page

Wednesday, 16 May 2018

തറാവീഹ് നിസ്കാരവും വനിതാ ജമാഅത്തും

തറാവീഹ് നിസ്കാരവും വനിതാ ജമാഅത്തും
ഡോ. അബ്ദുൽ ഹകീം സഅദി

വിശുദ്ധ റമളാൻ മാസത്തിൽ ഇശാ നിസ്കാരാനന്തരം നിർവ്വഹിക്കുന്ന തറാവീഹ് നിസ്കാരം അതിശ്രേഷ്ഠമായ നിസ്കാരങ്ങളിൽ പെട്ടതാണ്. തിരുനബി (സ്വ) തറാവീഹ് നിസ്കരിക്കുകയും അത് നിസ്കരിക്കാൻ ലോക മുസ്ലിംകളോട് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശ്വാസത്തോട് കൂടെയും പ്രതിഫലം ആഗ്രഹിച്ച്കൊണ്ടും റമദാനിന്റെ രാത്രി നിസ്കാരം(തറാവീഹ്)നിസ്കരിക്കുന്നവരുടെ കഴിഞ്ഞകാല പാപങ്ങൾ മാപ്പുചെയ്യുന്നതാണെന്ന ഉന്നതപ്രതിഫലവും തിരുനബി(സ്വ)വാഗ്ദാനം ചെയ്തിട്ടുണ്ട്. അഞ്ച് ഫർള് നിസ്കാരങ്ങളുടെ ജമാഅത്തുകൾക്ക് പുറമേ സ്ഥിരസ്വഭാവത്തോടെ ഏകീകൃത രൂപത്തിൽ മുസ്ലിം പള്ളികളിൽ ഔദ്യോഗികമായി ജമാഅത്തായി നിസ്കരിക്കാൻ കൽപ്പനയുള്ള നിസ്കാരം എന്ന നിലക്ക് ഫർള് നിസ്കാരങ്ങളുടെ പ്രതിഫലത്തോളമുള്ള പ്രതിഫലം തറാവീഹ് നിസ്കാരത്തിനും ലഭിക്കുന്നതാണ്. സ്വഹാബാക്കളും ശേഷമുള്ള മുസ്ലിം പണ്ഡിതൻമാരും തറാവീഹ് നിസ്കാരം ഇരുപത് റകഅത്താണന്ന ഏകാഭിപ്രായക്കാരാണ്. ഇബ്നു അബീശൈബത്ത്(റ), അബ്ദുബ്നു ഹുമൈദ്(റ), അബുൽ ഖാസിമിൽ ബഗവി(റ), ഇമാം ത്വബറാനി(റ) എന്നിവർ തിരുനബി(സ്വ)ഇരുപത് റകഅത്ത് തറാവീഹ് നിസ്കരിച്ചതായി നിവേദനം ചെയ്തിട്ടുണ്ട്.
തറാവീഹ് നിസ്കാരം പുരുഷന്മാർക്കു മാത്രമുള്ളതല്ല. സ്ത്രീകൾക്കും സുന്നത്താണ്. എന്നാൽ ജുമുഅയു ടെയോ മറ്റ് ഫർള് നിസ്കാരങ്ങളുടെയോ പള്ളിയിൽ നടക്കുന്ന ജമാഅത്തുകളിൽ സ്ത്രീകൾ സംബന്ധിക്കാൻ പാടില്ലാത്ത പ്രകാരം തറാവീഹ്, പെരുന്നാൾ തുടങ്ങിയ നിസ്കാരങ്ങളുടെ ജമാഅത്തുകളിലും സ്ത്രീകൾ ഹാജറാകാൻ പാടില്ല. മറ്റു പള്ളികളെ അപേക്ഷിച്ച് ആയിരം ഇരട്ടിപതിഫലം ലഭിക്കുന്ന മദീനയിലെ മസ്ജിദുന്നബവിയിൽ പോലും വനിതകൾ ഈ ജമാഅത്തിനു പോകാൻ പാടില്ല. ഉമ്മുഹുമൈദിനിസ്സാഇദി (റ)എന്ന സ്വഹാബി വനിത തിരുനബി(സ്വ) സമീപിച്ചു പറഞ്ഞു: “പുണ്യറസൂലേ അങ്ങയോടൊപ്പം ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. തിരുനബി(സ്വ) പറഞ്ഞു:
