page

Thursday, 17 May 2018

തറാവീഹ്-സത്യമെന്തെന്ന് ഇബ്നു തൈമിയ്യ മുതൽ പറയട്ടെ !

തറാവീഹ് നിസ്കാരം: ഒഹാബീ ജല്‍പനങ്ങളില്‍ വഞ്ചിതരാവാതിരിക്കുക.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>> ഭാഗം-1:
മുസ് ലിം ലോകം അനുഷ്ടിച്ചാചരിച്ചു വരുന്ന കര്‍മ്മങ്ങളെയൊക്കെ ബിദ്അത്തും അനാചാരവുമായി ചിത്രികരിച്ച് സത്യമാര്‍ഗ്ഗത്തില്‍ നിന്നും ജനങ്ങളെ അടര്‍ത്തിമാറ്റാനും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് സത്യ വിശ്വാസികളെ വഴിമാറ്റാനും ഒഹാബീ പ്രസ്ഥാനക്കാരും മറ്റു പുത്തന്‍ ചിന്താധാരയുടെ ആളുകളും പണിയെടുക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി മഹാന്മാരായ സ്വഹാബാക്കളുടെ കാലത്ത് തന്നെ ഇന്നു ജീവിക്കുന്ന പുത്തനാശയക്കാരുടെ പൂര് വ്വീകരായ 'ഖവാരിജു'കളും മറ്റും തുടക്കം കുറിച്ചതായി ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ ഖവാരിജുകളും മറ്റും തുടങ്ങിവെച്ച ജോലി അവരുടെ പിന്‍ഗാമികളായ നമ്മുടെ കേരളത്തിലും മറ്റും ഉള്ള ഒഹാബികളടങ്ങുന്ന പുത്തന്‍ വാദികള്‍ ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. അതില്‍ പെട്ട ഒന്നാണ്‍ ലോക  മുസ് ലിംകള്‍ ഒന്നടങ്കം അനുഷ്ടിച്ചു പോരുന്ന മഹാനായ രണ്ടാം ഖലീഫ ഉമര്‍(റ) പുനക്രമീകരിച്ചു ജമാഅത്തായി നടപ്പില്‍ വരുത്തിയ തറാവീഹ് നിസ്കാരം. ഈ തറാവീഹ് നിസ്കാരം മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയത് 20, റക്അത്താണെന്ന് ലോകത്ത് അംഗീകരിക്കപ്പെട്ട കര്‍മ്മശാസ്ത്ര സരണികളായ നാലു മദ്ഹബുകളും ഐക്യഖണ്ഡേന  അംഗീകരിച്ചു പോരുകയും ലക്ഷക്കണക്കായ ഹദീസുകള്‍ മനപ്പാട മാക്കിയ പൂര്‍വ്വീകരായ മുഴുവന്‍ ഇമാമുകളും അവരുടെ കിത്താബുകളില്‍ രേഖപ്പെടുത്തുകയും ചെയ്ത കാര്യമാണ്‍, എന്നല്ല കേരളത്തിലെ ഒഹാബികളുടെ ഏറ്റവും വലിയ നേതാവും ആശയ സ്രോദസ്സും ഇമാം അബൂഹനിഫ(റ)യേയും ഇമാം ശാഫിഈ(റ)യേയും കവച്ചുവെക്കുന്ന പാണ്ഡിത്യ ത്തിന്റെ ഉടമയുമാണെന്ന് മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ ഒഹാബീ പ്രസ്ഥാനം അവകാശവാദം വരെ ഉന്നയി ക്കുന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെയടുക്കല്‍  അത്രയും മഹത്വവും പവറുമുള്ള 'ഇബ്നുതൈമിയ്യ' യും, മുജാഹിദ് പ്രസ്ഥാനത്തിന്റെ മറ്റൊരു ആശയസ്രോദസ്സായ 'ഇബ്നു അബ്ദില്‍ വഹാബ്' എന്നയാളും മറ്റു ഒഹാബികളുടെ മുന്‍കാല നേതാക്കളായി അവര്‍ തന്നെ പരിചയപ്പെടുത്തിയ എല്ലാ നേതാക്കളും എന്തിനേറെ 1920,കളില്‍ കേരളത്തില്‍ ഉടലെടുത്ത മുജാഹിദ്പ്രസ്ഥാനം 1940,കള്‍ വരെയും തറാവീഹ് നിസ്കാരം ഇരുപത് റക്അത്താണെന്നും അത് റമളാനില്‍ മാത്രമുള്ള പ്രത്യേക നിസ്കാരമാണെന്നും പഠിപ്പിച്ചതായി ഇന്നും രേഖകള്‍ നമുക്ക് കാണാവുന്നതാണ്‍, 1940,കള്‍ വരെ റമളാനില്‍ മാത്രം പ്രത്യേ കമായി ഇസ് ലാം കല്‍പിച്ച നിസ്കാരമാണ്‍ തറാവീഹ് നിസ്കാരമെന്നും അത് ഇശാ നിസ്കാരത്തിനു ശേഷമാണെന്നും ഇരുപത് റക്അത്താണെന്നും എല്ലാ രണ്ടു റക്അത്തിനു ശേഷവും സലാം വീട്ടണ മെന്നും മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ പൂര്‍ വ്വ നേതാക്കളായ ഇ കെ മൗലവി, ടി കെ മൗലവി, തുടങ്ങിയവര്‍ അവരുടെ മദ്റസകളില്‍ പഠിപ്പിക്കാനായി 1923.ല്‍ തയ്യാറാക്കിയ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/13)ല്‍  മുജാഹിദ് പ്രസ്ഥാനക്കാര്‍ തന്നെ പഠിപ്പിച്ചിരുന്നതാണ്‍, അതിനു ശേഷം ഒഹാബീ പുരോഹിതന്മാര്‍ അവരുടെ ഇച്ഛക്കനുസരിച്ച് തറാവീഹ് നിസ്കാരത്തെ വെട്ടിച്ചു രുക്കുകയും തറാവീഹ് എട്ട് റകഅത്താണെന്ന് വാദിക്കുകയും ചെയ്തു, അതിനു വേണ്ടി അവര്‍ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും പൂര്‍ വ്വീകരായ ഇമാമുകളൊന്നും മനസ്സിലാക്കാത്ത രീതിയില്‍ അവതരിപ്പിക്കുകയും ജനങ്ങളെ കബളിപ്പിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്തു കൊണ്ടേയിരുന്നു, അതിന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന് മൗലവിമാരും- ഉണ്ടെന്ന് പ്രമാണങ്ങളും, വഹാബീ നേതാക്കളും!


