page

Saturday, 19 May 2018

തറാവീഹ്-എട്ടിനെ വിധിച്ചും വധിച്ചും മുജാഹിദുകൾ!

🌹

തറാവീഹ്;
എട്ടിൽ കുടുങ്ങിയവർ.
➖➖➖➖➖➖➖➖
തറാവീഹ് എട്ട് റക്അത്താണെന്ന വാദത്തിൽ നിന്ന് രക്ഷപ്പെടാൻ കിണഞ്ഞ് ശ്രമിക്കുകയാണ് ഇപ്പോൾ മൗലവിമാർ.
എട്ട് വാദത്തെ പച്ചയായി നിഷേധിക്കാൻ വരെ മൗലവിമാർ ധൈര്യം കാണിച്ചു.
അബ്ദുൽ ജബ്ബാർ മൗലവി എഴുതുന്നു:
"കേരളത്തിലെ ഇസ്ലാഹികളെ കുറിച്ച് അവർ എട്ട് റക്അത്തുകാരാണെന്ന വാദം നുണപ്രചാരണമാണെന്നു ഇവിടെ പ്രത്യേകം ഉണർത്തുന്നു."
   
   അഹ് ലി സ്സുന്ന
   ആദർശവും ആചാരവും
   പേജ്: 100

സത്യത്തിൽ കേരള വഹാബി 8 റക്അത്തുകാരനാണെന്നത് നുണയല്ല എല്ലാവർക്കും അറിയാവുന്ന വസ്തുത തന്നെയാണ്. പക്ഷേ, 8 ന് തെളിവില്ലെന്ന്  മൗലവിമാർക്ക് തന്നെ ബോധ്യമായിരിക്കേ ഇനി ഇത് നുണയാണെന്നൊരു നുണ പടച്ചുവിടലല്ലാതെ മറ്റൊരു വഴിയുമില്ല.

പാലത്ത് പ്രദേശത്ത് വഹാബിസത്തിന് വിത്തിട്ടത് വാഴക്കാട് എം.ടി അബ്ദുറഹ്മാൻ മൗലവിയായിരുന്നു.

പാലത്തുകാരുടെ തറാവീഹ് നബിചര്യ എന്നോമനപ്പേരിട്ട് കുളമാക്കിയ കഥ ശബാബ് വാരികയിൽ വായിക്കാം അപ്പോൾ തിരിയും കേരള വഹാബി 8 വാദക്കാരായിരുന്നോ എന്ന്.

ശബാബ് വാരികയിൽ എഴുതുന്നു:
മദ്ഹബീ വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നമസ്കാരം ഇരുപത് റക്അത്ത് നമസ്കരിക്കണമെന്നായിരുന്നു ( പാലത്ത് )മഹല്ല് നിവാസികളുടെ അഭിപ്രായം.എന്നാൽ പ്രവാചക ചര്യയനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് ആണ് നമസ്കരിക്കേണ്ടതെന്ന് (എം.ടി )മൗലവിയും പറഞ്ഞു.ഇമാമായി നിൽക്കേണ്ടത് മൗലവിയായിരുന്നു. പ്രവാചകൻ ചെയ്തതു പോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു. അപ്പോൾ തന്നെ തുടർന്നു നമസ്കരിച്ചവർ പാടെ തളർന്നു കഴിഞ്ഞിരുന്നു. ഇത്ര തന്നെ മതിയെന്ന തീരുമാനത്തിലവരെത്തിച്ചേർന്നു.അങ്ങനെ യാതൊരു വാദപ്രതിവാദവുമില്ലാതെ തന്നെ തറാവീഹ് വിഷയത്തിൽ പ്രവാചക ചര്യ നടപ്പിലാക്കാൻ എം.ടി (മൗലവി)ക്ക് സാധിച്ചു. "
 
    ശബാബ് വാരിക
    2009 മെയ് 1 പേ: 34

തറാവീഹ് റക്അത്ത് വിഷയത്തിൽ കുറച്ചൊന്നുമല്ല മൗലവിമാർ ക്ഷീണിച്ചത്.

എങ്ങനെ നിഷേധിക്കും
എട്ട് വാദത്തെ? എത്രയങ്ങാനും ചരിത്ര പ്രസിദ്ദീകരണങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട് എട്ടിന്റെ കഥ🤔

തറാവീഹ് വിഷയത്തിൽ രചിച്ചതെല്ലാം കുഴികുത്തി കുഴിച്ചിട്ട് അടുത്ത തലമുറയോടാവാം ഈ നിഷേധമൊക്കെ, അപ്പോഴേക്കും കേരള വഹാബികൾ ഇസ് ലാമിക നശീകരണ വാദികളാണെന്ന് സമുദായം മനസ്സിലാക്കും, തീർച്ച.

✍ Aboohabeeb payyoli
🌑🌑🌑🌑🌑🌑🌑🌑