page

Wednesday, 13 June 2018

പെരുന്നാൾ നൊമ്പരം



*പെരുന്നാൾ നൊമ്പരം*
കളിയും കുളിയും കഴിഞ്ഞ് നോമ്പിന്‍റെ തളര്‍ച്ചയോടെ അസര്‍  നമസ്ക്കാരം കഴിഞ്ഞ് മടങ്ങുമ്പോ കൂട്ടുകാരൻ ആദിയോടായി പറഞ്ഞു...

"ആദി...എനിക്ക് പെരുന്നാൾക്ക് കുപ്പായവും പാന്റും ഒക്കെ എടുത്തു."
"നിനക്കോ?"
"ഇല്ല, രണ്ടു ദിവസം കഴിഞ്ഞ് എടുക്കാന്നാ ഉമ്മ പറഞ്ഞേക്ക്ണേ "
"ഡാ ചെക്ക് ആണ് ട്ടോ മോഡല്‍ ,
അത് എടുത്തോണ്ടു "

വീട്ടില്‍ എത്തി ആദി ഉമ്മയോടായി
 "ഉമ്മേയ് .. പെരുന്നാളിന് കുറച്ചു ദിവസല്ലേ ഒള്ളു.. "
"എന്നാ ഉമ്മാ പാന്റും കുപ്പായവും എടുക്കാന്  പോവുന്നേ?"
പോവാ ഡാ.... ഉമ്മച്ചിക്ക് പൈസ കിട്ടട്ടെ എന്നിട്ട്... പോവാ ട്ടോ, ''

   ഭർത്താവ് മരിച്ചതില്‍ പിന്നെയുള്ള ആദ്യത്തേ പെരുന്നാളാ വരുന്നത്. ഉപ്പ ഇല്ലാത്തതിന്‍റെ കുറവ് മക്കള്‍ അറിയുമോ എന്നാ വ്യതയില്‍ നീറിപുകയുന്ന ഉമ്മയുടെ മനസ്സിലേക്ക് കഴിഞ്ഞ ആ പെരുന്നാളിന്‍റെ തലേ ദിവസം വിരുന്നെത്തി...
ഒരു കൈയില്‍ പുതുവസ്ത്രവും  മറു  കൈയില്‍ പെരുന്നാള്‍ സാധനങ്ങളുമായി തന്‍റെ ഭര്‍ത്താവും  മോനും  നടന്നടുക്കുമ്പോ... മുമ്പേ ഓടി വന്ന്  വിശേഷങ്ങള്‍ പങ്കുവെച്ച് തനിക്കായി എടുത്ത വസ്ത്രം കാണിച്ച് കൊടുത്ത്.....'ഇഷ്ട്ടമയോ ഉമ്മച്ചി' എന്ന്‍ ചോദിക്കുന്ന മോന്‍റെയും, തന്നെ സഹായിക്കാനായി അടുക്കളയിൽ വന്നിരുന്ന്  എല്ലാവരും കൂടി സന്തോഷത്തോടെ കഴിച്ചുകൂട്ടിയാ   ആ  സുദിനവും ഓർത്തെടുത്തപ്പോള്‍.....  ഒരു കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയില്‍ ജോലി കഴിഞ്ഞുള്ള വരവില്‍ അക്സിടന്റിൽ   തന്നെയും മക്കളേയും തന്നിച്ചക്കി പള്ളിക്കാട്ടിലേക്ക് യാത്രപോയ  ഭര്‍ത്താവിന്‍റെ മുഖമാണ് വന്നത്.

 ആ കുറവ് നികത്താനാവാത്തതിലുള്ള സങ്കടം കൊണ്ട്  കണ്ണ്‍ തടം നിറഞ്ഞതും കണ്ട്...

"ഉമ്മച്ചി.... ഇങ്ങൾ എന്തിനാ കരയുന്നേ"
"കണ്ണ്‍ തുടച്ചു കൊണ്ട് ഒന്നുമില്ല മോനെ"
"ഞാന്‍ പാന്റും കുപ്പായവും എടുക്കാന്‍ പറഞ്ഞതിന്നാണോ..?"
''പൈസ ഇല്ലെങ്കില്‍ എന്നിക്ക് വേണ്ടുമ്മ.... "