പക്ഷെ പല മാറ്റത്തിരുത്തലുകളും നടത്തി അവസാനം ഇന്ന് ഒഹാബീ പ്രസ്ഥാനം എത്തി നില്‍ക്കുന്നത് റമളാനില്‍ തറവീഹ് എന്ന് ഒരു പ്രത്യേക നിസ്കാരം തന്നെ ഇല്ല എന്ന നിലപാടിലാണ്‍, അക്കാര്യം മരണംവരെ മുജാഹിദ് പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി യായി പ്രവര്‍ത്തിച്ച എ പി. അബ്ദുല്‍ ഖാദിര്‍ മൗലവി തന്നെ ഫത് വ നല്‍കിയതായി കാണാം ആ ഫത് വ ഇങ്ങിനെ വായിക്കാം.
ചോദ്യം: തറാവീഹിന്റെ അതേ രൂപങ്ങളാണ്‍ തഹജ്ജുദില്‍ എന്നു പറയാറുണ്ടല്ലോ അത് ശരിയാണോ ? എങ്കില്‍ അതു ജമാഅത്തായി നിര്‍ വ്വഹിച്ചു കൂടേ ?. മറുപടി:തഹജ്ജുദ്-തറാവീഹ്-വിത്റ്, എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത് ഒരേനമസ്കാരം തന്നെയാണ്‍, ഇതിനു സ്വലാത്തു ല്ലൈല്‍-ഖിയാമുല്ലൈല്‍ എന്നിങ്ങനെ പേരുകളുണ്ട്, ഇശാ നമസ്കാരത്തിനു ശേഷം സുബ്ഹ് നമസ്കാര ത്തിനു മുമ്പ് നിര്‍ വ്വഹിക്കുന്ന സുന്നത്ത് നമസ്കാരമാണു മേല്‍പറഞ്ഞ പേരുകളില്‍  അറിയപ്പെ ടുന്നത്.(അല്‍മനാര്‍:1997, സെപ്തമ്പര്‍ ലക്കം, പേജ്/25)ല്‍ പറഞ്ഞതായി കാണാം. ചുരുക്കത്തില്‍ തറാവീഹും, വിത്റും, തഹജ്ജുദും ഒക്കെ ഒന്നു തന്നെയാണ്‍ എന്നാണ്‍ മൗലവി ഫത് വ കൊടുത്തിട്ടു ള്ളത്.  എന്നാല്‍ ഒഹാബികളുടെ ഈ വാദവും ശുദ്ധകളവാണ്‍ കാരണം റമളാനില്‍ പ്രത്യേകം സുന്നത്തായി നിസ്കാരം മഹാനായ നബി(സ്വ) കല്‍പിച്ചതായും ആ കല്പന തറാവീഹ് നിസ്കാരത്തെ കുറിച്ചാണെന്നും മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകള്‍ നമ്മെ പഠിച്ചതഅയി കാണാവുന്നതാണ്‍ അതുകളൊക്കെ ചുരുക്കത്തില്‍ വിശദീകരിക്കാം.
ഇമാം ബുഖാരി(റ)യും ഇമാം മുസ് ലിം(റ)യും ഐക്യഖണ്ഡേന റിപ്പോറ്ട്ട് ചെയ്ത ഹദീസില്‍ നബി (സ്വ) പറയുന്നു:
عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال:(من قام رمضان إيماناً واحتساباً غُفر له ما تقدم من ذنبه ) متفق عليه.(خلاصة الأحكام:1/574)للنووي.
മഹാനായ അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു:ആരെങ്കിലും വിശുദ്ദ റമളാനില്‍ വിശ്വസി ച്ചവനായ നിലക്കും, പ്രതിഫലം കാംക്ഷിക്കുന്നവനായും നിസ്കരിച്ചാല്‍ അവന്‍ മുന്തി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‍. ഈ ഹദീസ് ഇമാം നവവി(റ) തന്റെ (ഖുലാസ്വത്തുല്‍ അഹ് ക്കാം :1/574)ല്‍ റിപ്പോറ്ട്ട് ചെയ്തതായി കാണാം.
ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു:
قوله صلى الله عليه وسلم:(من قام رمضان إيمانا واحتسابا)والمرادبقيام رمضان صلاة التراويح واتفق العلماء على استحبابها.(شرح مسلم:6/39)للنووي.
ഈ ഹദീസില്‍ പറഞ്ഞ നിസ്കാരം നിര്‍ വ്വഹിക്കുകയെന്നത് കൊണ്ട് ഉദ്ദേശം തറാവീഹ് നിസ്കാര മാണ്‍, തറാവീഹ് നിസ്കാരം സുന്നത്താണെന്നതിന്റെ മേല്‍ പണ്ഡിതലോകം ഏകാഭിപ്രായക്കാരാണ്‍. ഇമാം നവവി(റ) തന്റെ (ശറഹു മുസ് ലിം:6/39)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍.
റമളാനില്‍ പ്രത്യേക സുന്നത്ത് നിസ്കാരം ഇസ് ലാം കല്പിച്ചിട്ടുണ്ടെന്ന് ഇമാം ഇബ്നുമാജ(റ) നബി (സ്വ) പഠിപ്പിച്ചതായി തന്റെ 'സുനനി'ല്‍ റിപ്പോറ്ട്ട് ചെയ്തതായി മഹാനായ ഖാളില്‍ ഖുളാത്ത്  അല്‍ ഇമാം അസ്സുബ്ക്കി(റ) പഠിപ്പിക്കുന്നു:
وفي سنن ابن ماجه من حديث عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه ورواه الدارقطني في غرائب مالك من حديث أبي هريرة ورواته ثقات.(فتاوى السبكي:1/158)
അബ്ദുല്‍റഹ്മാനുബ്നു ഔഫ്(റ‌)വില്‍ നിന്നും ഇമാം ഇബ്നുമാജ(റ) തന്റെ സുനനില്‍ ഉദ്ധരിക്കുന്നു: റമളാനിനെ കുറിച്ച് സംസാരിച്ചുകൊണ്ട് നബി(സ്വ) പറഞ്ഞു, ഇത് നിങ്ങളുടെമേല്‍ അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കുകയും നിങ്ങള്‍ക്ക് ഞാന്‍ നിസ്കാരം സുന്നത്താക്കുകയും ചെയ്ത മാസമാണ്‍,  ഇമാം ദറഖുത്വ് നി(റ) തന്റെ 'ഗ്വറാഇബുല്‍ ഇമാം മാലിക്' എന്ന കിത്താബിലും അബൂഹുറൈറ(റ)വില്‍ നിന്നും റിപ്പോറ്ട്ട് ചെയ്തിട്ടുണ്ട് ഇതിന്റെ പരമ്പര സ്വീകാര്യവുമാണ്‍. ഇമാം സുബ്ക്കി(റ) തന്റെ (ഫത്താവാ:1/158)ല്‍ വിവരിച്ചതായി കാണാം.
എന്തിനേറെ പറയണം മുകളില്‍ പറഞ്ഞ പോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ ഇബ്നുതൈമിയ്യ പറയുന്നത് കാണുക:
فأما صلاة التراويح فليست بدعة في الشريعة بل هي سنة بقول رسول الله صلى الله عليه وسلم وفعله فانه قال إن الله فرض عليكم صيام رمضان وسننت لكم قيامه.(إقتضاءالصراط المستقيم:ص/275)لابن تيمية.
അദ്ധേഹം പറയുന്നു: തറാവീഹ് നിസ്കാരം പുത്തനാചാരമല്ല, അത് പുണ്യകര്‍മ്മമാണ്‍,കാരണം നബി (സ്വ) പറഞ്ഞിട്ടുള്ളത് 'നിശ്ചയം അല്ലാഹു നിങ്ങളുടെമേല്‍ റമളാനില്‍ അല്ലാഹു നോമ്പ് നിര്‍ബന്ധ മാക്കുകയും നിസ്കാരം ഞാന്‍ സുന്നത്താക്കുകയും ചെയ്തിട്ടുണ്ട്'. ഇബ്നുതൈമിയ്യ തന്റെ (ഇഖ്ത്തി ളാഉസ്സ്വിറാത്തില്‍ മുസ്തഖീം:പേജ്/275)ല്‍ ഉദ്ധരിച്ചതായി കാണാം. ഇനി ഒഹാബികളുടെ മറ്റൊരു നേതാവായി അവര്‍ തന്നെ പരിചയപ്പെടുത്തിയ 'ശൗക്കാനി' തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക:
وعن عبد الرحمن بن عوف عن النبي صلى الله عليه وسلم ذكر شهر رمضان فقال شهر كتب الله عليكم صيامه وسننت لكم قيامه:-والحديث يدل على فضيلة قيام رمضان وتأكد استحبابه، لأنّ القيام المذكورفي الحديث المراد به صلاة التراويح كما تقدم عن النووي والكرماني، قال النووي:اتفق العلماء على استحبابها.(نيل الأوطار:3/516)للشوكاني.
മുകളില്‍ വിവരിച്ച അബ്ദുല്‍ റഹ്മാനുബ്നു ഔഫ്(റ)യുടെ ഹദീസ് വിശദീകരിച്ചു കൊണ്ട് ശൗക്കാനി പറയുന്നു: 'ഈ ഹദീസ് റമളാനില്‍ നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടതയുടെ മേലിലും ആ സുന്നത്ത് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ളതാണെന്നതിന്റെ മേലിലും അറിയിക്കുന്നുണ്ട്. നിശ്ചയം ഹദീസി ല്‍ പറയപ്പെട്ട നിസ്കാരം കൊണ്ട് ഉദ്ധേശിക്കപ്പെടുന്നത് തറാവീഹ് നിസ്കാരമാണ്‍, അക്കാര്യം ഇമാം നവവി(റ)യും ഇമാംകിര്‍മാനി(റ)യും പറഞ്ഞത് മുമ്പ് വിവരിച്ചിട്ടുണ്ട്, ഈ നിസ്കാരം സുന്നത്താണെ ന്നതിന്റെ മേല്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്നാണ്‍ ഇമാം നവവി(റ) പറഞ്ഞിട്ടുള്ളത്. ശൗക്കാനിയുടെ (നൈലുല്‍ഔത്വാര്‍:3/516)ല്‍ വിശദീകരിച്ചതായി കാണാവുന്നതാണ്‍, അതോടൊപ്പം ശൗക്കാനിയുടെ 'നൈലുല്‍ഔത്വാര്‍' എന്ന ഗ്രന്ഥം മതവിധികള്‍ പഠിക്കാന്‍ ഏറ്റവും ആധികാരിക ഗ്രന്ഥമാണെന്ന് മുജാഹിദുകള്‍ ഇറക്കിയ മുകളില്‍ പറഞ്ഞ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന ബുക്കില്‍ ശൗക്കാനിയെ പറയുന്ന സ്ഥലത്ത് പറയുന്നതായും കാണാവുന്നതാണ്‍, ചുരുക്കത്തില്‍ റമളാനില്‍ പ്രത്യേകം സുന്നത്ത് നിസ്കാരം ഉണ്ടെന്ന് നബി(സ്വ) തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നാണ്‍ ഇബ്നു തൈമിയ്യയും ശൗക്കാനിയും വരെ പഠിപ്പിക്കുന്നത്!.


അങ്ങിനെയുള്ള ഈ തറാവീഹ് നിസ്കാരം നബി(സ്വ) ആകെ നിസ്കരിച്ചത് രണ്ടോ മോന്നോ ദിവസം മാത്രമാണ്‍, പിന്നീട് സ്വഹാബത്തിന്റെ തറാവീഹ് നിസ്കാരത്തിലുള്ള ആവേശം കണ്ടപ്പോള്‍ ആ നിസ്കാരം നിര്‍ബന്ധമാക്കപ്പെടുമോ എന്നുഭയന്ന് പിന്നീടുള്ള ദിവസങ്ങളില്‍ നബി(സ്വ) മസ്ജിദുന്നബ വിയില്‍ തറാവീഹ് നിസ്കരിക്കാന്‍ വന്നില്ല.
ഈ തറാവീഹ് നിസ്കാരം നബി(സ്വ) എത്ര റകത്താണ്‍ നിസ്കരിച്ചതെന്ന് സ്വീകാര്യമായ ഒരു പരമ്പര യിലൂടെയും റിപ്പോറ്ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഹാന്മാരായ മുഹദ്ദിസുകളും കര്‍മ്മശാസ്ത്ര ഇമാമുകളും പല ഹദീസുകളും പഠനം നടത്തി ചര്‍ച്ചകള്‍ അവതരിപ്പിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും നബി(സ്വ) എത്രയാ ണു നിസ്കരിച്ചതെന്നതില്‍ തീര്‍ച്ചപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല, അതു കൊണ്ട് തന്നെ ലോക മുസ് ലിംകള്‍ അവലംബമാക്കുന്നത് രണ്ടാം ഖലീഫ ഉമരുബ്നുല്‍ ഖത്ത്വാബ്(റ) തറാവീഹ് പുനസംഘടിപ്പിച്ച പ്പോള്‍ 20, റകഅത്ത് നിസ്കരിക്കാനാണു കല്‍പിച്ചിട്ടുള്ളത് ആ കല്പന സ്വഹാബ ത്ത് ഒന്നടങ്കം അംഗീകരിക്കുകയും ചെയ്തു ആ സമയത്ത് മൂന്നാം ഖലീഫ മഹാനായ ഉസ്മാന്‍(റ)വും നാലാം ഖലീഫ അലിയ്യുബ്നു അബീ ത്വാലിബ്(റ)വും, തുടങ്ങി മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബാക്കളുടെ സാന്നിധ്യത്തിലാണു 20, റകഅത്ത് തറാവീഹ് നടപ്പാക്കപ്പെട്ടത്, എന്നല്ല സാധാരണ ഒഹാബികള്‍ തറാവീഹ് എട്ടാണെന്ന് വാദിക്കാന്‍ ഉദ്ധരിക്കാറുള്ള ഇമാം ബുഖാരി(റ) റിപ്പോറ്ട്ട് ചെയ്ത ഹദീസ് മഹതിയായ ആയിശ ബീവി(റ)യെ തൊട്ടാണു റിപ്പോറ്ട്ട് ചെയ്യുന്നത് ആ ആയിശ ബീവി(റ)യും മഹാനായ ഉമര്‍(റ) 20, റകഅത്ത് തറാവീഹ് നടപ്പാക്കുമ്പോള്‍ മദീനത്തെ പള്ളിയുടെ ചാരത്ത് താമസിക്കുന്നണ്ട്, എന്നിട്ടും ആയിശ ബീവി(റ) നബി(സ്വ) നിസ്കരിച്ചത് എട്ടാണ്‍ അതില്‍ കൂട്ടാന്‍ പാടില്ലെന്നോ നബി(സ്വ)യുടെ സുന്നത്തിനെതിരില്‍ ഉമര്‍(റ) പ്രവര്‍ത്തിച്ചുവെന്നോ ഒന്നും തന്നെ പറയാതെ ഉമര്‍(റ)വിന്റെ നടപടിയെ അംഗീകരിക്കുകയാണു ചെയ്തത്. എങ്ങിനെ അംഗീകരിക്കാതി രിക്കും ഖുലഫാഉറ്,റാശുദുകളുടെ സുന്നത്തിനെ നിങ്ങള്‍ മുറുകെ പിടിക്കണമെന്നും പിന്‍പറ്റി ജീവിക്ക ണമെന്നും നബി(സ്വ) തന്നെ കല്പ്ച്ചിട്ടുണ്ടല്ലോ, അതു കൊണ്ട് തന്നെ ഉമര്‍(റ) നടപ്പില്‍ വരുത്തിയ 20, റകഅത്ത് തറാവീഹ് നിസ്കാരം നബി(സ്വ)യുടെ സുന്നത്തിന്റെ പരിതിയില്‍ തന്നെ പെടുന്നതുമാണ്‍, നബി(സ്വ) പഠിപ്പിക്കുന്ന ഹദീസ് കാണുക.
عن أبي نجيح العرباض بن سارية -رضي الله عنه- قال:وعظنا رسول الله- موعظة وجلت منها القلوب، وذرفت منها العيون. فقلنا: يا رسول الله، كأنها موعظة مودع فأوصنا، قال:(أوصيكم بتقوى الله، والسمع والطاعة، وإن تأمر عليكم عبد، فإنه من يعش منكم بعدي فسيرى اختلافاً كثيراً، فعليكم بسنتي وسنة الخلفاء الراشدين المهديين عضوا عليها بالنواجذ، وإياكم ومحدثات الأمور، فإن كل بدعة ضلالة) رواه أبو داود والترمذي، وقال: حديث حسن صحيح
മഹാനായ ഇര്‍ബാളുബ്നു സാരിയ(റ)വില്‍ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ ഇമാം തുര്‍മുദി(റ)യും ഇമാം അബൂദാവൂദ്(റ)യും റിപ്പോറ്ട്ട് ചെയ്യുന്നു: അവര്‍ പറയുന്നു:'ഞങ്ങളുടെ മനസ്സ് പിടക്കുന്നതും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതുമായ രീതിയില്‍ നബി(സ്വ) ഞങ്ങളോട് ഉപദേശം നല്‍കി. ആ സമയത്ത് ഞങ്ങള്‍ ചോദിച്ചു ഓ പ്രവാചകരേ! നിശ്ചയം ഈ ഉപദേശം ഒരു യാത്ര ചോദിക്കുന്നയാളുടെ ഉപദേശം പോലെയുണ്ടല്ലോ!! ആകയാല്‍ അവിടുന്ന് ഞങ്ങള്‍ വസ്വിയ്യത്ത് നല്‍കണം അപ്പോള്‍ നബി (സ്വ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്ന് തഖ് വ ചെയ്തു ജീവിക്കണം, നിങ്ങളുടെമേല്‍ ഒരു അടിമയായ വ്യക്തിയെയാണു കാര്യകര്‍ത്താവായി നിയോഗിക്കുന്നതെങ്കില്‍പോലും ആ വ്യക്തിയെ നിങ്ങള്‍ അനു സരിക്കുകയും വഴിപ്പെടുകയും ചെയ്യണം, നിശ്ചയം എന്റെശേഷം നിങ്ങളില്‍ ആരെങ്കിലും ജീവിച്ചിരി ക്കുന്നപക്ഷം നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ കണ്ടേക്കാം, ആ സമയത്ത് എന്റെ സുന്നത്തിനെയും സച്ഛരിതരായ ഖുലഫാഉറ്,റാശിദുകളുടെ സുന്നത്തിനെയും നിങ്ങള്‍ മുറുകെ പിടിക്കണം, അണപ്പല്ലു കൊണ്ട് കടിച്ചു പിടിക്കണം, നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക, ഇസ് ലാമില്‍ രേഖകള്‍ കണ്ടെത്താന്‍ സാധിക്കാത്ത പുത്തനാചാരങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക, നിശ്ചയം എല്ലാ പുത്തനാചാരങ്ങളും വഴികേടിലാകുന്നു'. (ജാമിഉത്തുര്‍മുദി-സുന്നനുഅബീദാവൂദ്). ഈ ഹദീസില്‍ ഖുലഫാഉറ്,റാശിദുകളുടെ ചര്യകളെ മുസ് ലിംകള്‍ നിര്‍ബന്ധമായും പിന്‍പറ്റണമെന്നാണ്‍ നബി(സ്വ)പഠിപ്പിക്കുന്നത് അതു കൊണ്ട് തന്നെ മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ 20, റകഅത്ത് തറാവീഹ് നബി(സ്വ)യുടെ സുന്നത്തില്‍ തന്നെ ഉള്‍പ്പെട്ടു. കാരണം നബി(സ്വ)യുടെ സുന്നത്ത് എന്ന് പറഞ്ഞാല്‍ 'നബി(സ്വ)യുടെ കല്പനയും-പ്രവര്‍ത്തിയും-അംഗീകാരങ്ങളുമാണല്ലോ...
മുകളില്‍ കൊടുത്ത ഖുലഫാക്കളുടെ സുന്നത്തുകളെ മുറുകെ പിടിക്കണം എന്ന് കല്‍പിക്കുന്ന ഹദീസ് ഇബ്നുതൈമിയ്യ തന്റെ (ഇഖ്തിളാഉസ്സ്വിറാത്തില്‍ മുസ്ത്തഖീം:പേജ്/233)ലും, ഇബ്നുതൈമിയ്യ തന്നെ തന്റെ(ഹുഖൂഖു ആലില്‍ ബൈത്ത്:പേജ്/34)ലും, ശൗക്കാനി തന്റെ (ഫത്താവാ:പേജ്/2177)ലും, തന്റെ തന്നെ (സൈലുല്‍ ജര്‍,റാര്‍:2/104)ലും, ഈ അടുത്ത കാലത്ത് മരണപ്പെട്ട സൗദി ഗ്രാന്റ്മുഫ്ത്തി ഇബ്നു ബാസ് തന്റെ (ഫത്താവാ:6/317)ലും വരെ റിപ്പോറ്ട്ട് ചെയ്തു പഠിപ്പിക്കുന്നതായി കാണാവുന്നതാണ്‍