എന്നോടൊപ്പം ജമാഅത്തിൽ പങ്കെടുത്ത് നിസ്കരിക്കാൻ നിനക്ക് അങ്ങേയറ്റം ആഗ്രഹമുണ്ടെന്നെനിക്കറിയാം. പക്ഷേ, നീ മാത്രം പെരുമാറുന്ന നിന്റെ മുറിക്കുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറക്കുള്ളിൽ വെച്ച് നിസ്കരിക്കുന്നതാണ് പ്രസ്തുത അറക്കുപുറത്ത് നിസ്കരി ക്കുന്നതിനേക്കാൾ പുണ്യം. വീട്ടിലെ മറ്റ് സ്ത്രീകൾ കൂടി പെരുമാറുന്ന നിന്റെ മുറിക്കുള്ളിൽ നിസ്കരിക്കുന്നതിനെക്കാൾ മഹത്വം നീ മാത്രം പെരുമാറുന്ന നിന്റെ മുറുക്കുള്ളിൽ നിസ്കരിക്കുന്നതിനാണ്. നിന്റെ വീട്ടിന്റെ മറ്റ് സ്ഥലങ്ങളിൽ നീ നിസ്കരിക്കുന്നതിനേക്കാൾ പ്രതിഫലമുള്ളത് മറ്റ് സ്ത്രീകൾക്ക് കൂടി പ്രവേശനമുള്ള നിന്റെ മുറിയിൽ നിസ്കരിക്കുന്നതിനാണ്. നിന്റെ വീടിന്റെ പരിസരത്തുള്ളതും നിന്റെ ഭർത്താവും പിതാവും സഹോദരന്മാരും തുടങ്ങിയ സ്വന്തക്കാർ മാത്രം നിസ്കരിക്കുന്ന നിന്റെ കുടുംബ പള്ളിയിൽ നിസ്കരിക്കുന്നതിനെക്കാൾ  പുണ്യം നിന്റെ വീടിനുള്ളിൽ നിസ്കരിക്കുന്നതിനാണ്. തിരുനബി(സ്വ)യുടെ ഈ ഉപദേശം ഉൾക്കൊണ്ട് ഉമ്മു ഹുമൈദിനിസ്സാഇദി(റ)താൻ മാത്രം പെരുമാറുന്ന തന്റെ മുറിക്കുള്ളിൽ ഏറ്റവും ഇരുട്ടുള്ള ഭാഗത്ത് പ്രത്യേകം നിസ്കാര അറ തയ്യാറാക്കാൻ കൽപ്പിക്കുകയും അന്നു മുതൽ മരണം വരെ പ്രസ്തുത അറക്കുള്ളിൽ നിസ്കരി ക്കുകയുംചെയ്തു. (സ്വഹീഹു ഇബ്നു ഖുസൈമ 1689,3/95). സ്ത്രീ അവൾ മാത്രം പെരുമാറുന്ന മുറിക്കുള്ളിൽ ഏറ്റവും ഇരുട്ടുള്ള ഭാഗത്ത് നിസ്കരിക്കുന്നതാണ് അള്ളാഹുതആലാക്ക് ഏറ്റവും ഇഷ്ടമെന്ന തിരുവചനം  (ibid:1691)കൂടി പരിഗണിച്ചാണ് ഇരുട്ടുള്ള സ്ഥലത്ത് അറ നിർമ്മിക്കാൻ ഉമ്മുഹുമൈദ് (റ) നിർദ്ദേശിച്ചത്.
