page

Saturday, 4 August 2018

സീസി ടീവിയും ഹറമും മഖ്ബറയും തങ്ങൻമാരും

ഹറമിലെ കാവലും മഖ്ബറയിലെ കാവലും സീസിടീവിക്ക് തന്നെ ...!...
മസ്ജിദുൽ ഹറമിലെന്താണ് മൗലവിമാരേ, cctv യുടെ രാജ്യാന്തര സമ്മേളനമോ... പടച്ചോന്റെ പള്ളിക്കെന്തിനാണാവോ cctvയുടെ ഹൈടെക് സുരക്ഷ... അല്ലാഹുവിന് സ്വന്തം ഭവനം കാക്കാൻ കഴിവില്ലേ... അതോ പടച്ചോൻ നോക്കിയിട്ട് നോട്ടമെത്തണില്ലേ... കഅബയിലെത്തുന്നവർ എല്ലാവരും, നൂറ് കൂട്ടം കാര്യങ്ങൾക്കായി സങ്കടം പറയുന്നതും കാവൽ തേടുന്നതും പടച്ചോനോട്... അതിൽ ഒരഞ്ചു ലക്ഷം മുവഹിദിന്റെ കഥയുണ്ട്... അത് മ്മടെ ബാലുശേരി സാറിന് വിടാം... കൃത്യം കണക്ക് കയ്യിലുള്ളവരത് കൈകാര്യം ചെയ്യട്ടെ...സുരക്ഷ  തേടുന്നത് പടച്ചോനോടും സുരക്ഷ  തേടുന്ന വിശുദ്ധ കഅബ ഉൾപ്പെടെയുള്ളവയുടെ സുരക്ഷ cctv ''ശൈഖിനും''.... എന്തേ മൗലവിമാരേ പടച്ചോനിൽ വിശ്വാസമില്ലേ... അതോ ,പുതിയ അപ്ഡേഷനിൽ  എന്തെങ്കിലും ഹൈടെക് സൊലൂഷ്യനുമുണ്ടോ...മനുഷ്യ കഴിവിനപ്പുറമുള്ള വിഷയത്തിൽ cctvയുടെ സഹായം തേടിയാൽ തൗഹീദ് തെറിക്കുമോ... ഇത്തരം സഹായതേട്ടങ്ങൾ ജിന്നുകളെ ഏല്പിക്കാമോ...സയ്യിദൻമാരുടെ വീടുകളിലും മഖാമുകളിലും സ്ഥാപിച്ച cctv ചിത്രങ്ങളുമായി,സലഫീ ഫെസ്റ്റിന്റെ താളമേളങ്ങളോടെ, onlineൽ ഊര് ചുറ്റുന്ന ആധുനിക മൊല്ലമാർ ,ഇതൊക്കെ ചോദിക്കുമ്പോൾ കണ്ടം വഴി ഓടുന്നതിന്റെ രഹസ്യമെന്താണാവോ... ഓട്ടം മാത്രമേയുള്ളു... വിവരം ലവലേശമില്ല...അല്ലാഹുവിനെ കാണും പോലെയാണ് സുന്നികൾ ഔലിയാക്കളെ കാണുന്നതെന്ന പഴയ നമ്പറൊന്നുമിപ്പോൾ സ്വന്തംകുഞ്ഞാടുകളുടെ അടുക്കൽ പോലും ചിലവാകുന്നില്ല... എന്തു ചെയ്യാനാണ്...എല്ലാവരേയും എപ്പോഴും പറ്റിക്കാനാകില്ലല്ലോ....മഹാൻമാരെയും സുന്നത്തു ജമാഅത്തിനെയും  കളിയാക്കാനിവർ ഏത് രീതിയുമവലംബിക്കും... അതേ രീതികളിതേപോലെ സമഡോസിൽ തിരിച്ച് കിട്ടിയാൽ പിന്നെ ഓടാതെന്തു ചെയ്യും...ഒന്നും ചെയ്യാനില്ല...ഓടുക തന്നെ...!... വിനാശ കാലേ വിപരീദ...പോപ്പുലാരിറ്റി ആഗ്രഹിച്ച് സുന്നികൾക്കെതിരെ ,കുട്ടി മൗലവിമാർ കാട്ടിക്കൂട്ടുന്ന ഇത്തരം വില കുറഞ്ഞ ഏർപ്പാടുകൾ മറ്റുള്ളവരെപ്പോലും നന്നായി ചിരിപ്പിക്കുന്നുണ്ട്...അവരുടെ ചിരി ഇവരുടെ വിവരമില്ലായ്മ ഓർത്താണെന്നത് മറ്റൊരു കഥ...അല്ലെങ്കിലും ,കോമഡി കേട്ടാൽ ചിരിക്കാത്ത മനുഷ്യരുണ്ടോ സാർ...