page

Saturday, 12 May 2018

നോമ്പ് - മസ്അലകൾ

*പെണ്ണിന്റെ നോമ്പും സംശയങ്ങളും*
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
ഹൈള്കാരി, രക്തം മുറിഞ്ഞാല് നാളെ ഞാന് നോന്പ് നോല്ക്കും എന്ന് നിയ്യത് ചെയ്യുകയും സുബ്ഹിക്ക് മുന്പായി രക്തം മുറിയുകയും ചെയ്തു. നോന്പ് ശരിയാവുമോ?

ഹൈളിന്റെ അവളുടെ സാധാരണ ദിവസങ്ങള് പൂര്ത്തിയായ ശേഷമാണ് ഇങ്ങനെ നിയ്യത് ചെയ്യുന്നതെങ്കില് നിയ്യത് ശരിയാവുന്നതാണ്, നോന്പ് സാധുവുമാണ്. അല്ലാത്ത പക്ഷം, നിയ്യത് ശരിയാവില്ല.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
ഫർളു നോമ്പിന്റെ രാത്രിയിൽ ഹൈള്‌ അവസാനിച്ചു. കുളിക്കാതെ പിറ്റേദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്തു. നോമ്പോടു കൂടി പകലിൽ കുളിച്ചാൽ മതിയോ?

 മതി. ആർത്തവം മുറിഞ്ഞതോടെ കുളിക്കും മുമ്പ്‌ നോമ്പിൽ പ്രവേശിക്കാം. തുഹ്ഫ 1-392
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
കഴിഞ്ഞ റമളാനിലെ നോമ്പ് ഒരു സ്ത്രീ പ്രസവിച്ച് കിടന്നത് കൊണ്ട് നഷ്ടപ്പെട്ടു പോയി ഇനി എന്ത് ചെയ്യണം? ഖളാഅ് വീട്ടിയാല്‍ മാത്രം പോരേ?

പ്രസവം കാരണം നോമ്പ് ഉപേക്ഷിക്കുന്നത് പല കാരണങ്ങളാലാവാം. താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഉപേക്ഷിച്ച നോമ്പുകള്‍ ഖദാഅ് വീട്ടിയാല്‍ മതി. മുദ്ദ് കൊടുക്കേണ്ടതില്ല.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍
2) പ്രസവാനന്തരം നിഫാസ് കാരണത്താല്‍ നോമ്പു ഉപേക്ഷിച്ചാല്‍
3) നിഫാസ് നിന്നതിനു ശേഷം സ്വശരീരത്തിനു ഹാനികരമാകയാല്‍ നോമ്പു ഉപേക്ഷിച്ചാല്‍

താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ നോമ്പു ഖദാഅ് വീട്ടുകയും ഓരോ നോമ്പിനു ഓരോ മുദ്ദ് വീതം ദാനം ചെയ്യുകയും വേണം.
1) പ്രസവത്തിനു മുമ്പ് ഗര്‍ഭധാരണ വേളയില്‍ ഗര്‍ഭസ്ഥ ശിശുവിനു ഹാനികരമാകയാല്‍ മാത്രം നോമ്പു ഉപേക്ഷിച്ചാല്‍
2) നിഫാസ് നിന്നതിനു ശേഷം മുല കുടിക്കുന്ന കുഞ്ഞിനു ഹാനികരമാകയാല്‍ മാത്രം നോമ്പ് ഉപേക്ഷിച്ചാല്‍

എന്നാല്‍ ഖദാആയ നോമ്പ്/നോമ്പുകള്‍ അവസരമുണ്ടായിട്ടും അടുത്ത റമദാനിനു മുമ്പ് നോറ്റു വീട്ടിയില്ലെങ്കില്‍ ഓരോ നോമ്പിനും ഓരോ മുദ്ദ് വീതം വിതരണം ചെയ്യണം. വര്‍ഷങ്ങള്‍ പിന്തിച്ചാല്‍ വര്‍ഷങ്ങളുടെ കണക്കനുസരിച്ച് മുദ്ദും വര്‍ദ്ധിപ്പിക്കണം.

