page

Monday, 2 July 2018

നവവി ഇമാമിനെ തള്ളുന്ന വഹാബികളും കൊള്ളുന്ന വഹാബികളും!

*നവവി ഇമാമിനെ തള്ളുന്ന വഹാബികളും കൊള്ളുന്ന വഹാബികളും!*

നവവീ ഇമാമിനെ കൊള്ളുന്ന വഹാബികൾ !

ഇമാം നവവി(റ)ന് തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു.[ അൽമനാർ 2018 ജൂൺ]
🌷നവവി ഇമാം  തൗഹീദിൽ കറകളഞ്ഞ നിലപാടുകളായിരുന്നു എന്ന് മുജാഹിദുകൾ അൽമനാർ മാസിക 2018 ജൂൺ അമ്പത്തിമൂന്നാം പേജിൽ പറയുന്നു.... നവവീ ഇമാമിന്റെ തൗഹീദ് താഴെ കൊടുക്കുന്നു.ഇതേതായാലും തൗഹീദായ സ്ഥിതിക്ക്  ഇനി മുതൽ ഹജ്ജിനു പോകുന്ന വഹാബികൾ നവവീ ഇമാം പറഞ്ഞതുപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കാം...
ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവി(റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وآله وسلم ويتوسل به في حق نفسه ويستشفع به إلى ربه سبحانه وتعالى ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : كنت........

നബി(സ)ക്കും സ്വിദ്ദീഖ്(റ) വിനും ഉമര്(റ) വിനും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്നു സ്വന്തം കാര്യത്തിൽ നബി(സ)യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ രക്ഷിതാവിനോട്‌ ശുപാർശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം. ഇമാം മാവർദി(റ) (ഹി:364-450) യും ഖാസീ അബൂത്ത്വയ്യിബും(റ) (ഹി: 348-450) നമ്മുടെ മറ്റു അസ്വഹാബും നല്ലതായി കണ്ടുകൊണ്ട്‌ ഉത്ബി(റ) യിൽ നിന്നു ഉദ്ദരിക്കപ്പെടുന്ന വാചകം തന്നെ പറയുന്നതാണ് കൂടുതൽ നല്ലത്..........(ശർഹുൽ മുഹദ്ദബ്: 8/274)

നവവീ ഇമാമിനെ വഹാബികൾ തള്ളുന്നു!

👇👇👇👁👁👁
https://youtu.be/8f7l9GJcXtU
മുജാഹിദ് പ്രസ്ഥാനം ശെരിയല്ലാത്തതെന്തുകൊണ്ടെന്ന് മുജാഹിദു മൗലവിമാർ പറയട്ടെ!നിങ്ങൾ വിലയിരുത്തുക !

ഇസ്ലാം ലോകത്തിന് പരിചയപ്പെടുത്തിയ ആധികാരിക പണ്ഡിതരായ നവവി ഇമാമിനെയും അഹ്മദ് ഇബ്നു ഹമ്പലിനെയും ഇമാം ഇബ്നു ഹജർ തങ്ങളെയും മദ്ഹബിന്റെ ഇമാമുമാരെയും [റ]......ശിർക്കാക്കിയും മുബ്തദിആക്കിയും വഹാബീ വണ്ടി മുന്നേറുമ്പോൾ ,അതിനു മുന്നിൽ തല വച്ച് ഈമാൻ ബലി കൊടുക്കണോ എന്ന്-നെഞ്ചിൻമേൽ കൈ വച്ച് മുജാഹിദാകുന്നതിന് മുമ്പ് ,നെഞ്ചത്ത് കൈ വച്ച് ചിന്തിക്കുക.....അറിയുക- മൗലവിമാർ വിളിക്കുന്നത് അല്ലാഹുവിലേക്കല്ല- അന്ധകാരത്തിലേക്കാണ്.....14 നൂറ്റാണ്ടത്തെ പണ്ഡിത പാരമ്പര്യം വലിച്ചെറിഞ്ഞ് ,തന്നിഷ്ടപ്രകാരം മതം പറയുന്ന ഇവരുടെ പിന്നാലെ കൂടി ഈമാൻ ബലി കൊടുക്കുമ്പോൾ ഓർക്കുക..... മരണ സമയത്തും ഖബറിലും മഹ്ഷറയിലും നീ ഒറ്റക്കാണ്.....
നവവി ഇമാമിനെ[റ], പ്രമാണം എതിരായപ്പോൾ വഹാബികൾ തള്ളി..... തറാവീഹ് 23 റകഅത്ത്.... ഹദീസുകളിലെ ഇരട്ടത്താപ്പ് വട്ടം കറങ്ങുന്നു ....ഒലക്കമ്മേലെ അഹ്മദ്ബ്നു ഹമ്പൽ[റ]- എന്ന കാഴ്ചപ്പാട് വഹാബീ മണിയറയിൽ നിന്ന് ഒരു വേള പുറത്തു ചാടുന്നു..... അവസാനം വഹാബികൾക്ക് പോലും വഹാബികളെ സഹിക്കാൻ പറ്റാണ്ടായി .....പെട്ടു പോയവർ ചിന്തിക്കുക.....ചെരുപ്പിനൊത്ത് നാം കാലു മുറിക്കണോ...?... അറിയുക.... നമ്മുടെ ഈമാൻ വഹാബീ ലാബിൽ പരീക്ഷിക്കാനുള്ളതല്ല...!
                                 ✍ *ഖുദ്സി*