'' മോളുസിന് എടുത്ത മതി..! ഞാന്‍ കൈപ്പല കീറാത്ത ആ  യൂണിഫോം ഇല്ലെ? അത് ഇട്ടോണ്ട് പള്ളി പോയികൊണ്ട്, "
അത് കേട്ടപ്പോ സങ്കടത്തോടെ ആദിയെ ചേര്‍ത്ത് പിടിച്ച്  "മോൻക്ക് ഉമ്മച്ചി അടുത്ത പെരുന്നള്‍ക്ക് എടുത്ത് തരണ്ട്ട്ടോ,
ഇപ്പോ ഉമ്മാന്‍റെ കൈയില്‍ പൈസ ഇല്ലാത്തോണ്ടാ ട്ടോ" എന്ന് പറഞ്ഞപ്പോ

"ഉമ്മച്ചി...ഇതാ...."
ആര് തന്നതാ?"
 'പള്ളിയില്‍ നിന്ന് മടങ്ങിവരുമ്പോ
ഇജ്ജ്‌ നാസറിന്‍റെ മോന്‍ അല്ലെ എന്ന്‍ ചോദിച്ച്  ഒരു ഇക്കാക തന്നതാ.. '
 മോളുസിന്ന്‍ ഉടുപ്പ് വാങ്ങുന്നതിലേക്ക് എടുത്തോളി, പിന്നെ ഉമ്മേയ്.. ഉപ്പ ഇല്ലാത്തോണ്ട് ഞമ്മക്ക് ബിരിയാണി വെക്കണ്ടല്ലോ,

'ഈ ചെറുപ്രായത്തിലെ മോന്റെ എല്ലാം മനസ്സിലാക്കിയുള്ള സംസാരം കേട്ടപ്പോ ആ ഉമ്മാക്ക് സങ്കടം ഉള്ളിൽ ഒതുക്കാനായില്ല.

അങ്ങിനെ പെരുന്നാളമ്പിളി കണ്ടു!
പള്ളി മിനാരത്തിൽ നിന്ന്  തക്ക്ബീർ ധ്വനികൾ മുഴങ്ങി തുടങ്ങി!
 മോളുസിനെയും കൊണ്ട് പെരുന്നാൾ സാധനം വാങ്ങി വരുന്നതും നോക്കിയിരിക്കാണ് ആദി..
അങ്ങ് ദൂരെ നിന്ന് തന്നെ തന്റെ അനുജത്തി ഉമ്മയുടെ കൈയും പിടിച്ച് തുള്ളിച്ചാടി വരുന്നത് ശവ്വാൽ നിലാവിൽ അവൻ കണ്ടു.

സന്തോഷത്തോടെ അവരുടെ അടുത്തേക്ക് ഓടി തിരിച്ച് വീട്ടിൽ എത്തി, പെരുന്നുനാളിന്റെ മൊഞ്ചും മണവും പരക്കുന്ന കവർ എല്ലാം തുറന്ന് നോക്കി കൊണ്ടിരിക്കുന്നതിനിടക്ക് രണ്ടും പേരും ഉറക്കിലേക്ക് വീണു.

"ആദി എണീക്  ഡാ എല്ലാവരും പള്ളി പോയി തുടങ്ങി...
പൊട്ടെന്ന് എണീറ്റ് കുളിയും കഴിഞ്ഞ് ചുളിവ് നീരാത്ത ആ യൂണിഫോമിന്റെ  കുപ്പായമിട്ട് പള്ളി പോവാ നേരുങ്ങുന്ന മോനോട്,,
ആദി ഉപ്പാന്റെ ഖബറിൽ പോഴി വിശേഷങ്ങൾ പറഞ്ഞ്, ദുആ ചെയ്തിട്ടെ വരാവൂ മറക്കരുത...''

"ഇല്ലമ്മാ ഞാൻ മറക്കൂല്ലാ"

''ആദി... ഇജ്ജ് എവിടെ പോയി നിക്ക്ണത്''
"അജും, നിജും
അതാ പോവുന്നേ അവരോപ്പം പോയിക്കോ "
"വേണ്ട മ്മച്ചി..."
'ഈ കുപ്പായിട്ട് അവരോടപ്പം പോയാ അവർ എന്നെ കളിയാക്കിയാല്ലോമ്മാ.
ഞാൻ ഒറ്റക്ക് പോയിക്കോളാം'
ന്റെ റബ്ബേ എന്റെ മോന്റെ വിധി ഇതാണല്ലോ ഇനി എന്നാ ന്റെ മോന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാവുക.
എല്ലാം ഉള്ളിൽ ഒതുക്കി
പള്ളിയിലേക്ക് നടന്നു നീങ്ങുന്ന തന്റെ മകനെയും നോക്കി ജനാൽ കമ്പിയിൽ പിടിച്ചു ഹൃദയം പൊട്ടി തേങ്ങി കൊണ്ടിരുന്നു.. ആ പാവം ഉമ്മ,

എല്ലാവരും നിസ്ക്കാരം കഴിഞ്ഞ്
മടങ്ങി പോയിറ്റുണ്ട്.

