page

Thursday, 3 May 2018

സ്വലാത്ത് നഗറും വഹാബീ വായാടിത്തവും!



*സ്വലാത്ത് നഗറും വഹാബീ വായാടിത്തവും*
റമളാന്‍ ഇരുപത്തി ഏഴാം രാവില്‍, ലൈലത്തുല്‍ ഖദ്റിനെ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ആ മഹത്തായ  രാത്രിയില്‍,   മലപ്പുറം മുട്ടിപ്പടി സ്വലാത്ത് നഗര്‍ മസ്ജിദിലും പരിസരങ്ങളിലുമായി   ലക്ഷങ്ങള്‍ തടിച്ചു കൂടി നിസ്കാരവും ഇഅതികാഫും[പള്ളിയിൽ] സ്വലാതും തൗബയും ദിക്റും ദു'ആയുമായി രാത്രിയെ ഹയാതാക്കുമ്പോള്‍, അത്  സഹിക്കാനാകാതെ പിശാചും കൂട്ടാളികളായ മുജായിദ്  മൌദൂദി പാതിരിമാരും ഉറഞ്ഞു തുള്ളുന്നു, മുസ്ലിംകള്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് ഇബാദത്തില്‍ മുഴുകുമ്പോള്‍‍ മുജായിദ് പാതിരിമാര്‍ സ്വന്തം  ബെഡ് റൂമില്‍ കൂര്‍ക്കം വലിച്ചും  കമ്പ്യൂട്ടര്‍ സ്ക്രീനില് മുന്നിലും "ഗാഡമായ  ഇഅതികാഫില്‍"  മുഴുകുകയും സ്വലാത്ത് നഗര്‍ പ്രോഗ്രാമിനെതിരില്‍ സ്വന്തം അണികളെ സമാധാനിപ്പിക്കാനും വിവര കുറഞ്ഞ ആളുകളെ സംശയിപ്പിക്കാനും വേണ്ടി  സാദാരണ  നടത്താറുളള പോലെ തന്നെ വിഡ്ഢിത്ത  പ്രചാരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്ത്കൊണ്ടിരിക്കുന്നു.

മുജായിദ് പാതിരിമാര്‍ സോഷൃല്‍മീഡിയയില്‍പ്രജരിപ്പിക്കുന്ന  ഒരു വിഡ്ഢിത്തം മാത്രം  ഇവിടെ പ്രതിപാതിക്കാം. " "സൂക്ഷിക്കുക, ആയിരം മാസത്തെ പുണ്യം നഷ്ടപ്പെടുത്താന്‍ അയാള്‍ വരുന്നു" എന്നായിരുന്നു   സ്വലാത്ത് നഗര്‍ മജിലിസിനെയും സയ്യിദ് ഖലീല്‍ ബുഖാരി തങ്ങളെയും ആക്ഷേപിച്ചു  പ്രചരിപ്പിക്കുന്ന അ വലിയനുണ .......സാദാരണ മുജാഹിത് മൗലവിമാര്‍ വിഡ്ഢിത്തമേ പറയാറുളളൂ എങ്കിലും ഇത്തരം പൊട്ട പോയത്തങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ ഒരു നാണവും  കൂടാതെ മുജാഹിദ് മൗലവിമാര്‍ അയക്കുമ്പോള്‍  ഇത്തരം നുണകള്‍ വായിക്കുന്നവര്‍ക്ക്   വാഹാബി  വിഡ്ഢിത്തങ്ങളുടെ ആഴം മനസിലാക്കാനും  മുജാഹിദ് ആദര്‍ശം വിവരിച്ചു കൊണ്ട് മൌലവിമാര്‍ അയക്കുന്ന പോസ്റ്റ്കള്‍  ഇവരുടെ പരലോകം നശിപ്പിക്കാന്‍ ഇടയാക്കും എന്ന്  മനസ്സിലാക്കി തരാന്‍ വേണ്ടിയും  ആണ് ഇപ്പോള്‍ ഈ പോസ്റ്റ്  ഇടുന്നത്
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_62.html
🌷ലൈലത്തുല്‍ ഖദറിന്റെ രാവില്‍  1000 മാസത്തില്‍ കൂടുതല്‍  കൂലി ലഭിക്കുന്ന ഇബാദതുകളില്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന സ്വലാതും ഖിറാഅതും തൗബയും നിസ്കാരവും ഒന്നും ഉൾപ്പെടില്ല എന്നും അവ എല്ലാം ബിദ്അത്  ആണ് എന്നും ലൈലത്തുല്‍ ഖദറില്‍ ഇഅതികാഫ് ഇരിക്കുക മാത്രം ആണ് ചെയ്യേണ്ടത് എന്നും ആകാം  വഹാബി പാതിരിമാര്‍ അവരുടെ  പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് . എന്നാല്‍ ഈ കാര്യം എത്രത്തോളം അബദ്ദം ആണ് എന്ന് മനസ്സിലാക്കാന്‍ വേണ്ടി താഴെ നല്‍കിയ ചെറു വിവരണം ഒന്ന് ശ്രദ്ദിക്കുക.

