page

Wednesday, 2 May 2018

ബാങ്കും വഹാബിയുടെ റമളാൻ ഫിത്നയും!

മഗ്രിബിന് ഇസ്ലാം നിശ്ചയിച്ച സമയത്ത് റമളാനിലും അല്ലാത്തപ്പോഴും സുന്നികളുടെ പളളിയില്‍ ബാങ്ക് കൊടുക്കുന്നു.
പക്ഷേ റമളാനില്‍ സമയം ആകുന്നതിന്  രണ്ടോ മൂന്നോ മിനുട്ട് മുന്‍പേ വഹാബീ മഠങ്ങളില്‍ നിന്ന് ബാങ്ക് കൊടുക്കുന്നു.

അത് പോലെ സുബ്ഹിക്ക് സമയമാകുമ്പോള്‍ സുന്നീ പളളിയില്‍ ബാങ്ക് മുഴങ്ങുന്നു.
എന്നാല്‍ വഹാബീ മീറ്റിങ്ങ് കേന്ദ്രങ്ങളില്‍ സുബ്ഹി ബാങ്കിന് അഞ്ചോളം മിനുട്ട് താമസം വരുന്നു.

ചോദിച്ചാല്‍ നോമ്പ് തുറ പെട്ടെന്ന് ആക്കണമെന്നും അത്താഴം പിന്തിക്കണമെന്നുമാണ് മറുപടി.
എങ്കില്‍ വഹാബികള്‍ക്ക് നാളെ മുതല്‍ അത്താഴം ളുഹര്‍ വരെ പിന്തിക്കുകയും നോമ്പ് തുറ ളുഹറിലേക്ക് പിന്തിക്കുകയും ചെയ്യാവുന്നതാണ്.

തീറ്റ ജീവിതത്തിന് ആവശ്യമാണ്.
പക്ഷേ വഹാബീ തീറ്റ ഒരു മാറാ രോഗമാണെന്ന് തോന്നുന്നു.

വഹാബികളേ നിങ്ങള്‍ക്ക് തിന്നാം.
ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.
പക്ഷേ ആ തീറ്റ ദീനിന്‍െറ പേരില്‍ ആക്കരുത്.
അല്ലെങ്കില്‍ ലോകത്ത് മുസ്ലിംകള്‍ക്ക്  മനസ്സിലായ ആ സത്ത്യം നിങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറാകുക.
വഹാബിസം ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു പുതിയ മതമാണെന്ന്.
അതിന് എന്നാണ് വഹാബികള്‍ ആര്‍ജ്ജവം കാണിക്കുക.

നടക്കില്ല മക്കളേ.
അല്ലാഹു സ്വന്തം കഴിവു കൊണ്ടും സുന്നീ ചുണക്കുട്ടികള്‍ അല്ലാഹു തന്ന കഴിവുകൊണ്ടും ദീനിന് കാവലുണ്ട്.