മരണം വരെ ഉമ്മുഹുമൈദ് ഫർളോ സുന്നത്തോ ആയ ഒരു നിസ്കാരത്തിനും തിരുനബി (സ്വ)യോടൊപ്പം നിസ്കരിക്കാൻ മസ്ജിദുന്നബവിയിൽ പോയിട്ടില്ലെന്ന് ഈ ഹദീസിൽ നിന്ന് വ്യക്തമാണ്. പെരുന്നാൾ നിസ്കാരവും തറാവീഹ് നിസ്കാരവുമൊക്കെ പ്രത്യേകം തയ്യാർ ചെയ്ത ഇരുട്ടുള്ള അറയിലാണ് മഹതി നിസ്കരിച്ചത്.   മറ്റ് പള്ളികളിൽ നിസ്കരിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി പ്രതിഫലം മസ്ജിദുന്നബവിയിൽ നിസ്കരിക്കുന്നതിനുണ്ടെന്ന് തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്. അതിലുപരി തിരുനബി (സ്വ) ഇമാമായി നിസ്കരിക്കുന്ന ജമാഅത്തിന് മറ്റുള്ള സാധാരണക്കാർ ഇമാമാകുന്ന ജമാഅത്തിനേക്കാൾ എത്രയോ അധികം പുണ്യമുണ്ടെന്നത് തീർച്ചയാണ്. ആയിരം ഇരട്ടി പ്രതിഫലം എന്നത് സ്ത്രീകൾക്ക് ബാധകമല്ല എന്നാണ് ഇബ്നുഖുസൈമ (റ)ന്റെ വിശദീ കരണം. എന്നാൽ പ്രസ്തുത ആയിരത്തേക്ക് സ്ത്രീകൾക്ക് പ്രതിഫലം ലഭിക്കുന്നത് അവരുടെ സ്വന്തം മുറിയിലെ പ്രത്യേക അറക്കുള്ളിൽ നിസ്കരിക്കുന്നതിനാണെന്ന് [ആധുനിക സലഫീ പണ്ഡിതൻ] നാസറുദ്ദീനുൽ അൽബാനി വിശദീകരിച്ചത് സ്വഹീഹ് ഇബ്നുഖുസൈമയുടെ ടിപ്പണിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മുഹുമൈദ (റ)യുടെ ഹദീസിൽ പരമാർശിച്ച മസ്ജി ദുന്നബവി, കുടുംബ പള്ളി, വീട്, വീട്ടിലെ മറ്റ് സ്ത്രീകൾ കൂടി പെരുമാറുന്ന സ്ഥലം, സ്വന്തം മുറി, സ്വന്തം മുറിക്കുള്ളിലെ അറ എന്നീ ക്രമം പരിഗണിക്കുമ്പോൾ മസ്ജിദുന്നബവിയേക്കാൾ അഞ്ചാം പദവിയിലുള്ള ശ്രഷ്ടതയും പ്രതിഫലവുമാണ് സ്ത്രീ പ്രത്യേക അറയിൽ നിസ്കരിക്കുമ്പോൾ അവൾക്ക് ലഭിക്കുന്നത്. മസ്ജുന്നബ - വിയിൽ നിസ്കരിക്കുന്നതിനേക്കാൾ ആയിരം പുണ്യം കുറവുള്ള മറ്റ് പള്ളികളിൽ നിസ്കരിക്കാനായി വീട് വിട്ട് പുറത്തിറങ്ങുന്ന സ്ത്രീകൾക്ക് നഷ്ടമാകുന്നത് പ്രസ്തുത അഞ്ച് പദവികൾക്ക് പുറമെ ആയിരം പുണ്യമാണ്.   തിരുനബി (സ്വ) അല്ല ഇമാം എന്നതിനാൽ പിന്നെയും നിരവധി പ്രതിഫലം നഷ്ടപ്പെടുകയാണ്.
സ്ത്രീകൾ വീട്ടിൽ അടങ്ങിയിരിക്കാനുള്ള വിശുദ്ധ ഖുർആന്റെ (33:33) കൽപ്പനക്ക് വിരുദ്ധമാണ് അവൾ - വീട് വിട്ട് പുറത്തിറങ്ങുന്നത് എന്നതിനാലാണ് ഈ പുണ്യങ്ങളുടെ നഷ്ടം. പെണ്ണ് വീട് വിട്ട് പുറത്തിറങ്ങുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള തിന്മകൾ, കുഴപ്പങ്ങൾ, പീഠനങ്ങൾ, സ്ത്രീ പുരുഷൻമാർ പരസ്പരം കാണൽ, ഇടകലരൽ, സംസാരിക്കൽ ഒക്കെയാണ് സ്ത്രീകളോട് വീട്ടിൽ അടങ്ങിയിരിക്കാൻ കൽപ്പിക്കാനുള്ള കാരണം. തുറിച്ച്നോട്ടം, ലൈംഗിക ചുവയുള്ള സംസാരം, സ്പർശനം ഒക്കെ ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് സ്ത്രീ പീഢനകുറ്റമാണ്. ട്രെയിനിലും മറ്റും പ്രസ്തുത കുറ്റങ്ങളെക്കുറിച്ചുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്. പക്ഷെ ഫലവത്തായ പരി ഹാരം നിർദ്ദേശിക്കാൻ ഇസ്ലാമിനേ കഴിഞ്ഞിട്ടുള്ളൂ. മുകളിൽ പരാമർശിച്ച അപകടങ്ങൾക്ക് പെണ്ണ് വിധേയമാ കുമെന്നോ അവളിൽ നിന്ന് അത്തരം കാര്യങ്ങൾ ഉണ്ടാകാമെന്നോ ഭയമുണ്ടായാൽ തന്നെ അവൾ ജുമുഅ, മറ്റ്ഫർള് നിസ്കാരങ്ങളുടെ ജമാഅത്തുകൾ,പെരുന്നാൾ നിസ്കാരം, മഴയെത്തേടുന്ന നിസ്കാരം പോലുള്ള പൊതുജന സംഗമങ്ങളിൽ സംബന്ധിക്കാനായി വീടുവിട്ട് ഇറങ്ങുന്നത് ഹറാമാണ്.(തുഹ്ഫ, ശർവ്വാനി 2/252,253). ഇങ്ങനെ   വീട് വിട്ട് ഇറങ്ങാൻ പിതാവും ഭർത്താവും മറ്റും അവർക്ക് അനുമതി നൽകുന്നതും ഹറാമായ കുറ്റമാണ്. (തുഹ്ഫ 2/253)
അങ്ങാടികളിലേക്കും, വഅള് കേൾക്കുന്നതിനു വേണ്ടി പള്ളിപരിസരങ്ങളിലേക്കും, ത്വവാഫ് ചെയ്യുന്നതിനു മക്കത്തെ പള്ളിയിലേക്കും കുഴപ്പവും തിന്മയും വലിച്ച് കൊണ്ട് വരുന്ന രീതിയിൽ ഇക്കാലത്ത് സ്ത്രീകൾ വീടു വിട്ടു പോകുന്നതു വർധിച്ചിട്ടുണ്ടല്ലോ? വളകൾ, പാദസരങ്ങൾ, മറ്റ് ആഭരണങ്ങൾ പരമാവധി ധരിച്ചും പ്രദർശിപ്പിച്ചും ഏറ്റവും ഭംഗിയുള്ളതും ആകർഷണീയമായ വസ്ത്രം ധരിച്ചും സുഗന്ധം പൂശിയും മറ്റും സാധ്യമായ രീതിയിലൊക്കെ പരമാവധി അണിഞ്ഞൊരുങ്ങിയും മുഖം, കൈ തുടങ്ങി ശരീരത്തിന്റെ പലഭാഗങ്ങളും മറക്കാതെയും ആകർഷണീയ രീതിയിൽ നടന്നാണ് അവർ ഇത്തരം സ്ഥലങ്ങളിലേക്ക് പോകുന്നത്. രാജ്യത്തിന്റെ ഭരണാധികാരി, സ്ത്രീയുടെ ഭർത്താവ്, പിതാവ്, മറ്റുരക്ഷിതാക്കൾ എന്നിവർക്ക് സ്ത്രീകളെ ഈരീതിയിൽ പുറത്തിറങ്ങുന്ന തിൽ നിന്നും തടയൽ നിർബന്ധമാണോ? മക്കത്തെ പള്ളിയിൽ അല്ലാതെ ത്വവാഫ് നിർവ്വഹിക്കാൻ മാർഗമില്ലാത്തെ സ്ഥിക്ക് ഏത് രീതിയിൽ പുറപ്പെട്ടാലും ത്വവാഫിനു അനുമതിനൽകണോ. അല്ല മുകളിൽ പറഞ്ഞ രീതിയിലാണ് അവൾ പുറപ്പെട്ടതെങ്കിൽ ത്വവാഫിനെത്താട്ടും അവളെ തടയണോ എന്ന് ഇബ്നുഹജർ(റ)നോട് ചോദിച്ച ചോദ്യത്തിനു നൽകിയ വിശദമായ മറുപടിയുടെ ചുരുക്കം ഈ രീതിയിൽ പെണ്ണ് വീട് വിട്ട് പുറത്തിറങ്ങുന്നത് ത്വവാഫ് ചെയ്യാൻ ആണെങ്കിൽ പോലും അധികാരമുള്ളവരൊക്കെ അവളെ നിർബന്ധമായും തടയണമെന്നാ ണ് (ഫതാവൽ കുബ്റ 1/199-204)