ലൈലത്തുല്‍ ഖദറിനെ കുറിച്ച് വിശുദ്ധ ഖുര്‍'ആന്‍ വ്യക്തമാക്കുന്ന "ലൈലത്തുല്‍ ഖദര്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം ആണ്" എന്ന ആയതിനെ  മുഫസ്സിരീങ്ങള്‍ വിശദീകരിച്ചത് "ലൈലത്തുല്‍ ഖദറില്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങള്‍ അല്ലാത്ത ആയിരം മാസത്തെ പുണ്ണ്യ കര്മങ്ങളെക്കാള്‍ ശേഷ്ടം  ആണ്" എന്നാണു.  ഇസ്ലാം പരിചയപ്പെടുത്തുന്ന എല്ലാ പുണ്ണ്യ കര്‍മങ്ങളും മേല്‍ പറഞ്ഞ പരിധിയില്‍ പെടും. ഇഅതികാഫും സ്വലാതും ഖുര്‍ആന്‍ പാരായണവും ദിക്രും എല്ലാം ഇസ്ലാമിക പുണ്ണ്യ കര്‍മങ്ങള്‍ തന്നെ. ഇവിടെ പുണ്ണ്യ കര്‍മങ്ങള്‍ എന്നാല്‍ ഇഅതികാഫ് മാത്രം ആണെന്ന് വഹാബി പാതിരിക്കു എവിടന്നു കിട്ടി? നിസ്കാരവും ഖുര്‍'ആന്‍ പാരായണവും തൗബയും ദിക്റുകളും വഹാബി പ്രസ്ഥാനത്തിന് എന്ന് മുതല്‍ ആണ് പുണ്ണ്യ കര്‍മ്മം അല്ലാതായത്? ലൈലത്തുല്‍ ഖദ്റിലെ ഇഅതികാഫിന് മാത്രം  1000 മാസത്തേക്കാള്‍ പുണ്യം ഉണ്ട് എന്നാണാവോ വഹാബി മത ഗ്രന്ഥത്തില്‍ ഉളളത്? ഒന്നും മനസ്സിലാകുന്നില്ല.

റസൂലുല്ലാഹി (സ) റമദാനിലെ അവസാന പത്തില്‍ ഇഅതികാഫിനെ  വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് സ്വലാത്ത് നഗര്‍ പാടില്ല എന്നാണു വഹാബി പാതിരിമാരുടെ മറ്റൊരു വാദം. ഇഅതികാഫിന് ഇവിടെ ആരും എതിരല്ല. റമളാന്‍ 27 ആം  രാവില്‍  മുജാഹിദ് പള്ളികളില്‍ ഇഅതികാഫ് ഇരിക്കുന്ന വാഹാബികളുടെ എണ്ണം നോക്കിയാല്‍ തന്നെ മതി  ഈ കാര്യത്തില്‍ പാതിരിമാരുടെ കുറുക്ക കണ്ണീരിന്റെ പൊരുള്‍  മനസ്സിലാകാന്‍. എന്നിരുന്നാലും  അന്ന് ഇഅതികാഫ് അല്ലാത്ത മറ്റൊന്നും പാടില്ല എന്നാണു വഹാബി വാദം എങ്കില്‍ അതിന്നു തെളിവ് തരേണ്ടത്‌ വഹാബികള്‍ ആണ്. ലൈലത്തുല്‍ ഖദറിന്റെ അവസാന രാത്രികളില്‍ സഹാബത് ഇഅതികാഫ് മാത്രമേ ഇരുന്നിട്ടൊള്ളൂ? സ്വലാതും ഖുര്‍ആന്‍ പാരായണവും തൌബയും നിസ്കാരവും ഒന്നും സഹാബത് ആ രാവുകളില്‍ ചെയ്തിരുന്നില്ലേ? ഇല്ല എന്ന് മറുപടി പറയാന്‍ തന്റേടമുള്ള വല്ല  ആന്‍കുട്ടികളും വഹാബി പാതിരിമാരില്‍ ഉണ്ടോ?