 അവസാനമായി ഖബർസ്ഥാനിക്കരികിലൂടെ നടന്നു പോവുന്ന ഉസ്താദിന്റെ് കാതിൽ
ഒരു തേങ്ങൽ കേട്ടു.. ചുറ്റും നോക്കി
പള്ളി തൊടിയിൽ നിന്നാണ്,,,, മൈലാഞ്ചി ചെടികൾ പൂത്ത് നിൽക്കുന്ന മീസാൻ കല്ലിനടുത്ത് കൈകൾ മേലോട്ട് ഉയർത്തി ചെറിയ ഒരു കുട്ടി!!

"ഉപ്പച്ചിയേ ഉമ്മാന്റെ കൈക്ക് സുഖമില്ലാത്തോണ്ട് അടിക്കാൻ കൊണ്ടുവരുന്ന കുപ്പായങ്ങൾ എല്ലാം  തിരിച്ചയക്കുകയായിരുന്നു..
അപ്പോ പുതിയ കുപ്പായവും പാന്റും ഒന്നും വാങ്ങി തരാനുള്ള പൈസ ഉമ്മച്ചിടെ കൈയിൽ ഇല്ലാതെ പോയി. മോളു സിന് ഉടുപ്പ് എടുത്തിട്ടുണ്ട് ട്ടോ, ഞാൻ ഉപ്പച്ചി എടുത്ത് തന്ന യൂണിഫോമാ  ഇട്ടത്,
ഇത് തന്നെയാണ് ന്റെ പുതിയതും.
ഇത് ഇട്ട് ഞാൻ എങ്ങോട്ടും പോവൂല ട്ടോ...പ്പാ!
പോയ എന്നെ എല്ലാരും കളിയാക്കിയാ  ഇന്ക്ക് സങ്കടാവുപ്പച്ചി..
അടുത്ത പെരുന്നാക്ക് ഉമ്മച്ചി എടുത്ത് തരും, എന്നിട്ട് പോവാട്ടോ..
പിന്നെ ഉപ്പേയ്!!
ഉപ്പ ഇല്ലാത്തോണ്ട് ഒന്നിനും ഒരു രസല്ല.അതോണ്ട് ബിരിയാണിം ഒന്നും ണ്ടാകീട്ടില്ല.
ഞാനാ പറഞ്ഞത്  ഉണ്ടാക്കാണ്ടാന്ന്,,
ഉപ്പച്ചി ഞാൻ പോവാട്ടോ ഉമ്മച്ചിം  മോളുസും ഞാൻ വരുന്നതും നോക്കി നിൽക്കുണ്ടാവും,,,"

 സങ്കടത്തോടെ ഇതെല്ലാം കേട്ട് അകലെ  മാറി നിൽക്കുന്ന  ഉസ്താദ്  ഈ മോനെ ഒന്ന് സന്തോഷിപ്പിക്കണമെന്ന മനസ്സോടെ
ഉപ്പയോട് സലാം പറഞ്ഞ് മടങ്ങിവരുന്ന
ആദിയെ ചേർത്ത് പിടിച്ച്

"മോനെ മോൻ എന്റെ കൂടെ വാ നമുക്ക് ബിരിയാണി കഴിച്ചു വരാം "
"വേണ്ടാ ഉസ്താ.... "
എന്റെ ഉമ്മ എന്നെ നോക്കിയിരിപ്പുണ്ടാവും..
ഞാൻ വരാൻ വൈകിയ ഉമ്മ ബേജാറാവും.
എന്നാ ഒരു കവറിലാക്കി തരാം മോൻ വീട്ടിൽ കൊണ്ടു പോയി കഴിച്ചോണ്ടു..