പള്ളിയിൽ സ്ത്രീ പ്രവേശിക്കാൻ പാടില്ലാത്തത് കൊണ്ടോ, ജമാഅത്ത് സ്ത്രീകൾക്ക് പുണ്യമില്ലാത്തത് കൊണ്ടോ അല്ല, അവൾ പള്ളികളിൽ ഫർള്, സുന്നത്ത് നിസ്കാരങ്ങളുടെ ജമാഅത്തുകൾക്ക് പോകരുതെന്ന നിയ മത്തിനു നിമിത്തം. മറിച്ച് അവൾ പുറത്തിറങ്ങുമ്പോൾ ഉണ്ടാകുന്ന തിന്മകളുടെയും കുഴപ്പങ്ങളുടെയും പീഢനങ്ങ ളുടെയും സാധ്യതയാണ് ഈ നിയമത്തിന് കാരണം. അടുത്തകാലത്തായി മദ്രസകളിലും വീടുകളും മറ്റും കേന്ദ്രീ കരിച്ചും സ്ത്രീകൾ തറാവീഹ് നിസ്കരിക്കുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ പെരുന്നാൾ നിസ്കാ രവും നടക്കുന്നു. സ്ത്രീകൾ തന്നെ ഇമാമായി നിസ്കരിക്കുന്നതും ആൺകുട്ടികളെയും മറ്റും ഇമാമാക്കി നിസ്ക രിക്കുന്നതുമുണ്ട്. ഇതും പാടില്ലാത്തതാണ് .കാരണം ,ഇത്തരം തറാവീഹ് ജമാഅത്തുകൾക്ക് വേണ്ടി സ്ത്രീകൾ മു ഖവും മുൻകയ്യും മറ്റുശരീരത്തിന്റെ പലഭാഗങ്ങളും മറക്കാതെ നിസ്കാരക്കുപ്പായം ഉറയിലാക്കി റോഡിലൂടെ അന്യപുരുഷന്മാരെ ഇടകലർന്നും ഒരുപക്ഷേ വഴിയിൽ കാണുന്ന പുരുഷന്മാരുമായി കുശലംപറഞ്ഞും തമാശപറ ഞ്ഞുമൊക്കെയാണ് അവർ നടന്നുനീങ്ങുന്നത്. ഇതെല്ലാം കഠിന കുറ്റങ്ങളാണ്. അതിലുപരി സ്ത്രീകൾ പുറത്തിറ ങ്ങൽ ഹറാമാകാൻ അവൾ പോകുന്നത് പള്ളിയിൽ നടക്കുന്ന ജമാഅത്തുകൾക്കോ പുരുഷൻമാരുമായി ചേർന്നുള്ള ജമാഅത്തുകൾക്കോ ആകണമെന്നില്ല. ജമാഅത്ത് നിസ്കാരത്തിന് പരപുരുഷൻമാരോടൊപ്പം സ്ത്രീകൾ പള്ളി യിൽ ഹാജരാകുന്നത് കുറ്റകരമാണെന്ന നിയമം വിശദീകരിച്ച് കൊണ്ട് ഇമാം ഖൽയൂബി(റ), ഇമാം ബുജൈ രിമി(റ), ഇമാം ജമൽ(റ) എന്നിവർ പറയുന്നു: “പള്ളി എന്നത് കൊണ്ട് ജമാഅത്ത് നടക്കുന്ന സ്ഥലം എന്നാണ് അർത്ഥം. അവിടെ പുരുഷൻമാരില്ലെങ്കിലും ശരി”(ഖൽയൂബി 1/222, ബുജൈരിമി 1/291, ജമൽ 1/503). ആയതി നാൽ വനിതകളുടെ തറാവീഹ് ജമാഅത്തുകൾ നിർത്തൽ ചെയ്യേണ്ടതാണ്. പള്ളി ഇമാമുമാർ, പള്ളി മദ്രസാ ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ, രക്ഷിതാക്കൾ, ഭർത്താക്കന്മാരൊക്കെ ഈ ജമാഅത്തുകൾ തടയാൻ ശ്രമിക്കേണ്ടവരാണ്. അല്ലാഹു തആലയിലും റസൂൽ (സ്വ)യിലും വിശ്വസിക്കുന്ന അവരുടെ പൊരുത്തവും പ്രതി ഫലവും ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകൾ മഹതിയായ ഉമ്മുഹുമൈദിസ്സാഇദി(റ) മാതൃകയാക്കി അവരുടെ സ്വന്തം മുറികളിൽ അറകൾ തയ്യാറാക്കി തറാവീഹും മറ്റ് നിസ്കാരങ്ങളും നിസ്കരിക്കേണ്ടതാണ്.

മെയ്/2015
അന്വേഷണങ്ങൾക്ക്: 9846132049
N:B>നാസിറുദ്ധീൻ അൽബാനി ആധുനിക സലഫീ പണ്ഡതനാണ്.