ഇബ്നുതൈമിയ്യ


മഹാനായ ഉമര്‍(റ) നടപ്പില്‍ വരുത്തിയ ഇരുപത് റകഅത്ത് തറാവീഹ് സ്വഹാബത്തിന്റെ ഇജ്മാഉ കൊണ്ട് സ്തിരപ്പെട്ടതാണെന്നു ഇബ്നുതൈമിയ്യ പറയുന്നത് വായിക്കുക അദ്ധേഹം പറയുന്നു:
فإنّه قد ثبت أنّ أبي بن كعب كان يقوم بالناس عشرين ركعة في قيام رمضان ويوتر بثلاث. فرأى كثير من العلماء أنّ ذلك هوالسنة لأنّه أقامه بين المهاجرين والأنصار ولم ينكره منكر (مجموعة فتاوى ابن تيمية::23/68)
فلما جمعهم عمر على أبى بن كعب كان يصلى بهم عشرين ركعة ثم يوتر بثلاث .. (مجموعة الفتاوى: 22/272) لابن تيمية
'നിശ്ചയം ഉബയ്യുബ്നു കഅബ്(റ) ജനങ്ങളെ കൊണ്ട് ഇരുപത് റകഅത്ത് തറാവീഹും മൂന്ന് റക്അ ത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത് എന്ന്  സ്ഥിരപ്പെട്ട കാരുയമാണ്‍, ഇരുപത് റകഅത്താണു സുന്നത്തായ രീതിയെന്നാണു അധികപണ്ഡിതന്മാരും പറഞ്ഞിട്ടുള്ളത്, കാരണം മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബത്തിന്റെ സാന്നിധ്യത്തില്‍ വെച്ചാണു ഉബയ്യുബ്നു കഅബ്(റ) ഇരുപത് നിസ്കരിച്ചത്, സ്വഹാബത്തില്‍ ആരുംതന്നെ ഉബയ്യുബ്നു കഅബ്(റ)വിന്റെ ഈ നടപടിയെ വിമര്‍ശി ച്ചിട്ടില്ല. (ഫത്താവാ ഇബ്നുതൈമിയ്യ:23/68)(ഫത്താവാ:22/172) 20.റകഅത്ത് വിരോധികള്‍ക്ക് ഇതിലപ്പുറം തെളിവു വേണ്ടതില്ലല്ലോ കാരണം മുമ്പ് വിവരിച്ച പോലെ മുജാഹിദ് ഭാഷയില്‍ ഇമാം ശാഫി ഈ (റ) യെയും ഇമാം അബൂഹനീഫ(റ)യെയും കവച്ചുവെക്കുന്ന വിജ്ഞാനത്തിന്റെ ഉടമയാണല്ലോ ഇബ്നുതൈമിയ്യ ! മാത്രമല്ല ഇബ്നുതൈമിയ്യയുടെയും ഇബ്നു അബ്ദില്‍ വഹാബിന്റെയും ആശയങ്ങള്‍ വിഷലിപ്തമാണെന്നു പറയുന്നതും ഖുര്‍ആന്‍ വിഷലിപ്തമാണ്‍ എന്നു പറയുന്നതും തുല്യമാണ്‍, എന്നാണ്‍ മുജാഹിദുകളുടെ ഔദ്വേഗിക പത്രമായ (വിചിന്തനം:2005-ഫെബ്രുവരി:23-പേജ്/7)ല്‍ പറഞ്ഞി ട്ടുള്ളത്, ഇക്കാര്യം വായനക്കാര്‍ വിസ്മരിക്കരുത് !!
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>