ഇനി അവസാനത്തെത് മലപ്പുറം പാടത്ത് ഒരുമിച്ചു കൂടി സ്വലാതും ഖുറാനും ദിക്റുകളും ചൊല്ലിയാല്‍ അതിന്നു ലൈലത്തുല്‍ ഖാദറിന്റെ പ്രതിഫലം ലഭിക്കുമോ എന്നതാണ്. ഇതിനു നമ്മള്‍ കൂടുതല്‍ ആയൊന്നും ആലോചിക്കേണ്ടതില്ല. പളളിയില്‍ വെച്ച് ഇബാദത്ത് ചെയ്താല്‍ അതിനു ലൈലത്തുല്‍ ഖദറിന്റെ നാളില്‍ ആയിരം മാസത്തെ പ്രതിഫലം ലഭിക്കും. പളളിക്ക് പുറത്തെ ഇബാദത്തിനും  ലഭിക്കും. വീട്ടിലേക്കുള്ള വഴിയിലും റോഡിലും ലഭിക്കും. വീട്ടിലും പറമ്പിലും പാടത്തും ലഭിക്കും. പിന്നെ മലപ്പുറത്തെ പാടത്ത് മാത്രം ലഭിക്കില്ല എന്ന് വഹാബി പാതിരിക്കു എവിടന്നു കിട്ടി? ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്നും അങ്ങനെ ഒന്നില്ല. ഇനി വഹാബി മത ഗ്രന്ഥത്തില്‍ അങ്ങനെ വല്ല പരാമര്‍ശവും ഉണ്ടോ ആവോ?

ഇനി സ്വലാത്ത് മജിലിസിന്‍റെ കാര്യം. കൂട്ടായി സ്വലാത്ത് ചൊല്ലിയാല്‍ അത് സുന്നത് അല്ലെ? ആണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്.  ദിക്രിന്റെ മജിലിസ്സുകളില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും  എന്നും അവര്‍ സ്വര്‍ഗ്ഗത്തെ ചോദിച്ചാലും പാപ മോചനത്തെ ചോദിച്ചാലും അല്ലാഹു തആല അത് നല്‍കും എന്നും റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ദിക്റിന്‍റെ മജിലുസുകളെ സൂചിപ്പിച്ചു റസൂല്‍ (സ) തങ്ങള്‍ പറയുകയാണ്‌,  നിങ്ങള്‍ സ്വര്‍ഗ്ഗീയ  പൂന്തോപ്പുകളിലൂടെ പോകുമ്പോള്‍ അവിടെ മേയണം. അതായത് അത്തരം മജിലിസുകളില്‍ പങ്കെടുക്കണം എന്ന്. അവിടെ രസൂലുല്ലാഹി ഇരുപത്തി ഏഴാം രാവില്‍ ഒഴികെ എന്ന് പറഞ്ഞിട്ടില്ല. പാടത്ത് ഒഴികെ എന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ദിക്ര്‍ മജ്ലിസുകള്‍ മലപ്പുറത്തായാലും പാടത്തായാലും പറമ്പില്‍ ആയാലും റമളാന്‍ 27 നു ആയാലും പെരുന്നാളിന് ആയാലും പുണ്ണ്യ കര്‍മ്മം തന്നെ. ഈ പുണ്ണ്യ കര്‍മ്മം ലൈലത്തുല്‍ ഖാദറിന്റെ രാവില്‍ ചെയ്താല്‍ അതിന്നും 1000 മാസതെതിനേക്കാള്‍ പുണ്യം കിട്ടും. അത്  ജനലക്ഷങ്ങൾ ഒരുമിച്ച് കൂടി ഒരേ സ്വരത്തിൽ ആമീൻ പറഞ്ഞ് നടത്തുമ്പോൾ എത്രമാത്രം പുണ്യം കൂടുതൽ കിട്ടുമെന്ന് ഈമാനുള്ള വിശ്വാസിക്ക് ഊഹിക്കാവുന്നതേയുള്ളു.

ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം.അന്നത്തെ ദുആ മജ്ലിസ് ആയിരം മാസം തുടർച്ചയായ ദുആ മജ്ലിസിന് തുല്യം. അന്നത്തെ ദിക്ർ -ദുആ-ഹദ്ധാദ് - മൗലിദ്- സ്വലാത്ത് മജ്ലിസുകൾ,ദുആ സംഗമങ്ങൾ,വിശ്വാസികളുടെ ഒരുമിച്ച് കൂടൽ, തൗബ, ഇൽമിന്റെ മജ്ലിസ്,പാവങ്ങളെ സഹായിക്കൽ.......തുടങ്ങിയവ എല്ലാം തുടർച്ചയായ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിന് തുല്യം.
*മുസ്ലിംകൾ നടത്തുന്ന-ലക്ഷങ്ങൾ സംഘടിക്കുന്ന പ്രാർത്ഥനാ സദസുകൾക്കെതിരെ*, *ഇഅതികാഫ് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്ന പുത്തൻ വാദികളുടെ ശ്രമങ്ങൾ അറിവില്ലായ്മയോ സൽകർമങ്ങളോടുള്ള വിദ്വേഷമോ ആണ് വിളിച്ചറിയിക്കുന്നത്*.ഇഅതികാഫ് മാത്രമല്ല ഏത് പുണ്യകർമ്മങ്ങൾ നടത്തിയാലും ആയിരം മാസം തുടർച്ചയായി ചെയ്ത കർമ്മങ്ങൾക്ക് തുല്യമാകും.പ്രത്യേകിച്ച്- ലക്ഷങ്ങൾ പങ്കെടുക്കുന്ന ഇൽമിന്റെ - ദിക്റിന്റെ- തൗബയുടെ- ദുആഇന്റെ-ഖുർആനിന്റെ- സ്വലാത്തിന്റെ- ദാന ധർമ്മത്തിന്റെ - കൂട്ടായ പ്രാർത്ഥനയുടെ - കൂട്ടായ ആമീനിന്റെ -മുസ്ലിം ഐക്യം വിളിച്ചോതുന്ന സദസുകൾ..... മുഅമിനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിശാലമാകുന്ന സദസും അവിടേക്കിറങ്ങുന്ന റഹ്മത്തിന്റെ മാലാഖമാരും....... ലക്ഷങ്ങൾ തിങ്ങിനിറയുമ്പോൾ പള്ളിയിൽ നിന്ന് പുറത്തേക്ക് നീളുന്ന ആത്മീയ സദസുകളിലിറങ്ങുന്ന എണ്ണമറ്റ മാലാഖമാരുടെ സാമിപ്യവും ആമീനും  മേൽ പറഞ്ഞ മുഴുവൻ കർമ്മങ്ങളും ആയിരം മാസം തുടർചയായി ലക്ഷങ്ങൾ ഒരുമിച്ച് കൂടുന്ന - എണ്ണമറ്റ മാലാഖമാരിറങ്ങുന്ന.............. എല്ലാ പുണ്യകർമ്മങ്ങൾക്കും തുല്യം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: ‘ലൈലതുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്‌കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്.’ ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ

 കാര്യം മനസ്സിലാക്കാത്തതു കൊണ്ടോ അതോ മനസ്സിലെ കിബ്ര്‍ അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, ഖുര്‍ആന്റ മേല്‍ വചനത്തിന്റെ പൊരുളും റസൂലുല്ലഹി (സ) യുടെ വാക്കുകളും മുഖ വിലക്കെടുക്കാന്‍ മുജാഹിദ് , ജമ'അതെ ഇസ്ലാമീ പാതിരിമാര്‍ക്ക് മനസ്സ് വരാറില്ല. അല്ലാഹു ത'ആല അവര്‍ക്ക് ഹിദായത് കൊടുക്കട്ടെ. ഇനി അവര്‍ക്ക് ഹിദായതിനെ റബ്ബ് ഉദ്ദേശിച്ചിട്ടില്ല എങ്കില്‍  അവരുടെ ശറിൽ നിന്നും മുസ്ലിം സമുദായത്തെ റബ്ബ് രക്ഷപ്പെടുത്തി തരട്ടെ...ആമീന്‍.