റമളാൻ പകലിൽ ആർത്തവം അവസാനിച്ചാൽ മഗ്രിബ് വരെ നോമ്പ് മുറിയുന്ന കാര്യങ്ങളെ തൊട്ട് പിടിച്ച് നിൽക്കൽ(ഇംസാക്ക്) നിർബന്ദമാണോ?

നിർബന്ധമല്ല. എങ്കിലുമത് സുന്നത്താണ്. (ഫത്ഹുൽ മുഈൻ)
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
ഗര്‍ഭിണി നോമ്പൊഴിവാക്കിയാല്‍ ഖളാഅ് വീട്ടിയാല്‍ മാത്രം മതിയോ?

ഗര്‍ഭിണിയും മുലയൂട്ടുന്നവളും അവരുടെ ശരീരത്തിന്റെ കാര്യത്തില്‍ ഭയന്നു നോമ്പ് ഉപേക്ഷിച്ചാല്‍ ഖളാഅ് വീട്ടിയാല്‍ മതി. സ്വന്തം ശരീരത്തിന്റെയും കുട്ടിയുെടയും കാര്യത്തില്‍ ഭയന്നു നോമ്പൊഴിവാക്കിയാലും ഖളാഅ് വീട്ടിയാല്‍ മാത്രം മതി. നോമ്പു കാരണം കുട്ടിക്കു മാത്രം ബുദ്ധിമുട്ടുവരും എന്ന നിലക്കാണു നോമ്പൊഴിവാക്കിയതെങ്കില്‍ നോമ്പ് ഖളാഅ് വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദ് ഭക്ഷ്യ വസ്തു നല്‍കുകയും വേണം. (തുഹ്ഫ 3/446)

ഈ മുദ്ദുകള്‍ അവരുടെ മേലിലാണു നിര്‍ബന്ധം, ഭര്‍ത്താവിന്റെ മേലിലല്ല. (ശര്‍വാനി) ഇരട്ട കുഞ്ഞുങ്ങളാണെങ്കിലും ഒരു മുദ്ദ് മതി.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
സ്ത്രീകള്‍ പ്രസവിച്ചു നിഫാസ് രക്തം മുറിയുന്നതിന്നു മുമ്പുള്ള ദിവസങ്ങളില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടണോ? വീട്ടണമെങ്കില്‍ 5 വര്‍ഷം കഴിഞ്ഞാല്‍ അത് എങ്ങിനെയാണ് നോറ്റ് വീട്ടേണ്ടത്? എന്തെല്ലാമാണ് അതിനുള്ള പ്രായശ്ചിത്തങ്ങള്‍?