തറാവീഹ് നിസ്കാരം: ഒഹാബീ ജല്‍പനങ്ങളില്‍ വഞ്ചിതരാവാതിരിക്കുക---- ഭാഗം-2:
<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<
തറാവീഹ് നിസ്കാരം 20.റകഅത്താണ് നബി(സ്വ)യുടെ സച്ചരിതരായ സ്വഹാബാക്കളില്‍ നിന്ന് 'ഇജ്മാ ഉ' (ഐക്യഖണ്ഡേന) കൊണ്ട് സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് വിമര്‍ശകരുടെ ഏറ്റവും വലിയ നേതാവായ ഇബ്നുതൈമിയ്യ പറഞ്ഞത് ഒന്നാം ഭാഗം കുറിപ്പില്‍ നാം പറഞ്ഞിട്ടുണ്‍ട്.  അതേ പോലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ  നേതാക്കളായി അവര്‍ തന്നെ 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാമുഖം' എന്ന മുജാഹിദ് സെന്റര്‍ കോഴിക്കോട് നിന്ന് പുറത്തിറക്കിയ നേതാക്കള്‍ തറാവീഹ് 20.റക അത്താണെന്നു പഠിപ്പിക്കുന്നത് ഉദ്ധരിക്കാം ശേഷം അഹ് ലുസ്സുന്നയുടെ ഇമാമുകളുടെ രേഖകള്‍ വിവരിക്കാം.

ഇബ്നുൽ ഖയ്യിം


മുജാഹിദ് പ്രസ്ഥാനത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ നേതാവായി മുകളില്‍ പറഞ്ഞ ബുക്കില്‍ പരിചയപ്പെടുത്തിയ ഇബ്നുല്‍ഖയ്യിം ഫത് വ നല്‍കിയതായി മുജാഹിദ് പ്രസ്ഥാനത്തോട് ആശയപൊരുത്തമുള്ള 'ഖനൂജി' എന്ന പണ്ഡിതന്‍ തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് കാണുക, അദ്ധേഹം പറയുന്നു:
وقال شيخ الإسلام ابن القيم رحمه الله تعالى في بعض فتاواه.. فلما جمعهم عمر على أبي بن كعب كان يصلي بهم عشرين ركعة ثم يوتر بثلاث.(عون الباري لحل أدلة البخاري:2/864)لصديق خان القنوجي.
'ശൈഖുല്‍ഇസ്ലാം ഇബ്നുല്‍ഖയ്യിം ചില ഫത്വകളില്‍ പറഞ്ഞിട്ടുണ്ട്:ഉമര്‍(റ) ഉബയ്യുബ്നു കഅബ്(റ) ന്റെ നെത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടിയപ്പോള്‍ 20.റക അത്ത് തറാവീഹും മൂന്ന് റക അത്ത് വിത്റുമണു നിര്‍സകരിച്ചത്'. ഖനൂജി തന്റെ (ഔനുല്‍ ബാരി ലി ഹല്ലി അദില്ലത്തില്‍ ബുഖാരി:2/864)ല്‍ പറയുന്നതായി കാണാം.

ഇബ്നു അബ്ദുൽ വഹാബ്


ഇനി ഇബ്നുതൈമിയ്യയുടെ ആശയങ്ങള്‍ തലക്കു പിടിച്ച് ഒഹാബീ പ്രസ്ഥാനത്തിനു തുടക്കം കുറിക്കുകയും സുന്നത്ത് ജമാ അത്തിന്റെ മുഴുവന്‍ ചിഹ്നങ്ങളെയും പിഴുതെറിയുകയും നിരവധി പണ്ഡിതന്മാരെയും സുന്നി പ്രവര്‍ത്തകരെയും അറുകൊല ചെയ്യുകയും ചെയ്ത് ഒഹാബീ പ്രസ്ഥാനം വളര്‍ത്തിയ കേരളത്തിലെ ഒഹാബികള്‍ അവരുടെ മൂന്നാത്തെ ഏറ്റവും വലിയ നേതാവായി  നേരത്തെ പറഞ്ഞ ബുക്കില്‍ വാഴ്ത്തിപ്പറയപ്പെട്ട 'ഇബ്നു അബ്ദില്‍ വഹാബ്' പഠിപ്പിക്കുന്നത് കാണുക, അദ്ധേഹം പറയുന്നു:
وصلاة التراويح سنّة مؤكدة سنها رسول الله صلى الله عليه وسلم وتنسب إلى عمر لأنه جمع الناس على أبي بن كعب . والمختار عند أحمد عشرون ركعة وبه قال الشافعي ، وقال مالك : ستة وثلاثون ، ولنا أن عمر لما جمع الناس على أبيّ كان يصلي بهم عشرين ركعة (مختصرالانصاف:1/157) لابن عبدالوهاب
'തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്താണ്‍, നബി(സ്വ) തറാവീഹ് നിസ്കാരം സുന്നത്തായി കല്പിച്ചിട്ടുണ്ട്, ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ പുനസംഘടിപ്പിച്ചതു കൊണ്ട് ഉമര്‍(റ)വിലേക്ക് ചേര്‍ത്തിപ്പറയാറുണ്ട്, ഇമാം അഹ്മദ്(റ)വിന്റെയെടുക്കല്‍ പ്രബലമായ അഭിപ്രായം തറാവീഹ് 20.റക് അത്താണു എന്നതാണ്‍, ഇങ്ങനെ തന്നെയാണു ഇമാം ശഫി ഈ(റ)യും പറഞ്ഞിട്ടുള്ളത്, ഇമാം മാലിക്(റ) തറാവീഹ് 20,ന്നു പുറമെ പതിനാറു റക് അത്തു കൂടി പറഞ്ഞിട്ടുണ്ട്, എന്നാല്‍ നമുക്കുള്ള രേഖ ഉമര്‍(റ) ഉബയ്യുബ്നു ക അബ്(റ)വിന്റെ നേത്രുത്വത്തില്‍ ജനങ്ങളെ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു നിസ്കരിച്ചിട്ടുള്ളത് എന്നതാണ്‍'. ഇബ്നു അബ്ദില്‍ വഹാബ് തന്റെ (മുഖ്ത്വസ്വറുല്‍ ഇന്‍സ്വാഫ്:1/157)ല്‍ വിശദീകരിച്ചതായി കാണാം.


