page

Wednesday, 18 April 2018

പരിഭാഷ-വിശ്വാസ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്ന് വഹാബികൾ!


അല്ലാഹുവിന്റെ സിഫത്തുകൾ

💥💥💥💥💥💥💥💥💥💥💥

അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും.

(തൗഹീദ് ഒരു പഠനം, സിപി ഉമര്‍സുല്ലമി, പേ 44).

ഇത് മുസ്ലിം പണ്ഡിതര്‍ മുമ്പേ  പറഞ്ഞതാണ്. അന്നത് പൗരോഹിത്യമായി. പിന്നെ ഓരോ മൗലവിയും സ്വിഫതുകള്‍ വ്യാഖ്യാനിച്ച് അല്ലാഹു കൈയും കാലുമുള്ള ഒരു വികൃത സങ്കല്‍പമായിത്തീര്‍ന്നു ഇപ്പോള്‍ നേര്‍വഴിയിലേക്കടുക്കുന്നു. നല്ലതുതന്നെ!
വഹാബികളുടെ തിരിച്ചറിവുകൾ അനുഭവങ്ങളിൽ നിന്നാണ്.കണ്ടറിയാത്തവൻ കൊണ്ടറിയുമെന്നാണല്ലോ ...! പക്ഷേ മൗലവിമാർ കൊണ്ടറിയാനുമല്പം വൈകി!. മാത്രവുമല്ല- വൈകി ഉദിച്ച ഈ വിവേകം കുഞ്ഞാടുകളൊട്ടറിഞ്ഞിട്ടുമില്ല. അവരിപ്പോഴും പരിഭാഷയും കക്ഷത്തിൽ വച്ച് - മുസ്ലിംകളെ മുശ് രിക്കാക്കി കാലം കഴിച്ചുകൂട്ടുകയാണ്. അല്ലാഹു വിന്റെ  ഓരോ സ്വിഫത്തിനും വാക്കർത്ഥം മാത്രം പറഞ്ഞ് ,കൂടെച്ചേർക്കാനായി - മൗലവിമാർ പഠിപ്പിച്ച  ചേരുവകളുമായി അവരിന്ന് വഹാബീ ഭിത്തികളിൽ തൂങ്ങിയാടുന്നു!മേൽ വിശേഷണത്തിന്റെ ആധികാരിക വിശധീകരണം എന്താണെന്ന ചോദ്യം പോലും അവർ കേട്ട മട്ടില്ല. മൗലവിമാർ പണ്ട് സപ്ളേ ചെയ്ത കണക്ഷനുമായവർ ഉറഞ്ഞ് തുള്ളുന്നു.നേതാക്കൾ മേലേന്ന് ഫ്യൂ സൂരിയ വിവരം അവരിതുവരെ അറിഞ്ഞിട്ടില്ല.   തോന്നുമ്പോൾ തിരുത്തുന്നതിനാൽ ഔദ്യോഗികമായി അറിയിക്കാൻ മൗലവിമാർ മെനക്കെട്ടതുമില്ല.!!!എല്ലാം ചില കുറിപ്പട കളിലൊതുക്കി!!!
അല്ല മൗലവിമാരേ..... '''അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടത് '''-അല്ലാഹുവിന്റെ സ്വിഫത്തുകൾ മാത്രം മതിയോ?.... അല്ലാഹു ഉപയോഗിച്ചതിലെല്ലാം ഈ അളവുകോൽ വേണ്ടതല്ലേ...?... അങ്ങിനെ എങ്കിൽ ഖുർആൻ മുഴുവൻ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതല്ലേ...?...   മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അതും വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരില്ലേ...?...... അല്ലാഹു ഉപയോഗിച്ചത് മനസ്സിലാകുക -എന്നതാണല്ലോ പ്രശ്നം.... മനസ്സിലാക്കാൻ മൗലവിമാർ കണ്ടെത്തിയ കുറുക്കുവഴിയും ആ വഴി ഉപയോഗിച്ചില്ലെങ്കിൽ പറ്റുന്ന അബദ്ധങ്ങളും മൗലവിമാരുടെ വാക്കുകളിലൂടെ ,ഒന്നുകൂടി വിലയിരുത്തുക >>>

'''അല്ലാഹുവിന്റെ സ്വിഫതുകളെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും'''
>>>
അതേ മാനദണ്ഡം ഖുർആനിനും ബാധകമല്ലേ മൗലവിമാരേ....... അതായത്..... >>>
>>>
'''അല്ലാഹുവിന്റെ ഖുർആനിനെ സംബന്ധിച്ച് നാം മനസ്സിലാക്കുമ്പോള്‍ അല്ലാഹു ഉപയോഗിച്ച അതേ പദത്തിലൂടെ മനസ്സിലാക്കേണ്ടതാണ്. മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുമ്പോള്‍ വിശദീകരണമില്ലാതെ പരിഭാഷപ്പെടുത്തിയാല്‍ അത് വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരും.'''
>>>വഹാബികളുടെ പുതിയ ഗവേഷണത്തിന്റെ പരമാർത്ഥം ഗ്രഹിക്കുമ്പോൾ ,വിശ്വാസ വ്യതിയാനങ്ങള്‍ക്ക് നിമിത്തമായിത്തീരുന്ന ഖുർആൻ പരിഭാഷകൾ എന്ത് ചെയ്യും മൗലവിമാരേ....?... ഇത്തരം പരിഭാഷകൾ ഹറാമിന്റെ ഗണത്തിലാണോ കറാഹത്തിന്റെ ഗണത്തിലാണോ പെടുക...?..... '''ഖുർആനിന്റെ അർത്ഥം പഠിച്ചു വഹാബി ആകൂ''' എന്ന് പറഞ്ഞ് നിങ്ങൾ ക്ഷണിച്ചിരുന്നത് വൻ വിശ്വാസ വ്യതിയാനങ്ങളിലേക്കായിരുന്നല്ലേ മൗലവിമാരേ....വൈകിയ വേളയിൽ ,ആട്ടിൻ കൂട്ടത്തിനിടയിലെ ചെന്നായ്ക്കളായി- സ്വയം തൊലിയുരിഞ്ഞ് പരിചയപ്പെടുത്താൻ മനസ്സ് കാണിച്ച എല്ലാ നവോത്ഥാന നായകർക്കും ഓരോ ചിന്ന സല്യൂട്ട്...!!!
                                ✍ ഖുദ്സി