page

Saturday, 14 April 2018

ആത്മാക്കളുടെ കഴിവുകൾ വിവരിച്ച് ഇബ്നു ഖയ്യിം ! തൗഹീദിൽ വട്ടം കറങ്ങി വഹാബികളും!

മുജാഹിദുകളുടെ ആശയസ്റോതസ് ഇബ്നു തീമിയ്യയുടെ ശിഷ്യനായ ഇബ്നുൽ ഖയ്യിം അൽജൗസിയുടെ  കിതാബ് റൂഹ്  (ആത്മാവിന്റെ പുസ്തകം) മലയാള വിവർത്തനത്തിൽ നിന്ന്..


"പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം എല്ലാ ആത്മാക്കളും
വലുപ്പം, ചെറുപ്പം, ശക്തി, ബലഹീനത മുതലായ ഗുണങ്ങളിൽ
തുല്യമല്ല. മഹാന്മാരുടെ ആത്മാക്കൾക്ക് താഴെകിടയിലുള്ളവരുടെ ആത്മാക്കൾക്കില്ലാത്ത ശക്തി പ്രഭാവമുണ്ടായിരിക്കും. ശാരീരിക
കെട്ടു പാടുകളിൽ നിന്ന് വിമുക്തി പ്രാപിച്ച പരിശുദ്ധാത്മാക്കൾക്കുള്ള ശക്തിയും കൈകാര്യ ശേഷിയും അല്ലാഹുവിനോടുള്ള
ബന്ധവും ഉപരിലോകത്തേക്ക് ഉയരുവാനുള്ള ഗതിവേഗവും ശാരീ
രകബന്ധനങ്ങളിലും ബാന്ധവങ്ങളിലും തടഞ്ഞിടപ്പെട്ട ആത്മാക്കൾക്കുണ്ടാവില്ല. ശരീരത്തിൽ നിലകൊള്ളുമ്പോൾ തന്നെ പരിശുദ്ധാത്മാക്കളുടെ അവസ്ഥ ഇപ്രകാരമാണ്. എങ്കിൽ ശരീരത്തിൽ
നിന്ന് വേർപ്പെടുകയും പൂർണ്ണശക്തി പ്രഭാവം അതിന്ന് സിദ്ധമാകുകയും ചെയ്യുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? അത്യുന്നത ശേഷിയും കരുത്തും അത് പ്രകടമാക്കുക തന്നെ ചെയ്യും. ശരീരത്തിൽ നിലകൊള്ളുമ്പോൾ ചെയ്യാൻ കഴിയാത്ത പലകാര്യങ്ങളും
ചില ആത്മാക്കൾ മരണശേഷം നിർവ്വഹിച്ചതായി എത്രയോ ആളുകൾ സ്വപ്നം കണ്ട് വിവരം

 നിഷേധിക്കാൻ പറ്റാത്ത വിധം "മുതവാതിറാ'ണ്. *ഏകനായി പടവെട്ടി വൻസൈന്യ വ്യൂഹത്തെ ഓടിച്ച സംഭവം വരെ അക്കൂട്ടത്തിലുണ്ട്*....

_Proofs of ahlussunnah_