ശൗകാനി



ഇനി നമുക്ക് മുജാഹിദുകള്‍ അവരുടെ നേരത്തെ പറഞ്ഞ ഔദ്യോഗിക പുസ്തകത്തില്‍ അവരുടെ നാലാമത്തെ ഏറ്റവും വലിയ നേതാവായി പരിചയപ്പെടുത്തിയ 'ശൗക്കാനി' പറയുന്നതു കൂടി പരിശോധിക്കാം, അയാള്‍ പറയുന്ന:
ولمالك في الموطأ عن يزيد بن رومان قال: كان الناس في زمن عمر يقومون في رمضان بثلاث وعشرين ركعة. (قوله بثلاث وعشرين ركعة) قال ابن إسحاق وهذا أثبت ما سمعت في ذلك .. وروى محمد بن نصر عن محمد بن يوسف أنّها إحدى وعشرون ركعة. وفي الموطأ من طريق يزيد بن خصيفة عن السائب بن يزيد أنّها عشرون ركعة. وروى محمد بن نصر من طريق عطاء قال:أدركتهم  في رمضان يصلون عشرين ركعة وثلاث ركعات الوتر.والإختلاف فيما زاد على العشرين راجع إلى الإختلاف في الوتر فكأنّه تارة يوتر بواحدة وتارة بثلاث. (نيل الأوطار:3/521-522)للشوكاني.
ശൗക്കാനി പറയുന്നു: 'ഇമാം മാലിക്(റ) യസീദുബ്നു റൂമാന്‍(റ)വില്‍ നിന്ന് റിപ്പോറ്ട്ട് ചെയ്തു പറയു ന്നു: ഉമര്‍(റ)വിന്റെ കാലത്ത് ജനങ്ങള്‍ 20.റക് അത്തായിരുന്നു റമളാനില്‍ നിസ്കരിച്ചിരുന്നത്, ഇബ്നു ഇസ് ഹാഖ്(ര) പറയുന്നു:ഞാന്‍ കേട്ടതില്‍ വെച്ചു ഏറ്റവും സ്ഥിരപ്പെട്ടത് ഈ ഹദീസാകുന്നു, മുഹമ്മദു ബ്നു നസ്വ് ര്‍(റ) ഉദ്ധരിക്കുന്നു:ഇരുപത്തിഒന്നു റക്അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഇമാം മാലിക്(റ) തന്നെ തന്റെ 'മുവത്ത്വ' യില്‍ സാ ഇബ് ബ്നു യസീദ്(റ)വില്‍ നിന്നു ഉദ്ധരിക്കുന്നു: നിശ്ചയം റമളാനില്‍ ഇരുപത് റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത, മുഹാമ്മദു ബ്നു നസ്വ് ര്‍(റ) അത്വാ  ഇല്‍ നിന്നു റിപ്പോറ്ട്ട് ചെയ്യുന്നു: സ്വഹാബത്ത് റമളാനില്‍ ഇരുപത് റക് അത്ത് തറാവീഹും മൂന്നു റക് അത്ത് വിത്റുമായിരുന്നു നിസ്കരിച്ചിരുന്നത്, ഇരുപത് റക് അത്തിനേകാള്‍ കൂടുതലുള്ളതിലുള്ള അഭിപ്രായ വ്യത്യാസം വിത് റ് നിസ്കാരത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്‍. ശൗക്കാനിയുടെ (നൈലുല്‍ ഔത്വാര്‍:3/521-522)ല്‍ കാണാവുന്നതാണ്‍, ഈ 'നൈലുല്‍ഔത്വാര്‍' എന്ന ഗ്രന്ഥം മത വിധികള്‍ കണ്ടു പിടിക്കാനുള്ള ആധികാരിക ഗ്രന്ഥമാണെന്നു 'ഇസ്ലാഹീ പ്രസ്ഥാന ചരിത്രത്തിനൊരാ മുഖം' എന്ന ബുക്കില്‍ മുജാഹിദു നേതാക്കള്‍ പറഞ്ഞിട്ടുള്ളത് ആരും മറന്നു പോകരുത്.
ഇനി നമുക്ക് ഒഹാബികളൂടെ ഗള്‍ഫ് നേതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം.


അബ്ദുൽ അസീസ് ആലുശൈഖ്


 സൗദിയിലെ ഗ്രാന്റ് മുഫ്ത്തിയും പണ്ഡിത സഭയുടേയും ഫത് വാ വിഭാഗത്തിന്റെയും അധ്യക്ഷനുമായ 'അബ്ദുല്‍ അസീസ് ആലു ശൈഖ്' പറയുന്നത് പരിശോധിക്കാം. അദ്ധേഹം 2006. സെപ്തമ്പര്‍-27.നു 'അല്‍ മദീനാ പത്ര'ത്തിനു വേണ്ടി 'മുഹമ്മദ് റാബി ഉ സുലൈമാനു' മായി, നടത്തിയ അഭിമുഖ ലേഖനത്തില്‍ പറയുന്നത് ശ്രദ്ധിക്കുക. അദ്ധേഹം പറയുന്നു:
أكد سماحة الشيخ عبد العزيز بن عبد الله آل الشيخ المفتي العام للمملكة ورئيس هيئة كبار العلماء وإدارة البحوث العلمية والإفتاء:أنّ صلاة التراويح التي تصلَّى حاليا في الحرمين الشريفين ثلاث وعشرين ركعة صلاة صحيحة لهدي النبي صلى الله عليه وسلم.... ثم يا أخي الذين صلواة عشرين ركعة ليسوا بدعا من الأمر لهم سابق سلف صلوها عشرين والحنابلة يرونها عشرين وغيرهم وغيرهم،فلماذا نحتج إذا صلى الإمام عشرين....وقال سماحته أرى أنّ من انصرف عن الإمام ولم يصل معه العشرين أخشى عليه من قوله جل وعلى:(ومن يشاقق الرسول من بعدما تبين له الهدى ويتبع غير سبيل المؤمنين نولّه ما تولّى ونصله جهنم وسائت مصيرا).. ونحن نعلم أنّ السلف صلوها ثلاثا وعشرين.. ثم هذه سنة لا زال المسلمون يصلونها في حرم الله منذ القرون الأولى منذ عهد الخلفاء الراشدين إلى اليوم، فالمنكر والذي لا يصلي وراء الإمام هذا أخشى عليه أن يكون في قلبه غلّ على المسلمين وخروج عن جماعة المسلمين فالواجب أن نصلي ثلاثا وعشرين.. (جريدة المدينة:صفحة:18)(27-9-2006)
'ഇരു ഹറമുകളിലും നടത്തപ്പെടുന്ന 20.റക് അത്ത് തറാവീഹ് നിസ്കാരം സ്വീകര്യവും നബി(സ്വ)യുടെ ചര്യയോട് യോജിച്ചതുമാകുന്നു, .... ഓ സഹോദരാ ഇരുപത് റക് അത്ത് തറാവീഹ് നിസ്കരിക്കുന്നവര്‍ പുത്തന്‍ ആചാരം ചെയ്യുന്നവരല്ല മറിച്ച് അവര്‍ക്കതിന്നു പൂര്‍ വ്വീകരുടെ ചര്യ തെളിവുണ്ട്, സലഫുസ്വാലിഹുകള്‍ 20.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഹമ്പലി മദ് ഹബുകാരും മറ്റു മദ് ഹബുകാരും 20. റക് അത്താണെന്നാണു അഭിപ്രായപ്പെട്ടിട്ടുള്ളത്, പിന്നെ എന്തിനാണു ഇരുപത് റക് അത്ത് നിസ്കരിക്കുന്നവര്‍ക്കെതിരില്‍ തെളിവുകള്‍ തേടി നടക്കുന്നത്?, തുടര്‍ന്ന് അദ്ധേഹം പറയുന്നു:ഞാന്‍ അഭിപ്രായപ്പെടുന്നു ആരെങ്കിലും ഹറമിലെ ഇമാമിന്റെ കൂടെ ഇരുപത് റക് അത്ത് നിസ്കരിക്കാതെ പിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്റെമേല്‍ അല്ലാഹുവിന്റെ വിശുദ്ധ വചനത്തില്‍ പറഞ്ഞത് ഞാന്‍ ഭയപ്പെടുന്നു, അതായത് അല്ലാഹു പറയുന്നു:'സത്യം മനസ്സിലായതിന്നു ശേഷം ആരെങ്കിലും റസൂലിന്നു എതിര്‍ പ്രവര്‍ത്തിക്കുകയും സത്യവിശ്വാസികളല്ലാത്തവരുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്താല്‍ അവന്‍ ഏറ്റെടുത്തത് അവനെ കൊണ്ട് വഹിപ്പിക്കുകയും നരകത്തില്‍ അവനെ പ്രവേശിപ്പിക്കുകയും ചെയ്യും, നരക ഏറ്റവും ചീത്തയായ മടക്കസ്ഥലം തന്നെ' (സൂറ:അന്നിസാ:115), ആലു ശൈഖ് വീണ്ടും പറയുന്നു: ഞമ്മള്‍ ഉറപ്പിച്ചു പറയുന്നു:നിശ്ചയം സലഫുകളായ മഹത്തുക്കള്‍ വിത് റോടു കൂടി തറാവീഹ് 23.റക് അത്താണു നിസ്കരിച്ചിട്ടുള്ളത്, ശേഷം മുസ് ലിംകള്‍ മുഴുവനും ഒന്നാം നൂറ്റാണ്ടു മുതല്‍ അഥവാ ഖുലഫാ ഉര്‍,റാശിദുകളുടെ കാലം മുതല്‍ ഈ കാലം വരെ അല്ലാഹുവിന്റെ ഹറമുകളില്‍ ചര്യയാക്കി തുടര്‍ന്നു പോരുന്നതും 20.റക് അത്താണ്‍, ആകയാല്‍ ഇതിനെ എതിര്‍ക്കുന്നവനും ഇരുപത് നിസ്കരിക്കുന്ന ഇമാമിനെ തുടരാത്തവരും മുസ് ലിമകളോട് വിരോധം വെച്ചു പുഅലര്‍ത്തുന്നവനും മുസ് ലിം കൂട്ടായമയില്‍ നിന്നു തെറിച്ചു പോയവനുമാകുമെന്നു ഞാന്‍ ഭയപ്പെടുന്നു, അതു കൊണ്ട് നമുക്ക് നിര്‍ബന്ധമായിട്ടുള്ളത് ഇരുപത് റക്അത്ത് നിസ്കരിക്കുകയെന്നു ള്ളതാണ്‍. (അല്‍ മദീനാ ദിനപത്രം-പേജ്/18)(27-9-2006)ല്‍ വായിക്കാവുന്നതാണ്‍.


ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍


സൗദിയിലെ മറ്റൊരു പണ്ഡിതനും മുഫ്ത്തിയുമായ 'ശൈഖ് അബ്ദുല്ലാ അല്‍ ജ്ബ് രീന്‍' എന്നയാളോട് തറാവീഹിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ധേഹം കൊടുത്ത മറുപടി കൂടി വായിക്കുക.
سؤال:هل صلاة التراويح سنة فقط أم سنة مؤكدة؟ وكيف نؤديها؟.- الجواب:(هي سنة مؤكدة حث النبي صلى الله عليه وسلم بقوله:من قام رمضان إيمانا واحتسابا غفر له ما تقدم من ذنبه) وثبت أن صلاها بأصحابه عدة ليال ثم خاف أن تفرض عليهم ورغبهم أن يصلوها بأنفسهم.. ثم إنّ عمر رضي الله عنه رأى جمعهم على إمام لما في ذلك من الإجتماع على الصلاة وسماع القرآن واستمر على ذلك المسلمون إلى اليوم. وكانت تؤدى في ذلك الزمان ثلاثا وعشرين ركعة.وثبت أنّ عمر لما جمع الصحابة على صلاة التراويح كانوا يصلون عشرين ركعة.(فتاوى الصيام:ص/90-92)للجبرين.
ചോദ്യം:-തറാവീഹ് നിസ്കാരം വെറും സുന്നത്ത് മാത്രമാണോ അതോ ശക്തിയേറിയ സുന്നത്തോ?, എത്രയാണു നിസ്കരിക്കേണ്ടത്?.... ഉത്തരം:-തറാവീഹ് നിസ്കാരം ശക്തിയേറിയ സുന്നത്തുള്ള നിസ്കരമാണ്‍, ആരെങ്കിലും വിശ്വസിച്ചവനായും പ്രതിഫലം ആഗ്രഹിച്ചവനായും റമളാനില്‍ നിസ്കരിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത പാപങ്ങളൊക്കെ അവനിക്കു പൊറുക്കപ്പെടും, എന്ന ഹദീസിലൂടെ നബി(സ്വ) തറാവീഹ് നിസ്കാരത്തിനു പ്രേരണ നല്‍കിയിട്ടുണ്ട്, നബി(സ്വ) കുറഞ്ഞ ദിവസങ്ങളില്‍ സ്വഹാബത്തിനെയും കൂട്ടി തറാവീഹ് നിസ്കരിക്കുകയും ചെയ്തിട്ടുണ്ട്, ശേഷം സ്വഹാബത്തിന്റെ മേല്‍ തറാവീഹ് നിസ്കാരം നിര്‍ബന്ധമാക്കപ്പെടലിനെ ഭയന്നതു കൊണ്ട് ജമാ അത്തായുള്ള തറാവീഹ് നിസ്കാരം നബി(സ്വ) നിര്‍ത്തി വെക്കുകയും സ്വന്തമായി ന്ഇസ്കരിക്കാന്‍ സ്വഹാബാക്കളെ പ്രേരിപ്പിക്കുകയും ചെയ്തു, ശേഷം ഉമര്‍(റ) വിന്റെ കാലത്ത് ഒരു ഇമാമിന്റെ കീഴില്‍ ജനങ്ങളെ തറാവീഹിന്നു വേണ്ടി ഒരുമിച്ചു കൂട്ടാന്‍ തീരുമാനിച്ചു, അങ്ങിനെ ചെയ്യുന്നതില്‍ നിസ്കാരത്തിന്റെ മേലിലും ഖുര്‍ ആന്‍ പാരായണം ചെയ്യുന്നതിന്റെ മേലിലും ജനങ്ങളെ ഒരുമിച്ചു കൂട്ടലുമുണ്ട്, അതേ നില ഇന്നും തുടര്‍ന്നു വരുന്നു, സ്വഹാബത്ത് ഉമര്‍(റ)വിന്റെ കാലത്ത് 23.റക് അത്തായിരുന്നു നിസ്കരിച്ചിരുന്നത്, ഉമര്‍(റ) ജനങ്ങളെ തറാവീഹിന്റെ മേലില്‍ ഒരുമിച്ചു കൂട്ടിയപ്പോള്‍ 20.റക് അത്താണു തറാവീഹ് നിസ്കരിച്ചിരുന്നത് എന്ന കാര്യം സ്ഥിരപ്പെട്ടതാണ്‍. അബ്ദുല്ലാഹ് അല്‍ ജബ് രീന്‍ തന്റെ (ഫത്താവ സ്സ്വിയാം:പേജ്/90-92)ല്‍ വിവരിച്ചതായി കാണാം.
ഇനി മുജാഹിദ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ മുന്‍ കാല നേതാക്കള്‍ എന്തു പറയുന്നുവെന്നു നോക്കാം. 


