page

Saturday, 9 June 2018

കൂട്ട പ്രാർത്ഥനയുടെ മുജാഹിദ് വെർഷൻ!

               
*കൂട്ടു പ്രാർത്ഥനയുടെ മുജാഹിദ് വെർഷൻ...വഹാബീ ഭാഷയിലെ കല്ല് പൂജയും-മുഖ്യ കർമ്മി തന്ത്രി ഹുസൈൻ സലഫി !!!*
👇👇👇👁👁👁
https://youtu.be/OsAFNH1sJd4
*ഖുർആനിലും ഹദീസിലും വന്നത് പോലെ തന്നെ .....!.... കല്ലിട്ട സ്ഥലം കൃത്യം.... ഖിബ് ലയും കൃത്യം..... ഖുർആൻ പറഞ്ഞ ഭക്തിയും സകല വഹാബികളുടെ മുഖത്തുമുണ്ട്.... തൗഹീദിന്റെ വെളിച്ചം കിട്ടാൻ കല്ലിനെ ബഹുമാനിച്ച് ,നിലത്ത് വെക്കാതെ പേപ്പറിലോ മറ്റോ വച്ചിരിക്കുന്നതും കൃത്യം..... നബിയും സഹാബത്തും ചെയ്തതു കൊണ്ട് ബിദ്അത്തൊട്ടുമില്ല..... അവസാനമൊരു കൂട്ട ദുആയും...... കൂട്ട ആമീനും.... സലഫിക്കല്ലിനെ ബഹുമാനിച്ച് പേപ്പർ വിരിക്കൽ സുന്നത്തും, അല്ലാഹുവിന്റെ ഇഷ്ടദാസൻമാരായ ഔലിയാക്കളെ ബഹുമാനിച്ച് പച്ച പട്ട് വിരിക്കൽ മഹാ ബിദ്അത്തും...!!!....സുന്നികളെ നരകത്തിലാക്കാൻ വളച്ചൊടിച്ച് ,സലഫീ സെന്ററിൽ വികസിപ്പിച്ചെടുത്ത സർവ്വ മുജായിദ് പ്രമാണങ്ങളും വഹാബികളെ തിരിഞ്ഞ് കൊത്തുന്നു..... സർവ്വ വഹാബികളും ലെഫ്റ്റ് റൈറ്റടിച്ച് നരകത്തിലേക്ക് മാർച്ച് ഫാസ്റ്റ് നടത്തുന്നു.....!!!.... വഹാബീ മതത്തിൽ പെട്ടു പോയവർ ചിന്തിക്കുക..... സലഫീ പ്രമാണമനുസരിച്ച് നരകത്തിലൊറ്റപ്പെടും മുമ്പ് സലഫിക്കൂടാരത്തിൽ നിന്ന് രക്ഷപ്പെടുക....!!!*
*ഏതായാലും ബിദ്അത്തിന് പുതിയ നിർവചനമായി..... മുജായിദുകൾ ചെയ്താൽ  സ്വർഗത്തിൽ പോകുന്നതും സുന്നികൾ ചെയ്താൽ നരകത്തിൽ പോകുന്നതുമായ 'അവസരവാദ' പുത്തൻ ആചാരങ്ങളാണ് ബിദ്അത്തുകൾ....!!!..... എന്താല്ലേ.....😆 വഹാബിസം നട്ട് നനച്ച് വളർത്തി പാവങ്ങളെ പറ്റിക്കാൻ നജ്ദിൽ നജ്ദിൽ നിന്നിറക്കുമതി ചെയ്ത പ്രസ്ഥാനത്തിന്റെ മാസ്റ്റർ പീസിന്ന് ,ഒരു ഗതിയും പരഗതിയുമില്ലാതെ വഹാബീ ടേബിളിൽ മലന്ന് കിടന്ന് വഹാബികളെത്തുപ്പുന്നു....!!!..... നല്ലതല്ലേ പുണ്യമല്ലേ- എന്ന് പറഞ്ഞ് ബിസ്മിയും ചൊല്ലി ഖിബ്ലക്ക് മുന്നിട്ട് കല്ലിനെ ബഹുമാനിച്ച് ശില പാകി ,കൂട്ട ദുആയും നടത്തി-നിങ്ങളോരോന്ന് മതത്തിൽ ചെയ്തു കൂട്ടുമ്പോൾ- എല്ലാ പുത്തനാചാരവും പിഴച്ചതും പിഴച്ചതെല്ലാം നരകത്തിലുമാണെന്ന ഹദീസ് മൗലവിമാരേ നിങ്ങൾ മറന്നു പോകുന്നു......!!!..... ഈ ഹദീസ് കേട്ട് സുന്നിസം വിട്ട കുഞ്ഞാടുകൾ-ഇതേ പേരിൽ വഹാബിക്കൂടാരത്തിൽ ആമീൻ പിടിച്ച് ,കൂട്ടമായി നരകത്തിൽ വീഴുന്നു...... സത്യത്തിൽ 'ശശി' ആരാണ് മുജായിദുകളേ..... നിങ്ങളോ...... അതോ നിങ്ങളെ പറ്റിച്ച മൗലവിമാരോ.......?...... ഹുസൈൻ സലഫി മേസ്തിരി പണിക്കാരനായിരുന്നു- എന്ന പുളിച്ച കമന്റുമായി ഒരു വഹാബിയും ഈ വഴി വരരുത്😆*
                            ✍ *ഖുദ്സി*