page

Tuesday, 22 May 2018

ചികിത്സ ഫലിക്കാതെ വരുമ്പോൾ മന്ത്രിക്കാമെന്ന് വഹാബികൾ !

ചികിത്സകൾ ഫലിക്കാതെ വരുമ്പോൾ  ......
എന്തു ചെയ്യണം  ........? മന്ത്രിക്കുകയും മന്ത്രിപ്പിക്കുകയും ചെയ്യാമത്രെ....!!!....

മുജാഹിദ് മുഖപത്രം അൽമനാർ  പറയട്ടെ....

"മറ്റു ചികിത്സകളൊന്നും ഫലിക്കാതെ വരുമ്പോൾ
ജിന്ന് ബാധയേറ്റതായിരിക്കാമെന്ന നിഗമനത്തിൽ
എത്താവുന്നതാണ്. എന്നാൽ ഇസ് ലാമിക വീക്ഷണത്തിൽ ഇതിന് ഒരേയൊരു പ്രതിവിധിയേ
ഉള്ളൂ .അതാകട്ടെ അനുവദിക്കപ്പെട്ട മന്ത്രങ്ങൾ ഉരുവിട്ട് ശരീരത്തിൽ ഊതുക എന്നതാണ് .

വീട്ടുകാരിൽ ആർക്കെങ്കിലും അത് നിർവ്വഹിക്കാവുന്നതാണ്. അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതുമാണ്. "

[ അൽമനാർ 2014 സെപ്തം: O1]






"മുസ്‌ലിം കുടുംബങ്ങളിലെ സ്ത്രീ പുരുഷ ഭേദമന്യേ  എല്ലാവരും നബി (സ) പഠിപ്പിച്ച മന്ത്രങ്ങൾ  മന:പാഠമാക്കുകയും ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം അത്  വേണ്ടവിധം ഉപയോഗപ്പെടുത്തു കയുമാണ്  ചെയ്യേണ്ടത് .

വകതിരിവാകാത്ത കുട്ടികൾക്ക് മുതിർന്നവർ മന്ത്രിച്ചു കൊടുക്കുകയും ചെയ്യാവുന്നതാണ് .

അപ്രകാരം  തന്നെ ബുദ്ധി സ്ഥിരതയില്ലാത്തവരെയും മന്ത്രം പഠിപ്പിച്ചിട്ടില്ലാത്തവരെയും മറ്റുള്ളവർക്ക് മന്ത്രിക്കാവുന്നതുമാണ് "

(അൽ മനാർ  2014, സെപ്റ്റംബർ 1)

ക്ഷമിക്കുക-ശിർക്ക് തൗഹീദായത് പെട്ടെന്നായിരുന്നു...!....ആരെയും അറിയിക്കാൻ പറ്റിയില്ല.... ഇനിയും അറിയാത്തവർ ഇതൊരു അറിയിപ്പായി പരിഗണിക്കുക....!!!...😁😁😁

മന്ത്രം എല്ലാവരും പഠിക്കണമെന്നും 
മന്ത്രിക്കുകയും 
ആവശ്യമെങ്കിൽ  മന്ത്രിപ്പിക്കുകയും 
മന്ത്രിച്ചു കൊടുക്കുകയും 
ഒക്കെ ചെയ്യണമെന്നും മുജാഹിദുകളുടെ പുതിയ തൗഹീദ്...! 

രോഗം മാറ്റുന്നതിൽ  മരുന്നിനുള്ള പോലെ  മന്ത്രത്തിനും  പ്രാധാന്യമുണ്ടെ ന്നുള്ള  യാഥാർത്ഥ്യം  വഹാബികൾ തിരിച്ചറിയുന്നു
രോഗം മാറ്റുന്നവൻ  അല്ലാഹു .
അവൻ കൊടുത്ത കഴിവ് മൂലം മരുന്നും , മന്ത്രവും  രോഗം മാറ്റുന്നതിൽ കാരണമാവുന്നു.... ഇത് മുസ്ലിംകൾക്കറിയാം. പക്ഷേ വഹാബികളിതറിയാൻ കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു.
യുക്തിവാദം വലിച്ചെറിഞ്ഞിട്ട് ഇസ്ലാം ആധികാരിക സ്രോതസുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കാത്തതിന്റെ ഗതികേടേ...! 
അല്ലാഹു കാക്കട്ടേ...!