page

Thursday, 17 May 2018

നോമ്പ് തുറക്കേണ്ടത്‌ ഗൂഗിളിൽ നോക്കിയാണോ...❓

മുജാഹിദ് മന്ദിരത്തിൽ നിന്നും 5 മിനിറ്റു മുന്നേ ഫിത്നയുടെ ബാങ്ക് വിളിക്കും .
ആരും നോമ്പ് നഷ്ടപ്പെടുത്തല്ലേ

നോമ്പ് തുറക്കേണ്ടത്‌ ഗൂഗിളിൽ നോക്കിയാണോ...❓

ഗൂഗിളിൽ കോഴിക്കോട്‌ പ്രയർടൈം അടിച്ച്‌ നോക്കിയാൽ അതിൽ കാണിക്കുന്ന സമയം അംഗീകരിക്കാമോ.? അത്‌ കുറ്റിച്ചിറയായാലും ഫറോക്ക്‌ ആയാലും താമരശേരിയായാലും ഒക്കെ ഒരേ സമയമാണുണ്ടാവുക. അത്‌ അംഗീകരിക്കാൻ പറ്റുമോ..?

ഇനി ലൊക്കേഷൻ സർവ്വീസ്‌ നോക്കാൻ സാദിക്കുന്ന സൗകര്യങ്ങളും ഇന്ന് ഉണ്ട്‌. പക്ഷേ ഒരു നാല് ആപ്‌ നോക്കിയാൽ നാലിലും വ്യത്യസ്തമായ സമയമാണുണ്ടാകുക. അപ്പോൾ അതും അംഗീകരിക്കാൻ പ്രയാസമാണ്.  അപ്പോൾ സമയമായെന്ന് അറിയേണ്ടത്‌ www നോക്കിയിട്ടല്ല.

ഇന്ന് ഗൾഫുനാടുകളിൽ പ്രയർ ടൈം ആപ്പുകൾ ഉപയോഗിക്കാത്തവർ ഇല്ല എന്നുതന്നെ പറയാം. പക്ഷെ അവിടെ പ്പോലും ആ ആപ്പുകളിലെ ബാങ്ക്‌വിളികേട്ട്‌ മുഅദിൻ( മുക്രി) ബാങ്ക്‌ വിളിക്കാറുമില്ല, ആരും നോമ്പ് തുറക്കാറുമില്ല.

❓അപ്പോൾ പിന്നെ അങ്ങനെ ഒരു മെസ്സേജ്‌പടച്ചുണ്ടാക്കിയതെന്തിനാണെന്നൊ..
🅰️ *ബിദഈകൾ എന്നും ദീനിൽ ഫിത്‌ന ഉണ്ടാക്കാനേ ശ്രമിക്കാറുള്ളൂ. അത്‌ പരിശുദ്ദ റമളാനിൽ പോലും.. സുബ്ഹി ബാങ്ക് താമസിപ്പിച്ച് - ഒന്നുകിൽ നോമ്പിന്റെ തുടക്കത്തിലോ ,മഗ്രിബ് ബാങ്ക് നേരത്തേയാക്കി നോമ്പിന്റെ അവസാനത്തിലോ പിഴപ്പിക്കാൻ അവർ റെഡി....!.. അത് കേട്ട് നോമ്പ് ബാത്വിലാക്കണോ എന്ന് ചിന്തിക്കേണ്ടത് നാമാണ്...!.... നോമ്പ് പിടിക്കുന്നതും പട്ടിണി കിടക്കുന്നതും നാമാണല്ലോ....!!!