വർണങ്ങൾ കാഴ്ചകൾക്കു മാത്രം മതിയോ...?....ജീവിതവും ഖബറും മഹ്ശറയുമെല്ലാം വർണശബളമാകണം...എത്ര തിരക്കുകൾക്കിടയിലും മറക്കാതിരിക്കട്ടെ സ്വലാത്തുകൾ...തിരക്കൊഴിഞ്ഞിട്ട് സ്വലാത്ത് ചൊല്ലാമെന്ന് കരുതിയാലൊരു പക്ഷേ കഴിഞ്ഞോളണമെന്നില്ല...അതിനാൽ,തിരക്കുകൾക്കിടയിൽ സ്വലാത്തുകൾ ശീലമാക്കുക...തിരക്കൊഴിയാൻ നിന്നാലത് നമ്മെയും കൊണ്ടേ പോകൂ...പോകുന്നതിനു മുമ്പ് നാളത്തെ ലോകത്തേക്കുള്ള മൂല്യവത്തായൊരു സമ്പാദ്യം...ഏതുതരം ജോലികൾക്കുമിടയിൽ-ചുണ്ടുകളിൽ സ്വലാത്തുകൾ സ്ഥാനം പിടിക്കട്ടെ... ഒന്ന് ചൊല്ലി നോക്കൂ... ആദ്യമൊരു മൂന്നു സ്വലാത്ത്... കുറച്ച് കഴിഞ്ഞൊരു മൂന്ന് സ്വലാത്ത്...സ്വലാത്തിന്റെ ട്രാക്കിലേക്ക് കയറാൻ ചെറിയ പ്രയാസമുണ്ടാകും...കയറിയാലോ...പിന്നെ അധരങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ നാം പോലും അറിഞ്ഞു കൊള്ളണമെന്നില്ല...നാമറിയാതെ സ്വലാത്തിന്റെ വാഹകരായി നാം മാറും...സ്വലാത്തിന്റെ മാധുര്യം ചുണ്ടുകളിൽ നിന്ന് ഹൃദയത്തിലേക്ക് ചാലിട്ടൊഴുകും...മദീനയുടെ മലർവാടിയിൽ നിന്ന് പ്രവാചക സ്നേഹത്തിന്റെ ഇളം തെന്നൽ നമ്മെത്തേടി എത്തും... തിരു റൗളയിലെ വെള്ളരിപ്രാവുകളുടെ സ്നേഹപ്രകടനങ്ങളാ മന്ദമാരുതനിൽ നിന്ന്,വിവേചിച്ചറിയാൻ നമുക്കാകും...സ്നേഹമുള്ളവനേ മനുഷ്യനാകാൻ കഴിയൂ...സ്നേഹം ആത്മാവിന്റെ ആനന്ദമാണ്...ആനന്ദത്തിന്റെ അളവ്കോൽ തിരുനബിയാകട്ടെ... തിരു നബിയിലേക്കെത്താനുള്ള മാധ്യമം സ്വലാത്തുകളാകട്ടെ... ഇക്കാക്കമാരും ഇത്താത്തമാരും സ്വലാത്തുകളുടെ വാഹകരാകുക എന്നത് ഈ കുഞ്ഞനിയത്തിയുടെ അടങ്ങാത്ത ഒരാഗ്രഹമാണ്...തെറ്റാണെങ്കിൽ പ്രായക്കുറവിന്റെ വിവരക്കേടായി വിലയിരുത്തി ക്ഷമിക്കുക...ശെരിയാണെങ്കിൽ...-... - ...ബാക്കി പൂരിപ്പിക്കേണ്ടത് നിങ്ങളാണ്...