ഹൈള്, നിഫാസ് എന്നീ രക്തങ്ങള്‍ സ്രവിക്കുന്ന സമയത്തുള്ള നിസ്കാരങ്ങള്‍ ഖളാഅ് വീട്ടേണ്ടതില്ല, എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ടുപോയ നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. തടസ്സം നീങ്ങിയ ഉടനെ കഴിയുന്നത്ര വേഗം നോമ്പുകള്‍ ഖളാഅ് വീട്ടുകയാണ് വേണ്ടത്. എന്നാല്‍, റമദാന്‍ നോമ്പ് അടുത്ത റമദാനിന് മുമ്പ് എപ്പോഴെങ്കിലുമായി നോറ്റ് വീട്ടിയാലും മതി.  അടുത്ത റമദാന്‍ ആയിട്ടും ന്യായമായ കാരണമില്ലാതെ നോറ്റ് വീട്ടാതെ ബാക്കി വെക്കുന്നത് കുറ്റകരമാണ്. അങ്ങനെ പിന്തിക്കുന്ന പക്ഷം, പിന്തിയ ഓരോ വര്‍ഷത്തിനും ഓരോ നോമ്പിന് ഓരോ മുദ്ദ്  (ഏകദേശം 650-700 ഗ്രാം) വീതം ഭക്ഷ്യധാന്യം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്. ഫഖീര്‍, മിസ്കീന്‍ എന്നിവര്‍ക്കാണ് അത് നല്‍കേണ്ടത്. 5 വര്‍ഷം മുമ്പുള്ള റമദാനിലാണ് 30 നോമ്പ് നഷ്ടപ്പെട്ടതെങ്കില്‍, അതിന് ശേഷം നാല് റമദാന്‍ കഴിഞ്ഞുവെന്നര്‍ത്ഥം. അപ്പോള്‍ 4×30=120 മുദ്ദ് (ഏകദേശം 80 കിലോ) ആയിരിക്കും പ്രായശ്ചിത്തമായി നല്‍കേണ്ടിവരിക. അതോടൊപ്പം ചെയ്തു പോയ തെറ്റിന് അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതുമാണ്.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
നോമ്പുകാരനായിരിക്കെ ഭാര്യയുമായി ബന്ധപ്പെട്ടാല്‍ പ്രായശ്ചിത്തമായി തുടര്ച്ചയായി 60 ദിവസം നോമ്പ് അനുഷ്ടിക്കണമല്ലോ. ഈ നിയമം സ്ത്രീക്കും ബാധകമാണോ? ആണെങ്കില്‍ അവര്‍ക്കെങ്ങനെ തുടര്‍ച്ചയായി എടുക്കാന്‍ കഴിയും? നോമ്പ് ഇല്ലാത്തവന്‍ ഭാര്യയുമായി ബന്ധപ്പെട്ടാലും ഈ നിയമം ബാധകമാണോ?

ലൈംഗിക ബന്ധത്തിലൂടെ റമദാനിലെ നോമ്പു മുറിക്കുന്നത് വലിയ പാപമാണ്. ഉടനെ തൌബ ചെയ്യണം. ഖദാഅ് വീട്ടുകയും വേണം. പുരുഷന്മാര്‍ക്ക് കഫ്ഫാറത്തുമുണ്ട്. പക്ഷേ, ലൈംഗിക ബന്ധത്തിലൂടെ ഒരു സ്തീ റമദാന്‍ മാസത്തിലെ നോമ്പു മുറിച്ചാല്‍ ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായ പ്രകാരം അവള്‍ക്ക് കഫ്ഫാറത്തില്ല. അതിനാല്‍ സ്ത്രീക്ക് 60 ദിവസത്തെ തുടര്‍ച്ചയായ നോമ്പനുഷ്ടിക്കേണ്ട കാര്യവുമില്ല. അവള്‍ക്കു കഫ്ഫാറത് നിര്‍ബന്ധമാണെന്ന അഭിപ്രായ പ്രകാരം ആര്‍ത്തവം മൂലം തുടര്‍ച്ചക്കും ഭംഗം വരുന്നതു് പൊറുക്കപ്പെടും.

അകാരണമായി നോമ്പു ഉപേക്ഷിച്ചവന്‍ റമദാനില്‍ പകല്‍ സമയത്ത് ഭാര്യയുമായി ബന്ധപ്പെടുന്നതും മറ്റു നോമ്പു മുറിയുന്ന കാര്യങ്ങള്‍ ചെയ്യുന്നതും കുറ്റകരം തന്നെയാണ്. അതു പോലെ അംഗീകൃത കാരണത്തോടെ നോമ്പു ഉപേക്ഷിക്കുന്നവന്‍ നോമ്പു നോല്‍ക്കുന്ന ഭാര്യയുമായി പകല്‍ സമയത്ത് ബന്ധപ്പെടല്‍ ഹറാമാണ്.  പക്ഷേ, നോമ്പു മുറിച്ചതിനു ശേഷമുണ്ടായ ലൈംഗി ബന്ധത്തിനു കഫ്ഫാറത് നിര്‍ബന്ധമില്ല.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
ഭാര്യക്ക് കഴിഞ്ഞ റമദാനിലെ നോമ്പ് നോറ്റു വീട്ടാനുണ്ട് . ഈ പ്രാവശ്യത്തെ നോമ്പിനു മുമ്പായി അവ വീട്ടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കുട്ടിയുടെ മുല കടിയെ അത് ബാധിക്കുന്നതിനാല്‍ വീട്ടാന്‍ കഴിയാതെ പോയി. ഇതിന്‍റെ വിധി എന്ത്. മുദ്ദ് എപ്പോള്‍ കൊടുക്കണം. ആര്‍ക്കു കൊടുക്കണം.?

