല്‍
അവനവന്‍ സ്വമേധയാ തെറ്റ് ഏറ്റുപറഞ്ഞ് പടച്ചവനോട് ചെയ്യേണ്ട തൗബ സുന്നി പൗരോഹിത്യം കാശ് കിട്ടാനുള്ള മാര്‍ഗത്തിനായി ചൊല്ലിക്കൊടുക്കല്‍ ചടങ്ങാക്കി മാറ്റി. പൗരോഹിത്യത്തിന്റെ തലതിരിഞ്ഞ നവോത്ഥാന സംരംഭങ്ങളിലേക്ക് ഈ ദുരാചാരവും ചേര്‍ക്കാം.
നമ്മുടെ രാജ്യങ്ങളിലെ തൗബ ചൊല്ലിക്കൊടുക്കുന്ന ഈ ഏര്‍പ്പാട് മേല്‍പറഞ്ഞവിധം പരിഷ്കരിക്കേണ്ടതാണ്. അങ്ങനെ പരിഷ്കരിക്കുന്നപക്ഷം അത് ഫര്‍ളായ ഒരു അമലായി ഭവിക്കുന്നതും ആ ചൊല്ലിക്കൊടുക്കുന്ന ഉലമാക്കളെ ധനം കൊണ്ട് സഹായിക്കുന്നത് അല്ലാഹുവിന്റെ സബീലില്‍ ധനം ചെലവ് ചെയ്യലായി വരുന്നതുമാകുന്നു.
(കെഎം മൗലവിയുടെ ഫത്വകള്‍, പേ 126)


💥💥💥💥💥💥💥💥💥💥💥
ബറാഅത്ത് രാവിന് പ്രത്യേക ഇബാദത്തുകളൊന്നുമില്ലെങ്കിലും ആ രാവിന്റെ മഹത്ത്വം പറയുന്ന ഹദീസ് സ്വഹീഹാണ്. ഈ പുത്തന്‍വാദത്തിന്റെ അടിസ്ഥാനത്തില്‍ ജിന്നുവാദിയായ അബ്ദുറഹ്മാന്‍ അന്‍സാരി കോട്ടക്കല്‍ പള്ളി മിമ്പറില്‍ വെച്ച് ഈ മഹത്ത്വം പ്രസംഗിച്ചത് ഈയുള്ളവന്‍ നേരിട്ടു കേട്ടതാണ്
(എംപിഎ ഖാദര്‍ കരുവന്പൊയില്‍,
വിചിന്തനം 2013 ജൂലൈ 5)
ഇനിയെന്തൊക്കെ സ്വഹീഹാകാനിരിക്കുന്നു. എത്ര ബിദ്അത്തുകള്‍ തനി തങ്കം സുന്നത്തുകളാകാന്‍ തയ്യാറെടുത്തിരിക്കുന്നുഔലിയാക്കളുടെ കറാമത്ത് നോക്കണേ!
തറാവീഹ് നമസ്കാരം പതിനൊന്നില്‍ അധികം നമസ്കരിക്കല്‍ അനാചാരമാണെന്ന് എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചത് കെഎന്‍എം പ്രസിദ്ധീകരണ വിഭാഗമാണ്. സലഫുകളില്‍ ഒരു പണ്ഡിതനെങ്കിലും ഇപ്രകാരം പറഞ്ഞത് എനിക്കു കാണാന്‍ സാധിച്ചിട്ടില്ല.
(എ. അബ്ദുസ്സലാം സുല്ലമി
അല്‍ഇസ്ലാഹ് മാസിക, 2007 ഫെബ്രു.)
മറ്റാര്‍ക്കും കാണാനാവില്ല. അങ്ങനെ ഒന്നുണ്ടാവേണ്ടേ കണ്ടുകിട്ടാന്‍! മതത്തില്‍ ഒന്നിച്ചുചേര്‍ന്ന് നിര്‍മിച്ചുണ്ടാക്കിയ ഒരു പുത്തന്‍വാദത്തെക്കുറിച്ച് ഒരു മൗലവിയുടെ കുമ്പസാരം. ഇറങ്ങട്ടെയിങ്ങനെ പടിപടിയായി പലതും.
