page

Sunday, 20 May 2018

തറാവീഹ് 20 റകഅത്തെന്ന് ഇമാം നവവി[റ]





*തറാവീഹ് 20 റകഅത്തെന്ന് ഇമാം നവവി[റ]*
🙏
*നിഷ്പക്ഷമായി ചിന്തിക്കുക*....മുസ്ലിംകളായ നാം ആരെ അംഗീകരിക്കണം...?... *ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്ന മുറി മൗലവിമാരെയോ ...?.... അതോ ,ലോക പ്രസിദ്ധ പണ്ഡിതനായ  നവവി[റ] ഇമാമിനെയോ* ...?.... എന്തായിരുന്നു ഇവരുടെ മലക്കം മറിച്ചിലുകൾ....?... തറാവീഹ് 20-പിന്നെ 8- പിന്നെ 11-പിന്നെ തറാവീഹ് എന്ന ഒന്നില്ല....?... 20ന് തെളിവില്ല- ളഈഫാണ്...... ബിദ്അഅത്താണ്... നരകത്തിലാണ്....etc ..... സമുദായത്തെ മുഴുവൻ അപഹാസ്യരാക്കുന്ന ഇവരുടെ എത്ര എത്ര തറ കോമഡികൾ...!!!.... 
*നവവീ ഇമാമിന് തിരിഞ്ഞില്ലെന്നും മുറി മൗലവിമാരായ ഇവർക്ക് മാത്രം മതം തിരിഞ്ഞെന്നും വിശ്വസിക്കാൻ മാത്രം മണ്ടൻമാരായി മുസ്ലിംകളായ നാം മാറണമെന്ന പൂതി  പൊതു സമൂഹത്തിൽ ചിലവാകില്ലെന്ന് ഇവരറിയട്ടെ... തറാവീഹിന്റെ വിഷയത്തിൽ പോലും മലക്കം മറിച്ചിലുകളുടെ മലവെള്ളപ്പാച്ചിലുമായി സമുദായത്തെ പറയിപ്പിക്കുന്ന ഇവരെക്കണ്ടാണ് മറ്റുള്ളവർ ഇസ്ലാമിലേക്ക് വരുന്നതെന്ന് പെരുമ്പറ മുഴക്കുമ്പോൾ മൂക്കത്ത് വിരൽ വെക്കാനുള്ള അവകാശം മുസ്ലിംകൾക്കുണ്ടെന്ന് ഇവർ മറക്കാതിരിക്കട്ടെ*....!...  മുറി വൈദ്യൻ ആളെക്കൊല്ലുമെന്ന ചൊല്ലിനൊപ്പം *ഇത്തരം മുറി മൗലവിമാർ ഈമാൻ തന്നെ കൊല്ലുമെന്ന്* പഠിപ്പിച്ച് തന്ന എല്ലാ പുത്തൻ ചിന്താഗതിക്കാർക്കും ഒരു ചിന്ന സല്യൂട്ട്.... അറിയുക- *ഈമാൻ വിലപ്പെട്ടതാണ്... അത്  വഹാബീ ലാബിലിട്ട് പരീക്ഷിക്കാനുള്ളതല്ല.... എന്റെ ഈമാൻ ,വഹാബീ ലാബിലെ പരീക്ഷണത്തിന് വിട്ട് കൊടുക്കണോ എന്ന് - നെഞ്ചിൻ മേൽ കൈ കെട്ടി വഹാബിയാകുന്നതിന് മുമ്പ് ,നെഞ്ചത്ത് കൈ വച്ച് ,ഈമാനുള്ളവർ ചിന്തിക്കട്ടെ*...!!!
         ✍ *ഖുദ്സി*



നവവി ഇമാമിന്റെ അൽ അദ്കാർ- പേജ് 242.
N:B> കിതാബ്  വ്യക്തമാകാൻ ഇമേജിൽ തൊടുക