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുവിന്‍റെ (ഗര്‍ഭത്തിലായാലും) ആവശ്യാര്‍ത്ഥമാണെങ്കില്‍ ഈ വര്‍ഷം ഓരോ നോമ്പിനും ഓരോ മുദ്ദ് നല്‍കണം. അതു ഖദാ വീട്ടുകയും വേണം. ഖദാ വീട്ടിയില്ലെങ്കില്‍  അടുത്ത വര്‍ഷം അത് നോറ്റു വീട്ടുകയും ഓരോ നോമ്പിനും ഓരോ മുദ്ദു വീതം വീണ്ടും വിതരണം ചെയ്യുകയും വേണം. അടുത്തവര്‍ഷവും നോല്‍ക്കാതെ പോയാല്‍ വീണ്ടും മുദ്ദ് നല്‍കണം. ഇങ്ങനെ ഓരോ വര്‍ഷം പിന്തിക്കുന്തോറും മുദ്ദു കൂടുതല്‍ കൊടുത്തു കൊണ്ടേയിരിക്കണം. എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഖദാ വീട്ടാന്‍ തീരെ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

കഴിഞ്ഞ പ്രാവശ്യം നോമ്പു ഒഴിവാക്കിയത് ശിശുകാരണത്താലല്ല, മറിച്ച് സ്വന്തം അനാരോഗ്യമോ മറ്റോ കാരണത്താലാണെങ്കില്‍ ആദ്യ വര്‍ഷത്തില്‍ നോറ്റു വീട്ടണം മുദ്ദ് കൊടുക്കേണ്ടതില്ല. ആ വര്‍ഷം നോറ്റു വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്തവര്‍ഷം നോറ്റു വീട്ടണം മുദ്ദും നല്‍കണം. മുകളില്‍ പറഞ്ഞ പോലെ ഓരോ വര്‍ഷം പിന്തുന്നതിനനുസരിച്ച് മുദ്ദുകളുടെ എണ്ണവും വര്‍ദ്ധിക്കും.എന്നാല്‍ കുട്ടിക്കു മുല കൊടുക്കുക തുടങ്ങിയ അംഗീകൃത കാരണത്താല്‍ ഒരിക്കലും ഖദാ വീട്ടാന്‍ കഴിയാതെ പോയതെങ്കില്‍ അവിടെ മുദ്ദ് നിര്‍ബന്ധമില്ല.

ഫുഖറാഅ് (അതി ദരിദ്രര്‍), മസാകീന്‍ (ദരിദ്രര്‍) എന്നിവര്‍ക്കാന്‍ മുദ്ദ് നല്‍കേണ്ടത്. ഒരാള്‍ക്ക് ഒരു മുദ്ദിന്‍റെ അംശം നല്‍കിയാല്‍ മതിയാവില്ല. ഏറ്റവും ചുരുങ്ങിയത് ഒരു മുദ്ദ് പൂര്‍ണ്ണമായും നല്‍കണം. ഒരാള്‍ക്ക് ഒന്നിലധികം മുദ്ദ് നല്‍കാവുന്നതാണ്.

അകാരണമായി നോമ്പു ഉപേക്ഷിച്ചാല്‍ അതിനു കുറ്റമുണ്ടാകുകയും അത് പെട്ടെന്നു നോറ്റു വീട്ടേണ്ടതുമാണ്.  അകാരണമായി അതു പിന്തിക്കുന്നതും തെറ്റു തന്നെ.

