page

Monday, 28 May 2018

തറാവീഹ് 20 സഹാബികളുടെ ഇജ്മാഉ പോലെയാണ്- ആലുശൈഖ് !

*തറാവീഹ് 20 സഹാബികളുടെ ഇജ്മാഉ പോലെയാണ്- ആലുശൈഖ് !*


*തരാവീഹു ഇരുപതു തന്നെ, അതിനെ നിഷേധിക്കപ്പെടരുത്‌ !*
*സഊദി ചീഫ് മുഫ്തി ഷെയ്ഖ്‌ മുഹമ്മദ്‌ ഇബ്ന്‍ ഇബ്രാഹിം ബിനു അബ്ദുല്ലഹത്വീഫ് ആലുഷെയ്ഖ്‌ !!!*
----------------------------------
****************************
*തറാവീഹു നിസ്കാരത്തിന്റെ  റകഹത്തുകളുടെ എണ്ണത്തെകുറിച്ചും ചിലരുടെ പതിനൊന്നു നിസ്കരിക്കാനുള്ള നിര്ദേ്ശത്തെകുറിച്ചും സൗദി ചീഫ് മുഫ്തിയായിരുന്ന ഷെയ്ഖ്‌ മുഹമ്മദ്‌ ഇബ്ന്‍ ഇബ്രാഹിം ബിനു അബ്ദുല്ലരത്വീഫ് ആലുശൈഖിനോടുള്ള (നമ്മുടെ ഇപ്പോഴത്തെ വിവാദ ഫതവാ നായകന്‍ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുള്ള ആലുശൈഖിന്റെ വല്ല്യാപ്പയാണ് ഇദ്ദേഹം) ചോദ്യത്തിന് അദ്ദേഹം നല്കുബന്ന മറുപടി ഇന്നത്തെ മുജാഹിദുകളെ കണ്ടുകൊണ്ടാവണം!!!*
*അദ്ദേഹം പറയുന്നു: “സര്വ്വമസ്തുതിയും അല്ലാഹുവിനു.., ഇമാം അഹ്മദ്, ഇമാം ഷാഫി , ഇമാം അബൂ ഹനീഫ (റ) തുടങ്ങിയ ഏറ്റവും കൂടുതല്‍ ഇമാമീങ്ങളും തറാവീഹു ഇരുപതു റകഹത്താണ് എന്ന നിലപാടുകാരാണ്. അതിനു കാരണം ഉമര്‍ (റ) സ്വഹാബത്തിനെ ഒരുമിച്ചു കൂട്ടി ഉബയ്യി ബിനു കഹ്ബിന്റെ നേതൃത്തത്തില്‍ ജമാഅത്ത് സംഘടിപ്പിച്ചപ്പോള്‍ ഇരുപതായിരുന്നു നിസ്കരിചിരുന്നത്. അതാണെങ്കില്‍ സ്വഹാബാക്കളുടെ മുഴുവന്‍ സാനിധ്യത്തിലായിരുന്നു. അപ്പോള്‍ അതവരുടെ ഇജ്മാഉ പോലെയാണല്ലോ,* *അപ്രകാരം അന്ന് മുതല്‍ ഇന്നേ വരെ മുസ്ലിം ജനത പ്രവര്ത്തി ച്ചു പോരുന്നു. *അപ്പോള്‍ അരുടെ പ്രവത്തിയെ നിഷേധിക്കപ്പെടരുത്‌, എതിര്ക്ക പ്പെടാന്‍ പാടില്ല. അവര്‍ ഇതൊരു നിലപാട് സ്വീകരിച്ചോ അത് നിലനിത്തിപ്പോവേണ്ടതാണ്. എന്തുകൊണ്ടെന്നാല്‍ സ്വഹാബത്തിന്റെ ചര്യയെ എതിര്ക്കു ന്നതിലൂടെ മുസ്ലിം ഉമ്മത്തില്‍ അഭിപ്രായ ഭിന്നതകളും തമ്മില്‍ തല്ലും (അതാണല്ലോ മുജാഹിദില്‍ എന്നും സംഭവിക്കുന്നത്‌) സംഭവിക്കാനും മുന്കാമികളെ കുറിച്ച് സാധാരണക്കാരില്‍ (റസൂല്‍(സ)യുടെ സുന്നത്തിനു എതിരെ പ്രവര്ത്തി ക്കുന്നവരാണ് സച്ചരിതരായ മുന്കാമികള്‍  - സ്വലഫുസ്സ്വാലിഹീങ്ങള്‍ എന്ന്) സംശയങ്ങള്‍ ഉണ്ടാവുകാനും കാരണമാകും !!!*
(ഫതാവാ റസായില്‍ - മുഹമ്മദ്‌ ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുല്‍ ലത്വീഫ് ആലുശൈഖ്:
(فتاوى ورسائل سماحة الشيخ محمد بن إبراهيم بن عبد اللطيف آلالشيخ (رئيس الإفتاء في السعودية) 2/244)
 ✍സാലിം നാലപ്പാട്