page

Monday, 7 May 2018

സലഫിപ്പള്ളിയിലെ തറാവീഹ് -നോട്ടീസ് ബോർഡിൽ യാത്ര പറഞ്ഞു!!

എറണാകുളം വൈറ്റിലയിലെ സലഫി പള്ളിയിലെ നോട്ടീസ് ബോർഡ്


വെള്ളി[18-07-2014] മുതൽ തറാവീഹ് ഉണ്ടായിരിക്കുന്നതല്ല.
ക്വിയാമുല്ലൈൽ: 2 :AM
സുബ്ഹി:5:10:AM
ഫിത്ർ സക്കാത്ത്: 90 രൂപ

🙆‍♂വ്യാഴാഴ്ച രാത്രി വരെ ഉണ്ടായിരുന്ന- റമളാൻ മാസത്തിലെ പ്രത്യേക നിസ്ക്കാരം ഒന്നിരുട്ടിവെളുത്തപ്പോൾ അപ്രത്യക്ഷമായ മറിമായം ഭയങ്കരം തന്നെ .... !.... പകരം ഖിയാമുല്ലൈലെന്നയാൾ ചാർജെടുക്കുകയും ചെയ്തു. രണ്ടും ഒന്നാണെന്നൊരു പാവം മൗലവി....!..... എന്നാൽ പിന്നെ - പ്രത്യേക ഓർഡിനൻസിറക്കി ഒന്നിനെ ഒഴിവാക്കിയതെന്തിനാണെന്ന് ചോദിച്ചിട്ട് തിരിഞ്ഞു നോക്കിയപ്പോൾ മൂപ്പരെ കാണാനില്ല😀
 ഇതേ..... മോളീന്നുള്ള, മ്മടെ പടച്ചോന്റെ സ്വന്തം ഉത്തരവാ....😀 നിങ്ങളതിങ്ങിനെ വായിച്ചാളീ.........
റമളാനിൽ തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന കാര്യം പടച്ചോന്റെ ഇടക്കാല ഉത്തരവിലൂടെ 18-07-2014 മുതൽ, മുൻ കാല പ്രാബല്യത്തിലൂടെ നിലവിൽ വന്നു...... !!!.......ഇനി ഒരുത്തരവുണ്ടാകുന്നതുവരെ തത് സ്ഥിതി തുടരുന്നതായിരിക്കും.....!!!🙆‍♂🙆‍♂🙆‍♂
തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലെന്ന പുതിയ നിയമത്തിന്റെ സാധുകരണത്തിന് തടസം നിന്ന ,സംസാരിക്കുന്ന തെളിവുകൾ വെട്ടി നിരത്തുന്നതിന്റെ ഭാഗമായിരുന്നു - നോട്ടീസ് ബോർഡിലെ തറാവീഹിന്റെ തിരോധാനം എന്ന് ,വഹാബീ ആസ്ഥാനത്ത് നിന്നിറങ്ങിയ പുതിയ നിയമം ,ലിഖിത രൂപത്തിൽ മുജാഹിദ് മാസികയിലൂടെ  വായിച്ചപ്പോഴാണ് മനസിലായത്.....!!!....🙆‍♂🙆‍♂🙆‍♂
സുന്നികൾക്കുണ്ടോ ഇത് വല്ലതും മനസിലാകുന്നു.....?..... ലോകം തിരിയാത്തവർ....?.....😀😀😀