കയ്യിൽ ഒരു പൊതിയുമായി നിസ്ക്കാരം കഴിഞ്ഞ് എത്തിയ മോനോട്

"എന്താ മോനെ ഇത്"
''ബിരിയാണിയാ മ്മാ.. പള്ളിലെ ഉസ്താദ് തന്നതാ,, ഞാൻ വേണ്ടാന്ന് കുറെ പറഞ്ഞതാ..
 അജുന്റെ വീട്ടിൽ നിന്ന് ബിരിയാണിയുടെ മണം വരുമ്പോൾ
 മോളുസ് എങ്ങാനും കൊതി പറഞ്ഞാല്ലോ എന്ന് വിജാരിച്ച് പിന്നെ വാങ്ങിയതാ
അല്ലാതെ എനിക്ക് ബിരിയാണി കഴിക്കാനുള്ള കൊതി കൊണ്ടല്ലട്ടോ മ്മച്ചി.

യാ അല്ലാഹ്'...!

എല്ലാം അറിഞ്ഞ് ഒന്നിന്നും വാശി പിടിക്കാത്ത മക്കളെ എനെ എൽപ്പിച്ചിട്ടാണല്ലോ എന്റെ പ്രിയതമൻ പോയത്...

അൽഹംദുല്ലിലാഹ്,,
---------------------------------

പ്രിയപ്പെട്ടവരെ.....

കണ്ണിൽ അനാഥത്വത്തിന്റെ നനവുമായി സ്ക്കൂൾ യൂണിഫോം ധരിച്ച് പള്ളിയിലേക്ക് പേകേണ്ടി വരുന്ന മക്കളുണ്ട്.

ആരെങ്കിലും കൊടുക്കുന്ന പഴയ വസ്ത്രങ്ങൾ വെട്ടിച്ചുരുക്കി പുതുവസ്ത്രമായിട്ട് പെരുന്നാളാഘോഷിക്കുന്ന മൊഞ്ചത്തികളുണ്ട്.

ഓർക്കുക, അറിയുക......
ചേർത്ത് പിടിക്കുക.....
നാം വീട്ടിലേക്ക് ഭക്ഷണം വാങ്ങുമ്പോൾ- ഒരല്പം കൂടുതൽ വാങ്ങിയാലോ, പാകം ചെയ്യുമ്പോൾ ഒരല്പം മാറ്റി വച്ചാലോ, മക്കൾക്ക് ഡ്രസ്സ് എടുക്കുമ്പോൾ ഒരെണ്ണം കൂടുതലെടുത്താലോ/അതിനുള്ള പൈസ നീക്കി വച്ചാലോ നമുക്കൊന്നും നഷ്ടപ്പെടാനില്ല........ നാം അവയെല്ലാം മറ്റൊരാൾക്കായി നീക്കിവെക്കുമ്പോൾ ലഭിക്കാൻ നമുക്കേറെയുണ്ട്...... അറിയുക..... ഭൂമിയിലുള്ളവർക്ക് കരുണ ചെയ്യുന്ന നിനക്കായ്- കാരുണ്യവാന്റ കരുണാകടാക്ഷങ്ങൾ കാത്തിരിക്കുന്നുണ്ട്.....നമ്മുടെ സഹായമേറ്റു വാങ്ങുന്ന പാവങ്ങളുടെ സന്തോഷം ,ദുആ വചസ്സുകളായി നിനക്ക് മേൽ സംരക്ഷണമൊരുക്കപ്പെടുമെന്ന കാര്യം മറക്കരുത്...... കുറഞ്ഞ പക്ഷം- മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട ഗതികേടിൽ നിന്ന് നീയും നിന്റെ കുടുംബവും രക്ഷപ്പെടുമെന്ന .........അനുഗ്രഹത്തിന്റെ അശരീരികൾ ആനന്ദമായ് പെയ്തിറങ്ങുമെന്ന ......... രക്ഷയുടെ കവചങ്ങൾ അമൃതായ് വർഷിക്കപ്പെടുമെന്ന ......... നീ കാരണമായി ഒരാളെങ്കിലും സന്തോഷിച്ചാൽ അതൊരു മഹാഭാഗ്യമാണെന്ന........ ഒറ്റപ്പെടുന്ന ഖബറിൽ ,നീ മുമ്പണച്ചു കൂട്ടിയതെല്ലാം അവജ്ഞയോടെയും അവഗണനയോടെയും നിന്നിൽ നിന്നകലുമ്പോൾ ,ഇത്തരം കർമങ്ങളേ നിനക്ക് കൂട്ടുണ്ടാകൂ എന്ന തിരിച്ചറിവുകളോടെ.......നമുക്ക് പെരുന്നാൾ സന്തോഷത്തിനായി കാത്തിരിക്കാം.....
***************