മുദ്ദ് നിര്‍ബന്ധമായ സമയം (അടുത്ത റമദാന്‍ ഒന്നു്) മുതല്‍ അത് നല്കിത്തുടങ്ങാവുന്നതാണ്. മുദ്ദ് നല്‍കാതെ മരണപ്പെട്ടാല്‍ അയാളുടെ അനന്തരവകാശികള്‍ അയാള്‍ വിട്ടേച്ചു പോയ സ്വത്തില്‍ നിന്നോ മറ്റോ ആയി അതു കൊടുത്തു വീട്ടണം.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
തറാവീഹ് നിസ്കാരം സ്ത്രീകള്‍ ജമാഅതായി നിര്‍വ്വഹിക്കുന്നതിന്‍റെ വിധി എന്താണ്?

തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമദാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.
സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
നോമ്പ് നോറ്റ് കൊണ്ട്ഭക്ഷണം പാചകം ചെയ്യുമ്പോള്‍ ഉപ്പ് ഉണ്ടോ എന്ന്‍ നോക്കിയാല്‍ നോമ്പ് മുറിയുമോ?

രുചി മനസ്സിലാവുന്നത് നാവിലെ ടേസ്റ്റിബഡ്സുകള്‍ ഉപയോഗിച്ചാണ്, അഥവാ, രുചി അറിയുന്നതിന് ആ വസ്തുവിന്‍റെ ഒരുഭാഗവും അകത്തേക്ക് ആക്കേണ്ട കാര്യമില്ല എന്നര്‍ത്ഥം. അത് കൊണ്ട് രുചി നോക്കുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. അതേ സമയം, അതിനായി നാവില്‍ വെക്കുന്ന വസ്തുവിന്‍റെ അംശം അല്‍പം പോലും ശേഷം ഉമിനീരിലൂടെയോ മറ്റോ അകത്തേക്ക് ആവാന്‍ പാടില്ല. അങ്ങനെ ആവുന്ന പക്ഷം, നോമ്പ് ബാതിലാവുന്നതുമാണ്. അത് കൊണ്ട്, നോമ്പ് കാരന്‍ അത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതാണ് കൂടുതുല്‍ നല്ലത്.

ഭാര്യക്ക് നഷ്‌ടമായ ഫര്‍ള് നോമ്പുകള്‍ ഭര്‍ത്താവിന് നോറ്റു വീട്ടുവാന്‍ പറ്റുമോ?
നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍.  ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല.

എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
സ്വപ്ന സ്ഖലനം ഉണ്ടായാല്‍ നോമ്പ് മുറിയുമോ? കുളി നിര്‍ബന്ധമാവുമോ? അതോ അത് ശുദ്ധിയാക്കി നിസ്കരിക്കാമോ?

സ്വപ്ന സ്ഖലനം കാരണമായി നോമ്പ് മുറിയില്ല. സ്വേഛ പ്രകാരമുള്ള നേരിട്ടുള്ള പ്രവര്‍ത്തനഫലമായി ശുക്ല സ്ഖലനം ഉണ്ടായാല്‍ മാത്രമേ നോമ്പ് മുറിയൂ.അതു മൂലം കുളി നിര്‍ബന്ധമാവും. കുളിച്ചതിനു ശേഷമേ നിസ്കരിക്കാവൂ. ശുദ്ധിയാക്കി നിസ്കരിച്ചാല്‍ പോര.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹
റമളാന്‍ മാസത്തില്‍ ചില സ്ത്രീകള്‍ മരുന്നുപയോഗിച്ചു ആര്‍ത്തവം നിര്‍ത്തി മാസം മുഴുവനും നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ. ഇതു അനുവദനീയമാണോ?

