page

Saturday, 30 June 2018

മൗദൂദിയുടെ ജാറവും ജമാഅത്തെ ഇസ്ലാമിയും




മൗദൂദീ ജാറവും! ജമാഅത്ത് ഇസ്‌ലാമിയും!

തലവാചകം കണ്ട് മുൻവിധിയോടെ വായിക്കരുത്, പറഞ്ഞു വരുന്നത് "മൗലാനാ" അബുൽ അഅലാ മൗദൂദി യുടെ ദർഗയെ കുറിച്ച് തന്നെയാണ്,

മഖ്‌ബറകളുടെടെയും (ദർഗ) അവിടങ്ങളിൽ നടക്കുന്ന ഇടപാടുകളുടെയും ആഗോള ശത്രുക്കളായ ജമാഅത്ത് ഇസ്ലാമിക്കാർ സ്വന്തം നേതാവിന്റെ സുഖനിദ്രക്ക് ഒന്നാംതരം 'ശവകുടീരം' ഒരുക്കിയതിലെ ഇരട്ടത്താപ്പ്!

വെറും ഖബർ അല്ല ശരിക്കും അസ്സൽ ജാറം! സുന്നികളെ അപ്പടി കോപ്പി പേസ്റ്റ് ചെയ്യുന്ന ഒരു ഒന്നൊന്നര ദർഗ!
വിശാലമായ സ്ഥലത്ത്! അസാധാരണമായി ഉയർത്തിയ ഖബർ!
ചുറ്റുഭാഗം അലങ്കാരം! ഗ്രിൽസ് സംരക്ഷണം! കവാടം! സ്പെഷ്യൽ മേൽപ്പുര! ചുറ്റുമതിൽ !
സിയാറത്തിന് സൗകര്യം! പുഷ്പാർച്ചനകൾ! സ്ത്രീ പുരുഷ ഭേദമന്യേ സന്ദർശകർ! പ്രാർത്ഥനകൾ! ഇതിനെല്ലാം പുറമെ ഇതിന്റെ വീഡിയോ ഫോട്ടോ പ്രചരണവും!
(ഇതിന്റെ തെളിവുകൾ താഴെ പോസ്റ്റിയിട്ടുണ്ട്),

ഇനി നിങ്ങൾ പറയൂ... ഇതും സുന്നികളും തമ്മിലെ വിത്യാസം എന്താണ്? മൗദൂദികളുടെ വാക്കും പ്രവൃത്തിയുമായി രാവും പകലും അന്തരമുണ്ടന്ന് വിമർശകർ പറയുന്നതിൽ വല്ലതും എതിർ പറയാനുണ്ടോ?! ഞങ്ങൾക്ക് എന്തും ആവാം എന്ന അഹങ്കാരമാണ്‌ മൗദൂദികളെ നയിക്കുന്നത്,

അമേരിക്കയിലേ ബഫലയിലാണ് മൗദൂദി മരണപെട്ടത്, ഒന്നാം ജനാസ നിസ്കാരം നിർവഹിച്ചു മയ്യത്ത് ബ്രിട്ടനിലേക്ക് കൊണ്ടുപോവുന്നു.. അവിടെയും നിസ്കരിക്കുന്നു, പിന്നീട് കറാച്ചിയിലേക്ക് എടുക്കുന്നു അവിടെയും നിസ്കാരം, അടുത്തത് ലാഹോറിലേക്ക് അവിടെയും നിസ്കാരം (ഈജിപ്തിനെ നശിപ്പിച്ച/ മുസ്ലികളെ തീവ്രവാദത്തിലേക്ക് നയിച്ച യൂസുഫുൽ ഖർദാവി ആയിരുന്നു ജനാസ നിസ്കാരത്തിന് നേതൃത്വം) പിന്നീട് സ്വന്തം വീട്ടുവളപ്പിലേ പ്രത്യേക മഖ്‌ബറയിലേക്ക്! ഇങ്ങിനെ ഭീമമായ തുക ചിലവിട്ട് മൂന്ന് രാജ്യങ്ങളിലെ! നാല് എയർപോർട്ടിൽ കയറ്റിഇറക്കി! പള്ളിക്കോ പൊതു സ്മശാനത്തിനോ വിട്ടുകൊടുക്കാതെയാണ്‌ വീട്ടുവളപ്പിലെ ജാറത്തിൽ!.. മരിച്ചു നാലാം ദിവസം മൗദൂദിയെ അടക്കി എന്നത് ഒരു ജാറം ബിസിനസ്‌ അവർ മുന്നിൽ കണ്ടിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു!!! അതെല്ലെങ്കിൽ മൗദൂദിയെ അമേരിക്കയിൽ മറമാടാമായിരുന്നില്ലെ?

ഇതിനെല്ലാം അങ്ങിനെ /ഇങ്ങിനെ /അത് /ഇത് എന്നല്ലാം നൂറ് നൂറ് കപട ന്യായീകരണവുമായി മൗദൂദികൾ രംഗത്ത് വന്നേക്കും!

കാപട്യവും അവസരവാദവും ഒന്നിച്ചു അരച്ച് കുപ്പിയിലാക്കി കുലുക്കി ഒഴിച്ചതാണ് മൗദൂദിമതം എന്നതിന് ഇതുപോലെ ഒട്ടേറെ തെളിവുകൾ കാണാം..