page

Thursday, 14 June 2018

തറാവീഹ്-സകരിയ്യ സലാഹി പറഞ്ഞത് കളവാണ്!


*സകരിയ്യ സലാഹി ആ പറഞ്ഞത് കളവാണ്*
➖➖➖➖➖➖➖➖
സകരിയ സ്വലാഹി തറാവീഹിന്റെ റക്അത് സംബന്ധിയായി  30 വർഷം എഴുതിയതും പ്രസംഗിച്ചതും അയാൾ തന്നെ ഇപ്പോൾ ദുർബലപ്പെടുത്തിയിരിക്കുകയാണല്ലോ. അതിനദ്ദേഹം കാരണം പറഞ്ഞത്
" മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ " എന്നാണ്. (അൽ ഇസ്ലാഹ്, 2018 ജൂൺ 36 )

ഇത് വായിക്കുമ്പോൾ തോന്നും പാവം ഇപ്പോൾ അടുത്ത് അല്ലങ്കിൽ കഴിഞ്ഞ വർഷം ആണ് 11 ൽ കൂടുതൽ തറാവീഹിനെ കുറിച്ച് സ്വലാഹി അറിഞ്ഞത് എന്ന്.

എന്നാൽ ഈ പറഞ്ഞത് തികച്ചും കളവാണ്. കാരണം 16 കൊല്ലം മുമ്പ് ഇവ്വിഷയകമായി തന്നെ ഇദ്ദേഹം ഖണ്ഡനം എഴുതിയിട്ടുണ്ട്. തറാവീഹ് റക്അത് എത്രയുമാവാം എന്ന ഹുസൈൻ മടവൂരിന്റെ എഴുത്ത് വിവാധമായപ്പോൾ അത്  ചില അറബി പണ്ഡിതന്മാരുടെ അഭിപ്രായം എഴുതിയതാണ് എന്ന മടവൂരിന്റെ വിശദീകരണത്തെ ഖണ്ഡിച്ച് 2002 ൽ സകരിയ്യ സ്വലാഹി എഴുതിയത് കാണുക:

"അറബികളുടെ ഇബ്നുതൈമിയ മുതൽ ഇബ്നു ബാസ് വരെയുള്ളവരുടെ വ്യാഖ്യാനം അബദ്ധമാണ്, പിഴവാണ്..... പണ്ഡിതാഭിപ്രായങ്ങൾ പ്രാമാണികവും നമുക്ക് അനുകൂലവുമാണെങ്കിൽ ഉദ്ദരിക്കാം എന്നാൽ നമുക്കെതിരായ പണ്ഡിതാഭിപ്രായമാണെങ്കിലോ? ഉദ്ദരിക്കാതിരിക്കുകയാണ് നമ്മുടെ (വഹാബികളുടെ) രീതി."
   
      ഗൾഫ് സലഫികളും
     കേരളത്തിലെ ഇസ്ലാഹി
     പ്രസ്ഥാനവും.പേ: 145

അപ്പോൾ ഇയാൾക്ക് ഈ വിഷയത്തിൽ നല്ല അറിവ് 16 വർഷം മുമ്പേ ഉണ്ട്. ഹുസൈൻ മടവൂർ ഇത് പറഞ്ഞപ്പോൾ അയാളെ വ്യതിയാനക്കാരനാക്കി പണ്ഡിത ഉദ്ദരണികൾ കേരള വഹാബിക്ക് അനുകൂലമല്ലെങ്കിൽ മൂടിവെക്കണമെന്ന് വസിയ്യത്തും കൊടുത്തിട്ടിപ്പോൾ നല്ലവനാകാൻ ശ്രമിക്കുകയാണ് സകരിയ്യ സ്വലാഹി,
ഞാൻ മുമ്പ് ഇതൊന്നുമറിഞ്ഞില്ലേ  എന്ന് പച്ചക്കള്ളം പരസ്യമായി പറഞ്ഞ്.

ഈ മനുഷ്യൻ 16 വർഷം മുമ്പ് ഇബ്നു തൈമിയ്യ, ഇബ്നു ബാസ് അടക്കമുള്ള അറബികൾക്ക് തറാവീഹ് റക്അത് വിഷയത്തിൽ പിഴച്ചു എന്ന് എഴുതിയപ്പോൾ ഇയാൾക്ക് ജോലി കേരളത്തിലായിരുന്നു. ഇപ്പോൾ കുറച്ചു കാലമായി ജോലി അറബി നാട്ടിലാണ്
റിയാലിന്റെ മധുരം നുണഞ്ഞതാണോ ഈയൊരു മാറ്റത്തിനു ഇയാളെ പ്രേരിപ്പിച്ചതെന്ന്  ആരെങ്കിലും ചിന്തിച്ചാൽ തെറ്റാകുമെന്ന് തോന്നുന്നില്ല.

✍Aboohabeeb payyoli
🔹🔹🔹🔹🔹🔹🔹🔹