page

Wednesday, 16 May 2018

തറാവീഹ് 20 റകഅത്തെന്ന് സൗദീ മുഫ്ത്തി ശൈഖ് അബ്ദുല്ല അല്‍ ജ്ബ് രീന്‍

*തറാവീഹ് 20 റകഅത്തെന്ന് സൗദീ മുഫ്ത്തി ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍*!


സൗദിയിലെ മറ്റൊരു പണ്ഡിതനും മുഫ്ത്തിയുമായ 'ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍' എന്നയാളോട് തറാവീഹിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ധേഹം കൊടുത്ത മറുപടി കൂടി വായിക്കുക.

*سؤال:هل صلاة التراويح سنة فقط أم سنة مؤكدة؟ وكيف نؤديها؟.- الجواب:(هي سنة مؤكدة حث النبي صلى الله عليه وسلم بقوله:من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه) وثبت أن صلاها بأصحابه عدة ليال ثم خاف أن تفرض عليهم ورغبهم أن يصلوها بأنفسهم.. ثم إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمر على ذلك المسلمون إلى اليوم. وكانت تؤدى في ذلك الزمان ثلاثا وعشرين ركعة.وثبت أنّ عمر لما جمع الصحابة على صلاة التراويح كانوا يصلون عشرين ركعة.(فتاوى الصيام:ص/90-92)للجبرين.*

*ചോദ്യം:-തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്തോ?, എത്രയാണു നിസ്കരിക്കേണ്ടത്?.... ഉത്തരം:-തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കരമാണ്‍, ആരെങ്കിലും വിശ്വസിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളൊക്കെ അവനിക്കു പൊറുക്കപ്പെടും, എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹ് നിസ്കാരത്തിനു പ്രേരണ നല്‍കിയിട്ടുണ്ട്, നബി(സ്വ) കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബത്തിനെയും കൂട്ടി തറാവീഹ് നിസ്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയന്നതു കൊണ്ട് ജമാ അത്തായുള്ള തറാവീഹ് നിസ്കാരം നബി(സ്വ) നിര്‍ത്തി വെക്കുകയും സ്വന്തമായി ന്ഇസ്കരിക്കാന്‍ സ്വഹാബാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു, ശേഷം ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ തറാവീഹിന്നു വേണ്ടി ഒരുമിച്ചു കൂട്ടാന്‍ തീരുമാനിച്ചു, അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലും ജനങ്ങളെ ഒരുമിച്ചു കൂട്ടലുമുണ്ട്, അതേ നില ഇന്നും തുടര്‍ന്നു വരുന്നു, സ്വഹാബത്ത് ഉമര്‍(റ)വിന്റെ കാലത്ത് 23.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഉമര്‍(റ) ജനങ്ങളെ തറാവീഹിന്റെ മേലില്‍ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു തറാവീഹ് നിസ്കരിച്ചിരുന്നത് എന്ന കാര്യം സ്ഥിരപ്പെട്ടതാണ്*.
[ *അബ്ദുല്ലാഹ് അല്‍ ജബ് രീന്‍ തന്റെ ഫത്താവ സ്സ്വിയാം*:പേജ്/90-92]
      ✍ *ഖുദ്സി*