വഴിയറിയാതെ നാം ഗതിമുട്ടുമ്പോഴും അപകടത്തില്‍ പെടുമ്പോഴും ജിന്ന്, മലക്ക് എന്നിവയോട് സഹായം തേടിയാല്‍ ശിര്‍ക്കായി മാറാത്ത പിഴച്ച തൗഹീദാണ് സകരിയ്യയും ഫൈസലും ഹുസൈന്‍ സലഫിയുമടക്കമുള്ള ജിന്ന് വാദി മൗലവിമാരും പഠിപ്പിക്കുന്നതെന്ന് നാം മനസ്സിലാക്കിയല്ലോ.
(വിചിന്തനം, 2013 മെയ് 24)
ഈ ‘നാം’ മാരൊക്കെയും ആറു കൊല്ലത്തിലധികം ഉപരിസൂചിത പിഴച്ച തൗഹീദുകാരായിരുന്നുവെന്നും അതില്‍ നിന്ന് ശഹാദത് ചൊല്ലി ഇവരാരും ഇസ്ലാമില്‍ കടന്നിട്ടില്ലെന്നും സക്കരിയാക്കള്‍ മാത്രമല്ല, മുജാഹിദ് കുളിപ്പുരയില്‍ നഗ്നരെന്നും പൊതുജനങ്ങളെല്ലാം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്.
റുഖ്യ നടത്തുമ്പോള്‍ റുഖ്യ ചെയ്യുന്ന വ്യക്തി രോഗിയുടെ മേല്‍ അല്‍പം ഉമിനീര്‍ കലര്‍ത്തിക്കൊണ്ട് ഊതുക, രോഗിയെ തടവിക്കൊടുക്കുക, പിശാചിനോട് രോഗിയുടെ ശരീരത്തില്‍ നിന്നും പുറത്തുപോകാന്‍ പറയുക, വേദനയുള്ള ഭാഗത്ത് കൈവെക്കുക എന്നിങ്ങനെയൊക്കെ ചെയ്തത് ഹദീസുകളില്‍ കാണാം
(അല്‍ ഇസ്വ്ലാഹ്, 2013 മെയ്, പേ 32)
ഈ ഹദീസുകളൊക്കെയും പുതിയതായിറങ്ങിയതാണോ മുജാഹിദുകാരാ. ഇക്കാര്യങ്ങള്‍ വിശ്വസിച്ച എത്ര പൂര്‍വ സാത്വികരെയാണ് നിങ്ങള്‍ ഇതുവരെയും ശിര്‍ക്കുകാരാക്കിയത്? ഈ സഹായം ഭൗതികമല്ലെങ്കില്‍ നിങ്ങളുടെ തൗഹീദിന്റെ അവസ്ഥയെന്താണിപ്പോള്‍?
കൂട്ടിമുട്ടല്‍
എത്ര സ്പഷ്ടമാണ് വിഷയം. ഈ ഹദീസുകളില്‍ നിന്ന് രാത്രി നമസ്കാരം എങ്ങനെയാണ്, എത്രയാണ് ഏറ്റവും ശ്രേഷ്ഠമായ രീതിയില്‍ നിര്‍വഹിക്കേണ്ടതെന്നും മനസ്സിലാക്കാം. അത് ഈരണ്ട് റക്അത്തായി പതിനൊന്ന് നിര്‍വഹിക്കലാണ്. ഇതാണ് നബി(സ്വ)യില്‍ നിന്ന് ശരിയായ രൂപത്തില്‍ വന്നത്.
(അല്‍ ഇസ്ലാഹ്, 2013 ജൂലൈ, പേ 31)
നബി(സ്വ) എട്ടു റക്അത്തല്ലാതെ (തറാവീഹ്) നമസ്കരിച്ചിട്ടില്ല…. തീര്‍ച്ചയായും നബി(സ്വ) എട്ടു റക്അത്തുകള്‍ തറാവീഹ് നിസ്കരിച്ചുവെന്ന് സമ്മതിക്കുന്നതില്‍ നിന്നും പിന്തിരിഞ്ഞുപോകുവാന്‍ യാതൊരു അഭയകേന്ദ്രവുമില്ല.
