page

Thursday, 21 June 2018

ജിന്നുകളോട് സഹായം തേടൽ ശിർക്കല്ലെന്ന് മുജാഹിദുകൾ!

*ജിന്നുകളോട് സഹായം തേടൽ ശിർക്കല്ലെന്ന് മുജാഹിദുകൾ!ശിർക്കല്ലെങ്കിൽ തൗഹീദാണോ ?ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതിന്റെ ഇസ്ലാമിക വിധി എന്താണ് വഹാബികളേ..... സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവുകൾ ഏതൊക്കെയാണെന്ന് പ്രാമാണികമായൊന്നു വിശധീകരിക്കാമോ?.... സൃഷ്ടികളുടെ കഴിവ് - സൃഷ്ടാവിന്റെ കഴിവ് എന്നിങ്ങനെ രണ്ടായി തിരിച്ചത് എന്ത് പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ...?...ചോദ്യങ്ങൾ മാത്രം ബാക്കി...!... ഒരു മൗലവിക്കും മറുപടി ഇല്ല*
🌷ഇനി വഹാബികളുടെ വാക്കുകൾ വായിക്കുക.........👇👇👇👇👇
'''രാത്രിയുടെ ഇരുളിൽ തപ്പിത്തടഞ്ഞ് നീങ്ങുന്ന ഒരാൾ തന്റെ തൊട്ടടുത്ത് നിന്ന് ശബ്ദം കേൾക്കുന്നു. ആളെ കാണുന്നില്ല.തന്റെ മുമ്പിലുള്ള ഈ ശബ്ദത്തിന്റെ ഉടമ ജിന്നായിരിക്കാം എന്ന വിശ്വാസത്തിൽ എന്നെ ഒന്ന് സഹായിക്കാമോ ഒരു വെളിച്ചം തരാമോ എന്നാവശ്യപ്പെട്ടാൽ അത് അഭൗതികമോ കാര്യകാരണ ബന്ധത്തിന് അപ്പുറമുള്ളതോ അല്ലെങ്കിൽ സൃഷ്ടികളുടെ കഴിവിൽ പെടാത്തത് തേടുകയല്ല. ആ സഹായാർത്ഥന ശിർക്കുമല്ല..........
പകൽ വെളിച്ചത്തിൽ വിജനമായ മരുഭൂമിയിലൂടെ വഴിയറിയാതെ നടന്നു നീങ്ങുന്ന ഒരാൾ പരിസരത്ത് ആരേയും കാണുന്നില്ല.ഇവിടെ എന്റെ ശബ്ദം കേൾക്കുന്ന ആരെങ്കിലും[മനുഷ്യൻ മലക്ക് ജിന്ന്]എന്നെ സഹായിക്കട്ടെ എന്ന് നിനച്ച്,പടപ്പുകളേ എന്നെ സഹായിക്കണേ,എനിക്ക് വഴി കാണിച്ചു തരണേ എന്ന് ഉച്ചത്തിൽ വിളിച്ചു പറയുന്നുവെങ്കിൽ അഭൗതിക മാർഗത്തിലുള്ള സഹായതേട്ടം അതിലില്ല............
കാരണം ,സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവിന്നതീതമായ കാര്യങ്ങളിൽ സഹായം തേടലാണ് പ്രാർത്ഥന........'''
[അൽ ഇസ്ലാഹ് മാസിക. 2007 ഏപ്രിൽ]
അല്ലാഹുവിന്റെ ഇഷ്ടദാസൻമാരായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും മുഅജിസത്ത്-കറാമത്ത് എന്ന രൂപത്തിൽ അല്ലാഹു നൽകുന്ന കഴിവുകളെ ഉപയോഗപ്പെടുത്തൽ ശിർക്കും കുഫ്റുമാക്കിയ വഹാബികൾ ,'സൃഷ്ടികൾക്ക് നൽകപ്പെട്ട കഴിവുകളെന്ന് 'പറഞ്ഞ് മലക്കുകളുടെയും ജിന്നുകളുടെയും പിറകെ ഓടുമ്പോൾ......'' *എന്താ വഹാബികളേ-അമ്പിയാക്കളും ഔലിയാക്കളും സൃഷ്ടികളല്ലേ.....നിങ്ങളതും മാറ്റിയോ'*'....എന്നാരെങ്കിലും ചോദിച്ചാലവരെ കുറ്റം പറയാനൊക്കുമോ...?...!!!
*കഴിവുകൾ  അല്ലാഹുവിന് മാത്രമാണെന്ന് ഇസ്ലാം പഠിപ്പിക്കുമ്പോൾ ,അതംഗീകരിക്കുന്ന സുന്നികളാണോ- സൃഷ്ടികളുടെ കഴിവുകളെന്ന് പറഞ്ഞ് പടച്ചവന് സമാന്തരം ഉണ്ടാക്കിയെടുക്കുന്ന വഹാബികളാണോ പിഴച്ചവർ* ...?..... മറുപടി പറയാനുള്ള അവകാശം വായനക്കാർക്ക് വിട്ടു തരുന്നു.....!....
               ✍ *ഖുദ്സി*