page

Saturday, 9 June 2018

തൗബ ചൊല്ലിക്കൊടുക്കൽ ഫറളായ അമലാണെന്ന് കെ.എം മൗലവി


*റമളാനിൽ തൗബ ചൊല്ലിക്കൊടുക്കൽ*
*ഫറളായ അമലാണെന്ന്* 
*കെ.എം മൗലവി*
🌹🌹🌹🌹🌹🌹🌹🌹
*തൗബ ചൊല്ലിക്കൊടുക്കൽ ബിദ്അത്തും നരകത്തിലുമാക്കി - മുജാഹിദ് മതക്കാർ നവോത്ഥാനം നടത്തുമ്പോൾ ,നേതാവ് കെ എം മൗലവി പഠിപ്പിക്കുന്നത്- പ്രസ്തുത കർമ്മം ഫർളാണെന്നും കൈമടക്ക് വരെ വാങ്ങാമെന്നും.....!...... നജ്ദിയൻ സഖാക്കളുടെ നരകത്തിലാക്കലിൽ നിന്ന് സ്വന്തം നേതാവിന് പോലും രക്ഷയില്ലാത്ത ബല്ലാത്തൊരു നവോത്ഥാനത്തിലാണിന്ന്‌ മുജായിദുകൾ..... അടുത്ത വഹിബിത്തലമുറ, ഇന്ന് ജീവിച്ചിരിക്കുന്ന സകല മുറി മൗലവിമാരേയും നരകത്തിലാക്കും......!!!..... വിത്ത് ഗുണം പത്ത് ഗുണമെന്നല്ലേ......!!!...... കുമ്പളം നട്ടാലൊട്ട് വെള്ളരി മുളക്കത്തുമില്ലല്ലോ.....?...*
*പണ്ടുകാലം മുതലേ*
*റമദാൻ മാസത്തിൽ തൗബ* *ചൊല്ലിക്കൊടുക്കുന്ന സമ്പ്രദായം കേരളത്തിലുണ്ട്*. *അതിനെ സംബന്ധിച്ചുവന്ന ചോദ്യത്തിന് കെ.എം മൗലവിയുടെ മറുപടി ഇങ്ങനെയായിരുന്നു*


*"തൗബയുടെ റുക്നുകൾ വേണ്ട വിധം ജനങ്ങളെ ധരിപ്പിക്കുകയോ ഏതൊരു പാപം ചെയ്തു പോയാലും ഉടനെ താമസം കൂടാതെ തൗബ ചെയ്യൽ ഫർളാണെന്ന് അവർക്ക് അറിയിച്ചു കൊടുക്കുകയോ തൗബ ചെയ്യുവാൻ ശക്തിയായി ഉപദേശിക്കുകയോ ജനങ്ങൾക്കു വേണ്ടപ്പെട്ട മറ്റു അറിവുകൾ നൽകുകയോ ഇതൊന്നും നമ്മുടെ രാജ്യങ്ങളിലെ തൗബ ചൊല്ലിക്കൊടുക്കൽ കൊണ്ട് സാധാരണയായി സാധിക്കുന്നില്ല. അതിനാൽ നമ്മുടെ രാജ്യങ്ങളിലെ തൗബ ചൊല്ലിക്കൊടുക്കുന്ന ഈ ഏർപ്പാട് മേൽ വിവരിച്ച നന്മകൾ സാധിക്കത്തക്കവിധം പരിഷ്കരിക്കേണ്ടതാണ്.അങ്ങനെ പരിഷ്കരിക്കുന്ന പക്ഷം അത് ഫർളായ ഒരു അമലായി ഭവിക്കുന്നതും ആ ചൊല്ലിക്കൊടുക്കുന്ന ഉലമാക്കളെ ധനം കൊണ്ട് സഹായിക്കുന്നത് അല്ലാഹു വിന്റെ സബീലിൽ ധനം ചെലവ് ചെയ്യലായി വരുന്നതുമാകുന്നു."*
     
*കെ എം മൗലവിയുടെ* *ഫത് വകൾ  പേ :126*

*ഇമാമുമാർ ജനങ്ങളുടെ കൂട്ടങ്ങളിലും വീടുകളിലും ചെന്ന് തൗബ പഠിപ്പിക്കണമെന്നും പ്രതിഫലമായി കൈമടക്ക് കൊടുക്കൽ നല്ലതാണെന്നും 124ആമത്തെ പേജിലും എഴുതി വച്ചിരിക്കുന്നു...!!!*

*🌷ഗുണപാഠം-വിവരമുള്ളവരാരും മുജാഹിദ് മതത്തിന്റെ നേതാക്കളാകരുത്...... മരണ ശേഷം ,സുന്നികൾ മരണപ്പെട്ടവർക്ക് വേണ്ടി സത്കർമ്മങ്ങൾ ചെയ്യുമ്പോൾ - വഹാബികൾ സ്വന്തം നേതാക്കളെ വരെ നരകത്തിൽ തള്ളുന്നു....... വാളെടുത്തവൻ വാളാലെ......!!!*