ഉ: അതെ. മരുന്നുപയോഗിച്ചാണെങ്കിലും അല്ലെങ്കിലും ശുദ്ധിയുണ്ടെങ്കില്‍ നോമ്പനുഷ്ഠിക്കണം. (തല്‍ഖീസുല്‍ മറാം 247)

🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹


❓നോമ്പ് പൂര്‍ത്തിയാകാന്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് ഗുളികകള്‍ കഴിക്കാന്‍ പറ്റുമോ?*



🅰️.ആര്‍ത്തവം എന്നത് സ്ത്രീയുടെ പ്രകൃതിയുടെ ഭാഗമാണ്. ആരാധനകള്‍ക്കായി അതിനെ മാറ്റിവെക്കേണ്ടതില്ല. ദിവസങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനായി കഴിക്കുന്ന ഗുളികകള്‍ക്ക് അതിന്റേതായ പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. അതിന്റെ തോതനുസരിച്ച് അത് ഒഴിവാക്കപ്പെടേണ്ടതുമാണ്. എന്നാല്‍ ഒരു സ്ത്രീ അങ്ങനെ ഗുളികകള്‍ കഴിച്ച് ആര്‍ത്തവം മാറ്റിയാല്‍ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ്.
🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹

*2⃣❓റമദാന്‍ മാസത്തില്‍ ഭാര്യയുമായി ബന്ധപ്പെട്ട് നോമ്പ് മുറിഞ്ഞാല്‍‍ എന്താണ് പ്രതിവിധി*

_

🅰️.റമദാന്‍ മാസം ഏറെ പവിത്രമാണ്. അതിലെ നോമ്പിന്റെ സമയത്ത് ഇത്തരം കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ നോമ്പ് ബാതിലാവുന്നതിന് ശക്തമായ പ്രായശ്ചിത്തമാണ് നിയമമാക്കിയിട്ടുള്ളത്. നോമ്പ് ഖളാ വീട്ടുന്നതോടൊപ്പം, ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുക, അതിന് സാധിച്ചില്ലെങ്കില്‍, തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അസുഖമോ മറ്റോ കാരണം അതിനും സാധ്യമല്ലെങ്കില്‍ അറുപത് പാവങ്ങള്‍ക്ക് (മിസ്കീന്‍/ഫഖീര്‍) ഓരോ മുദ്ദ് വീതം നല്‍കുക..

🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹

*3⃣❓ഞാന്‍ എന്റെ ഭാര്യയെ നോമ്പ് കാരനായിരിക്കേ ആലിംഗനം ചെയ്യുകയും തന്മൂലം നോമ്പ് മുറിയുകയും ചെയ്തു. ഇതിനുള്ള പ്രതിവിധി എന്താണ് ? ഞാന്‍ തുടര്‍ച്ചയായ് 2 മാസം നോമ്പ് എടുക്കണം എന്ന് നബി (ﷺ) പറഞ്ഞ വരില്‍ പെട്ടോ ?*




🅰️.ആലിംഗനം ചെയ്തതിലൂടെ സ്ഖലനമുണ്ടാവുകയും നോമ്പ് മുറിയുകയും ചെയ്തുവെന്നാണ് ചോദ്യത്തില്‍നിന്ന് മനസ്സിലാവുന്നത്. അങ്ങനെ നോമ്പ് നിഷ്ഫലമാവുന്നതിലൂടെ രണ്ട് മാസം തുടര്‍ച്ചയായി നോമ്പെടുക്കുകയെന്ന പ്രായശ്ചിത്തം നിര്‍ബന്ധമാവുന്നില്ല. അത് സംയോഗത്തിലൂടെയുള്ള നിഷ്ഫലമാക്കലിന് മാത്രം ഉള്ളതാണ്. എന്നാല്‍, നോമ്പ് സമയത്ത് സ്ഖലനമുണ്ടാവുമെന്ന ധാരണയുണ്ടെങ്കില്‍ ഭാര്യയെ ചുംബിക്കലും സ്പര്‍ശിക്കലും ഹറാമാണ്, ധാരണയില്ലെങ്കില്‍പോലും വികാരത്തോടെയാണെങ്കില്‍ തഹരീമിന്റെ കറാഹതാണ്. ചെയ്തത് ഹറാമായ കാര്യമാണെന്നതിനാല്‍ ആത്മാര്‍ത്ഥമായി തൌബ ചെയ്യേണ്ടതാണ്. നിഷ്ഫലമായ നോമ്പ് ശേഷം ഖദാ വീട്ടേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹

