page

Monday, 14 May 2018

തറാവീഹ് 20 റകഅത്തെന്ന് ഇബ്നു അബ്ദുൽ വഹാബ്


*തറാവീഹ് 20 റകഅത്തെന്ന് ഇബ്നു അബ്ദുൽ വഹാബ്!*


*വഹാബി പ്രസ്ഥാനത്തിന്റെ ജീവവായുവും നെടുനായകനുമായ*

*ഇബ്നു* *അബ്ദില്‍* *വഹാബ്* പഠിപ്പിക്കുന്നത് കാണുക ❗

وصلاة التراويح سنّة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر لأنه جمع الناس على أبي بن كعب . والمختار عند أحمد عشرون ركعة وبه قال الشافعي ، وقال مالك : ستة وثلاثون ، ولنا أن عمر لما جمع الناس على أبيّ كان يصلي بهم عشرين ركعة (مختصرالانصاف:1/157) لابن عبدالوهاب

'തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്താണ്, നബി(സ്വ) തറാവീഹ് നിസ്കാരം സുന്നത്തായി കല്പിച്ചിട്ടുണ്ട്, ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ പുനസംഘടിപ്പിച്ചതു കൊണ്ട് ഉമര്‍(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ട്, ഇമാം അഹ്മദ്(റ)വിന്റെയെടുക്കല്‍ പ്രബലമായ അഭിപ്രായം തറാവീഹ് 20.റക് അത്താണു എന്നതാണ്‍, ഇങ്ങനെ തന്നെയാണു ഇമാം ശഫി ഈ(റ)യും പറഞ്ഞിട്ടുള്ളത്, ഇമാം മാലിക്(റ) തറാവീഹ് 20,ന്നു പുറമെ പതിനാറു റക് അത്തു കൂടി പറഞ്ഞിട്ടുണ്ട്, എന്നാല്‍ *നമുക്കുള്ള രേഖ ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്* എന്നതാണ്'. ഇബ്നു അബ്ദില്‍ വഹാബിന്റെ (മുഖ്ത്വസ്വറുല്‍ ഇന്‍സ്വാഫ്(1/157)