(അല്‍ ഇസ്വ്ലാഹ്,
പുസ്തകം 2, ലക്കം 1, പേ 8)

💥💥💥💥💥💥💥💥💥💥💥
ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന ചില വാദപ്രതിവാദ കരാറുകളില്‍ തന്നെ വ്യക്തമാകുന്നതാണ്.
(വിചിന്തനം, 2013 ഏപ്രില്‍ 26, പേ 9)
ഇതു തിരിച്ചറിഞ്ഞ് പരസ്യമായി പറയാന്‍ വൈകിയതാണ് മുജാഹിദുകളെ ഇത്രമേല്‍ മതവിരുദ്ധരാക്കിയത്.
ലോക സലഫി പണ്ഡിതന്മാരുടെ നിലപാടുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞുകൊണ്ട് പാണ്ഡിത്യം ചമയുന്ന ഏതാനും ഏഴാംകൂലികള്‍ സലഫിയ്യത്തിന് ഒരു കേരളാമോഡല്‍ നിര്‍മിക്കുന്നുവെങ്കില്‍ അവര്‍ക്കതുമായി സ്വയം നശിക്കാമെന്നല്ലാതെ യഥാര്‍ത്ഥ സലഫികളെ യാതൊരു വിധത്തിലും അതു സ്വാധീനിക്കാന്‍ പോകുന്നില്ല.
(അല്‍ ഇസ്വ്ലാഹ്, ഏപ്രില്‍ 2013)
ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്‍ക്കല്ലെങ്കില്‍ അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന ചില വാദപ്രതിവാദ കരാറുകളില്‍ തന്നെ വ്യക്തമാകുന്നതാണ്.
(വിചിന്തനം, 2013 ഏപ്രില്‍ 26, പേ 9)
ഇതു തിരിച്ചറിഞ്ഞ് പരസ്യമായി പറയാന്‍ വൈകിയതാണ് മുജാഹിദുകളെ ഇത്രമേല്‍ മതവിരുദ്ധരാക്കിയത്.
ലോക സലഫി പണ്ഡിതന്മാരുടെ നിലപാടുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞുകൊണ്ട് പാണ്ഡിത്യം ചമയുന്ന ഏതാനും ഏഴാംകൂലികള്‍ സലഫിയ്യത്തിന് ഒരു കേരളാമോഡല്‍ നിര്‍മിക്കുന്നുവെങ്കില്‍ അവര്‍ക്കതുമായി സ്വയം നശിക്കാമെന്നല്ലാതെ യഥാര്‍ത്ഥ സലഫികളെ യാതൊരു വിധത്തിലും അതു സ്വാധീനിക്കാന്‍ പോകുന്നില്ല.
(അല്‍ ഇസ്വ്ലാഹ്, ഏപ്രില്‍ 2013)
ഈ ലോക പണ്ഡിതര്‍ പുതുലോകത്തെ ബാസും അല്‍ബാനിയും ഉഥൈമീനുമാണ്. ഇതിനപ്പുറവുമുണ്ടല്ലോ യഥാര്‍ത്ഥ സലഫുകളുടെ വമ്പട. ഇമാം അബൂഹനീഫ, ശാഫിഈ, അഹ്മദ്, സുബുകി, ഗസ്സാലി, അസ്ഖലാനി, ഹൈതമി…. (റ.ഹും). ഇവരുടെ നിലപാടുകള്‍ ബാധകമല്ലെന്നത് സര്‍വ ഗ്രൂപ്പ് മുജാഹിദുകളുടെയും മുന്പേയുള്ള അംഗീകൃത നിലപാടാണ്. സ്വയം നശിക്കുന്നതില്‍ നിന്ന് ഒരു ഗ്രൂപ്പും ഒഴിവാകില്ലെന്നു സാരം.
മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ ഹാജറ(റ)യുടെ സംഭവം ഓര്‍മിച്ചുകൊണ്ട് ദാഹജലത്തിനുവേണ്ടി മലക്കിനെ വിളിച്ചു തേടിയാല്‍ അതും ശിര്‍ക്കുതന്നെ. ഇപ്രകാരം വിളിച്ചു സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവനും മുശ്രിക്കായി.