*4⃣❓റമദാനിലെ നോമ്പിന്റെ പകല്‍ സമയത്ത് , ഭാര്യയുമായി ബന്ധപ്പെട്ടാല്‍ , നോമ്പ് ഖദാ വീട്ടുന്നതോടപ്പം പവപെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറയുന്നു . എത്ര കൊടുക്കണം? അതെല്ലാം കൂടി ഒരാള്‍ക്ക്‌ കൊടുക്കാന്‍ പറ്റുമോ ?*



🅰️.ഇങ്ങനെ നഷ്ടപ്പെടുന്ന നോമ്പിന്റെ പ്രായശ്ചിത്തം അത് ഖളാഅ് വീട്ടുന്നതോടൊപ്പം, ഒരു മുഅ്മിനായ അടിമയെ മോചിപ്പിക്കുക എന്നതാണ്. അത് ലഭ്യമല്ലെങ്കില്‍ തുടര്‍ച്ചയായി അറുപത് ദിവസം നോമ്പെടുക്കുക. അതും സാധ്യമായില്ലെങ്കില്‍ (അസുഖം പോലോത്ത ന്യായമായ കാരണങ്ങളാല്‍) ഫഖീറോ മിസ്കീനോ ആയ അറുപത് പേര്‍ക്ക് ഓരോ മുദ്ദ് ഭക്ഷ്യധാന്യം നല്‍കണം. എല്ലാം ചേര്‍ത്ത് ഒരാള്‍ക്ക് കൊടുത്താല്‍ മതിയാവില്ല.


റമദാനിലെ നോമ്പിനെ ഇത്തരത്തില്‍ നിഷ്ഫലമാക്കുന്നവരെ ശക്തമായ രീതിയിലാണ് കര്‍മ്മശാസ്ത്രം സമീപിക്കുന്നത്. റമദാനിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടവനാണെന്നും പവിത്രതക്ക് കളങ്കളമേല്‍ക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്നുമുള്ള നിര്‍ബന്ധ ബുദ്ധിയാവാം ഇത്തരം കര്‍ശനമായ പ്രായശ്ചിത്തങ്ങള്‍ നിയമമാക്കാനുള്ള കാരണം.

🌹⚪🌹⚪🌹⚪🌹🌹⚪🌹⚪🌹⚪🌹

*5⃣❓ഭാര്യക്ക് നഷ്‌ടമായ ഫര്‍ള് നോമ്പുകള്‍ ഭര്‍ത്താവിന് നോറ്റു വീട്ടുവാന്‍ പറ്റുമോ?*



🅰️.നോമ്പ് എന്നത് വ്യക്തിപരമായ ബാധ്യതയാണ്. അത് ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ നോറ്റുവീട്ടാവുന്നതല്ല, ആ വ്യക്തി തന്നെ വേണം അത് നോറ്റ് വീട്ടാന്‍.  ഭാര്യക്ക് നഷ്ടമായ നോമ്പുകളും ഇതേ ഗണത്തിലാണ് ഉള്‍പ്പെടുക, അത് ഭര്‍ത്താവ് നോറ്റാല്‍ മതിയാവില്ല.

എന്നാല്‍, സാഹചര്യം ഒത്തിട്ടും വീട്ടാതെ കുറെ നോമ്പുകള്‍ ബാക്കിയുണ്ടായിരിക്കെ ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ നോമ്പുകള്‍ മറ്റൊരാള്‍ക്ക് നോറ്റുവീട്ടാവുന്നതാണെന്ന് ചില പണ്ഡിതര്‍  അഭിപ്രായപ്പെട്ടിട്ടുണ്ട്.

_കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.