page

Tuesday, 15 May 2018

തറാവീഹ് 20 റക്അത്തെന്ന് ശൗക്കാനി


*തറാവീഹ് 20 റക്അത്തെന്ന്  ശൗക്കാനി*❗
മുജാഹിദ് പ്രസ്ഥാനത്തിന്റെ നാലാമത്തെ ഏറ്റവും വലിയ നേതാവായി- മുജാഹിദ് സെന്റർ കോഴിക്കോട് 2 പ്രസിദ്ധീകരിച്ച  *ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം* എന്ന  ബുക്കില്‍ പരിചയപ്പെടുത്തിയ ശൗക്കാനി പറയുന്നു-

ولمالك في الموطأ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك .. وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي الموطأ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال:أدركتهم  في رمضان يصلون عشرين ركعة وثلاث ركعات الوتر.والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522)للشوكاني.

 '''ഇമാം മാലിക്(റ) യസീദുബ്നു റൂമാന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്തു പറയു ന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ 20.റക് അത്തായിരുന്നു റമളാനില്‍ നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ് ഹാഖ്(ര) പറയുന്നു:ഞാന്‍ കേട്ടതില്‍ വെച്ചു ഏറ്റവും സ്ഥിരപ്പെട്ടത് ഈ ഹദീസാകുന്നു, മുഹമ്മദു ബ്നു നസ്വ് ര്‍(റ) ഉദ്ധരിക്കുന്നു:ഇരുപത്തിഒന്നു റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഇമാം മാലിക്(റ) തന്നെ തന്റെ 'മുവത്ത്വ' യില്‍ സാ ഇബ് ബ്നു യസീദ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: നിശ്ചയം റമളാനില്‍ ഇരുപത് റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത, മുഹാമ്മദു ബ്നു നസ്വ് ര്‍(റ) അത്വാ  ഇല്‍ നിന്നു റിപ്പോർട്ട് ചെയ്യുന്നു: സ്വഹാബത്ത് റമളാനില്‍ ഇരുപത് റക് അത്ത് തറാവീഹും മൂന്നു റക് അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്, ഇരുപത് റക് അത്തിനേകാള്‍ കൂടുതലുള്ളതിലുള്ള അഭിപ്രായ വ്യത്യാസം വിത് റ് നിസ്കാരത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്'''. ശൗക്കാനിയുടെ നൈലുല്‍ ഔത്വാര്‍:(3/521-522)ഈ *നൈലുല്‍ഔത്വാര്‍* എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടു പിടിക്കാനുള്ള ആധികാരിക ഗ്രന്ഥമാണെന്നു 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ മുജാഹിദു നേതാക്കള്‍ പറഞ്ഞിട്ടുള്ളത് ആരും മറന്നു പോകരുത്.

*വഹാബികളുടെ തിരിച്ചറിയൽ രേഖയായ നെഞ്ചിൻമേൽ കൈ കെട്ടൽ ,ലോകത്താദ്യമായി കൊണ്ടുവന്നത് ഇതേ ശൗക്കാനിയാണ്*.ഇത്ര പോരിഷയുള്ള സ്വന്തം നേതാവിനെ പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമളാനിൽ പോലും *വഴിയിലുപേക്ഷിച്ചതിന്റെ രഹസ്യം* മൗലവിമാർക്കു പോലും പറയാൻ കഴിയുന്നില്ല. അതോ ,
*പോരിഷയുള്ള* *മാസങ്ങളിൽ* *അവലംബിക്കപ്പെടാൻ മാത്രം ആധികാരികത സ്വന്തം നേതാക്കൾക്കില്ലെന്ന് ഇവർക്ക് തന്നെ തോന്നിത്തുടങ്ങിയോ?* മാത്രവുമല്ല- തറാവീഹ് എന്നൊരു പ്രത്യേകനിസ്കാരം പോലുമില്ലെന്നിടത്താണ് *നജ്ദിയൻ സഖാക്കളെത്തി നിൽക്കുന്നത്*.ശൗക്കാനി പറയുന്നതോ നേരെ തിരിച്ചും.❗. ഇസ്ലാലാമിന്റെ പേരിൽ - സ്വന്തം നേതാക്കളെപ്പോലും തള്ളി, തോന്നുന്നത് പറയാനുള്ള തൊലിക്കട്ടി അപാരം തന്നെ .❗...... അല്ലാഹു മതം പൂർത്തിയാക്കിത്തന്നത് വഹാബികളറിഞ്ഞില്ലേ- എന്ന അന്യ മതസുഹൃത്തിന്റെ ഡയലോഗിൽ എന്തൊക്കെയോ ഇല്ലേ എന്ന് ഇവർക്കു തന്നെ തോന്നിത്തുടങ്ങി.❗. ഇക്കണക്കിനു പോയാൽ നെഞ്ചിൻ മേൽ കൈ കെട്ടലിനും തറാവീഹിന്റെ ഗതി വരുമോ എന്നതാണ് ചിലരുടെ സംശയം❗
                   ✍ *ഖുദ്സി*