കെ എം മൗലവി


1920.കള്‍ക്ക് ശേഷം കേരളത്തില്‍ ഉടലെടുത്ത മുജാഹിദ് പ്രസ്ഥാനത്തിന്റെ അന്നത്തെ നേതാവായ കെ എം മൗലവി അദ്ധേഹം പുറത്തിറക്കിയിരുന്ന 'അല്‍ മുര്‍ശിദ്' പത്രത്തില്‍ തറാവീഹിനെ കറിച്ചു പറയുന്നത് കാണുക: 'ഉമര്‍(റ)വിന്റെ കാലത്തു തന്നെ ഇരുപത് റക് അത്തും വിത് റും നിസ്കരിക്കാറുണ്ടായിരുന്നുവെന്ന് സായിബ് ബ്നു യസീദ് പറഞ്ഞതായി ബൈഹഖി രിവായത്ത് ചെയ്തിട്ടുണ്ട്, ഇതിന്റെ ഇസ്നാദ് സ്വഹീഹാണെന്നു ഇമാം നവവി(റ) തന്റെ 'ഖുലാസ്വ'യില്‍ പറഞ്ഞതായി മുല്ലാ അലിയ്യുല്‍ ഖാരി 'മിര്‍ഖാത്തി'ല് പറയുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-1, പേജ്/384)കാണുക. കെ എം മൗലവി പിന്നെയും പറയുന്നു: 'ഇരുപത് റക് അത്തായിട്ടാണ്‍, ഇവിടങ്ങളില്‍ മാത്രമല്ല മിക്ക മുസ് ലിം രാജ്യങ്ങളിലും നിസ്കരിച്ചു വരാറ്, അത് പത്ത് സലാമോടു കൂടി നിര്‍ വ്വഹിക്കണം എന്ന നിബന്ധനയുമുണ്ട്. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/395), തുടര്‍ന്ന് കെ എം മൗലവി പറയുന്നു: 'മാത്രമല്ല ഉബയ്യുബ്നു ക അബ്(റ) ഉമര്‍ ബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് മദീനയില്‍ തന്നെ ഇരുപത് റക അത്ത് തറാവീഹ് നിസ്കരിച്ചതായി മാലിക് ഇമാമിന്റെ 'മുവത്ത്വ' മുതലായ പല കിത്താബുകളിലും രിവായത്ത് ചെയ്യപ്പെട്ടിരിക്കുന്നു. (അല്‍ മുര്‍ശിദ്:പുസ്തകം-2, പേജ്/396)ല്‍ പറയുന്നു. വീണ്ടും കെ എം മൗലവി തന്നെ പറയുന്നു: 'ജനങ്ങള്‍ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വിന്റെ കാലത്ത് റമളാനില്‍ 23.റക് അത്ത് നിസ്കരിച്ചിരുന്നു എന്ന് യസീദ് (റ) മാലിക്കിനോട് പറഞ്ഞു. ഈ സ്നദ് ബുഖാരിയുടേതാണ്‍'.(അല്‍ മുര്‍ശിദ്:പുസ്തകം-3, പേജ്/416) തുടങ്ങിയവ വായിക്കുക.


മുജാഹിദ് സ്ഥാപക നേതാക്കളും പാഠപുസ്തകവും


മുജാഹിദ് പ്രസ്ഥാന സ്ഥാപക നേതാക്കളായ ഇ കെ. മൗലവി, ടി കെ. മൗലവി, എം സി സി. മൗലവി, തുടങ്ങിയവര്‍ ചേര്‍ന്ന് രചിച്ച മുജാഹിദ് മദ് റസാ പാഠപുസ്തകമായ 'കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'തറാവീഹ് 20. റക് അത്താണ്‍, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബാണ്‍.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/28-29)(ഒന്നാം പതിപ്പ്:1923), 'തറാവീഹ് നിസ്കാരം റമളാനില്‍ മാത്രമേ ഉള്ളൂ, സമയം വിത് റിന്റെ സമയം തന്നെ, ഇത് 20.റക് അത്താണ്‍, എല്ലാ ഈരണ്ട് റക് അത്തിലും സലാം വാജിബുണ്ട്.(കിത്താബുന്‍ അവ്വലു ഫില്‍ അമലിയ്യാത്ത്:പേജ്/34)(ആറാം പതിപ്പ്-1936). ഈ പറഞ്ഞത് മുജാഹിദുകള്‍ അവരുടെ മദ് റസകളില്‍ പഠിപ്പിച്ച തറാവീഹിനെ കുറിച്ചാണ്‍, ശേഷം 1938.ല്‍ പുറത്തിറക്കിയ മദ് റസാ പുസ്തകം ഏഴാം പതിപ്പില്‍ ഭേതഗതിക്കു മുജാഹിദുകള്‍ തുടക്കം കുറിച്ചു കൊണ്ട് മദ് റസാ ബുക്കില്‍ നിന്നും തറാവീഹ് നിസ്കാരത്തിന്റെ റക് അത്തുകളുടെ എണ്ണം ഒഴിവാക്കി പ്രസിദ്ധീകരിച്ചു, അവിടം മുതലാണ്‍ തറാവീഹ് നിസ്കാരത്തോടുള്ള മുജാഹിദുകളുടെ ചൊറിച്ചില്‍ തുടക്കമിട്ടത്. ഇതിന്ന് ശേഷവും മുജാഹിദുകള്‍ പൂര്‍ വ്വീകര്‍ തറാവീഹ് ഇരുപത് റക് അത്താണു നിസ്കരിച്ചതെന്നു എഴുതുകയും പറയുകയും ചെയ്തതായും നമുക്ക് കാണാം അതില്‍ പെട്ട ഒന്നാണ്‍, കെ എന്‍ എം പുറത്തിറക്കുന്ന 'വിചിന്തനം' എന്ന  പത്രത്തില്‍ വന്നത്, അതിങ്ങനെ വായിക്കാം:

വിചിന്തനം മാസിക


  'നാലു മദ് ഹബുകളുടെ ഇമാമുകളും ഖിയാമു റമളാന്‍ വിത് റിന്നു പുറമേ ഇരുപത് റക് അത്താണെന്നു അഭിപ്രായപ്പെട്ടവരാണ്‍'(വിചിന്തനം:2009, ജൂലായ്-3, പേജ്/4) വായിക്കുക.

പ്രമാണം മദീനയാണ് - KNM


 ഈ പറഞ്ഞതിനൊക്കെ പുറമേ ഒന്നു കൂടി മുജാഹിദ് പ്രസ്ഥാനം പറഞ്ഞിട്ടുണ്ട് അതായത് കര്‍മ്മശാസ്ത്ര രംഗത്തെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം വിശുദ്ധ മദീനയാനെന്നുള്ളതാണത്, 'കേരള നദ് വത്തുല്‍ മുജാഹിദീന്‍-ദ അ വാ വിംഗ്' പുറത്തിറക്കിയ 'അഹ് ലുസ്സുന്ന വല്‍ ജമാ അ' എന്ന ബുക്കില്‍ പറയുന്നത് കാണുക: 'കര്‍മ്മ രംഗത്തുള്ള ഒരു കാര്യത്തെ പറ്റി ശ്രദ്ധിക്കുകയാണെങ്കില്‍ അന്ത്യപ്രവാചകന്റെ ആസ്ഥാനമായ മദീനയിലേക്കാണല്ലോ നോക്കേണ്ടത്, പാമ്പ് അതിന്റെ മാളത്തിലേക്കു ഒതുങ്ങുന്നതുപോലെ ഇസ് ലാം മദീനയിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു കാലം വരുമെന്ന പ്രവാചക വചനം കണക്കിലെടുത്ത് മദീനയിലെ സമ്പ്രദായമാണു പരിഗണിക്കേണ്ടത്'.(അഹ് ലുസ്സുന്ന വല്‍ ജമാ അ:പേജ്/7)(ദ അവാ വിംഗ്-കെ എന്‍ എം). -- ഇത്രയും വിവരിച്ചതില്‍ നിന്നും അടുത്ത കാലം വരെ മുജാഹിദു പ്രസ്ഥാനക്കാരും തറാവീഹ് നിസ്കാരം ഇരുപത് റക് അത്താണെന്നു അംഗീകരിച്ചു ആചരിച്ചു പോന്നവരായിരുന്നു എന്ന സത്യം എല്ലാവര്‍ക്കും വ്യക്തമാകും............. തടരും- ഇന്‍ശാ അല്ലാഹ്
//////////////////////////////////////////////////////////////////////////////////////////////////////////////////////////////////////
അബൂയാസീന്‍ അഹ്സനി-ചെറുശോല
ahsani313@gmail.com