page

Tuesday, 31 July 2018

ഖുറാഫീ ഖുബൂരീ നാമങ്ങളുടെ മേൽവിലാസമേറ്റെടുത്ത് വഹാബികൾ !

ഖുറാഫീ ഖുബൂരീ നാമങ്ങൾക്ക് വഹാബിസം അഡ്രസുണ്ടാക്കുന്നു...
https://youtu.be/mz7I8OXIqsg
മുഖമില്ലാത്ത മുഖപുസ്തകത്തിന്റെ ഉമ്മറപ്പടിയിലൂടെ വലതുകാൽ വച്ച് ഐശ്വര്യത്തോടെ കയറി വന്ന അന്നു മുതൽ - മുജാഹിദ് മൗലവിമാരിൽ നിന്ന് കേൾക്കുന്ന രണ്ട് വാക്കുകളാണ് ഖുറാഫീ-ഖുബൂരീ എന്നിവ... ഇവ രണ്ടുമെന്താണെന്ന് ഉപയോഗിക്കുന്നവർക്കറിയില്ലെങ്കിലും, മൗലവിമാർ സുന്നികളുടെ മുമ്പിൽ  ഉത്തരം മുട്ടുമ്പോഴാണിവ സാധാരണ ഉപയോഗിക്കാറുള്ളത്...ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്ന പോലെ ,ജിന്നിറങ്ങിയപ്പോൾ വഹാബികളപ്പാടെ വഴി മാറി എന്നല്ല വഹാബിസം പോലും സമൂഹത്തിൽ നിന്ന് വഴിമാറിക്കൊണ്ടിരിക്കുന്ന നയന മനോഹര കാഴ്ചക്കാണ് സാംസ്കാരിക കൈരളി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ബഹളത്തിനിടയിലാണ് സ്വർഗത്തിലേക്കാളുകളെ റിക്രൂട്ട് ചെയ്യാനധികാരമുള്ള ചില മൗലവിമാർ തൗഹീദിന്റെ മധുവിധു ആഘോഷിക്കാനും അയവിറക്കാനും ചെറിയൊരു' യോഗം ചേർന്നത്...സംഗതി, യോഗം ചെറുതായിരുന്നെങ്കിലും സ്റ്റേജ് വലുതായിപ്പോയത് സ്വാഭാവികം... ചർച്ചാ വിഷയത്തിന്റെ പോരിഷയിൽ പെടുത്തി അതങ്ങ് അവഗണിക്കാം... പടച്ചോന്റെ സ്വർഗത്തിലേക്കുള്ള ഏഷ്യയിലെ ഏക പ്രതീക്ഷകളായ യുവതാരങ്ങൾ മാറ്റുരച്ച ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ ധന്യനിമിഷങ്ങൾ... ആകാശനീലിമയിൽ നിന്ന് റഹ്മത്തിന്റെ മലക്കിറങ്ങുമെന്ന പ്രതീക്ഷയിൽ കുഞ്ഞാടുകൾ കാത്തിരുന്നപ്പോളാണ് കനത്ത വേനൽമഴയിലെ മിന്നൽ പിണർ പോലെ വഹാബീ ദിവ്യാസ്ത്രങ്ങളോരോന്നായി നേതൃനിരയിൽ നിന്ന് വിഷം ചീറ്റിയത്... പാവപ്പെട്ട സുന്നികൾക്കായി കരുതിവച്ചിരുന്ന വിഷ മൂർഖൻമാർ യഥാർത്ഥ അവകാശികളെ തേടി തിരശ്ചീലയിൽ നിന്ന് പുറത്തെത്തിയത്... കൂടെക്കിടന്നവർക്കേ രാപ്പനി അറിയൂ എന്നത് പഴമൊഴി... കൂടെക്കിടന്നവരുടക്കിപ്പിരിയുമ്പോഴാണ് ചില സത്യങ്ങൾ പുറം ലോകമറിയുക - എന്നതാണ് യാഥാർത്ഥ്യം... ഖുറാഫിയുടെയും ഖുബൂരിയുടെയും യഥാർത്ഥ അവകാശികളാരാണെന്ന് ഉപയോഗിക്കുന്നവർ തന്നെ പറഞ്ഞു തരും... അതും ലൈവായി... ഖുറാഫിസവും ഖുബൂരിസവും നജ്ദിയൻ സഖാക്കളുടെ ഒളിസങ്കേതങ്ങളിൽ നിന്ന് യഥാർത്ഥ അവകാശികളെത്തേടി ഇഴഞ്ഞിറങ്ങിയതങ്ങിനെയാണ്...
ഒരു മൗലവി പത്ത് മിനിറ്റ് ചോദിക്കുമ്പോൾ -
ഉടക്കി മടുത്ത മറ്റൊരു മൗലവി അറ്റകൈ പ്രയോഗമെന്നപോലെ  നൂറു മിനിറ്റ് കൊടുക്കാമെന്നു പറയുന്നു... എന്ത് ഗുണം... വഹാബികളേ ...നിങ്ങൾക്കായിരം മിനിറ്റ് കിട്ടിയാലുമൊന്നും സംഭവിക്കില്ല... വിശദീകരിക്കും തോറും വഷളാകുമെന്നല്ലാതെ... അല്ലെങ്കിലുമീ man maid തൗഹീദൊക്കെ ഇങ്ങിനെ തന്നെയാണ്... കലത്തിലും കുടത്തിലുമൊതുങ്ങാതെ... അവസാനം നടുറോഡിലുമൊതുങ്ങാതെ...
...ഏതായാലും, ഇത്രനാളും യതീംഖാനയിലായിരുന്ന ഖുറാഫീ ഖുബൂരീ സയാമീസ് ഇരട്ടകൾക്ക് മാതാപിതാക്കളെ കിട്ടിയതിൽ നമുക്കഭിമാനിക്കാം... അവരുടെ മനസറിഞ്ഞുള്ള സന്തോഷത്തിൽ നമുക്കും പങ്കു ചേരാം...