page

Saturday, 26 May 2018

തറാവീഹ്-സഹാബത്ത് നിസ്കരിച്ച 20 റകഅത്ത് നിസ്കരിക്കുന്നതിൽ തെറ്റില്ലെന്ന് മുജാഹിദുകൾ!


*തറാവീഹ്-സഹാബത്ത് നിസ്കരിച്ച 20 റകഅത്ത് നിസ്കരിക്കുന്നതിൽ തെറ്റില്ലെന്ന് മുജാഹിദുകൾ!*


🕸🕸🕸🕸🕸🕸🕸🕸
തറാവീഹ് 23 റക്അത്ത്
നിസ്കരിക്കൽ തെറ്റല്ല-
സകരിയ്യ സ്വലാഹി
➖➖➖➖➖➖➖➖
തറാവീഹിന്റെ വിഷയത്തിൽ ഏറ്റവും പുതിയ അപ്ഡേഷനെത്തി...!!!...
പ്രമുഖ മുജാഹിദ് പണ്ഡിതൻ
സകരിയ്യ സ്വലാഹി എഴുതുന്നു:

"ഒരാൾ ഉമർ(റ)വും മറ്റു സ്വഹാബികളും ചില റമദാൻ രാത്രികളിൽ ചെയ്തതുപോലെ 23 (വിത്റsക്കം) റക്അത് നിസ്കരിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതും തെറ്റില്ല."

   അൽ ഇസ്ലാഹ് മാസിക
   2018 മെയ്  പേ: 31
🤔🤔🤔🤔🤔🤔🤔🤔
ഏതായാലും ഉമർ തങ്ങളും മറ്റ് സഹാബികളും ചെയ്യുന്നത് കണ്ടാണ് സുന്നികൾ ചെയ്യുന്നതെന്ന്- സമ്മതിക്കേണ്ടി വന്നു. അല്ലെങ്കിലും ,ഗർഭവും കളവും ഒരുപാട് നാൾ മൂടി വക്കാൻ കഴിയില്ല.....!!!.....
എന്നാൽ പിന്നെ സഹാബികളെ പിൻ പറ്റി 23 നമസ്കരിച്ച് - 73 വിഭാഗത്തിലെ രക്ഷപെട്ട ഒരേ ഒരു കൂട്ടരിൽ നിങ്ങൾക്കും ചേർന്നു കൂടേ വഹാബികളേ...?.. സഹാബിളെ പിൻപറ്റിയാൽ തെറ്റില്ലെന്നല്ല - അതാണ് ശെരി- അവരാണ് 73 വിഭാഗമായി പിരിയുന്ന ഉമ്മത്തിലെ സ്വർഗത്തിലുള്ള ഒരേ ഒരു വിഭാഗം എന്നല്ലേ മൗലവിമാരേ തിരുനബി പഠിപ്പിച്ചത്....?.... സ്വർഗത്തിലെത്താനുള്ള ഒറ്റമൂലി എന്ന നിലയിൽ, യുക്തിവാദികളായ വഹാബികളുടെ പിറകിൽ കൂടി കൺഫ്യൂഷനിലായവർ ചിന്തിക്കട്ടെ....!!!......

2018ലെത്തിയ, വഹാബീ തറാവീഹിന്റെ റകഅത്തുകളുടെ വിവിധ എപ്പിസോഡുകൾ വർഷം തിരിച്ച് താഴെ കൊടുക്കുന്നു.....!.....
🌹
1921 മുതൽ 2018 വരെയുള്ള ,
കേരള വഹാബികളുടെ
തറാവീഹ് റക്അത്ത്
പരിണാമ പട്ടിക -[ പരിണാമ വാദ സിദ്ധാന്തത്തിന്റെ ഉപജ്ഞാഞാതാവായ ഡാർവിൻ പോലും അന്തം വിട്ടതും വളരെ കൃത്യവുമായ പട്ടികയാണിത്.പിന്നിട്ട വർഷങ്ങളിലെ കണക്കുകളിൽ യാതൊരു മാറ്റവുമില്ല. വരും കാലങ്ങളിലേത് ,ഗവേഷണങ്ങൾ പുരോഗമിക്കുന്ന മുറക്ക് അബ്ഡേഷന് വിധേയമായിരിക്കും.....!!!.....
➖➖➖➖➖➖➖➖
1921 മുതൽ
1941വരെ         20 റക്അത്

1941മുതൽ.       8 റക്അത്

1969ൽ              11റക്അത്‌,

1996ൽവീണ്ടും   8 റക്അത്

2006ൽ വീണ്ടും 11റക്അത്, 11 ൽ അധികം ബിദ്അത്ത്

2015മുതൽ.      11ൽ അധികം ബിദ്അത്തല്ല

2018 മുതൽ 11 ആണ് എന്നതിന് പ്രമാണമില്ല
11 ഉം ഉത്തമം 20 ഉം ഉത്തമം


🔵🔵🔵🔵🔵🔵🔵🔵🔵
N:B- ഈ പട്ടിക   മൗലവിമാരുടെ ഗവേഷണം പുരോഗമിക്കുന്ന മുറക്ക് ഇടക്കിടെ മാറിക്കൊണ്ടിരിക്കുമെന്നതിനാൽ ,സ്കൂളിലെ കണക്കിന്റെ പട്ടിക പോലെ എക്കാലത്തേക്കും ഉപയോഗിക്കാൻ പറ്റില്ല... ചരിത്ര വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ....🙏