(ശബാബ് 2013 ജൂണ്‍ 14, പേ 25)
പ്രവാചകര്‍ ഇബ്റാഹിം(അ)ന്റെ പ്രിയപത്നി ഹാജറ(റ) എന്തായാലും മുശ്രിക്ക്, ഈ സംഭവം വിശ്വസിച്ച് ഉദ്ധരിച്ച പണ്ഡിതരൊക്കെയും മുശ്രിക്കുകള്‍! ഇതുകൊണ്ടു തന്നെയല്ലേ മുജാഹിദ് മതത്തില്‍ മുഅ്മിനുകള്‍ക്ക് സ്ഥാനമില്ലാതായത്.
മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്ലാമിയാ കോളേജുകള്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്.
(പ്രബോധനം 2013 ജൂലൈ 5)
ഹൗ, ഖുര്‍ആന്‍ പറഞ്ഞ എട്ട് അവകാശികള്‍ക്കപ്പുറം മ്മളെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഉണ്ടാക്കിയെടുത്ത പുത്തന്‍ അവകാശികളുടെ നിര കാണുമ്പോള്‍ ചിരിവരുന്നു. മുന്‍കാല പണ്ഡിതര്‍ മാത്രമല്ല, അല്ലാഹുവും റസൂലും പറയാതെ വിട്ടതു പൂരിപ്പിക്കുന്ന ബുദ്ധിജീവികളെ ഓര്‍ത്ത് പുളകം തോന്നുകയാണ്.
കൂട്ടിമുട്ടല്‍
സിഹ്റ് ഫലിക്കുമെന്ന് അമാനി മൗലവി പറഞ്ഞിട്ടില്ല
(ശബാബ്
2012 ഒക്ടോബര്‍ 19, പേ 16)
സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു…. സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല.
(അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ,
അമ്മ ജുസുഅ്, പേ 338340)
മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന്‍ ഹാജറ(റ)യുടെ സംഭവം ഓര്‍മിച്ചുകൊണ്ട് ദാഹജലത്തിനുവേണ്ടി മലക്കിനെ വിളിച്ചു തേടിയാല്‍ അതും ശിര്‍ക്കുതന്നെ. ഇപ്രകാരം വിളിച്ചു സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവനും മുശ്രിക്കായി.
(ശബാബ് 2013 ജൂണ്‍ 14, പേ 25)
പ്രവാചകര്‍ ഇബ്റാഹിം(അ)ന്റെ പ്രിയപത്നി ഹാജറ(റ) എന്തായാലും മുശ്രിക്ക്, ഈ സംഭവം വിശ്വസിച്ച് ഉദ്ധരിച്ച പണ്ഡിതരൊക്കെയും മുശ്രിക്കുകള്‍! ഇതുകൊണ്ടു തന്നെയല്ലേ മുജാഹിദ് മതത്തില്‍ മുഅ്മിനുകള്‍ക്ക് സ്ഥാനമില്ലാതായത്.
മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്ലാമിയാ കോളേജുകള്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്.
(പ്രബോധനം 2013 ജൂലൈ 5)
ഹൗ, ഖുര്‍ആന്‍ പറഞ്ഞ എട്ട് അവകാശികള്‍ക്കപ്പുറം മ്മളെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ഉണ്ടാക്കിയെടുത്ത പുത്തന്‍ അവകാശികളുടെ നിര കാണുമ്പോള്‍ ചിരിവരുന്നു. മുന്‍കാല പണ്ഡിതര്‍ മാത്രമല്ല, അല്ലാഹുവും റസൂലും പറയാതെ വിട്ടതു പൂരിപ്പിക്കുന്ന ബുദ്ധിജീവികളെ ഓര്‍ത്ത് പുളകം തോന്നുകയാണ്.
കൂട്ടിമുട്ടല്‍
സിഹ്റ് ഫലിക്കുമെന്ന് അമാനി മൗലവി പറഞ്ഞിട്ടില്ല
(ശബാബ്
2012 ഒക്ടോബര്‍ 19, പേ 16)

സിഹ്ര്‍ മനുഷ്യരില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന്‍ ഉളവാക്കുകയും ചെയ്യുന്നു…. സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല.
(അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ,
അമ്മ ജുസുഅ്, പേ 338340)